തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Thursday, July 13, 2006

For Mumbai

രക്ത കറ പുരണ്ട വാതിലുകള്‍
‍കരയുന്ന കുഞ്ഞുങ്ങളുടെ ശബ്ദം
ആരെയൊ കാത്തു കിടക്കുന്ന ചിതറിയ ശരീരം
ഇതെന്ടെ ലൊകത്തിന്‍ വര്‍ത്തമാന കാലം

കാലികൂട്ടില്‍ പിറന്ന നാഥനും
കല്ലിലും ദൈവമെന്നു ചൊന്ന ദേവനും
അല്ലലിന്‍ അ‍ര്‍ഥം തേടിയിറങ്ങിയ രാജനും
പിറന്ന മണ്ണിന്ടെ വര്‍ത്തമാന കാലം

അന്നന്നിനപ്പം തേടിയിറങ്ങുന്ന പാവങ്ങള്‍
‍അറിയുന്നു ഒരോ ശ്വാസവും അമുല്യമെന്നു
തിരികെ വീടണയുന്നവര്‍ ജാതക കുറിപ്പിലെ
ആയുസ്സിന്‍ നീളമളന്നു കൂട്ടുന്നു

കലികാലമെന്നു വേദങ്ങള്‍ ചൊല്ലിയകാലമെന്നാലും
കീടങ്ങളായി പിടയുന്ന മനുഷ്യജന്മങ്ങളെന്നും
കാക്കുന്നുവൊ ഇനിയുമൊരവതാര ദേവനായി
ആ പ്രാര്‍ഥനയില്‍ എന്ടെയുമൊരു തുള്ളി കണ്ണുനീര്‍ നൈവേദ്യം


-പാര്‍വതി

4 comments:

ശനിയന്‍ \OvO/ Shaniyan said...

സ്വാഗതം ലിഡിയ!

ഒരു മലയാളം ബ്ലോഗിന്റെ സാധാരണ സെറ്റിങ്ങുകള് ഇവിടെ കാണാം

മലയാളം ബ്ലോഗുകളിലെ മലയാളം കമന്റുകള് ശേഖരിച്ച് സ്വരുക്കൂട്ടി വെക്കാന് നമുക്ക് ഒരു ഗൂഗിള് ഗ്രൂപ്പ് ഉണ്ട്. ഇവിടെ നോക്കൂ കമന്റ് നോട്ടിഫിക്കേഷന് അഡ്രസ് ആയി പിന്മൊഴികള് (അറ്റ്) ജീമെയില് (ഡോട്) കോം എന്ന് കൊടുത്താല് (ആ സെറ്റിങ്സില് ആ പരിപാടി കാണാം), അതവിടെ വന്നോളും.. മിക്കവരും അവിടെ വരുന്ന കമന്റുകള് കണ്ടാണ് ആ പേജിലേക്ക് എത്തുന്നത്.. ഒരു ഐഡി ഉണ്ടാക്കി നമ്മുടെ ഗ്രൂപ്പില് ചേരൂ.. ദിവസം അമ്പതോളം കമന്റുകള് ശരാശരി വരുന്നതുകൊണ്ടാണ് പുതിയ ഐഡി എന്നു പറഞ്ഞത്. പൊതുവേ ജീമെയിലാണ് ഉപയോഗിക്കുന്നത്, എല്ലാവരും (നല്ല യൂണികോഡ് സപ്പോര്ട്ട് ഉള്ളതു കൊണ്ടാണ് എന്നാണ് എന്റെ വിശ്വാസം)

ഇനി എങ്ങനെ പുതിയ പോസ്റ്റുകള് മലയാളം ബ്ലോഗുകളില് വന്നാല് അറിയാം എന്നല്ലേ? അതിനും നമുക്കു സൂത്രങ്ങള് ഉണ്ട്.. താഴെക്കാണുന്ന ലിങ്കുകള് അതിനുള്ള വഴികളാണ്

1. http://www.thanimalayalam.org
2. http://www.thanimalayalam.in
3. http://malayalam.hopto.org
4. http://thanimalayalam.blogspot.com/
5. http://pathalakarandi.blogspot.com/
6. http://malayalamblogroll.blogspot.com/
7.http://thani-malayalam.blogspot.com


കൂടുതല് അറിയണമെങ്കില് ചോദിക്കൂ :techhelp (at)thanimalayalam[dot]org

:: niKk | നിക്ക് :: said...

