തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Thursday, August 17, 2006

യാത്ര

നിന്റെ കാലടി ശബ്ദം കേള്‍ക്കുന്നില്ല ഞാന്‍,
എങ്കിലും നിഴലില്ലാത്ത നിന്റെ സാന്നിദ്ധ്യമറിയുന്നു..
മതിയും മതിഭ്രമവും ഇഴപിരിഞ്ഞ നാളുകളില്‍,
എന്നും നിനക്കായി കാത്തിരുന്നിരുന്നു ഞാന്‍.

കിനാവുകളില്ലാത്ത ലോകത്തേയ്ക്ക്
എന്നെ കൂട്ടികൊണ്ട് പോവൂ..
കാത്തിരിപ്പിന്റെ നീണ്ട നോവുകള്‍
അറിയാതെ ഞാന്‍ മയങ്ങാന്‍ പോവുന്നു..

-പാര്‍വതി.

17 comments:

അഞ്ചല്‍ക്കാരന്‍ said...

വരികളില്‍ മരണം മണക്കുന്നു.
എന്താ പാറൂ പ്രശ്നം.

Unknown said...

മതിയും മതിഭ്രമവും ഇഴപിരിഞ്ഞ നാളുകളില്‍,
എന്നും നിനക്കായി കാത്തിരുന്നിരുന്നു ഞാന്‍.

ഇത് എന്റെ എവിട്യോ തൊട്ടു ട്ടോ..
(എവട്യാ എന്നൊന്നും ചോദിക്കരുത് :-))

ഞാനും ചോദിക്കട്ടെ: എന്താ പാറൂ പ്രശ്നം? വിമോചന സമരമാണോ? :)

വല്യമ്മായി said...

അവിടെ കിനാക്കള്‍ മാത്രമല്ല; പാറൂ

എന്തായലും എനിക്കിഷ്ടായി

Mubarak Merchant said...

നിന്റെ കാലൊച്ച കേള്‍ക്കുന്നു ഞാന്‍,
നിന്‍ നിഴലിന്‍ സാന്നിദ്ധ്യമറിയുന്നു ഞാന്‍.
കൊല്ലും കൊലവിളിയുമിഴചേര്‍ന്നൊഴുകുന്ന-
യീനാളും നിന്നെ ഞാന്‍ കാത്തിരുന്നു.

മധുരം നിറയും കിനാക്കള്‍ കാണാ‍നെന്നെ-
യൊരുവട്ടം കൂടി നീ കൂട്ടീടുമോ?
കാത്തിരിപ്പിന്‍ നീണ്ട യാമങ്ങള്‍ക്കൊടുവിലാ-
യെന്നെയും തേടി നീ വന്നുവല്ലേ?

ഇനി ഞാനുറങ്ങട്ടെ!!

ലിഡിയ said...

എല്ലാം മടുത്ത പോലെ..വച്ചുകെട്ടലുകളുടെ ഭാരം, പോയ്മുഖങ്ങളുടെ നിഷ്ക്രിയത്വം എന്നെ തിരിച്ചു പോവാന്‍ പ്രേരിപ്പിക്കുന്നു..

സ്നേഹിക്കുന്ന അക്ഷരങ്ങള്‍ പോലും അപരിചിതരാവുന്ന പോലെ..ആള്‍കൂട്ടത്തിലൊറ്റപെടുന്ന പോലെ.

-പാര്‍വതി.

Unknown said...

പാര്‍വതി ചേച്ചീ,
എന്താ പ്രശ്നം? ഞാന്‍ എടപെടണോ? ആരാടാ പാര്‍വതി ചേച്ചിയെ ആള്‍ക്കൂട്ടം ഉണ്ടാക്കി ഒറ്റപ്പെടുത്തിയത്? കളിക്കണ്ട! ങ്ഹാ....

(ഓടോ: പാര്‍വതി ചേച്ചീ, ഒറ്റപ്പെടില്ലെന്നേ. ഒക്കെ തോന്നലുകളല്ലേ? ഒന്ന് ചുറ്റും നോക്കൂ. എത്ര പേരുണ്ട് കൂട്ടിന്. തല ചായ്ക്കാന്‍ എത്ര എത്ര ചുമലുകള്‍. ആശ്വസിപ്പിക്കാന്‍,കൂടെ ചിരിക്കാന്‍, കരയാന്‍.... ആ മനസ്സ് തുറക്കണം എന്ന് മാത്രം! :))

Mubarak Merchant said...

