തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Tuesday, November 21, 2006

കാലം തെറ്റിയ പെയ്യുന്ന മഴകള്‍

“വിനോദ്, ഇനി വയ്യ, ഇത് അവസാനത്തെ ശ്രമം” നിര്‍മ്മലയ്ക്ക അങ്ങനെ പറയുമ്പോഴും മനസ്സിലെ സങ്കടം കാരണം തൊണ്ട അടഞ്ഞു നിന്നു..

എത്രകാലമായെന്ന് പോലും ഓര്‍ത്തെടുക്കാനാവാത്ത പരീക്ഷണങ്ങളുടെ കൊടും വേനല്‍ കാലം, ഈ ആശുപത്രി മുറികളും ഇവിടുത്തെ നിശബ്ദതയും ഇടനാഴികള്‍ തെളിയുന്ന കണ്ണുകളുള്ള മനുഷ്യരും ആദ്യമാദ്യം നിര്‍മ്മലയെ പേടിപ്പിച്ചിരുന്നു, പിന്നെ ഓരോ പരാജയങ്ങളുടെയും പുനര്‍ചിന്തനത്തിനും ഒരിക്കല്‍ കൂടി എന്ന മോഹത്തിനും അടിമപെട്ട് തിരിച്ചെത്തവെ എന്നോ ആ പേടികള്‍ ഒഴിഞ്ഞ് പോയി.

ഇടവഴികള്‍ കടന്ന് വന്ന് ഇണചേരുവാന്‍ ബലമില്ലാത്ത ബീജങ്ങളുടെ കാത്തിരിപ്പിനാല്‍ ഊഷരമായ ഭൂമി പോലെ അവളുടെ ഉള്ളില്‍ പിറക്കാന്‍ കാത്തിരിക്കുന്ന ജീവനുകള്‍ തുടിച്ചു, ഓരോ പ്രാവശ്യവും ശീതീകരിച്ച് സൂക്ഷിച്ച് വച്ചിരിക്കുന്ന അവയെ ഉള്ളില്‍ കടത്തിവിടുമ്പോള്‍ ഒരു പരീക്ഷണവസ്തുവിന്റെ നിസ്സാരതയില്‍ അവള്‍ നീറി.

“സങ്കടപെടാതെ നിമ്മി” ഡോക്ടര്‍ വിനോദിന്റെ സ്വരം ഒരു മന്ത്രണം പോലെ, ഒരു പൂമ്പാറ്റയെ പിടിക്കാന്‍ പോകുന്ന മൃദുലതയോടെയാണ് അയാളുടെ കയ്യുകള്‍ ജോലി ചെയ്യുന്നത് എന്ന് അവള്‍ വിചാരിച്ചു,

“ഇപ്രാവശ്യം ശരിയാവും, ശുപാപ്തിവിശ്വാസം അതാണല്ലോ നിന്നെ ഇത്രയും കാത്തിരിക്കാന്‍ പ്രേരിപ്പിച്ചത്, ഈയൊരുവട്ടം കൂടി”, അവളുടെ മനസ്സിലെ തീക്കനല്‍ കാറ്റിനെ അണയ്ക്കാന്‍ പെയ്യുന്ന പുതുമഴ പോലെ ആ ശബ്ദം..

“ഇന്നെനിക്ക് ബേണ്‍ അന്‍ഡ് ഇഞ്ച്യുയറി വാര്‍ഡില്‍ ഒരു ഇന്‍സ്പെക്ഷനുണ്ട്, അത് കഴിഞ്ഞ് ഞാന്‍ കൊണ്ട് വിടാം” വേണ്ടെന്ന് പറയാന്‍ തോന്നിയില്ല, ഇരുട്ടിന്റെ ഏകാന്തതയില്‍ ഒരു കല്ലറ പോലെ വലിയ വീടും അതിലെ അനക്കമില്ലാത്ത കാറ്റും, അതിലും ആശ്വാസം ജീവന്റെയും മരണത്തിന്റെയും നിരന്തര പാദപതനം കേള്‍ക്കുന്ന ഈ ഇടനാഴികള്‍ തന്നെ.

