തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Friday, July 28, 2006

രാധ

രാധയെ തേടി ഞാനലഞ്ഞു,
ഇരുള്‍വിങ്ങുമിരുട്ടിന്‍ കൈവഴി-
കളിലൂടെ,അഗ്നിപുത്രന്റെ ശോഭ-
പടരുന്ന രാജവീഥികളിലൂടെ..
ഏകാന്തത തന്‍ തുടിതാളമിമ്പ-
മായ് കൊട്ടുമൊരു വിജനതതന്‍-
വിരിമാറിലൂടെ,കുളിരായ് പെയ്-
തിറങ്ങുമീ മഴയിലൂടെ,എന്നന്ത-
രാത്മാവിനെയൊരു തേങ്ങലായ്-
തൊട്ടുണര്‍ത്തുമീ കാറ്റിലൂടെയീ-
ജീവന്റെ തുടിപ്പെന്നോ മാഞ്ഞു-
പോയമരുഭൂമിയിലൂടെ,ഞാന്‍ തേടി,
നിന്നെ കണ്ണന്റെ രാധയെ !


എന്നുമിരുട്ടിനെ കൂട്ടുപിടിച്ചാ കൃഷ്ണ-
ശിലയില്‍ തന്‍ കണ്ണീരര്‍പ്പണം ചെയ്യുവോള്‍.
അറിയാതെ പോലുമെന്നാലുമാ-
മധുരാപതി കാണാതെ മറയുവോള്‍.
ദൂരത്തു നിന്നുമൊഴുകിയെത്തുന്നാ-
വേണു നാ‍ദമിമ്പമായ് കെട്ടിടാനായ്-
മാത്രമൊരു ജന്മം നീക്കിവച്ചതില്‍-
‍സാഫല്യമടയുന്നൊളിവള്‍.
കാളിന്ദി വീണ്ടും കറുത്തുവൊ-
നിന്‍ കണ്ണീരെന്നുമേറ്റ് വാങ്ങിയാ-
വിരഹദുഃഖത്തിന്‍ മൂകസാക്ഷിയാ‍യ്.
സ്വപ്നങ്ങളെ മാത്രം മോഹിച്ചവളെ-
ന്നാലതുപോലുമാകാതെ തേങ്ങവെ,
തിരഞ്ഞു ഞാനവളെ, രാധയെ,
കൃഷ്ണന്റെ പ്രിയ ഗോപികയെ.


അറിയാതെ യാത്രയിലെന്നോ-
ഞാനൊരു ദര്‍പ്പണ മുന്നിലെത്തി,
“കണ്ടു ഞാന്‍ “ രാധയെ-
കണ്ണാ‍ടിയിലവളുടെ കണ്ണീലണ-
യാതെരിയുന്ന വിരഹത്തെ, അതി-
നിടയിലൂടെത്തിനോക്കുന്നൊരാശ-
തന്‍ തിരിനാളത്തെ, അവിടെ വ്യര്‍ത്ഥ-
സ്വപ്നങ്ങള്‍ തന്‍ ശവദേഹങ്ങളെ,
എന്നുമൊരു നീറുന്ന നോവുമായിടറി-
നീങ്ങുന്ന മനസ്സുമെല്ലാമവിടെ കണ്ടു ഞാന്‍.


തീര്‍ന്നുവോയിവിടെയെന്റെ തീര്‍ത്ഥയാത്ര?
ഇതുതന്നെയൊയെന്നുമതിന്റെയന്ത്യം?
രാധ തന്‍ തേടലായൊരീ യാത്ര-
എത്തിയതീ ദുഃഖസത്യത്തിന്‍ മുന്നിലോ?
അതോ ഇതുമെന്റെ മനസ്സെന്ന-
മായ തന്‍ മറ്റൊരു വിഭ്രാന്തിയോ?


-പാര്‍വതി.

29 comments:

പാര്‍വതി said...

