തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Friday, August 04, 2006

നിറങ്ങള്‍

ഒരു അരണ്ട മഞ്ഞ് കാലത്ത് ദരിയാഗഞ്ചിലെ വഴിയോരചന്തയില്‍ അറ്റമില്ലാത്തിടത്തോളം പരത്തിയിട്ടിരുന്ന വര്‍ണ്ണ നൂലുകള്‍ കണ്ടപ്പൊഴാണ് അയാള്‍ക്ക് തിരിച്ചറിവുണ്ടായത്.താന്‍ കാണുന്ന സ്വപ്നങ്ങള്‍ നിറങ്ങളുള്ളവയാണ്.പിന്നെ ഓര്‍മ്മയില്‍ തപ്പിത്തിരയവെ അയാള്‍ മറ്റൊന്ന് കൂടി കണ്ടെത്തി.ആ നിറങ്ങള്‍ വെളിപാടുകളായിരുന്നു.

നിറമുള്ള സ്വപ്നങ്ങളില്‍ അയാളുടെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ആദ്യത്തെ സ്വപ്നം ചാണകം മെഴുകിയ ഇറയത്തെ ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന പഴയ ഫൊട്ടോയില്‍ അച്ഛന്റെ എണ്ണ പടര്‍ന്ന മുഖം ഒരു മഞ്ഞത്തിരിയന്‍ കാ‍ര്‍ന്ന് തിന്നുന്നതും അതിന്റെ മഞ്ഞ നിറം പടത്തില്‍ മുഴുവന്‍ പടരുന്നതുമാണ്. കാലത്ത് സംശയം തീര്‍ക്കാന്‍ നോക്കവെ അമ്മയറിഞ്ഞതും ആ അടിയുടെ ചൂടും അയാള്‍ ഇന്നുമോര്‍ക്കുന്നു.ആ പടവും അച്ഛന്റെ സാധനങ്ങളും മുറ്റത്തെയ്ക്ക് വലിച്ചെറിഞ്ഞ് അമ്മ അലമുറയിട്ടത് ആയിടയ്ക്കായിരുന്നു.

യൌവനം ഇതള്‍വിരിഞ്ഞു നിന്ന കാലത്തില്‍ അയാള്‍ കണ്ട ഒരു സ്വപ്നം കരിഞ്ഞുണങ്ങിയ ഒരു വലിയ പൂന്തോട്ടത്തില്‍ ഞെട്ടിറുന്ന് വീഴാന്‍ തുടങ്ങുന്ന ഒരു ചുവന്ന പൂവായിരുന്നു.മരണത്തോളം കൂട്ട് വരാമെന്ന് ചൊല്ലി മനസ്സ് പങ്കിട്ട പെണ്ണിന്റെ വേളിയുറപ്പിച്ചത് അന്നറിഞ്ഞു.

അലറിയടുക്കുന്ന നീലക്കടലിന്റെ തിരമാലകളില്‍ പെട്ട് ഒഴുകിപോവുന്ന സ്വപ്നം കണ്ടത് കള്ളവണ്ടി കയറി നാടുവിടുമ്പോഴായിരുന്നു.

തുറന്നിട്ട ജനല്‍ വഴി ഒരു പച്ചക്കിളി കയറിവരുന്നതായി കണ്ട അന്നാണ് ശരീരം വില്‍ക്കാനെത്തിയ പെണ്ണിനെ അയാള്‍ കൂടെ താമസിപ്പിച്ചത്.

നിറങ്ങള്‍ അര്‍ഥമുള്ള ഒരു കടലായി അയാളുടെ മുന്‍പില്‍ ഒഴുകിനിറഞ്ഞു.അയാള്‍ നിറങ്ങളെ പേടിച്ചു തുടങ്ങി.അയാളുടെ വെളിപാടുകളറിഞ്ഞപ്പോള്‍ അന്തിയോളം പല വീടുകളില്‍ പണിയെടുത്ത് നടു തളര്‍ന്നെത്തിയ ഭാര്യയുടെ കണ്ണ്കോണില്‍ പടര്‍ന്ന നിറം അന്തിമാനത്തിന്റെ ഓറഞ്ച് നിറമാണോ എന്നയാള്‍ക്ക് സംശയം തോന്നി.

മാനത്ത് കറുത്തിരുണ്ട് മേഘങ്ങള്‍ ഉരുണ്ട്കൂടിയത് കണ്ട പിറ്റേന്നാണ് അമ്മ മരിച്ച വിവരമറിയിച്ച് കമ്പി വന്നത്.അയാള്‍ കറുപ്പിനെ പേടിച്ചു തുടങ്ങി.

തന്റെയും മക്കളുടെയും മാത്രമല്ല ഭാര്യയുടെയും തല കള്ളം പറഞ്ഞ് ചിരവിക്കുമ്പോള്‍ വിഷനീലിമ പടര്‍ന്ന മുഖവുമായി അവള്‍ കുനിഞ്ഞിരുന്നു.അവള്‍ പണിക്ക് പോവാതിരുന്ന കുറെ നാള്‍ കുട്ടികള്‍ പട്ടിണി കിടന്നു.മരവിച്ച മുഖവുമായ് അവള്‍ വീണ്ടും പുറത്തിറങ്ങിയത് അയാള്‍ അറിഞ്ഞില്ല.

വെള്ള നിറമുള്ള സ്വപ്നങ്ങള്‍ അയാള്‍ കണ്ടിരുന്നില്ല.വെള്ള നിറമുള്ള ഒരു സ്വപ്നം കാണാന്‍ ശ്രമിച്ചു കിടന്ന രാത്രിയില്‍ മഴ പെയ്തിരുന്നു.മഴയ്ക്കു നിറമില്ലെന്ന് അയാള്‍ കണ്ട് പിടിച്ചു.


അവളുടെ വെള്ള സാരില്‍ ഭംഗിയുള്ള ചുവപ്പ് പൊട്ടുകള്‍ പടരാന്‍ തുടങ്ങിയിരുന്നു.കയ്യും മുഖവും കഴുകി നിവരവെ മുന്നില്‍ തൂക്കിയിട്ട പൊട്ടിയ കണ്ണാടിച്ചില്ലില്‍ നോക്കി അവള്‍ തലയില്‍ കിളിര്‍ത്തു വരുന്ന കറുത്ത രോമങ്ങളെ സ്നേഹത്തോടെ തടവി,പിന്നെ നെറ്റിയിലെ ഒരു സിന്ദൂരപോട്ട് തൊട്ട് ഉറക്കപ്പിച്ചില്‍ നില്‍ക്കുന്ന മക്കളുടെ കയ്യ് പിടിച്ച് നിറമില്ലാത്ത മഴയിലേയ്ക്കിറങ്ങി.

നിറഞ്ഞോഴുകിയിറങ്ങിയ അവളുടെ കണ്ണീരിനും ആ മഴയെപോലെ നിറമുണ്ടായിരുന്നില്ല.


-പാര്‍വതി.

126 comments:

പാര്‍വതി said...

ഒന്ന് വച്ചാല്‍ രണ്ട്...രണ്ട് വച്ചാല്‍ നാല്...വയ്യ് രാജാ വയ്യ്...ആര്‍ക്കും വയ്ക്കാം....

;-)

ഓണും ഓഫും എല്ലാം പോരട്ടെ..10 മണിക്കൂര്‍ ഇന്ഡക്ഷന്‍ ട്രെയിനിങ്ങും കഴിഞ്ഞ് വന്നിരുന്ന് ബ്ലോഗിത്തുടങ്ങിയതാണ്.ഇപ്പൊ ഇന്ത്യന്‍ സമയം 2:13 എ.എം..നാളെയും ഇത് തന്നെ ചടങ്ങ്..അപ്പോള്‍....

-പാര്‍വതി.

Adithyan said...

ഒരുപാട് നിറങ്ങള്‍ :)

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

കവിതയില്‍ നിന്നും ചെറുകഥയിലേക്ക്‌ ഒരു ചുവടുമാറ്റം. രണ്ടും ഒരു പോലെ വഴങ്ങുന്നുണ്ട്‌... നന്നായിട്ടുണ്ട്‌....സ്വപ്‌നങ്ങള്‍ക്ക്‌ ഇത്രയും നിറങ്ങളോ..... ഓരോ സംഭവങ്ങള്‍ക്കും അതിന്റേതായ നിറങ്ങള്‍.....

പാര്‍വതി said...

ശ്യൊ...ഇതെന്താ എല്ലാവരും എന്നെ ഉപെക്ഷിച്ചത്???ട്രെയിനിങ്ങ് ക്ലാസ്സില്‍ അമേരിക്കന്‍ ആക്സന്റ്റും കമ്പനി ചരിത്രവുമൊക്കെ അരങ്ങ് തകര്‍ക്കുമ്പോള്‍ ഞാന്‍ കൂട്ടിയെടുത്ത ഈ പലവര്‍ണ്ണങ്ങള്‍ കാണാന്‍ ആര്‍ക്കും നേരമില്ലേ? എല്ലാവരും ചിന്തയുടെ പിന്നാലെയാണല്ലെ....