“എന്നാല്‍ എന്റെ കൂടെ പോന്നോളൂ, അവിടെ ഡ്യൂട്ടി റൂമില്‍ ഇരുന്നോളൂ, ഒരു ക്രിട്ടിക്കല്‍ കേസ്സ് ആണ്, ഒരു കൂട്ടം കുട്ടികളുണ്ട്“ വിനോദിന്റെ കൂടെ ഇടവഴികള്‍ ഇറങ്ങികയറി നടന്നപ്പോള്‍ മരച്ച് കിടക്കുന്ന ജീവിതത്തിന്റെ കണികകള്‍ ശല്യപെടുത്താന്‍ വരുന്നില്ലെന്ന് അവള്‍ ഓര്‍ത്തു.

സ്റ്റാഫ് നേഴ്സ് മുന്‍പരിചയത്തോടെ ഒരു കസേര നീക്കിയിട്ടു തന്നു, അതില്‍ വെറുതെ മേശപ്പുറത്ത് കിടന്ന മാനുവലുകള്‍ തിരിച്ച് നോക്കിയിരിക്കുമ്പോള്‍ പലതരത്തില്‍ പൊള്ളലേറ്റവരുടെ മുഖങ്ങളും നീറ്റലിന്റെ ശബ്ദങ്ങളും കാതില്‍ വീണ് കൊണ്ടിരുന്നു, ഒട്ടോരു അപരിചത്വത്തോടെ ഇരിക്കവെയാണ് ഒരു കൂട്ടം യൂണിഫോമിട്ട കുട്ടികള്‍ സംസാരിച്ച് കൊണ്ട് കടന്ന് പോയത്, വിനോദ് പറഞ്ഞ ഹോസ്പിറ്റലിലെ ജൂനിയേര്‍സ് ആവും എന്ന് കരുതിയിരിക്കവെയാണ് ഇരുമ്പ് സ്ട്രക്ചറില്‍ എണ്ണ തേച്ച പ്ലാസ്റ്റിക്ക് ഷീറ്റില്‍ കിടത്തിയ ആ രൂപം കൊണ്ട് വരുന്നത് കണ്ടത്, ഒരു പകുതി കരിഞ്ഞ ശരീരം, വല്ലത്തൊരു വിറ ശരീരത്തില്‍ പടരുന്നതറിഞ്ഞു, ഭയത്തിന്റെ. കണ്‍പോളകള്‍ കരിഞ്ഞ് വെന്തിരുന്നു, എങ്ങോ മറഞ്ഞ കണ്മണികള്‍, അടയാന്‍ തുടങ്ങിയ കണ്ണുകളില്‍ കണ്ടത് ഉന്തി നില്‍ക്കുന്ന വയറും അതില്‍ കരിഞ്ഞ് പിടിച്ചിരിക്കുന്ന വസ്ത്രത്തിന്റെ ബാക്കിയും വിണ്ട് കീറിയ വയറിന്റെ ഉള്ളില്‍ നിന്ന് കണ്ട ഇളം ചുവപ്പ് നിറമുള്ള ഭാഗങ്ങളും ആയിരുന്നു.

“നിമ്മി, സോറി, ഞാന്‍ നിന്നെ കൂട്ടിക്കൊണ്ട് വരരുതായിരുന്നു, ഒഴിവാക്കാന്‍ പറ്റാത്ത പാനലായതു കാരണവും നിന്റെ ഈ മാനസികാവസ്ഥയില്‍ ഒറ്റയ്ക്ക് വിടാന്‍ തോന്നാഞ്ഞതും കൊണ്ടാണ് ഞാന്‍ നിന്നെ കൂട്ടികൊണ്ട് വന്നത്” ജഗ്ഗിലെ തണുത്ത വെള്ളം നീട്ടി വിനൊദ് മാപ്പ് പറഞ്ഞു, കണ്ണില്‍ ഇരുട്ട് കയറിയ പോലെ തോന്നിയ നിമിഷങ്ങള്‍ പെട്ടന്ന് തന്നെ മറഞ്ഞിരുന്നു..

