തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Friday, November 17, 2006

മൂന്ന് വാര്‍ത്തകള്‍

മുല്ലപെരിയാര്‍ ഡാം തകരാന്‍ പോവുകയാണ് പോലും, ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി ആഘോഷപൂര്‍വ്വം ഒരുക്കങ്ങളൊക്കെ തുടങ്ങി.. വേവലാതിപ്പെട്ട് അമ്മയെ വിളിച്ചിരുന്നു ഇന്നലെ, മലമുകളില്‍ നിന്ന് വെള്ളം താഴേയ്ക്കല്ലേ ഒഴുകൂ, നമുക്കൊരു കുഴപ്പവുമില്ല എന്ന് അമ്മ പറഞ്ഞപ്പോള്‍ സമാധാനം, എന്റെ ആരും മരിക്കില്ലല്ലോ,പിന്നെയെനിക്കെന്താ, ഇനി മറ്റൊരു സുനാമി വാര്‍ത്ത പ്രതീക്ഷിച്ചിരിക്കാം.
*************************************
കഴിഞ്ഞയാഴ്ച്ചത്തെ വാര്‍ത്തയാണ്, ഇപ്പോ പുതുമ നഷ്ടപെട്ടു, എന്നാലും, ടാക്സികളില്‍ സഞ്ചരിച്ച്, വൈകിയ വേളകളില്‍ നഗരത്തില്‍, (തലസ്ഥാന നഗരി തന്നെ) വന്നിറങ്ങുന്ന ആളുകളെ ഒരു മൊബൈലിന് വേണ്ടിയും, ലാപ്ടോപ്പിന് വേണ്ടിയും വസ്ത്രങ്ങള്‍ക്ക് വേണ്ടിയും കൊന്നൊടുക്കിയ ഏഴ് ആണ്‍കുട്ടികള്‍,പിടിയിലായത്രെ. എല്ലാവരും പതിനെട്ടിനും ഇരുപത്തിയൊന്നിനും മധ്യേ പ്രായം.കൂടുതലൊന്നും ലാഭമുണ്ടായിരുന്നില്ലെന്നും, എത്ര പേരെ കൊന്നെന്ന് ഉറപ്പില്ലെന്നും അവര്‍ പോലീസിനോട് പറഞ്ഞുവത്രെ, എന്നാലും പോലീസിന്റെ കണക്കനുസരിച്ച് ഇരുപത്തിയേഴ് പേരോളം ഇങ്ങനെ ആളറിയാത്ത ഓടകളില്‍ കിടന്ന് ചീയുന്നുണ്ട്..
എന്നാലെന്താ എന്റെ ആരും രാത്രികളില്‍ വരാനില്ല, നമുക്കെന്ത് സംഭവിക്കാന്‍..ലോകത്ത് അങ്ങനെയെന്തൊക്കെ സംഭവിക്കുന്നു, എന്ന് കരുതി ജീവിക്കാതിരിക്കനൊക്കുമോ, ഒട്ടും ശ്രദ്ധയില്ലാത്തവര്‍ക്കാണ് അങ്ങനൊക്കെ വരുന്നത്.
*********************************************
തൊട്ടടുത്ത സെക്ടറിലെ മൂന്നര വയസ്സുള്ള കുട്ടിയെ തട്ടികൊണ്ട് പോയിരിക്കുന്നു, വെറും കുട്ടിയല്ല, അഡോബിന്റെ (പ്രശസ്ഥ സോഫ്ട്വെയര്‍ കമ്പനി) സി.ഇ.ഓ യുടെ മകന്‍, രണ്ട് കോടിയാണ് പോലും വിടുതല്‍ തുക ചോദിക്കുന്നത്,തട്ടിയെടുത്തത് പട്ടാപകല്‍ ഒരു ബൈക്കിലും.ഇപ്പോള്‍ കൈമാറി കൈമാറി കുട്ടി ഇപ്പോള്‍ മഹാരാഷ്ട്രയില്‍ എത്തി എന്ന് പോലീസ് പറയുന്നു..എന്തായാലെന്താ നാട്ടിലുള്ള എല്ലാ കുട്ടികളേയും പറ്റി ഞാന്‍ എന്തിനാ വേവലാതിപ്പെടുന്നത്, കൊടുക്കാനുള്ളത് ഉണ്ട് എന്നറിഞ്ഞ് തന്നെയാവും തട്ടി കൊണ്ട് പോയത്, അല്ലാണ്ടെന്താ
********************************
അടുപ്പില്‍ വച്ചിരിക്കുന്ന അരി തിളച്ച് തൂവുന്നുണ്ടോ, അതാ വേവലാതി, അല്ലെങ്കില്‍ പിന്നെ അത് വൃത്തിയാക്കാന്‍ ആ തൂപ്പുകാരി പെണ്ണിന്റെ കാല് പിടിക്കേണ്ടി വരും, കൂടുതല്‍ കാശും കണക്ക് പറഞ്ഞ് വാങ്ങും..അതൊന്ന് നോക്കട്ടെ.