എന്നാലും ഇത്ര വലിയ ഒരു ക്ഷണം നടത്തിയിട്ടും ഒരു ഓഫ് യൂണിയന്‍ മെംബര്‍ പോലും വരാത്തതില്‍ സങ്കടിച്ച് ഞാന്‍ ഇന്ന് നിരാഹാരം ഇരിക്കുന്നു.

യാത്ര സുഹൃത്തുക്കളെ....മുറിവേറ്റ ഒരു ഹൃദയവുമായി ഞാന്‍ യാത്ര പറയുന്നു..(ഇനി ആരെങ്കിലും നിര്‍ബന്ധിച്ചാലേ തിരിച്ചു വരൂ)

-പാര്‍വതി.

Anonymous said...

ഇല്ലാ ഇല്ലാ.. പാറുക്കുട്ടീ..

സ്വല്പ വെയിറ്റ് മാടീ..

ബാക്കി കാര്യങ്ങളില്‍ ഇച്ചിരെ ബിസി ആയിപ്പോയി.. കാര്യങ്ങള്‍ ഒക്കെ ശരിയാക്കി തരാം..!

പിന്നെ, പാറുക്കുട്ടീടെ ബ്ലോഗില്‍ ഒരു പോയിന്റ് സിസ്റ്റം ഉണ്ടെങ്കില്‍ കുറച്ചും കൂടി നല്ലത്.. :)

ശനിയന്‍ \OvO/ Shaniyan said...

ഹ, അങ്ങനെ പിണങ്ങിയാലോ? ഹ, നില്ലെന്നെ, ആ മുറിവേറ്റ ഹൃദയത്തില്‍ ഒരു ബാന്‍ഡ്‌ എയ്‌ഡ് വെച്ചു തരാം.. ബന്ന് കുത്തിരീക്കീന്ന്!.. എല്ലാരും അതൊക്കെ ഒന്നു കുബൂലാക്കീട്ട് പ്പോ ബരൂമ്ന്നേ!

വളയം said...

പ്രഭാതസന്ധ്യക്കും പ്രദോഷസന്ധ്യക്കും ഒരേ നിറം. എന്നാലോ ഒന്ന് പ്രകാശവും മറ്റേത്‌ ഇരുട്ടിനേയും പ്രസവിക്കുന്നു. നിറങ്ങളുടെ പേക്കൂത്തുകള്‍...

സു | Su said...

എന്റെ സ്വപ്നങ്ങള്‍ക്ക് എന്നും കുറേ നിറം കാണും പാറൂ... :)

പാര്‍വതി said...

അത് നമ്മക്കിട്ടൊരു പാരയല്ലെ ഇഞ്ചികുട്ടി..നമ്മ പാവം..പായിന്റൊക്കെ വലിയ വലിയ ആള്‍ക്കാര്‍ക്കോള്ളതല്ലെ..നിങ്ങാളെ പോലുള്ള പുത്തിമാന്മാര് പറയുന്നതോക്കെ നമ്മാളും വായിക്കുന്നു..നമ്മക്ക് എയുത്ത് വരുമ്പോ എയുതണം..പാട്ട് വരുമ്പോ പാടണം..പിന്നെ നിങ്ങ മാതിരി നല്ല മനുഷേരു വന്ന് നാല് നല്ലത് പറയണം...അത് മതിയെന്നെ...

എങ്ങനെ...??

-പാര്‍വതി.

ഇടിവാള്‍ said...

അയ്യയ്യോ...
ഓഫ്‌ ക്ഷണം കണ്ടതേയില്ല, ഇന്നു അവധിയല്ല്യോ ദുബായില്‍...

മാത്രമല്ല, താരാജിയുടെ ഒരു ക്ഷണമുണ്ടായിരുന്നു. അവിടം ഒരു ലെവലാക്കി ക്ഷീണിച്ചു.

നാളെ രാവിലെ, ഇതൊരു പൂരപ്പറമ്പാക്കി, ഓഫു വെടികള്‍ പൊട്ടിക്കുന്നതാണെന്നു, ശത്യം.. ശത്യം , ശത്യ,

ആ.. ഇനി കഥ വായിക്കട്ടേ.
ഓണ്‍ ടോപിക്ക്‌ അഭിപ്രായം ശേഷം അറിയിക്കും

അപ്പൊള്‍ ദമനകന്‍ ... said...

അയാളുടെ കഥ തുടങ്ങി, അവളുടെ കഥ ആയി അവസാനിച്ചു അല്ലെ?
നന്നായി.

ഇടിവാള്‍ said...

കൊള്ളാം... പാറൂ,

ഒരു ടിപ്പ്‌: വെള്ള നിറമുള്ള സ്വപ്നം കാണണമെങ്കില്‍ വെള്ളമടിക്കണം ് ;)

നമ്മുടെ വിശാലന്‍ ഈ സ്വപ്നമൊക്കെക്കാണുന്നത്‌ ഏതു നിറത്തിലാണാവോ ..

അനു ചേച്ചി said...

കവിതകളെപ്പോലെ ചെറുകദയും വളരെ നന്നായിടുണ്ട്‌. നിറങ്ങളെമാത്രം സ്നെഹിക്കുന്നവരാണിന്നധികവും.

പാര്‍വതി said...

ഞമ്മക്കതു ബേണ്ടാല്ലോ ശന്യാ...
11 മണിനേരത്ത് പാതിയടച്ച മെഡിക്കല്‍ സ്റ്റോറീന്ന് രണ്ട് അഡ്വാന്‍സ് ബാന്‍ഡെയിഡും വാങ്ങി ഒട്ടിച്ചിട്ടാപ്പോ ഇമ്മള് ബോഗ്ഗാനിരുന്നത്..ഇജ്ജിനെന്തറിയാം ശവ്യെ...?

നേരം കളയാണ്ട് രണ്ട് ഒഫ് അടിച്ചു നുമ്മക്കോരു ശന്തോശവും തന്നിട്ട് പുര പറ്റാന്‍ നൊക്ക്..ആളെ മക്കാറാക്കുന്നോ...ഞമ്മളിവിടെ ഒറങ്ങാണ്ട് കമന്റും കാത്തിരിക്കുവാന്ന് ഏതെങ്കിലും ഇബിലീസും കുഞ്ഞുങ്ങളറിയുന്നുണ്ടോ..???

-പാര്‍വതി..

വേണു venu said...

യൌവനം ഇതള്‍വിരിഞ്ഞു നിന്ന കാലത്തില്‍ അയാള്‍ കണ്ട ഒരു സ്വപ്നം കരിഞ്ഞുണങ്ങിയ ഒരു വലിയ പൂന്തോട്ടത്തില്‍ ഞെട്ടിറുന്ന് വീഴാന്‍ തുടങ്ങുന്ന ഒരു ചുവന്ന പൂവായിരുന്നു.
കവിതകളേക്കാളും മനൊഹരമായിരിക്കുന്നു.
മരണത്തോളം കൂട്ട് വരാമെന്ന് ചൊല്ലി മനസ്സ് പങ്കിട്ട പെണ്ണിന്റെ വേളിയുറപ്പിച്ചത് അന്നറിഞ്ഞു.
ഭാവുകന്ങള്‍.
വേണു.

Anonymous said...

ദേ വന്നൂ പാറുക്കുട്ടിയെ...അവിടെന്നൊക്കെ എന്നെ പുറത്താക്കി..വഴക്കും കേട്ടു..ഇനി ഇവിടെ തന്നെ കലാപരിപാടി.

പാര്‍വതി said...

Adithyan :-) കഥ ഇഷ്ടമായില്ലെ...പ്രചോദനം ചുവപ്പും നീലയുമാ‍ണ്..നിങ്ങളുടെ കൂടെ കൂടാന്‍ ഒരു ശ്രമം നടത്തി നോക്കിയതാണ്.

ബിജോയ്‌ മോഹന്‍ :-) നന്ദി ബിജോയ്‌

വളയം :-) ചിലപ്പോള്‍ പേക്കുത്തുകള്‍..ചിലപ്പോള്‍ മരീചികകള്‍...ഇതിനെയല്ലെ ജീവിതം എന്ന് പറയുന്നത്..

സു :-) അത് നല്ലതല്ലെ..എനിക്കറിയില്ല..ഒരുപാട് പേടി സ്വപ്നങ്ങള്‍ കാണാറുണ്ട് ഞാന്‍..നിറമറിയില്ല..

ഇടിവാള്‍ :-) ഞാനിവിടെ ഉറങ്ങാതെ കാത്തിരിക്കുകയാണ് ;-(

ദമനകന്‍ :-) അയാളുടെ കഥ തുടങ്ങി അയാളുടെ കഥ അവസാനിച്ചു..ഇനി ക്ലു തരില്ല..;-)

അനു ചേച്ചി :-) നന്നായി എന്ന് പറഞ്ഞതിന് നന്ദി ചേചി..ഇത് നമ്മുടെ ഓഫുകാരെ കൂട്ടാന്‍ വച്ച പരിപ്പാണ്..വളിച്ചിട്ടും അവരെ കാണുന്നില്ല..അവരെല്ലാം വലിയ ഗൌരവത്തിലാണ്..ഒന്ന് ലഘൂകരിക്കാന്‍ ഒരു ശ്രമം നടത്തി നോക്കിയതാണ്.