ഒന്നും മിണ്ടാതെ പതിവിലും പതുക്കെ നടക്കുന്ന വിനൊദിനെ പിന്തുടരുമ്പോള്‍ അറിയാതെ ചൊദിച്ച് പോയി,

“എന്തായിരുന്നു അത്.“

ഉറക്കെ പറയുന്ന ആത്മഗതം പോലെയാണ് വിനോദ് മറുപടി പറഞ്ഞത്

“അപകടമെന്ന് പറയുന്നു, എങ്കിലും ഞങ്ങള്‍ ഡോക്ടേഴ്സിനറിയാം അപകടവും ആത്മഹത്യയും തമ്മിലുള്ള വ്യത്യാസം, സ്വയം തീകൊളുത്തുമ്പോള്‍ ഏറ്റവും വൃണപെടുക മുഖവും നെഞ്ചും ശരീരത്തിന്റെ മുകള്‍ഭാഗവും ആണ്, അതേ സമയം അപകടത്തില്‍ ഏറ്റവും പെട്ടന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്ന ഭാഗങ്ങളും അത് തന്നെ,“ഗര്‍ഭിണിയാണ്, കൂടെ മൂത്ത കുട്ടിയേയും കൂട്ടിയാണ് ശ്രമിച്ചത്”

“ആ കുട്ടി”

“മരിച്ചു”

“അപ്പോ ഈ ശരീരം, പഠിക്കാന്‍?”

“അല്ല മരിച്ചിട്ടില്ല, ജീവന്റെ ഒരു തുടിപ്പുണ്ട് ബാക്കി, നിലനിര്‍ത്താനാവില്ല”

ഇനിയൊന്നും കേള്‍ക്കണമെന്നില്ലാതെ കാറിന്റെ സൈഡ് സീറ്റിലിരിക്കുമ്പോള്‍, നോവിലും ഉള്ളില്‍ കാര്‍മേഘങ്ങള്‍ കൂടൊഴിയുന്നത് പോലെ തോന്നി. എവിടെയോ പുതിയ മെഴുകുതിരികള്‍ തെളിയുന്നതായും.

-പാര്‍വതി.

41 comments:

ലിഡിയ said...

കാലം തെറ്റി പെയ്യുന്ന മഴയുടെ അടിമകള്‍ മാത്രമാണൊ നാം, അതോ ഇരുമ്പഴികള്‍ ഉണ്ടാക്കിയെടുത്തതില്‍ അടയിരിക്കുന്നവരോ?

ഹേമ said...

മനസ്സില്‍ തീ കോരിയിടുന്ന ഒരനുഭവം.
വല്ലാതെ പൊള്ളുന്നു ഈ മഴയ്ക്കൊന്നും ഈ ചൂട് എരിയിക്കാന്‍ കഴിയില്ല
പാര്‍വ്വതി നന്നായി പറഞ്ഞിരിക്കുന്നു.
: സിമി

Rasheed Chalil said...

പാര്‍വതീ മനസ്സ് നേവിക്കുന്ന എഴുത്ത്. വാക്കുകള്‍ക്ക് മനസ്സില്‍ ആഞ്ഞ് തറക്കാനാവുന്നു...

നന്നായിരിക്കുന്നു.

മുസ്തഫ|musthapha said...

പാര്‍വ്വതിയുടെ വരികള്‍ എന്നും വേറിട്ട് നില്‍ക്കുന്നു.

നന്നായി പറഞ്ഞിരിക്കുന്നു.

കുറുമാന്‍ said...

പാര്‍വ്വതി, എന്താ പറയുക എന്നറിയില്ല, പറഞ്ഞതൊരു കഥയാണെങ്കിലും, ഓരോ രംഗവും മനസ്സില്‍ കണ്ടു.

വായനക്കാരെ നോവിന്റെ ശൂലമുനകളില്‍ തറച്ചിടുവാന്‍ സാക്ഷിക്കിതാ ഒരു കൂട്ട്.