കണ്ണന്‍ വൃന്ദാ‍വനമുപേക്ഷിച്ചപ്പൊള്‍ പിന്നെ രാധയെ പറ്റി ആരും പറഞ്ഞില്ലല്ലൊ എന്ന് കഥകള്‍ കേള്‍ക്കുമ്പോള്‍ ഓര്‍ക്കാറുണ്ടായിരുന്നു. പിന്നെ ഒരു പുസ്തകം വായിക്കാനിടയായി “വൃന്ദാവനത്തിലെ രാധ”. അതിലൊരു രംഗമുണ്ട്.ദ്വാരകാപതിയായ കൃഷ്ണനെ കുളത്തിന്റെ മറുകരയില്‍ കാണുന്ന രാധ മാറി നില്‍ക്കുന്നത്. കാരണം പറയുന്നത് എന്റെ കാമുകന്‍ വൃന്ദാവനത്തിലെ കണ്ണനാണ്,ദ്വാരകാപതിയായ കൃഷ്ണനല്ല.എന്റെ കണ്ണന്റെ വരവിനായാണ് ഞാന്‍ കാത്തിരിക്കുന്നത് എന്ന്.

എന്തോ അത് മനസ്സില്‍ തട്ടി.

ഇനി ഇത് നിങ്ങളുടെ കയ്യില്‍...

കുട്ടന്മേനൊന്‍::KM said...

നന്നായിരിക്കുന്നു. ഭാഷയും നന്ന്.

കുറുമാന്‍ said...

പാര്‍വ്വതീ, ഇഷ്ടപെട്ടു.....കവിത വായിച്ച് അഭിപ്രായം പറയാന്‍ മുതിര്‍ന്നിട്ടില്ല (രണ്ടര്‍ത്ഥത്തിലും)

വളയം said...

"അറിയുന്നു നിന്നെ ഞാന്‍ ഗോപികേ"...

ബിന്ദു said...

കൊള്ളാം,നന്നായിട്ടുണ്ട്‌.:)

Adithyan said...

ആളൊരൊന്നൊന്നര കവിതക്കാരിയാണല്ലെ? (കുറുമാന്‍ ചേട്ടന്റെ കവിതച്ചേച്ചി അല്ല)

നന്നായിരിയ്ക്കുന്നു.

കൃഷ്ണന്‍ ദ്വാരകാരാജനായിട്ട് ഒരൊറ്റ തവണ വൃന്ദാവനത്തില്‍ തിരിച്ചെത്തുന്നില്ലെ? രാധയെ സന്ധിയ്ക്കുന്നില്ലെ? അങ്ങനെയെന്തോ എവിടെയോ വായിച്ച ഒരോര്‍മ്മ.

മുസാഫിര്‍ said...

നന്നായിരിക്കുന്നു,പ്രത്യേകിച്ചും രാധയെ തന്നില്‍ കണ്ട ആ സങ്കല്‍പ്പം.
പിന്നെ
“എന്നുമിരുട്ടിനെ കൂട്ടുപിടിച്ചാ കൃഷ്ണ-
ശിലയില്‍ തന്‍ കണ്ണീരര്‍പ്പണം ചെയ്യുവോള്‍.
അറിയാതെ പോലുമെന്നാലുമാ-
മധുരാപതി കാണാതെ മറയുവോള്‍.“

ഇതില്‍ ‘ മഥുരാപതി’യെന്നാവും ഉദ്ദേശിച്ചത് എന്നു തോന്നുന്നു.

ഇത്തിരിവെട്ടം|Ithiri said...

കവിത അസ്സലായി

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

രാധയുടെ വിരഹം....പാറുവിന്റെ തൂലികയിലൂടെ.......

കവിത നന്നായിട്ടുണ്ട്‌....

Daippap said...

കുറേയേറെ നല്ല വാക്കുകള്‍...കേട്ട് മറന്ന കൂട്ടുകള്‍...കവിയുടെ മനസ്സിനേറ്റ തീവ്രത ആസ്വാദകര്‍ക്ക് ലഭിച്ചോ എന്ന് വ്യക്തിപരമായിട്ട് ഒരു സംശയം...

പാര്‍വതി said...

kuttamenon:-) നന്ദി കുട്ടന്‍ മെനോന്‍..

കുറുമാന്‍ :-) കുറുമാന്റെ സൃഷ്ടികള്‍ വായിച്ച് ഞാന്‍ അന്തിച്ചിരിക്കുക പതിവാണ്.”കടുക് മണിയിലും പ്രപഞ്ചം” എന്ന പോലെ എഴുതുന്ന ഒരാളുടെ കയ്യില്‍ നിന്ന് ഇതു പോലൊരു പ്രശംസ ഞാന്‍ ദേ പറന്നു പോണു..;-)

വളയം :-) പേഴ്സണലായിട്ടു പറയുവാണെങ്കില്‍ ,ഈ കൃഷ്ണനെ എനിക്ക് ഇഷ്ടമല്ല,ആളൊരു വെടക്കല്ലെ.ആരോടും പറയണ്ട..