-പാര്‍വതി.

താര said...

പാറൂ, ഞാനിവിടെ ആദ്യാ....
കഥ ഒരുപാടിഷ്ടായീട്ടോ...വീണ്ടും വരാം. അമ്മു കരയുന്നു...

Adithyan said...

കഥ ഇഷ്ടമായില്ലെന്നു പറഞ്ഞില്ലല്ലോ പാറുക്കുട്ടീ... :) എനിക്കൊരു ഡൌട്ട് ഉണ്ടായിരുന്നു നീല പച്ച സ്വാധീനം ഇതിനുണ്ടെന്ന് :)

അപ്പുറത്ത് അങ്കം വെട്ടിക്കൊണ്ടിരിക്കുവാ‍... സമയമില്ല നില്‍ക്കാന്‍ :)

ബിന്ദു said...

ആദ്യം കരുതി മഞ്ഞയാണോ ഉന്നം എന്നു, നന്നായി എന്നോര്‍ത്തു കാരണം പച്ചയെ ഞാന്‍ നോട്ടമിട്ടിരിക്കുകയാണല്ലൊ. അപ്പോഴതാ നിര നിരയായി കുറേ നിറങ്ങള്‍... കൂട്ടത്തില്‍ എന്റെ പച്ചയും. സാരമില്ല, നമുക്കിനിയും ഭാവിയുണ്ടല്ലൊ. നന്നായി ട്ടോ. :)

ഇടിവാള്‍ said...

അഖില ബൂലോഗ ഓഫു യൂണിയന്‍ തൊഴിലാളികളേ, സംഘടിക്കിന്‍..

നമ്മുടെ യൂണിയന്റെ രണ്ടാമത്തെ പ്രോജക്റ്റിനുള്ള ക്ഷണം ഇതാ, ഈ ബ്ലോഗില്‍ നിന്നും ലഭിച്ചിരിക്കുന്നു..

വരൂ, അര്‍മാദിക്കൂ...

ദില്‍ബാസുരന്‍ said...

ഓഫിങ്കാവില്ലമ്മയ്യെ ധ്യാനിച്ച് ഞാനീ തേങ്ങയടിക്കട്ടെ.

ഠേ!

സു | Su said...

തേങ്ങയെങ്കില്‍ തേങ്ങ. ദില്‍‌ബൂ ഫ്ലൈറ്റ് പോയോ ;)

ദില്‍ബാസുരന്‍ said...

സു,
ഇന്ന് ഫ്ലൈറ്റിനെ കാണാനില്ല ഓണ്‍ ലൈനില്‍ :(

ഇടിവാള്‍ said...

aa, തൊടങ്ങിയല്ലേ .......
അപ്പോ, നമ്മുടെ രണ്ടു ഓഫു തൊഴിലാളികള്‍, മരണമൊഴി സൈറ്റില്‍, മറ്റാരോടോ ഗുസ്തിപിടിക്കയാണു....

എടപെടനോ ഗെഡികളേ ?

ദില്‍ബാസുരന്‍ said...

ഇടിവാള്‍ ഗഡീ,
തര്‍ക്കങ്ങള്‍ തല്ലി തീര്‍ത്താണ് ശീലം. ഇടപെടണോ?

ദില്‍ബാസുരന്‍ said...

താരയുടെ ബ്ലോഗില്‍ ഓഫ് പള്ളിപ്പെരുന്നാള്‍ എന്ന് നടന്നു? ഞാന്‍ അറിയാതെയോ?

ഇടിവാള്‍ said...

ദില്ലുവേ, ശീലം ഇവിടേയും അതൊക്കെ തന്നേ..

വെറും 3 ദിവസം കൂടിയേ വെക്കേഷനു മുന്‍പുള്ളൂ എന്ന ഭീകര സത്യത്തിനും, കുന്നുകൂട്ടിയിട്ട്കിരിക്കുന്ന പെന്‍ഡിങ്ങ് വര്‍ക്കിനും മുന്നില്‍, പകച്ചു നില്‍ക്കുന്ന ഞാന്‍,ഇനിയുള്ള കുറച്ചു ദിവസങ്ങളീല്‍, ബ്ലോഗിങ്ങ് കമന്റിങ് എന്നിവയില്‍ നിന്നും ഒരു ടെമ്പററി ലീവ് എടുക്കുന്നു.

ഇടി തുടങ്ങിയാല്‍, പിന്നെ, വീണ്ടും വരാന്‍ തോന്നുമെന്നുള്ളതുകൊണ്ട് ഞാന്‍ ഇപ്പോള്‍ ഒന്നിനുമില്ല.

ഓഫു യൂണിയന്റെ തൊഴിലാളികള്‍ ഈ സൈറ്റില്‍ കൈവച്ച് പാരുവിനെ ധന്യആക്കാനപേക്ഷ !

പ്രശിഡന്റില്ലെങ്കിലും നിങ്ങള്‍ ഇതു നന്നായി നടാത്തും എന്ന ആത്മവിശ്വാസത്തോടേ !

വല്യമ്മായി said...

ഓണ്‍ ടോപിക്
സ്വപ്നങ്ങള്‍ക്ക് മാത്രമേ നിറങ്ങളുള്ളൂ.കണ്ണീര്‍ വീണ് നിറങ്ങളെല്ലാം കലര്‍ന്ന് ജീവിതചിത്രങ്ങളെല്ലാം കറുപ്പ് മാത്രം.

ഓഫ് ടോപിക്
മെമ്പര്‍ അല്ലെങ്കിലും യൂണിയന് എല്ലാ വിധ പിന്തുണയും നല്‍കിയിട്ടുള്ള ഒരു സഹയാത്രികയാണു ഞാന്‍.ഞാനൊരു പോസ്റ്റിട്ടുണ്ട്.ഒന്നു വന്നു വായിച്ചാലും

ദില്‍ബാസുരന്‍ said...

ഇടിവാളില്ലാതെ നമുക്കെന്ത് ആഘോഷം?

കാര്യങ്ങള്‍ കുഴപ്പമില്ലാതെ നടത്താന്‍ ശ്രമിക്കാം.

കുറുമാന്‍ said...

പാറൂ.......നന്നായി എഴുതിയിരിക്കുന്നു.......ഇന്‍ഡക്ഷന്‍ കഴിഞ്ഞ് ബോറഡിച്ചെത്തിയിട്ടും, ബ്ലോഗാന്‍ സമയം കണ്ടെത്തുന്നതില്‍, അതിരറ്റ ആഹ്ലാദം. പ്രത്യേകിച്ചും, രാത്രിയുടെ അന്ത്യ യാമങ്ങളില്‍......പക്ഷെ അവിടേ പാറൂന് തല വഴി കമ്പിളി മൂടാതെ ബ്ലോഗാം, ഇവിടേ കമ്പിളി വേണമെന്ന് മാത്രം............

മുല്ലപ്പൂ || Mullappoo said...

എഴുത്തു കൊള്ളാം.
ഞാനിവുടെ ആദ്യമായാണ്...
പ്രൊഫൈല്‍ പടം ഇഷ്ടായി...

പിന്നെ font size ഇത്തിരി കൂട്ടുമോ..
(അതോ കണ്ണട മാറ്റണോ..??!! ;) )

മുസാഫിര്‍ said...

നിറങ്ങള്‍ക്കു ജീവിതത്തിലുള്ള സ്വാധീനം.നന്നായിരിക്കുന്നു.

ദില്‍ബാസുരന്‍ said...

പാര്‍വതീ (പാറു എന്ന് വിളിക്കാമോ എന്ന് അറിയില്ല),

വെള്ളിയാഴ്ച അറബ് ലോകത്തും ശനി, ഞായര്‍ ദിവസങ്ങള്‍ മറ്റിടങ്ങളിലും അവധി ദിവസങ്ങളാകയാല്‍ ഓഫ് യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിയ തടസ്സം നേരിടുന്നു. എങ്കിലും തിങ്കളാഴ്ച മുതല്‍ തന്നെ യൂണിയന്‍ ഏറ്റെടുത്ത പണി പൂര്‍ത്തിയാക്കുന്നതാണ്.

എന്ന് ഓഫ് യൂണിയന് വേണ്ടി,
ദില്‍ബാസുരന്‍

സ്നേഹിതന്‍ said...

നിറങ്ങള്‍ ചാലിച്ചെടുത്ത കഥ കൊള്ളാം.

ഇത്തിരിവെട്ടം|Ithiri said...

ഓഫടിക്കാന്‍ കൈതരിക്കുന്ന ഓഫടിതറവട്ടിലെ കാരണവന്മാരെ കാരണവികളെ.കുഞ്ഞുകുട്ടി പരാധീനങ്ങളെ...ചേകവരേ...,ഉണ്ണിയാര്‍ച്ച കളേ കടന്നു വരൂ...

കൈത്തരിപ്പുതീരും വരെ കമന്റ്റു...ഇവിടെ യിതാ ഒഫും പ്രതിക്ഷിച്ച് ഒരു പാവം ബ്ലൊഗ് നിങ്ങളെ തേടുന്നു..