നന്നായിരിക്കുന്നു.

ഞാന്‍ ഇരിങ്ങല്‍ said...

കാലം തെറ്റിയ പെയ്യുന്ന മഴകള്‍ വല്ലാതെ നോവിപ്പിക്കുന്നു വിഷയം കുറച്ച് പഴയതെങ്കിലും.
ദൃശ്യാനുഭവമാകുന്ന കഥ.
അഭിനന്ദനങ്ങള്‍
സ്നേഹത്തോടെ
രാജു

മുല്ലപ്പൂ said...

വായിച്ചു. വല്ലാതെ ആയി. വേണ്ടായിരുന്നു.
നല്ല എഴുത്ത്. അതിനാണ് ഇങ്ങനെ തോന്നലുകളെ ജനിപ്പിക്കാനാവുക.

asdfasdf asfdasdf said...

വല്ലാതെ നോവിക്കുന്നു ഈ വരികള്‍. നന്നായിരിക്കുന്നു.

Unknown said...

വേദനകളിലേയ്ക്ക് നൂണ്ടിറങ്ങാന്‍ കൊതിക്കുന്ന ഒരു മനസ്സ്...
പക്ഷേ ഈ വാക്കുകളിലെവിടെയോ അഗ്നി ഒളിച്ച് വച്ചിരിക്കുന്നു....
ഇനിയുമതാളിക്കത്തട്ടേ...
ഈ ഹൃദയങ്ങള്‍ നീറി നീറി തെളിയട്ടേ....
ഊതിക്കാച്ചിയ പൊന്നു പോലെ....

വേണു venu said...

വല്ലാതെ പൊള്ളുന്ന ഒരനുഭവം പങ്കു വച്ചിരിക്കുന്നു പാര്‍‍വ്വതീ.:)

ലിഡിയ said...

കഥയായി പറഞ്ഞ ആ രൂപം ഞാന്‍ കണ്ടിരിക്കുന്നു, ആ വേദന പകര്‍ന്നു തരാനായി എന്നറിഞ്ഞതില്‍ സന്തോഷം.വന്ന് കണ്ടവര്‍ക്കും, അഭിപ്രായമറിയിക്കാന്‍ സമയമനുവദിച്ചവര്‍ക്കും എല്ലാം നന്ദി.

സിമി, ഇത്തിരി, അഗ്രജന്‍, കുറുമാന്‍, ഇരിങ്ങല്‍, മുല്ലപ്പൂ, മേന്ന്യന്‍, സുകുമാരപുത്രന്‍, വേണൂ നന്ദി.

-പാര്‍വതി.

വാളൂരാന്‍ said...

പാര്‍വതീ,
വേനല്‍ വര്‍ഷിക്കുന്ന വാക്കുകള്‍ ഉള്ളിലൊരു നെരിപ്പോടു കൊളുത്തിയിട്ടു പോകുന്നു....
ഇവിടെ ഒരു നല്ല കഥ ഉണ്ടുകെട്ടോ.

വാളൂരാന്‍ said...

തൊട്ടുമുന്നിലെ പോസ്റ്റില്‍ ഇവിടെ ഒരു നല്ല കഥ ഉണ്ടെന്നു പറഞ്ഞത്‌ ലിങ്ക്‌ കിട്ടിയില്ലെന്നു തോന്നുന്നു.

Anonymous said...

ഹൌ!പാറുക്കുട്ടീ‍....

thoufi | തൗഫി said...

ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന വരികള്‍
കാലം തെറ്റി പെയ്യുന്ന മഴത്തുള്ളികള്‍
നെഞ്ചിനെ ചുട്ടുപൊള്ളിക്കുന്നല്ലൊ,പര്‍വതി

വല്യമ്മായി said...

നന്നായി എഴുതിയിരിക്കുന്നു പാര്‍വ്വതീ.വിഷയത്തെ ക്കുറിച്ച് ഒന്നും പറയാനില്ല.

Unknown said...