ബിന്ദു :-) നന്ദി.

Adithyan :-) അതു മതി ആദിത്യാ..ഞാന്‍ ധന്യയായി.(സിനിമാ പേരല്ല)
ഞാന്‍ ഈ പറഞ്ഞ പുസ്തകമല്ലാതെ ഈ വിഷയത്തില്‍ മറ്റൊന്ന് വായിച്ചിട്ടില്ല.ഇതൊരു വിമര്‍ശനാത്മക സൃഷ്ടി ആയിരുന്നു എന്ന് തോന്നുന്നു.

മുസാഫിര്‍ :-)ക്ഷമിക്കൂ...മഥുരാപതി തന്നെ..

ഇത്തിരിവെട്ടം :-) നന്ദി.

ബിജോയ്‌ മോഹന്‍ :-) നന്ദി.

Daippap :-) ഈ സൂഷ്മ നിരീക്ഷണത്തിന് നന്ദി.

ഇപ്രാവശ്യം പല്ലിയുടെ അഭിപ്രായം കണ്ടില്ല.സ്ഥിരമായി പോവുന്ന ബസ്സില്‍ സ്ഥിരമായി കാണുന്ന സഹയാത്രികരിലൊരാളെ ഒരു ദിവസം കാണാതായാല്‍ തോന്നുന്ന അസ്വസ്തത :-(

-പാര്‍വതി.

ഇടിവാള്‍ said...

പാറുവേ...
ഇപ്പഴാ കണ്ടത്‌ കേട്ടോ...
കവിത വായിച്ചു കേട്ടോ.

കവിത വായിച്ച്‌ നിരൂപണത്തിനൊന്നുമുള്ള സ്കോപ്പൊന്നുമില്ല. എന്നാലും, നന്നായീന്നൊരു തോന്നലുണ്ട്‌ ! ഇനിയും എഴുതുക.. എഴുതിത്തെളിയുക !

സ്നേഹിതന്‍ said...

രാധയെ തേടിയുള്ള യാത്ര നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു.

മുസാഫിര്‍ said...

ഇതു ദഡ്ല്‍ഹിയിലെ ഏതു റോഡാണ് ?ഞാന്‍ തുക്ല്കാബാദില്‍ നാലഞ്ച് വര്‍ഷം ഉണ്ടായിരുന്നു.അവിടെ നിന്നും ആഗ്രക്കു പോകുന്ന വഴിക്കല്ലെ മഥുര ?

അനു ചേച്ചി said...
This comment has been removed by a blog administrator.
അനു ചേച്ചി said...

രാധയെ തേടി അലയുന്ന,പാര്‍വതിയുടെ കവിതയിലെ വരികളിലെ മനോഹാരിത സമ്മതിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍.

പാര്‍വതി said...

ഇടിവാള്‍ :-)"നിരൂപണത്തിനൊന്നുമുള്ള സ്കോപ്പൊന്നുമില്ല" പൊളിയായതു കൊണ്ടാ അങ്ങനെ പറഞ്ഞത്..അതോ നന്നായീന്നോ...വായിച്ചതിന് നന്ദി.

നന്ദി സ്നേഹിതാ..:-)

മുസാഫിര്‍ :-) ദെല്‍ഹിയില്‍ മഥുരാ റോഡുള്ളത് സരിതാ വിഹാറിനടുത്ത്..അപ്പോളോ-ബദര്‍പൂര്‍ വഴിയില്‍..ഈ മഥുര ആ മഥുരയല്ല മച്ചമ്പി..:-)

നന്ദി അനുചേച്ചി :-)

ആരോ കമന്റ് ഇട്ട ശേഷം ഡിലീറ്റ് ചെയ്തിരിക്കുന്നു..ആര്‍ക്കെങ്കിലും എന്നോട് വിരോധമുണ്ടെങ്കില്‍ പറഞ്ഞു തീര്‍ക്കണം..അല്ലെങ്കില്‍ അടിച്ചു തീര്‍ക്കാം.പക്ഷെ അര്‍ദ്ധരാത്രി 3 മണിക്ക് ഇരുന്ന് ഈ കമന്റ് എഴുതുന്ന എന്റെ ആത്മാര്‍ത്ഥയുടെ കടയ്ക്കല്‍ അറക്കവാള്‍ വയ്ക്കരുത്..ഡിലീറ്റ് ചെയ്തത് ആരാണെങ്കിലും തിരിച്ച് വന്ന് ഒരു ഓണോ ഓഫോ ഇട്ട് പോവാന്‍ അഭ്യര്‍ഥിക്കുന്നു.