ക്ഷീണിച്ചവര്‍ കട്ടഞ്ചായയടിച് ക്ഷീണം തീര്‍ത്ത് വേഗം വരൂ ....

അമ്പത് മിസ്സായി ആകശം നോക്കിയോ നോക്കാതെയോ ഇരിക്കുന്നവരെ...

പുതിയമേച്ചില്‍ പുറങ്ങള്‍ തേടുന്ന ഓഫ് ...
മക്കളേ, ഓടിവായോ എല്ലാരും....!
ദാ തീറ്റ! .... (ഇത് വിശ്വത്തിന്റെ വാക്കുകള്‍)

ഓഫടിക്കൂ...നൂറ് തികക്കൂ...

ദില്‍ബാസുരന്‍ said...

ഓഫ് യൂണിയനാണ് മാങ്ങാത്തൊലിയാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. രണ്ടാമത്തെ പ്രൊജക്റ്റ് ഇതാ പണി തീരാതെ കിടക്കുന്നു. അംഗങ്ങളാകട്ടെ വിളിക്കാതെ ചെന്ന് സദ്യയുണ്ണുന്നത് പോലെ ഏതോ ഒരു സ്ഥലത്ത് അര്‍മ്മാദിക്കുന്നു.

സങ്കടമുണ്ട് ദണ്ണമുണ്ട് കൂട്ടരേ.

(13 ആയാല്‍ 50 ആയി. മാനം കാക്കണമല്ലോ)

കുറുമാന്‍ said...

ഞായര്‍ കടമുടക്കം (ഓഫീസ്), എന്നിരുന്നാലും ഞങ്ങള്‍ ഓഫ് യൂണിയന്‍ മെമ്പേഴ്സ് ഉറങ്ങുന്ന ബ്ലോഗുകളിലും കമന്റിടാന്‍ ഉത്സാഹിക്കുന്നു....
കമന്റ് 38..........

പന്ത്രണ്ടു ഓഫിനെ പെറ്റൊരമ്മേ.....മേഏഏ.....

ദില്‍ബാസുരന്‍ said...

കുറുമാന്‍ ജീ കീ ജയ്
12 എണ്ണം കൂടി എങ്ങനെയെങ്കിലും... ആരെങ്കിലും...

viswaprabha വിശ്വപ്രഭ said...

ഓഫുതൊഴിലാളികള്‍ അപ്പുറത്ത് ക്ലബ്ബില്‍ പോയി ഒരു നൂറടിച്ചു മിനുങ്ങിയിട്ട് ദാ, ഇപ്പ ഇങ്ങ്ട് വരും. ട്ടോ!

"കഷ്ടമായിപ്പോയി!"

ആപ് ലൈന്‍ മേ ഹെ! (ഹും, ഹൊ, ഹീ, ഹൌ!), കൃപയാ ഇന്തസാര്‍ കീ ജയ്!

ഇത്തിരിവെട്ടം|Ithiri said...

ഓഫടിക്കൂ...മക്കളേ, ഓടിവായോ എല്ലാരും....!
എന്നു വിളിച്ചു പറഞ്ഞ് കിച്കിച് വന്നു..
ഇനി അസ്ലിഹണി കഴിക്കാം....കിച്കിച് അകറ്റാം...

ഓഫ് യൂണിയന്‍ അംഗങ്ങളെ എല്ലാവരും ഉത്സാഹിച്ച് ഒരു സെഞ്ചൊറി അടികൂ...

ദില്‍ബാസുരന്‍ said...

മാമുണ്ട് കുട്ടപ്പനായി വന്ന പ്രസിഡന്റിന്റെ ശ്രദ്ധയ്ക്ക്...

താങ്കള്‍ ആഹ്വാനം ചെയ്ത ഓഫ് പള്ളിപ്പെരുന്നാള്‍ ഇവിടെ മുക്കി മൂളി പോകുന്നത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതാണ്.

ഇത്തിരിവെട്ടം|Ithiri said...

പിന്നെ യൂണിയന്‍ പ്രസിഡഡിനുള്ള യാത്രയയപ്പ് ഇവിടെ നടത്തിയാലോ... അതും ഓഫായി ചെയ്യാം...

ദില്‍ബാസുരന്‍ said...

വിശ്വേട്ടന്‍ ഞാന്‍ വിചാരിച്ച പോലെ അല്ലല്ലോ? പൊരിഞ്ഞ ഓഫാ :)

സു | Su said...

അമ്മയെ വിളിച്ചോ മക്കളേ? അമ്മ എത്തി. എന്റെ ഓഫ് മുത്തപ്പാ ഈ അമ്മയ്ക്ക് ശക്തി തരൂ.

പാറുവിന്റെ ബ്ലോഗില്‍ നൂറ് അതാണെന്റെ ഇന്നത്തെ അജണ്ട.

സു | Su said...

ഒരേ നിറം ഒരേ സ്വരം
ഒരു നീല സന്ധ്യാംബരം.

ഇവിടെ എന്താ എല്ലാവരും ഒരു ഉഷാറില്ലാത്തത് പോലെ?

ഇത്തിരിവെട്ടം|Ithiri said...

ദില്‍ബുവിന്റെ വാക്ക് കേട്ട് പ്രസിഡഡ് രാജിവെക്കരുത്..
ഇടിവാള്‍ ജീ... കീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ ജയ്..

ദില്‍ബാസുരന്‍ said...

സു ചേച്ചീ,
അവടത്തെ 100 പോയി. ഇനി ഈ 50 നോക്കാം.

ഒക്കെ അവിടെ കടിപിടി കൂട്വാ....

viswaprabha വിശ്വപ്രഭ said...

ഹെന്ത്! പ്രതിസന്ധ് സ്ഥാനഭ്രഷ്ടനാവുകയോ?
ആരവിടെ?
എവിടെ പുതിയ നോമിനേഷന്‍ പേപ്പര്‍?

ഇടിവാള്‍ said...

കണ്ടോ ദില്ലൂ..
എന്റെ പാര്‍ട്ടിയുടേ ശക്തികണ്ടോ !
ലച്ചം ലച്ചം പിന്നാളേ, ,എന്ന മുദ്രാവാക്യങ്ങള്‍ കേള്‍ക്കുന്നോ ??

ഇടിവാള്‍ said...

എന്റെ ഇതിനു മുന്നത്തെ കമന്റാ 50 !!!
വേണമെന്നു വച്ച് അടിച്ചതല്ലാ..

ഈ എന്റെയൊരു കാര്യമേ ;)

ദില്‍ബാസുരന്‍ said...

ഗഡ്യേ,
ഈ ഓഫ് യൂണിയന്‍ നടത്തിക്കൊണ്ട് പോണത് ചില്ലറക്കളി അല്ലാ ട്ടാ...

ഇടിവാള്‍ said...

അടുത്ത ഒരു മണിക്കൂര്‍ ഞാന്‍ ഒന്നു ഫ്രീയാ..
അതിനിടക്കു നമ്മളിതു 100 അടിക്കും..
ശത്യം ശത്യം.. ആ ശത്യം !

ഇടിവാള്‍ said...

ആ, പിന്നെ..
ഓഫു യൂണിയന്‍ പ്രശിഡന്റ് നാട്ടീപ്പോകുന്ന വേക്കന്‍സിയിലേക്ക്, ഉത്തരവാദിത്വബോധമുള്ള ഒരു വൈസ് പ്രശിഡന്റിനെ നിയമിക്കുവാന്‍ ഓഫു യൂണീയന്‍ തീരുമാനിച്ചിരിക്കുന്നു. അപേക്ഷകള്‍ ക്ഷണിക്കുന്നു.

ദില്‍ബാസുരന്‍ said...

ഇവിടെ 100 അടിച്ചാല്‍ പാറു എനിക്ക് എന്തെങ്കിലും കാര്യമയിത്തന്നെ വാങ്ങിത്തരേണ്ടി വരും.

viswaprabha വിശ്വപ്രഭ said...

ഹ്‌മ്‌

കക്ഷത്തിരുന്നതും പോയി, ഉത്തരത്തിലിരുന്നതൊട്ട് കിട്ട്യൂം ല്യ.

സു | Su said...

ഇനി എന്റെ സ്വപ്നങ്ങള്‍

ഞാന്‍ ഷാരൂഖ്‌ഖാന്റെ കൈയും പിടിച്ച് ഏതോ ഫിലിം ഫെസ്റ്റിവലില്‍ പോകുന്നത് സ്വപ്നം കണ്ടു. ;)

ഇത്തിരിവെട്ടം|Ithiri said...

ദില്‍ബുവിനും മാത്രം പോര എനിക്കും

ഇടിവാള്‍ said...

ഈശ്വരാ..
അങ്ങനെ സൂവുംm“സ്ക്രാപ്പു” സ്വപ്നങ്ങള്‍ കണ്ടു തുടങ്ങി !

ചേട്ടനോടു പറഞ്ഞോ ??

ദില്‍ബാസുരന്‍ said...

ശരിയാ ഇത്തിരിവെട്ടം ചേട്ടനും വാങ്ങിക്കൊടുക്കണം എന്തെങ്കിലും.

യൂണിയന്‍ ഭാരവാഹി കൈക്കൂലി വാങ്ങി എന്ന് പത്രത്തില്‍ വരുമോ?