പാറു ചേച്ചീ,
:-)

തറവാടി said...

ഹ്ഹോ , പാര്‍വതീ....

നന്നായെഴുതി എന്നാല്‍....

Anonymous said...

ശരിക്കും അതെല്ലാം കണ്ട പോലെ...
നല്ല എഴുത്ത്.

Visala Manaskan said...

എന്തൊരു എഴുത്ത്...!

മനസ്സില്‍ ഫീലിങ്ങ്സ് ഉണ്ടാക്കുന്ന ഏരിയയില്‍ പപ്പടക്കോലുകൊണ്ട് കുത്തിയ പോലെ‍. ഞാന്‍ ഭാഗികമായി ഹര്‍ട്ടായി!

(വേറൊരു തരത്തില്‍ പറഞ്ഞാല്‍ മണ്ണെണ്ണ കുടിച്ച പോലൊരു ഫീലിങ്ങ്. കൃത്യമായി ആ ഫീലിങ്ങ് പറയാന്‍ ഞാന്‍ മണ്ണെണ്ണ കുടിച്ചിട്ടില്ല, പക്ഷെ ഊഹിക്കാലോ?)


പാര്‍വതീ, എക്സലന്റ്!

അനംഗാരി said...

ഞാന്‍ വീണ്ടും കയ്യടിക്കുന്നു.എന്റെ മനസ്സിലൂടൊഴുകിയിറങ്ങുന്ന ആഹ്ലാദം എനിക്ക് അനുഭവിച്ചറിയാം. ഈ വേദനിക്കുന്ന വരികളില്‍ നല്ലൊരു കഥയുണ്ടെന്ന തിരിച്ചറിവ് എന്നെ സന്തോഷിപ്പിക്കുന്നു.പാറുവിന് എന്റെ അഭിനന്ദനങ്ങള്‍.

മനോജ് കുമാർ വട്ടക്കാട്ട് said...
This comment has been removed by a blog administrator.
മനോജ് കുമാർ വട്ടക്കാട്ട് said...

സൃഷ്ടിയും സംഹാരവും എന്നോതന്നെ തീരുമാനിക്കപ്പെട്ടത്‌.

വെറുതെ കാഴ്ചക്കാരായിരിക്കുക, ദുഖിക്കുക. അല്ലേ?

Anonymous said...

ഈ എഴുത്തിനു സംവേദന ശേഷിയുണ്ട്. തുടരുക.

neermathalam said...

:((
"...."

Pain arising frm helplessness...is agony.and that agony is reverberating in these lines...
Gr8 work dudette...

ചീര I Cheera said...

parvathi..I am very new to this world.For the last few days I was trying to cover up all the blogs out here.and the visit to "sayahnam" gave me the feeling of-'oru thalanaarizhayude lolathayil kudi sanchariykkunnapOleyulla oru anubhuthi.r u so sensitive in real?
and here,the narration was simply transparent,just viewing the scenes thru it.oru message athil undaayirunnuvo? "mattuallavarude vedanakalum vishamangalum ariyumboL nammude svantham dukhangal alpaneratheykkengilum kurayunnu"..I just cud feel it after reading it.

ഏറനാടന്‍ said...

പാറുവിന്റെ കഥ വായിച്ച്‌ ഇരിക്കവേ തൊണ്ടയില്‍ ഒരു "കിച്ച്‌ കിച്ച്‌" (ഗദ്‌ഗദം).. എന്തിനാണിങ്ങനെ കരയിപ്പിക്കുന്നത്‌?

mydailypassiveincome said...

ഇത് വായിച്ചിട്ട് ഒരു വല്ലാത്ത അനുഭവം. :(

സഫ്ദര്‍ജംഗ് ആശുപത്രിയില്‍ കണ്ടിട്ടുള്ള ഇത്തരം കാഴ്ചകള്‍ മറക്കാനാവുന്നില്ല. ഒരു സുഹൃത്തിന്റെ മകനെ കാണാന്‍ പോയതായിരുന്നു :(

ഓ.ടോ. : ഹൊ, ഇത് വായിച്ചിട്ട് യാന്ത്രികമായി ഒന്നിനു പകരം രണ്ടു കോപ്പി പ്രിന്റ് എടുത്തു. ഒന്നു കീറിക്കളയട്ടെ..