-പാര്‍വതി

Anonymous said...

ഹഹഹ്ഹ...എന്റെ പാറുക്കുട്ടിയെ...ഈ 3 മണിക്കുള്ള ആ ‘അടിച്ചു തീര്‍ക്കാം’ വായിച്ചിട്ട് എനിക്ക് ചിരിച്ച് വട്ടായി..ഹഹഹഹ

പാറുക്കുട്ടിക്ക് ഓഫില്‍ ഞാന്‍ ഒരു ഭയങ്കര ഭാവി കാണുന്നുണ്ട്.. :-) പിന്നേയ്..കമന്റുകള്‍ നമുക്കു ഈമെയില്‍ ആയിട്ട് കിട്ടും..അപ്പൊ ആര് ഡിലീറ്റ് ചെയ്താലും നമുക്കും കിട്ടും.3 മണിക്ക് അടിച്ച് തീര്‍ക്കണ്ടാ..ഹിഹിഹി

ഇവിടെയുള്ള ചേട്ടന്മാര്‍ തന്നെ പറഞ്ഞ് തന്നതാണ്... നമ്മുടെ ഗൂഗിള്‍ ഈമെയിലില്‍ കമന്റുകള്‍ വരുന്ന പോലെ ആക്കുക..എന്നിട്ട് ഗൂഗിളിന്റെ ഈമെയില്‍ ഫില്‍ട്ടറില്‍ അത് പാറുക്കുട്ടീടെ ബ്ലോഗിന്റെ പേരു വെച്ച് പിന്മൊഴിയിലേക്ക് ആക്കുക.

എന്റേ ഏതൊ കമന്റ്സില്‍ കൃത്യം ആയിട്ട് ഉണ്ട്.
ഞാന്‍ ഒന്ന് തപ്പട്ടെ..എന്നിട്ട് അതിന്റെ ലിങ്ക് തരാം..

ഉമേഷ്::Umesh said...

തപ്പി ബുദ്ധിമുട്ടണ്ടാ ഇഞ്ചീ, ഇവിടെ ഉണ്ടു്.

Anonymous said...

ശ്ശോ! അതെങ്ങിനെ ഉമേഷേട്ടന്‍ ഇത്ര പെട്ടെന്ന് കണ്ട് പിടിച്ചു? ഞാന്‍ തപ്പി തപ്പി ഒരു പരുവം ആയി.. എന്നാല്‍ പാറുക്കുട്ടിയെ...ആ ലിങ്കില്‍ ഉമേഷേട്ടന്‍ പറഞ്ഞത് പോലെ ചെയ്യുക..
എന്നിട്ട് അത്കഴിഞ്ഞ് പെരിങ്ങ്സും ഒരു കാര്യം പറയുന്നുണ്ട്..അതും നോക്കുക

പാര്‍വതി said...

അപ്പോ രഞ്ചിപ്പായി രഞ്ചി ട്രോഫി ക്കളി പൊലെ യുദ്ധം തീര്‍ന്നോ?എനിക്ക് ശരിക്കും വിഷമമായി..ഇഞ്ചിയുടെ വക ചുവപ്പും ആദിയുടെ വക നീലയും കണ്ട് കണ്ണടിച്ചിട്ട് ഒരു ഓഫ് പോസ്റ്റായിക്കോട്ടേന്ന് കരുതി ഇട്ടപ്പോള്‍ ആട് കിടക്കുന്നിടത്ത് പൂട പോലുമില്ലാന്നായി..

ലിങ്ക് നോക്കണ്ട..അത് മായ്ച്ചു കളഞ്ഞ ആള്‍ വന്ന് ഇടട്ടെ.അങ്കില്‍ എന്ത് വിരോധമെന്ന് പറയട്ടെ..

;-)

-പാര്‍വതി.

ഉമേഷ്::Umesh said...