ദില്‍ബാസുരന്‍ said...

വിശാലേട്ടന്‍ മെല്ലെ 100 കണ്ട് വന്നതാ ക്ലബ്ബില്‍. കിട്ടിയില്ല.

ഇനി ഇവിടെ വരും 100 അടുക്കുമ്പോള്‍. അത് വരെ സ്വപ്നം കാണുകയാണെന്ന് തോന്നുന്നു.

ഇടിവാള്‍ said...

നാട്ടില്‍ പോകുമ്പോള്‍, ഞാണും 2-3 ഫ്രണ്ടുകളും കൂടീ, ഒരു ദിവസത്തെ ഒരു ട്രിപ്പ് പ്ലാന്‍ ചെയ്യുന്നുണ്ട് ! പെണ്ണുങ്ങളും കുട്ടുകളുമൊന്നുമില്ലാതെ... ഒരടിപൊളീ ബാചിലര്‍ ടൈപ് ട്രിപ്പ് ! ദില്‍ ചാഹ് താ ഹേ ടൈപ്പ് ട്ര്രിപ്പ്.

ഒരൊറ്റ ദിവസം അല്ലേല്‍ മാക്സിമം ഒന്നര ദിവസം കൊണ്ടൂ തൃശ്ശൂരു നിന്നും പോയി വരാന്‍ സാധിക്കുന്ന സ്ഥലങ്ങള്‍ ആരെങ്കിലും നിര്‍ദ്ദേഗ്ശിക്കുമോ..

സു | Su said...

ചേട്ടന്‍ സന്തോഷത്തോടെ ചോദിച്ചു “പുലര്‍ച്ചെയല്ലേ കണ്ടത് എന്ന്”

എന്താ എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു “പുലര്‍ച്ചെ കാണുന്നത് ഫലിക്കുമല്ലോ”ന്ന് . ;) ഷാരൂഖ്‌ഖാന്‍ അല്ലെങ്കിലും സാരമില്ലാന്ന്. ;)

ദില്‍ബാസുരന്‍ said...

സു,
അതെനിക്ക് ഇഷ്ടപ്പെട്ടു. ഹ ഹ

viswaprabha വിശ്വപ്രഭ said...

ഇടിവാളേ, ഡേറ്റ് പറ!

ബാക്കി ഞാന്‍ പറയാം.

ഇടിവാള്‍ said...

13 -14 ആഗസ്റ്റ് ആണു ഉദ്ദേശിച്ചിരിക്കുന്നത്.
ഞങ്ങള്‍ 3 പേരും ദുബായില്‍ ഉള്ളവര്‍.. ഇവിടെതന്നെ ഫാര്യമാരുടേയും പിള്ളാരുടേയും, ഇടയില്‍ ഞരുങ്ങിക്കൂടി ജീവിക്കുന്നോര്‍..

നാട്ടില്‍ ചെന്നാലെങ്കിലും, രണ്ടു ദിവസം പരോളിലോ ജാമ്യത്തിലോ വിടടീ, എന്ന നിരന്തര അപേക്ഷകള്‍ മൂലം, 2 ദിവസത്തേക്ക് ഞങ്ങളെ റിലീസ് ചെയ്യുന്നു !

വിശ്വംജി, പറയൂ ഇനി !

കണ്ണൂസ്‌ said...

ഓഫ്‌ യൂണിയനില്‍ ഔദ്യോഗിക മെംബര്‍ഷിപ്പ്‌ കിട്ടിയ ദിവസമായിട്ട്‌ ഒന്ന് ഉത്‌സാഹിച്ചില്ലെങ്കില്‍ മോശമല്ലേ?...

ബൈ ദ വേ, പാര്‍വതി കഥ ഗംഭീരമായിട്ടുണ്ട്‌ ട്ടോ.. ഒരു സജഷന്‍.. കഥയില്‍ ആള്‍ക്കാര്‌ടെ അഭിപ്രായം കേട്ടിട്ട്‌ ഓഫ്‌ തുടങ്ങിച്ചാ മതി. അല്ലെങ്കില്‍ ഇത്തരം നല്ല പോസ്റ്റ്‌ മുങ്ങിപ്പോവും..

ദില്‍ബാസുരന്‍ said...

ഗഡ്യേ,
ഇരിങ്ങാലക്കുട,ഊട്ടി,മുത്തങ്ങ,കുറ്റിപ്പുറം വഴി ഉടുമ്പന്‍ ചോലയിലേക്ക് വിട്ടോളൂ.

കണ്ണൂസ്‌ said...

ഇടീ, തല മൊട്ടയടിച്ച്‌ പഴനിക്ക്‌ വിട്ടോ.. (ഇടീടെ മുടി കണ്ടിട്ട്‌ സഹിക്കണില്ല.. കുറുമാനും ഉണ്ടാവും ഈ നിര്‍ദ്ദേശത്തിന്‌ സപ്പോര്‍ട്ട്‌..:-)

ദില്‍ബാസുരന്‍ said...

പാര്‍വതി,
ഇവിടെ ഒരു കട്ടഞ്ചായ!
ക്ഷീണിച്ചു.

പിന്നെ ഇഞ്ചിയെ നോക്കണ്ട. അമേരിക്കയില്‍ ഇപ്പോള്‍ കൂര്‍ക്കം വലിക്കുകയാവും.

ഇടിവാള്‍ said...

ദില്‍ബുവേ.. നിക്ക് നിക്ക്...

ഇരിഞ്ഞാലക്കുട വഴി ഊട്ടി.... അതു വഴി മുത്തങ്ങ ?

അതു ശെരി.. ഓഫു യൂണിയന്‍ പ്രശിഡന്റാവാന്‍ ഇത്ര ആഗ്രഹമാണല്ലേ..

കണ്ണൂസ്‌ said...

ഓണ്‍ എ സീരിയസ്‌ നോട്ട്‌, (ഇത്‌ വിശാലന്റെ സ്റ്റൈല്‍ എന്ന് ആരെങ്കിലും പറഞ്ഞാല്‍... ങ്‌ഹാ!!) പറമ്പിക്കുളം നോക്കുന്നോ ഇടീ.. വനംവകുപ്പിന്റെ പെര്‍മിഷന്‍ വേണ്ടിവരും.. മുന്‍കൂട്ടി ബുക്കും ചെയ്യേണ്ടി വരും.. രസികന്‍ യാത്രയാ..

കുറുമാന്‍ said...

വണ്ടി ഇരിങ്ങാലക്കുട വഴി വരുമ്പോള്‍, ഠാണാവില്‍ ഇറക്കത്ത് ഒന്നു നിര്‍ത്തണേ....ഞാനും കേറാം....

സു | Su said...

ഇന്നലെ കണ്ട ദുസ്വപ്നം.


ഒരു കുട്ടി നിറയെ കിണറ്റില്‍ ഉള്ള വെള്ളം കൈകൊണ്ട് മുക്കിക്കളിക്കുന്നു. എന്നിട്ട് കിണറ്റിലേക്ക് വഴുതി വീണു. ഞാന്‍ അതിനെ കിണറ്റില്‍ ചാടി രക്ഷിച്ചു. മുകള്‍ ഭാഗം വരെ വെള്ളം ഉള്ളതുകൊണ്ട് ഞാന്‍ രക്ഷപ്പെട്ടു. അല്ലെങ്കില്‍ ഇന്ന് ബൂലോകത്തിനു നിങ്ങള്‍ എന്റെ മരണാര്‍ത്ഥം ലീവ് കൊടുക്കില്ലായിരുന്നോ. സന്തോഷം കൊണ്ട്.

ഇടിവാള്‍ said...


പാലക്കാടുകാരന്‍.. പക്ഷെ അത്ര നിഷ്‌കളങ്കന്‍ അല്ല.. ഗള്‍ഫ്‌ പ്രവാസി.. പക്ഷേ കേരളത്തിലേക്ക്‌ തിരിച്ചു പോവാന്‍ ആഗ്രഹമില്ല


കണ്ണൂസേ.... പ്രൊഫൈലില്‍ “അസൂയക്കാരന്‍” എന്നു കൂടി ചേര്‍ക്കണമല്ലോ !!

ദില്‍ബാസുരന്‍ said...

കണ്ണൂസ്,
തമര്‍ത്തിയടിച്ച് വേഗം 100 ആക്കുകയല്ലേ? ഒരു മെമ്പര്‍ എന്ന നിലയില്‍ ആദ്യമായാണോ? വിശ്വേട്ടന്‍ എവിടെയോ ഉണ്ട്.

അനുഗ്രഹം വാങ്ങിക്കോളൂ..

ഗഡീ, പ്രസിഡന്റാവാന്‍ നിര്‍ബന്ധിക്കരുത് പ്ലീസ്. ഒന്ന് കൂടി പറഞ്ഞാല്‍ ചെലപ്പോ :)

viswaprabha വിശ്വപ്രഭ said...

ഇടിഖഢീ,

ദൂതനെ അയയ്ക്കൂ...

viswaprabhaയാഹൂ.കോം

ഞാനിപ്പോള്‍ പോവും .അവിടെകാണാം പിന്നെ.

ഇടിവാള്‍ said...