-പാര്‍വതി.

17 comments:

പാര്‍വതി said...

കാര്യമായൊന്നുമില്ല, വെറുതെ പഴകിപോയ മൂന്ന് വാര്‍ത്തകള്‍..വായിക്കാം.

-പാര്‍വതി.

മുരളി വാളൂര്‍ said...

അതിശക്തമായ ഈ വീക്ഷണങ്ങള്‍ താങ്കളുടെ സമൂഹത്തോടുള്ള പ്രതിബദ്ധതയെ വിളിച്ചോതുന്നു. ചിലരെങ്കിലും ഇങ്ങനെ ചിലതു വിളിച്ചുപറഞ്ഞാലേ ഇവിടെയെന്തെങ്കിലുമൊക്കെ നടക്കൂ....
ഇതിന്റെ മാറ്റൊലി ഏതെങ്കിലും സുമനസ്സുകളുടെ കര്‍ണ്ണങ്ങളില്‍ എത്തിപ്പെടട്ടെയെന്ന്‌ ആഗ്രഹിക്കട്ടെ.

മഞ്ഞുതുള്ളി said...

രൊഷാഗ്നി ജ്വലിപ്പിക്കുന്ന വാര്‍ത്തകള്‍!! ഈ സമൂഹം എങ്ങോട്ടണ് പോകുന്നത്?

റ്റെഡിച്ചായന്‍ | Tedy said...

ഹും (sigh)

മഴത്തുള്ളി said...

അതെ, ആര്‍ക്കും ഈ വാര്‍ത്തയൊന്നും ഒരു പുതുമ അല്ല. മാത്രമല്ല, എന്തെല്ലാം കണ്ടാലും വന്നാലും ആരും അത് ശ്രദ്ധിക്കുന്നുപോലുമില്ല. സ്വയം ഒരു കുഴപ്പത്തില്‍ പെടുമ്പോഴേ എല്ലാവര്‍ക്കും അത് മനസ്സിലാവൂ. എന്തായാലും മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ വാര്‍ത്തകള്‍ക്കൊരു ക്ഷാമവുമില്ല.

ചന്ദ്രു said...

വാര്‍ത്തകള്‍ എന്നും വാര്‍ത്തകളായിതന്നെ ഇരിക്കട്ടെ..

Kiranz..!! said...

മഴത്തുള്ളി പറഞ്ഞതു ശ്രദ്ധാര്‍ഹം,തോക്കു വിറ്റുനടന്ന ലോക പോലീസ് കാരനാ‍യ അമേരിക്ക വരെ അടി പാളയത്തില്‍ കിട്ടിയപ്പോളാ ഉണര്‍ന്നത്.പൊട്ടാറായ ഡാം ഒരെണ്ണം മന്ത്രിമന്ദിരങ്ങളുടെ അടുത്തായിരുന്നിരിക്കണം,അപ്പോള്‍ ചൂടുണ്ടായേനെ.സേഫ്റ്റിക്കും സെക്യൂരിറ്റിക്കുമൊക്കെ വിദേശരാജ്യങ്ങളും,എന്തിനു അയല്‍ വക്കത്തുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ വരേയും കൊടുക്കുന്ന പ്രാധാന്യത്തിന്റെ ഒരംശം എങ്കിലും കൊടുത്തിരുന്നെങ്കില്‍ വേറെ വാര്‍ത്തകള്‍ക്കു വേണ്ടി പത്രക്കാര്‍ക്ക് സമയം ചിലവഴിക്കേണ്ടി വന്നെനെ..