ലിഡിയ ഈ ബൂലോഗത്തിലേക്ക്‌ സ്വാഗതം! രചന നന്നായിട്ടുണ്ട്‌. ഇനിയും എഴുതൂ...

പക്ഷെ, മുംബൈ ആയാലും ദില്ലിയായാലും ലോകത്തിലെ ഏതു സ്ഥലമായാലും,
ഹിംസ എപ്പോഴും ഹിംസ തന്നെയാണ്‌. അതിനു യാതൊരു ന്യായീകരണവും ഇല്ല...എന്നു ഇതിനൊക്കെ ഒരു അവസാനം ഉണ്ടാവും???

കണ്ടില്ലേ ഇപ്പോള്‍ ഇസ്രയേല്‍ ചെയ്യുന്നത്‌ ... ഇതൊക്കെ എന്തിനു വേണ്ടി?? ആര്‍ക്കു വേണ്ടി??? എന്തിനു വേണ്ടിയായലും എത്രയെത്ര നിരപരാധികളാണു മരിക്കുന്നത്‌...

എന്നെങ്കിലും കാണാന്‍ സാധിക്കുമോ യുദ്ധങ്ങളും അധികാരക്കൊതിയുമില്ലാത്ത ലോകം ???

ലോകാ സമസ്താഃ സുഖിനോ ഭവന്തു !!!

അനംഗാരി said...

ബൂലോഗത്തിലേക്ക് സ്വാഗതം.
ഈയുള്ളവനും പുത്തന്‍.....കാര്യങ്ങള്‍ പഠിച്ച് വരുന്നു....ശനിയനും, വക്കാരിയും, സിബുവുമെല്ലാം പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുക.
നല്ല ഭാഷ.എല്ലാ ഭാവുകങ്ങളും.....

പാര്‍വതി said...

പ്രിയപ്പെട്ട കൂട്ടുകാരെ,

ശനിയന്‍,
ഈ സെറ്റിങ്സ് ശരിയാക്കുന്ന തിരക്കിലാണ്.നടക്കാന്‍ പടിക്കുന്നു, :-)
നിക്ക്,
ശരിയാണ്,ഓരോ ദിവസവും കേള്‍ക്കുന്ന പല വാര്‍ത്തകളും മനസാക്ഷിയുള്ള മനസ്സുകള്‍ക്കു വേദന ഉണ്ടാക്കുന്നവയാണ്.ദൈവത്തില്‍ വിശ്വസിക്കുന്നതു കൊണ്ട് ഇനിയുമൊരു പ്രളയത്തിനായി നമുക്ക് കാത്തിരിക്കാം,ആലിലയില്‍ ഒഴുകിവരാന്‍ ഒരു നിഷ്കളങ്കതയ്ക്കും.
കുടിയന്‍,
ഭാവുകങ്ങള്‍ക്കു നന്ദി.ഇപ്പറഞ്ഞവരുടെയൊക്കെ ബ്ലൊഗുകള്‍ ഉറങ്ങാതിരുന്നു വായിക്കുകയാണ് കുറേ ദിവസങ്ങളായി.കേരളത്തില്‍ സാഹിത്യം മരിക്കുന്നുവെന്നു കപട ദുഃഖം കാട്ടുന്നവര്‍ അറിയാത്ത എത്രയോ പ്രതിഭകള്‍!