കണ്ണൂ‍സേ...
എത്ര ദിവസം മുന്‍പ് പറമ്പിക്കുളം ബൂക്ക് ചെയ്യണം ? എനിക്കു താല്പര്യമുള്ള സ്ഥലമാ !

സു | Su said...

കണ്ണൂസ് ഉള്ളിയിടാത്ത സാമ്പാറും കൊത്തവര തോരനും ഒക്കെ അടിച്ചിട്ട് വന്നു.

കുറുമാന്‍ said...

ഇടിവാളെ, മൂന്നു ദുബായ്ക്കാരാരൊക്കേയാണാവോ? വേണമെങ്കില്‍ നാലാക്കാംട്ടോ

കണ്ണൂസ്‌ said...

ഓ.. അങ്ങിനെ ഞമ്മടെ ക്വാളിഫിക്കേഷന്‍ മുയ്‌മന്‍ പ്രൊഫെയിലില്‌ എയ്‌തിബെക്കണത്‌ പൊക്കണംകേടല്ലേ.. :-)

കണ്ണൂസ്‌ said...

എത്തിയാല്‍ ഉടനേ ശ്രമിച്ചോളൂ.. പാലക്കാട്‌ ജില്ലാ വനവകുപ്പ്‌ ഓഫീസറെ ആണ്‌ കോണ്‍ടാക്റ്റ്‌ ചെയ്യേണ്ടത്‌. ഒലവക്കോട്‌ റെയില്‍വെ ഡിവിഷന്‍ ഓഫീസിന്‌ ഓപ്പസിറ്റ്‌ ആയിട്ടാണ്‌ അങ്ങേര്‍ കുടിയിരുപ്പ്‌.. (ഒരല്‍പ്പം പഴക്കമുള്ള ഇന്‍ഫര്‍മേഷന്‍ ആണേ.. അപ്‌ഡേറ്റ്‌സ്‌ ഇല്ല..)

ദില്‍ബാസുരന്‍ said...

ഒലവക്കോട് തന്നെയാണ് ഇപ്പോഴും (6 മാസം മുമ്പ്)എന്ന് തോന്നുന്നു.

വല്യമ്മായി said...

എന്‍റെ ബ്ലോഗിലും എന്നു വന്നു പോകൂ വിശ്വെട്ടാ,ഒന്നുമില്ലെങ്കിലും നമ്മളൊരെ കോളേജില്‍ പഠിച്ചതല്ലേ

പാര്‍വതി said...

തന്തോയം കോണ്ടെനിക്കിരിക്കാന്‍ വയ്യേ...
ഒരു എഴുപത്തിനാലെന്റെ കളത്തിലും വീണേ..

ദേ ദില്‍ബു..നല്ലോന്നന്തരം ചക്കരയിട്ട കട്ടന്‍ കാപ്പി..മിഴുങ്ങിയിട്ട് ഒന്നുഷാറാവ് മച്ചമ്പ്യേ...

ഇല്ല കണ്ണൂസെ..ഒരു പോസ്റ്റ് പോലും മിസ്സ് ചെയ്യുന്നില്ല.നന്ദി..അഭിപ്രായത്തിന്.

ഇടിവാളെ..പ്രകൃതി കാണാനാണ് താത്പര്യമെങ്കില്‍ മൂന്നാറിലേയ്ക്ക് വിട്ടോ..ഈ വര്‍ഷം നീല കുറിഞ്ഞി പൂത്തിട്ടുണ്ട്..ഇനി ഒരു പന്ത്രണ്ട് വര്‍ഷം കഴിഞ്ഞ് (ഭാഗ്യമുണ്ടെങ്കില്‍)കാണാന്‍ പറ്റുന്ന കാഴ്ചയാണ്.വരുന്ന വഴി തൊടുപുഴയ്ക്കടുത്ത് “തോമ്മങ്കുത്ത്” കാണാം.മഴക്കാലത്ത് നല്ല ഭംഗിയാവും..

-പാര്‍വതി

ഗന്ധര്‍വ്വന്‍ said...

യാത്രക്കാരുടെ ശ്രദ്ധക്ക്‌
ഇടിയെ പോകുന്നതൊക്കെ കൊള്ളാം പക്ഷെ വാളു വക്കരുത്‌.

എന്തായാലും ഇരിഞ്ഞാലക്കുട വഴി പോകുന്നതല്ലെ. കുറുമ്പന്മാരേയും കൂറുമനേയും കൂടി കൂട്ടു. മോശാവില്ല.

കാക്കത്തുരുത്തിയില്‍ ഇപ്പോള്‍ പാലം വന്നു. അതുകോണ്ട്‌ ഇപ്പോള്‍ ആ ഭരണീപ്പാട്ടിലെ പുഴകടത്തല്‍ ഇല്ല. ഷാപ്പുണ്ട്‌. ഈ വഴിക്കാണ്‌ എറണാകുളത്തേക്കെങ്ങില്‍ ഒന്നിറങ്ങിക്കോളു.

അല്ലാ കിഴക്കോട്ടാണ്‌ പോകുന്നതെങ്കില്‍ മാപ്രാണത്താകാം വിശ്രമം.
പുരാണങ്ങളിലെ കൊടകരകാണുകയുമാവാം.

എവിടെയാണെങ്കിലും നമ്മുടെ ഒരു ഒരു സ്റ്റാന്‍ഡേര്‍ഡ്‌ അപ്പ്‌ ആയി തന്നെ കീപ്‌ ചെയ്യുക.

ഹൈമവതി- ഉമാമഹേശ്വരി-ശംകരി സ്വാറി പാര്‍വതി.

ഒഫ്‌ റ്റാപിയോക്കക്കു ക്ഷമീ

കലേഷ്‌ കുമാര്‍ said...

നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് നൂറ് .................... തികയ്ക്ക് വേഗം

കണ്ണൂസ്‌ said...

ഇടിയേ, പറമ്പിക്കുളം ആണ്‌ ഫിക്സ്‌ ചെയ്യുന്നതെങ്കില്‍, അതിനു മുന്‍പേ മഴയുടെ കാര്യം ഒന്നു ശ്രദ്ധിച്ചോളണം. തൂണക്കടവ്‌ ഗസ്റ്റ്‌ ഹൌസ്‌ ഈ സീസണില്‍ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാവില്ല, പക്ഷേ മഴയാണെങ്കില്‍ റിസര്‍വോയര്‍ ക്രൂയിസ്‌ ഒക്കെ കുളമായിപ്പോവും. അധികം മൃഗങ്ങളേയും കാണില്ല. (നാട്ടില്‍ നല്ല മഴയുണ്ടെന്നാണ്‌ അറിഞ്ഞത്‌.)

പിന്നെ, വെറുതെ അടിച്ചുപൊളിക്കാന്‍ ആണെങ്കില്‍ ബെസ്റ്റ്‌ സ്ഥലം.. വേറൊന്നും ചിന്തിക്കണ്ട..

viswaprabha വിശ്വപ്രഭ said...

ഓ, ആ GECTALUMNIയിലെ അമ്മായിതന്നെയാണോ ഈ വല്യമ്മായി?

പോസ്റ്റൊക്കെ വായിക്കാറുണ്ട്.
കമന്റിട്ടാല്‍ അതു കുഴിച്ചിട്ട് കമന്റുമരം വളര്‍ത്തുമോ എന്നു പേടിച്ചിട്ടല്ലേ?

കണ്ണൂസ്‌ said...

നീലക്കുറിഞ്ഞി പൂക്കാന്‍ തുടങ്ങിയോ?

മൂന്നാര്‍ ഒന്നര ദിവസം മതിയാവില്ല എന്ന് തോന്നുന്നു.. മൂന്നാറിലേക്കാണെങ്കില്‍ ദേവിനെ ഒന്ന് വിളിച്ചോളൂ.. ചങ്ങായി ഈയിടക്ക്‌ പോയതാണ്‌..

viswaprabha വിശ്വപ്രഭ said...

പറമ്പിക്കുളം?
സമ്മതപത്രം?
ഞാന്‍ നോക്കണോ?
ഇടീ, ഞാന്‍ റെഡീ.

ജേക്കബ്‌ said...

കണ്ണൂസേ . നെല്ലിയാമ്പതിയില്‍ നിന്നു പറമ്പികുളത്തേക്ക്‌ വഴിയുണ്ടോ?

ഇടിവാള്‍ said...

കണ്ണൂസേ: നന്ദി ! അല്ലാ, സാദാ കാറില്‍ പോയാല്‍ മതിയോ . അതോ ജീപ്പ് വേണ്ടി വരുമോ ?

കുറുജീ: 13 നു അവിടെ കാണുമോ.. എന്നാല്‍ നമുക്കു തകര്‍ക്കാം.മറ്റുള്ള ദുബായില്ക്കാര്‍, ഒന്നെന്റെ ഫ്രണ്ടു ഗിരീഷ്, പിന്നെ കസിന്‍ അജയന്‍.. ( അതന്നെ.. മാമന്റെ മോന്‍.. നമ്മുടെ ശുദ്ധി കലശം “ പോസ്റ്റിലെ നായകന്‍ ! ചാണകക്കുളിയന്‍ !