Kaithamullu said...

പാര്‍വതി,

ഇഷ്ടപ്പെട്ടു, വളരേ!

ഭാഷയുടെ അനര്‍ഘളത്വം അപൂര്‍വമായി മാത്രം കിട്ടുന്ന ഒരു സംബത്താണ്. എഴുതിക്കൊണ്ടിരിക്കുക....

-ഒന്നു കൂടി വായിച്ചുനോക്കി കുറച്ചുകൂടി “ട്രിം” ആക്കാന്‍ ശ്രമിക്കുമല്ലോ?

Kaithamullu said...

ദേ, അച്ചരപ്പെശക് എന്നേം പിടികൂടി....

-പണ്ട് മാഷ് പറഞ്ഞപോലെ ‘പിന്നെ കുട്ടി പറഞ്ഞ പോലേം പറയാം, ട്ടോ”

ലിഡിയ said...

എന്റെ കഥയെ മനസ്സിലേറ്റിയ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി, ഈ സ്നേഹവും,വിളികളും,ഉപദേശങ്ങളും,ഒക്കെയാണ് എന്റെ ജീവിതത്തിന് ഒരു മെഴുകുതിരിയുടെ വെളിച്ചവും ചൂടും നല്‍കുന്നത്, അതിന് ഞാന്‍ എങ്ങനെ നന്ദി പറയാന്‍ ?

മുരളീ ആ കഥ വായ്ച്ചൂട്ടോ, നന്നായി എഴുതിയിരിക്കുന്നു സിജി.

ഇഞ്ചിപെണ്ണെ സുഖമായോ?പ്രാര്‍ത്ഥിക്കാട്ടോ..

മിന്നാമിനുങ്ങേ,വല്യമ്മായീ, ദില്‍ബൂ, തറവാടീ, പെപ്പറേ, വിശാലാ, ചക്കരേ, അനംഗാരീ, പടിപ്പുരേ, നവന്‍, നീര്‍മാതളം, പി.ആര്‍, ഏറനാടാ, മഴത്തുള്ളീ, കൈതേ.. എല്ലാവര്‍ക്കും നന്ദി.

വന്ന് കണ്ടവര്‍ക്കും ഒത്തിരി നന്ദി.

-പാര്‍വതി.

Siju | സിജു said...

മെച്ചപെട്ടുപോയി.. എന്റെ കാര്യമാ പറഞ്ഞത്
സാധാരണ പാര്‍വതിയെഴുതുന്നത് മനസ്സിലാകാറില്ല :-)
ഇതു പിടികിട്ടി; ഇഷ്ടപ്പെടുകയും ചെയ്തു

Anonymous said...

പാര്‍വ്വതീ,
“കാ‍ലം തെറ്റിപ്പെയ്യുന്നമഴകള്‍” വായിച്ചു.
രണ്ട് കാര്യങ്ങള്‍ മനോ‍ഹരമായി എഴുതിയിട്ടുണ്ട്. സൃഷ്ടിയും സംഹാരവും. ഒരു ദൃശ്യം പതിയെ ഫെയ്ഡായി അടുത്ത ഫ്രയിം കടന്നു വരുന്ന ഒരനുഭവം വായിച്ചപ്പോള്‍ തോന്നി.
“ജീവന്റെയും മരണത്തിന്റെയും നിരന്തര പാദപതനം കേള്‍ക്കുന്ന ഈ ഇടനാഴികളി”ല്‍
ആവുമ്പോള്‍ ഇവ രണ്ടിന്റെയും സമന്വയം കൂടിയേ കഴിയൂ.....