വച്ചുകെട്ടലുകളുടെ ഭാരം, പോയ്മുഖങ്ങളുടെ നിഷ്ക്രിയത്വം - ഈപ്പറഞ്ഞവ നമ്മളല്ല അണിഞ്ഞിരിക്കുന്നതെങ്കില്‍ ഓടിപ്പോകേണ്ടതും നമ്മളല്ല. ഇതിനൊക്കെയിടയില്‍ അവനവന്റെ മനസ്സ് ശുദ്ധിയായി സൂക്ഷിക്കാന്‍ ശ്രദ്ധിച്ചാല്‍ മാത്രം മതിയാവും. ആള്‍ക്കൂട്ടം എന്നും ആള്‍ക്കൂട്ടം മാത്രമാണ്, അതുണ്ടാക്കുന്ന ആരവങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്നത് തന്നെയാണു നല്ലത്.

ബാബു said...

വരികള്‍ ഉദ്ദേശിച്ച ഫലം ചെയ്യുന്നു. മനസ്സില്‍ ഒരു അരഷ്ടിതാവസ്ഥ!

asdfasdf asfdasdf said...

പാര്‍വതിയുടെ വരികളില്‍ എല്ലായ്പോഴും ഒരു നൊമ്പരം ഒളിപ്പിച്ചിരിക്കുന്നു. നല്ല വരികള്‍.

ബാബു said...

സംസാരസാഗര സഞ്ചാരമദ്ധ്യേ
സംക്ഷോഭ നാളുകള്‍ താണ്ടിക്കടക്കാന്‍
ചിന്തകളൊളമടിച്ചുലയാതെ
മാനസം നിശ്ശബ്ദമാകണമത്രെ.

myexperimentsandme said...

പേടിയാവുന്നൂ...

myexperimentsandme said...

ഇക്കാസിന്റെ വരികളും ഇഷ്ടപ്പെട്ടു. അര്‍ത്ഥവത്തായവ.

സു | Su said...

:)പാറു വല്യ ദുഃഖത്തിലാ അല്ലേ? ഒക്കെ ശരിയാവും.

Anonymous said...

എന്റെ പാറുക്കുട്ടിയെ
അതെന്നാ പറച്ചില്ലാന്നെ. അതു ശരി! ഇത്ര കുരുന്നു പ്രായത്തില്‍ ഇങ്ങിനെയൊക്കെ തോന്നണമെങ്കില്‍ ഈ ഞാനൊക്കെ നിരാശയുടെ ലേക്കില്‍ നീന്തിതുടിച്ച് എന്നാ ഒക്കെ ചെയ്യണം. ഒത്തിരി വിഷമം വരുമ്പൊ രണ്ട് സ്വാഗതം കമന്റടിക്കാ,കൃതികളെ പറ്റിയൊക്കെ രണ്ട് അഭിപ്രായം ഒരു ചുക്കും അറിയാന്‍ മേലെങ്കിലും അങ്ങട് കാച്ചാ...അപ്പൊ കുറേ പേര് നമ്മളെ എടുത്തിട്ട് തല്ലും...അപ്പൊ നമുക്കൊരു സമാധാനം കിട്ടും. ഹൊ! അതിന്റെയൊരു സുഖം...അപ്പൊ നമ്മള്‍ നിരാശാലേക്കിന്റെ സൈഡില്‍ കേറി ഇരിക്കുന്ന സുഖം കിട്ടും...
അത്രയൊക്കെയുള്ളൂ കുട്ടീ ഈ ജീവിതം. വെറും ഓഫും ഓണും കമന്റുകള്‍ മാത്രമാണ് കുട്ടീ ജീവിതം..

ഇനി പാറുക്കുട്ടീ ചിരിച്ചെ... :-)

അല്ലെങ്കില്‍ ഇനി നമ്മുടെ പെരിങ്ങ്സിനെക്കൊണ്ടോ മന്‍ജിത്തേട്ടനെ കൊണ്ടോ തമാശ പറയിപ്പിക്കും! :)
അതോണ്ട് വേഗം ചിരിച്ചൊ...

വളയം said...

മനസ്സിന്റെ വിങ്ങലുകള്‍ സര്‍‌ഗ്ഗപ്രക്രിയയിലേക്ക് സന്നിവേശിപ്പിക്കുമ്പോഴാണ് മിഴിവാര്‍ന്ന കലാസ്ര്‌ഷ്ടികള്‍ പിറക്കുന്നത്.

ബിന്ദു said...

അതു ശരി, ഉറക്കം വരുന്നുണ്ടല്ലേ?:)

Adithyan said...

എന്താ ഇവിടെ പ്രശ്‌നം?
കാത്തിരിപ്പ്‌ നല്ലതല്ലേ?
കിനാവുകളില്ലാത്ത ലോകം എന്നത് ജീവിതം കിനാവു പോലെ മനോഹരമായ ഒരു ലോകം എന്നും ആകാമല്ലോ?