ഞാന്‍ എഴുതിയതെന്തെന്നു് എനിക്കു് ഓര്‍മ്മയുണ്ടായിരുന്നു. അതില്‍ മറ്റു കമന്റുകളില്‍ കാണാന്‍ സാദ്ധ്യത കുറവുള്ള ഒരു വാക്കു് (“എടുക്കുക“) എന്റെ ജീമെയിലിലെ “സേര്‍ച്ച് മെയില്‍” എന്നിടത്തു കൊടുത്തു. അതില്‍ നിന്നു് ഇതും കിട്ടി.

വിക്കി ക്വിസ് ടൈമില്‍ പങ്കെടുത്ത പരിചയമാ:-)

ഒരു ഹോംവര്‍ക്കു തരാം. വിക്കി ക്വിസ് ടൈമില്‍ വന്നതാ.

ഏതോ ഒരു തത്ത്വചിന്തകന്‍ നടക്കാനിറങ്ങുന്ന സമയം നോക്കിയാണു് അയല്‍ക്കാര്‍ ക്ലോക്കു ശരിയാക്കിയിരുന്നതു്. ആരാ ഇയാള്‍?

ഇതിന്റെ ഉത്തരം ഗൂഗിളിലോ വിക്കിയിലോ സേര്‍ച്ചു ചെയ്തു കണ്ടുപിടിക്കുക. സേര്‍ച്ചുമ്പൊള്‍ വിക്കി ക്വിസ് ടൈം പേജുകള്‍ കിട്ടിയാ‍ല്‍ അതില്‍ നോക്കരുതു്. :-)

പാര്‍വതി said...

ഞാന്‍ കണ്ടു പിടിച്ചു..”Immanuel Kant“ സമ്മാനം തരുന്നോ?”കിട്ടിയ സമ്മാനം ഷേയര്‍ ചെയ്താലും മതി” ;-)

-പാര്‍വതി.

ഉമേഷ്::Umesh said...

ശരി തന്നെ. എങ്ങനെ കണ്ടുപിടിച്ചു? സേര്‍ച്ചു ചെയ്ത സ്റ്റ്രിംഗ്, എവിടെ സെര്‍ച്ചു ചെയ്തു തുടങ്ങിയ ഡീറ്റൈല്‍‌സ് വേണം. ഇതു് എന്നെ കുറേ കുഴക്കിയതാണു്...

അല്ലാ, ഇഞ്ചിയുടെ ഹോംവര്‍ക്കെടുത്തു പാര്‍വ്വതി ചെയ്തതെന്തിനാ? ഡോണ്ട് റിപ്പീറ്റ് ദിസ്...

പാപ്പാന്‍‌/mahout said...

I still believe Immanuel defintely Kan :)

Anonymous said...

philosopher + punctual + time + adjust

ഉമേഷേട്ടാ ഇത് ഞാന്‍ കൊടുത്തപ്പോള്‍ മൂന്നാമത് കിട്ടി ..അതു വെച്ച് കെന്റിനെ സേര്‍ച്ച് ചെയ്ത് ഉറപ്പ് വരുത്തി...എനിക്കിത് അന്നത്തെ വിക്കിയില്‍ എളുപ്പം കിട്ടി എന്നാണെന്റെ ഓര്‍മ്മ..
ഉമേഷേട്ടന്റെ സ്റ്റ്രിങ് ഏതായിരുന്നു?

പാറുക്കുട്ടീടെയൊ?

ഉമേഷ്::Umesh said...

ഞാന്‍ philosopher, neighbor, time എന്നിവ ആണു നോക്കിയതെന്നു തോന്നുന്നു. punctual കത്തിയില്ല.

പിന്നെയേതോ ഫിലോസഫിയെപ്പറ്റിയുള്ള വിക്കി സൈറ്റില്‍ neighbor കണ്ട്രോള്‍ എഫ് വെച്ചു ഫൈന്‍ഡു ചെയ്തപ്പോഴാണു സാധനം കിട്ടിയതു്.

പാപ്പാന്‍‌/mahout said...

വല്ല ഫിലിപ്പീന്‍‌സുകാരുടെയും സൈറ്റ് ആണെങ്കില്‍ “പിലോസഫര്‍” എന്നു സെര്‍‌ച്ചു ചെയ്യാന്‍ മറക്കണ്ട. മഹരാഷ്ട്രയില്‍ ഇത്തരം ആളുകളെ “ഭിലോസഭര്‍” എന്നും വിളിക്കാറുണ്ടത്രേ...

Sharu.... said...

ഇഷ്ടമായി..... നന്നായിരിക്കുന്നു