ചെലപ്പോ, നായ്യട്ടിലെ ഒരു ഫ്രണ്ടും ഞങ്ങടെ തല തിന്നാനായിട്ട് കൂടെ വരാന്‍ സാധ്യതയുണ്ട് ലവന്റെ പേരു പ്രിന്റോ !

വിശ്വേട്ടാ: കുറച്ചു കൂടി ഡീറ്റെയിത്സ് കിട്ടിയാല്‍ ഉപകാരമാകും.. തിരിച്ചു പോകാണുള്ള തിരക്കിനിടയില്‍ ബുദ്ധിമുട്ടിക്കലാവില്ലല്ലോ ??

വല്യമ്മായി said...

പാറൂ,
എന്‍റെയീ കമന്‍റ് കണ്ടില്ലേ

ഓണ്‍ ടോപിക്
സ്വപ്നങ്ങള്‍ക്ക് മാത്രമേ നിറങ്ങളുള്ളൂ.കണ്ണീര്‍ വീണ് നിറങ്ങളെല്ലാം കലര്‍ന്ന് ജീവിതചിത്രങ്ങളെല്ലാം കറുപ്പ് മാത്രം.

പിന്നെ ഞാനും രണ്ട് വരി കുറിച്ചിട്ടിട്ടുണ്ട്.വായിച്ച് അഭിപ്രായം പറയണേ

കണ്ണൂസ്‌ said...

എവിടെയായി?

ഇടിവാള്‍ said...

96 ആയി..

ഇനി സൂവും കണ്ണൂസും വിശാലനുമൊക്കെ കളത്തിലിറങ്ങും !

കണ്ണൂസ്‌ said...

പൊള്ളാച്ചിയില്‍ നിന്നാ സാധാരണ പോകാറ്‌ ജേക്കബേ.. നെല്ലിയാമ്പത്തിയില്‍ നിന്ന് ഉള്ളതായി അറിയില്ല..

ജീപ്പ്പാണ്‌ നല്ലത്‌ ഇടീ.. മഴക്കാലമല്ലേ..

കണ്ണൂസ്‌ said...

ha.. 100

ദില്‍ബാസുരന്‍ said...

100 ഇതാ വരുന്നു.

കണ്ണൂസ്‌ said...

100

ദില്‍ബാസുരന്‍ said...

100

ജേക്കബ്‌ said...

fzmwjrcപിന്നെ കേരളത്തിലെ ആമസോണിലേക്ക്‌ പോകണമെങ്കില്‍ കുമാരേട്ടനോട്‌ ചോദിച്ചാ മതി

ഇടിവാള്‍ said...

98

ഇടിവാള്‍ said...

കൊറെ നേരായി 100 അടിക്കണം അടിക്കണം എന്നും നിരീച്ച് ഇരിക്കണേ !

ദേ പിടിച്ചോ 99 !! 100 ഇപ്പ വരും

കണ്ണൂസ്‌ said...

ഇതിനാണ്‌ കുരുത്തം എന്ന് പറയുന്നത്‌.. മെംബര്‍ഷിപ്പ്‌ എടുത്തിട്ട്‌ ആദ്യം വന്ന രണ്ട്‌ നൂറുകളും എനിക്ക്‌!!
:-D
ഹാട്രിക്ക്‌ തികക്കാന്‍ സമയം ഇല്ലല്ലോ എന്റെ ഓഫൂര്‍കാവിലമ്മേ...

ഇടിവാള്‍ said...

അതും കണ്ണൂസിനു !

അപ്പൊ ഇവിടത്തെ കട്ടേം പടോം മടക്കി !
ഇനി വല്ല്യമ്മയിടേ വീട്ടില്‍ നിന്നും ഡിന്നര്‍ !

ദില്‍ബാസുരന്‍ said...

കണ്ണൂസടിച്ചു 100!

പിന്നെ വല്ല്യമ്മായീ,
എല്ലാവരും കമന്റുമെന്നേ. പേടിക്കണ്ട. ഇങ്ങനെ കടല വില്‍ക്കണോ? :-)

ഇനി അടുത്ത ഓഫുത്സവത്തിന് വേണമെങ്കില്‍ അപേക്ഷിച്ചോളൂ.

പാര്‍വതി said...

വല്യമ്മായി...കണ്ണീര്‍ അത്ര മോശം വസ്തുവാണോ?കെട്ടിട്ടില്ലെ,ശാസ്ത്ര സത്യമാണ്(വക്കരിയോടൊന്ന് ചോദിക്കാം)കരയുന്നത് കോണ്ടാണ് സ്ത്രീകള്‍ക്ക് ഹൃദയസ്തംഭനം കുറവായി കാണപെടുന്നത്..പിന്നെ എനിക്ക് തോന്നുന്നത് കുറച്ച് കരഞ്ഞ് കഴിയുമ്പോള്‍ മനസ്സുറയ്ക്കും എന്നാണ്..പിന്നെ ഒരു ക്ലാരിറ്റിയുണ്ടാവും.മുന്നോട്ട് നീങ്ങാനും,തകര്‍ത്തെറിയാനും ഒക്കെ..കണ്ണകിയും, ഓമനയും(ഓര്‍ക്കുന്നുണ്ടോ ആ കൊലക്കേസ്സ്)ഒക്കെ കരഞ്ഞ് പതം വന്നവരാണ്.

പിന്നെ കലികാലത്തില്‍ സീതയും സാവിത്രിയും മാത്രമാണ് റോള്‍ മോഡലുകള്‍..സീരിയലുകള്‍ക്കെങ്കിലും..മറ്റോരു സ്ക്രാപ്പ്..

-പാര്‍വതി.

സു | Su said...

ഞാന്‍ പോസ്റ്റ് വെക്കാന്‍ പോയതാ. ഇവിടേം നൂറെനിക്ക് നഷ്ടപ്പെട്ടു :(

viswaprabha വിശ്വപ്രഭ said...

നീലക്കുറിഞ്ഞി കാണാന്‍ കൊടൈക്കനാലും പറ്റും.
പക്ഷേ അത്രയ്ക്കൊക്കെ കാണാനുണ്ടോ എന്നൊരു സംശയം. നിറയെ പൂത്തുലഞ്ഞുനില്‍ക്കുന്ന താഴ്‌വരകള്‍ കാണാന്‍ ഭങിയുണ്ട്. ഒറ്റയ്ക്കൊറ്റയ്ക്കു നോക്കിയാല്‍ വെറുമൊരു ചെടി. അതില്‍ ഇളംനീല/വയലറ്റ് നിറത്തില്‍ പൂക്കള്‍.

(എങ്കിലും വളരെ നേരിയ, മൃദുവായ ഹൃദ്യമായ ഒരു സുഗന്ധമുണ്ട് ആ പൂക്കള്‍ക്ക്. ഈ ബ്ലോഗുപോലെ...)

കൊടൈക്കനാല്‍ / പഴനി:
കാലത്ത് 3-4 മണിക്ക് തൃശൂര്‍നിന്ന് തിരിക്കുക. 7.30-8ന് പഴനി. ഉച്ചയ്ക്ക് 12-1 മണി വരെ. പിന്നെ ഭക്ഷണം, യാത്ര. 5 മണിക്ക് സില്‍ വര്‍ ‍ കാസ്കേഡ്, പിന്നെ 6 മണിക്ക് കൊടൈ.
നല്ല ഹോട്ടലിന് ഇപ്പോള്‍ ഓഫ്സീസണ്‍ റേറ്റ് 500-800 വരും.
വൈകീട്ടു തന്നെ ലേക്ക്, ബ്രയന്‍ പാര്‍ക്ക് ഒക്കെ കണ്ടോളൂ. ഷോപ്പിങ്ങും ആവാം.

പിറ്റേന്നു കാലത്ത് നേരത്തെ എണീറ്റ്, കോക്കേര്‍സ് വാക്ക്, സൂയിസൈഡ് പോയിന്റ്, ഗുണ പോയിന്റ്,പില്ലര്‍ റോക്ക്‍ , ലേക്ക് വ്യൂ‍ ഈ ക്രമത്തില്‍ ഉച്ചവരെ.

ധൃതി പിടിച്ചാല്‍ 3 മണിക്കൂര്‍ കൊണ്ട് മധുര വരെ എത്താം. വൈകീട്ട് 6നു എത്തിയാല്‍ 9 വരെ ഒക്കെ ഓടിച്ചൊന്നു കണ്ട് പുലരുമ്പോഴേക്കും തൃശ്ശൂര്‍ തിരിച്ചെത്താം.
മൊത്തം 48 മണിക്കൂര്‍.

പാര്‍വതി said...

കോള്ളാം 110 ആക്കിതന്ന എല്ലാവര്‍ക്കും എന്റെ വക പട്ടും വളയും..ഞാന്‍ ഓഡര്‍ കോടുത്തിട്ടുണ്ട്..വന്ന് കഴിയുമ്പോള്‍ പോസ്റ്റലില്‍ അയച്ച് തരുന്നതായിരിക്കും..