പിന്നെ ഉത്തരേന്ത്യയില്‍ ഒരു കാലത്ത് സ്ഥിരമായി കേട്ടിരുന്ന ഒരു പൊട്ടിത്തെറി... മലയാളി പെണ്‍കുട്ടിയുടെ ആത്മഹ്ഹത്യയാകുന്ന മരണങ്ങള്‍...
വളരെ നന്നായി പാര്‍വ്വതീ.

--നന്ദു, റിയാദ്

വിചാരം said...

ചിലരുടെ എഴുത്ത് വായിക്കുമ്പോള്‍ വല്ലാത്ത അരോചകമാണ് (ഒരു പക്ഷെ എന്‍റെ എഴുത്ത് മറ്റുള്ളവര്‍ വായിക്കുമ്പോള്‍ അവര്‍ക്കും തോന്നാവുന്ന വികാരം) എന്തോ പാര്‍വ്വതിയുടെ ഭൂരിഭാഗം എഴുത്തുകളും അനുഭവങ്ങളുടെ തീചൂളയില്‍ നിന്ന് വാര്‍ത്തെടുത്തവയാണ്, ഒരു കുഞ്ഞിന് വേണ്ടി ലക്ഷങ്ങള്‍ ചിലവയിക്കുമ്പോള്‍ .. നിസ്സാരമായി ബസ്റ്റാന്‍റുകളില്‍.. ബസ്റ്റോപ്പുകളില്‍ (കുറച്ച് മുന്‍പ് ദീപികയില്‍ ഞാന്‍ വായിച്ചു . പ്രസവിച്ചയുടനെ ഒരു ചോരകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കാസര്‍ഗോഡ് ഒരു ബസ്റ്റോപ്പില്‍.. ഉരുമ്പരിച്ച്..)ഉപേക്ഷിക്കുന്നവര്‍.. ഉദരത്തില്‍ കുഞ്ഞിനെ താങ്ങി ഭര്‍ത്താവിനോടുള്ള വെറുപ്പില്‍ ..അയ്യാളുടെ കുഞ്ഞിനെ ഞാന്‍ പ്രസവിക്കില്ലാന്ന് മനസ്സില്‍ കരുതി ആത്മഹത്യ ചെയ്യുന്നവര്‍ .... ഒരു വരയുടെ അവസാനിക്കാത്ത രണ്ടറ്റവും വളരെ മനോഹരമായി പാര്‍വ്വതി ഇവിടെ കോറിയിട്ടിരിക്കുന്നു... അഭിനന്ദനങ്ങള്‍... പാര്‍വ്വതിയോട്.. ഇതെല്ലാം കളയാതെ സൂക്ഷിക്കണം .. ഒരു പുസ്തകമാക്കിക്കൂടെ .. അങ്ങനെ ചെയ്യണം .. ഇന്‍റര്‍നെറ്റിന്‍റെ സൌകര്യമില്ലാത്തവരും പാര്‍വ്വതിയുടെ രചന വായിക്കട്ടെ... ഞങ്ങള്‍ എന്നും വലിയ പിന്തുണയുമായി പാര്‍വ്വതിക്കൊപ്പമുണ്ട്

Physel said...

മുന്‍പൊരിക്കല്‍ ഭീമാകാരനായ ഒരു റ്റാങ്കര്‍ ലോറിക്കടിയില്‍ പെട്ട ഓട്ടോറിക്ഷക്കകത്ത് കുടുങ്ങി അര്‍ധ പ്രാണയായിക്കിടക്കുന്ന പെണ്‍കുട്ടിയ്ടെ ഒരു പടം മലയാള മനോരമരമ പ്രസിദ്ധീകരിച്ചിരുന്നു. ഈ അടുത്ത് ലെബനോണില്‍ മുറിഞ്ഞുമാറിയ അമ്മയുടെ കൈകള്‍ക്കിടയില്‍ മരിച്ചു കിടക്കുന്ന ഒരു കുഞ്ഞിന്റേയും പടം അതുപോലെ പ്രസിദ്ധീകരിച്ചു വന്നു.വായനക്കാരന്റെ മനസ്സിനു മുറിവേല്പിക്കുന്ന ഇത്തരം ചിത്രങ്ങളും വിവരണങ്ങളും ആശ്യാസ്യമാണോ എന്നൊരു ചര്‍ച്ചറ്യും അതിനെ തുടര്‍ന്ന് വന്നിരുന്നു. ചില കറുത്ത സത്യങ്ങള്‍ അതുപോലെ അനാവരണം ചെയ്യുന്നത് സമൂഹത്തിന് ഒരു ഷോക്ക് ട്രീറ്റ്മെന്റ് ആയേക്കാം. ആ ഒരു വെളിച്ചത്തില്‍ മനോരമയിലെ ചിത്രം ഒഴിവാക്കപ്പെടേണ്ടതും പക്ഷേ യുദ്ധമുഖത്തു നിന്നുമുള്ള ചിത്രം ചിലനേരത്ത് ആവശ്യവുമാ‍ണെന്നും ഒരഭിപ്രായം വന്നിരുന്നു.