ഇടിവാളെ..ഞാന്‍ 34 ലെ പള്ളീയില്‍ ഒരു കൂട് മെഴുകുതിരി കത്തിച്ചേക്കാം.എടയ്ക്ക് അര്‍ദ്ധപകുതി “അമ്മായിടെ വീട്ടില്‍ പോയാല്‍ മതി” എന്ന് പറഞ്ഞ് പാര പണിയാതിരിക്കാന്‍.” ;-)

അത് ഞങ്ങളുടെ ഒരു സ്വഭാവമാണെന്നെ..ഈ ആണുങ്ങള്‍ തന്നെ ചുറ്റുന്നത് ഞങ്ങള്‍ക്ക് ഇഷ്ടമില്ല..സ്നേഹക്കൂടുതല്‍ കൊണ്ടാണെ...

-പാര്‍വതി

വല്യമ്മായി said...

പ്രിയ ദില്‍ബാസുരന്‍,
കമന്‍റുകള്‍ക്ക് വേണ്ടിയല്ല ഞാന്‍ എന്‍റെ പോസ്റ്റിലേക്ക് ശ്രദ്ധ ക്ഷണിച്ചത്.വളരെ കാലമായി ഉള്ള ചില സംശയങ്ങള്‍ കമന്‍റിലിട്ടിട്ട് ആകെ ഒരു ഉത്തരമാണു കിട്ടിയത്.

സു | Su said...

ഹാവൂ ഇനി ചേട്ടനോട് പട്ടിന്റേം വളയുടേയും കാര്യം പറയാതെ രക്ഷപ്പെട്ടു.

ദില്‍ബാസുരന്‍ said...

എന്റെ വല്ല്യമ്മായീ,
ഞാനൊരു നമ്പറിട്ടതല്ലേ? ഒരു പ്രശ്നവുമില്ലെന്നേ. കമന്റു വേണമെങ്കില്‍ പറയുമല്ലോ.

ഉത്തരം കിട്ടുമോന്ന് ഞാനും ഒന്ന് നോക്കട്ടെ.

കണ്ണൂസ്‌ said...

നെല്ലിയാംപതിയുടെ കാര്യം പറഞ്ഞപ്പോഴാണ്‌ ഓര്‍ത്തത്‌. സംരക്ഷിത വനത്തിനകത്ത്‌, പാലക്കാട്‌ ജില്ലക്കും ഇടുക്കി ജില്ലക്കും ഒരു ബോര്‍ഡര്‍ ഉണ്ടെന്നുള്ളതറിയാമോ? മകരജ്യോതിയുമായി ബന്ധപ്പെട്ട്‌ ഈ വഴി ചെറിയ ഒരു വിവാദം ഉണ്ടാക്കിയിരുന്നു ഒരു കാലത്ത്‌. പൊന്നമ്പലമേട്ടിലേക്ക്‌ കേറിപ്പോകുന്ന KSEB ഉദ്യോഗസ്ഥരെ കാത്ത്‌ ഇവിടെ നിന്ന യുക്തിവാദികളെ ആരോ കൈകാര്യം ചെയ്തത്രേ.

ദില്‍ബാസുരന്‍ said...

പാര്‍വതീ,
വളയും കമ്മലുമൊന്നും പറ്റില്ല കേട്ടോ. വേറെ എന്തെങ്കിലും തരണം. :)

പാര്‍വതി said...

എന്റെ സുയേച്ച്യേ...ഞാന്‍ ദേ ആ പറഞ്ഞതിന്റെ മൂലയ്ക്ക് കുഞ്ഞക്ഷരത്തില്‍ *conditions applied എന്നെഴുതി വച്ചിരിക്കുന്നെ കണ്ടില്ലെ..ഹിഹിഹി....ഞാനാരാ മോന്‍..എന്റെയമ്മെ...

-പാര്‍വതി.

പാര്‍വതി said...

ഒരു kingfisher Strong full case ആയാലോ ദില്‍ബൂ..(രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താത്പര്യമുണ്ടേ.. ;-))

-പാര്‍വതി.

ദില്‍ബാസുരന്‍ said...

പാര്‍വതി,
ഞാന്‍ മദ്യപിക്കില്ല. ഇനി മദ്യപിക്കുന്നെങ്കില്‍ തന്നെ ബീറിലൊന്നും ഒതുങ്ങുകയുമില്ല. :-)

പാര്‍വതി said...

ശരി ദില്‍ബുക്കുട്ടാ....

ഇനി വരുമ്പോള്‍ ദെല്‍ഹി വഴി വാ...നല്ല ഫ്രെഷ് പിസ വാങ്ങിതരാം...നല്ല ഗോല്‍ഗപ്പയും ആലുടിക്കിയും ചാറ്റും വാങ്ങിത്തരാം..ഒക്കെ..ക്ഷമീര്..

-പാര്‍വതി.

വിശാല മനസ്കന്‍ said...

‘അലറിയടുക്കുന്ന നീലക്കടലിന്റെ തിരമാലകളില്‍ പെട്ട് ഒഴുകിപോവുന്ന സ്വപ്നം കണ്ടത് കള്ളവണ്ടി കയറി നാടുവിടുമ്പോഴായിരുന്നു‘

‘തുറന്നിട്ട ജനല്‍ വഴി ഒരു പച്ചക്കിളി കയറിവരുന്നതായി കണ്ട അന്നാണ് ശരീരം വില്‍ക്കാനെത്തിയ പെണ്ണിനെ അയാള്‍ കൂടെ താമസിപ്പിച്ചത്‘

കഥ ഗംഭീരമായിട്ടുണ്ട്.

ദില്‍ബാസുരന്‍ said...

പാര്‍വതി ചേച്ചീ,
അത് മതി. ധാരാളം മതി. എനിക്ക് സന്തോഷമായി. :-)

viswaprabha വിശ്വപ്രഭ said...

പാലക്കാടിനും ഇടുക്കിക്കും പരസ്പരം ബോര്‍ഡറോ?

അങ്ങനെ വരില്ലല്ലോ?
തൃശ്ശൂരിന്റെ അറ്റം കൊടകരയും കോടാലിയും വാഴച്ചാലും ഷോളയാറും ഒക്കെ കഴിഞ്ഞ് നീണ്ടുനീണ്ടു കിടക്കുന്നുണ്ട് കോയംപുത്തൂര്‍ ജില്ലയിലേക്ക്. അതിനിടയ്ക്ക് പാലക്കാടിനേയും ഇടുക്കിയേയും തമ്മില്‍ തൊടാന്‍ സമ്മതിക്കില്ല തൃശ്ശൂര്‍!

വണ്ടിപ്പെരിയാര്‍/പറമ്പിക്കുളത്തേക്കുള്ള ചില വഴികള്‍ പൊള്ളാച്ചിയില്‍ നിന്നാണെന്നു കേട്ടിട്ടുണ്ട് എന്തായാലും. പക്ഷേ ഇപ്പോള്‍ ദുര്‍ഘടമെങ്കിലും വെറ്റിലപ്പാറ/മലക്കപ്പാറ നിന്നും പോകാം എന്നു തോന്നുന്നു.

ഇടിവാള്‍ said...

ഒന്നര ദിവസത്തെ ട്രിപ്പിനു “നെല്ലിയാമ്പതി”യെപ്പറ്റി എന്തെങ്കിലും അഭിപ്രായമുണ്ടോ ?

കണ്ണൂസ്‌ said...

വിശ്വേട്ടാ, ശരിയാണെന്ന് തോന്നുന്നു. ഇവിടെ ഒരു മാപ്പ്‌ കിട്ടി. ഇതില്‍ പാലക്കാടിനും ഇടുക്കിക്കും ഇടക്ക്‌ ചെറുതായി തൃശ്ശൂര്‍ കേറിവരുന്നുണ്ട്‌. അതോ മൂന്നു ജില്ലക്കും കൂടി ഒരു കോമണ്‍ ബോര്‍ഡര്‍ പോയന്റ്‌ ആണോ?

viswaprabha വിശ്വപ്രഭ said...

ഇവിടെ കുറച്ചുകൂടി വ്യക്തമായി കാണാം കണ്ണൂസേ. കോയം‌പുത്തൂര്‍ ജില്ലയുമായി തൃശ്ശൂര്‍ വ്യ ക്തമായും അതിരു പങ്കുവെക്കുന്നുണ്ട്. 10-20 കിലോമീറ്ററെങ്കിലും. (കുട്ടിക്കാലത്ത് ഒരു വലിയ ക്വിസ് പ്രോഗ്രാമില്‍ നിര്‍ണ്ണായകമായ അവസാനത്തെ പോയിന്റ് വാങ്ങിത്തന്നത് തൃശ്ശൂര്‍ ജില്ലയുടെ അതിരുകള്‍ ഏതൊക്കെയെന്ന ചോദ്യത്തിനായിരുന്നു. അതിനാല്‍ മറക്കില്ല)

എന്തായാലും വണ്ടിപ്പെരിയാര്‍ കുറച്ചുകൂടി തെക്കോട്ടു പോയിട്ടാണ്. പറമ്പിക്കുളം എന്റെ മുന്‍‌ധാരണക്കു വിരുദ്ധമായി, പാലക്കാട് ജില്ലയിലാണ്, തൃശ്ശൂരല്ല എന്നും മനസ്സിലായി ഇപ്പോള്‍.