അപ്പോള്‍ കഥാകാരീ,അസാധാരണമാം വിധം മിഴിവാര്‍ന്ന ഭാഷയില്‍ അനുവാചക മനസ്സിന്റെ ലോലമായ ഇടങ്ങളില്‍ ഒരു ചാട്ടുളി പോലെ തറച്ചുകയറുന്ന ആ വിവരണം എന്തിനായിരുന്നു?

ഇടിവാള്‍ said...

"കാലം തെറ്റിയ പെയ്യുന്ന മഴകള്‍" നന്നായിരിക്കുന്നു പാര്‍വ്വതി .

Sona said...

“കാലം തെറ്റിപെയ്യുന്ന മഴകള്‍” വളരെ touching ആയിരുന്നുട്ടൊ..ജീവനുള്ള വരികള്‍!!!ചെറിയ കുട്ടിയായിരിക്കുംബൊള്‍ ഹോസ്പിറ്റലില്‍ വച്ചു കണ്ട് ഇതുപോലൊരു കാഴ്ച്ച പെട്ടെന്നു ഓര്‍ത്തൂപോയി..
(പാര്‍വതിചേച്ചി..ഈ അക്ഷരപിശാചിന്റെ ഉപദ്രവം എനിക്കും ഉണ്ട് ട്ടോ..ക്ഷമിക്കണേ..)

ലിഡിയ said...

സിജു :-)
നന്ദുവേട്ടാ നന്ദി :-)
വിചാരം നന്ദി, പക്ഷേ ഈ ബ്ലോഗ് കടലിന്റെ കരയില്‍ അടിഞ്ഞ് പോയ ഒരു കറുത്ത കക്ക മാത്രമാണ് ഞാന്‍, വമ്പന്‍ സ്രാവുകളും തിമിംഗലങ്ങളും വരെ ഈ കടലിലുണ്ട്.അത് കൊണ്ട് കാല് നിലത്ത് ഉറപ്പിച്ച് നിര്‍ത്തട്ടെ :-)

ഫൈസല്‍:മനസ്സില്‍ കിടക്കുന്ന കാഴ്ചകള്‍ ഇവിടെ പൊടിതട്ടി ഇടുക, അങ്ങനെ അവ എന്റെ മനസ്സില്‍ നിന്ന് ഒഴിഞ്ഞ് പോയേക്കും എന്ന സ്വാര്‍ത്ഥത.

ഇടിവാള്‍ :-)

സോനാ :-)

ആത്മകഥാകാരാ :-)

-പാര്‍വതി.

ബിന്ദു said...

പാര്‍വതീ.. നന്നായി എഴുതിയിരിക്കുന്നു.
ഫൈസല്‍ പറഞ്ഞ ആ പെണ്‍കുട്ടിയുടെ (സ്മിത?)മുഖം ഇപ്പോഴും എന്റെ മനസ്സില്‍ ഉണ്ട്. ചില കാഴ്ചകള്‍ ഇങ്ങനെയാണ്. പോവുന്നില്ല.:(

:: niKk | നിക്ക് :: said...

paru :-|

mmh

reshma said...

ouch!