മിന്നാമിനുങ്ങ്‌ said...

കെട്ട കാലത്താണു നാം ജീവിക്കുന്നത്,പാര്‍വതീ
ലാഭം മാത്രം ലാക്കാക്കി ജീവിതത്തെ അളന്നുതിട്ടപ്പെടുത്തുന്ന ഒരുജനതയും ആ ജനതക്കനുയോജ്യമായ ഒരു ഭരണകൂടവും നമ്മുടെ നാടിന്റെ ശാപമാണു.എത്ര ആവര്‍ത്തിച്ചാലും ദുരന്തങ്ങളില്‍ നിന്ന് നാം പുതുതായൊന്നും പഠി
ക്കുന്നില്ലല്ലൊ.
സാമൂഹികപ്രതിബദ്ധതയുണര്‍ത്തുന്ന താങ്കളുടെ വീക്ഷണങ്ങള്‍ അധികാരിവര്‍ഗത്തിന്റെ ബധിരകര്‍ണ്ണങ്ങളില്‍ ഇടിമുഴക്കങ്ങളാകട്ടെ.

അഗ്രജന്‍ said...

മരണ കണക്കുകള്‍ കൂടും തോറും, അതൊരു നിത്യസംഭവം എന്ന് ചിന്തിക്കുന്നു നമ്മള്‍. ഏതൊരു ദുരന്തത്തെ കുറിച്ചു കേട്ടാലും ‘ഹോ... കഷ്ടമായി’ എന്നതിനോടെപ്പം തന്നെ ‘എന്‍റെ ആരും അതിലുള്‍പെട്ടില്ലല്ലോ’ എന്നാശ്വസിക്കുന്നു നമ്മള്‍!

നമ്മുടെ രോഷം വരികളിലോ വാക്കുകളിലോ ഒതുക്കാം - അല്ലതെന്തു ചെയ്യും അല്ലേ. അല്ലാതെന്തു ചെയ്യാം എന്നതിനെപറ്റി ചിന്തിക്കാന്‍ നമുക്കും സമയമില്ല.

ചിന്തിക്കേണ്ടവരുടെ ചിന്തകള്‍ ദുരന്തങ്ങള്‍ക്ക് മുമ്പേ ഉണരട്ടെ എന്ന് മാത്രം ആഗ്രഹിക്കാം.

വിഷ്ണു പ്രസാദ് said...

സമൂഹത്തെക്കുറിച്ചുള്ള ഈ ഉദ്വേഗങ്ങള്‍ ഞാനും പങ്കിടുന്നു.ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കട്ടെ.
ആരോട് പ്രതിഷേധിക്കാന്‍?

:: niKk | നിക്ക് :: said...

ഒരു ദുരന്തം വന്നാലോ, അല്ലെങ്കില്‍ ഒരു ദുരന്തം വരാന്‍ സാദ്ധ്യതയുണ്ട് അത് പക്ഷെ അവരവരുടെ ബന്ധുക്കളെയോ പരിചയക്കാരെയോ ബാധിക്കുന്ന ഒരു പ്രശ്നമാണെങ്കില്‍ അവര്‍ തീര്‍ച്ചയായും പ്രതികരിക്കും, ചര്‍ച്ച ചെയ്യും, ആവലാതിപ്പെടും, പരക്കംപായും... മലയാളികള്‍ (അടച്ചു പറയുന്നില്ല) ഇങ്ങെയല്ലേ എപ്പോഴും...???

പാറൂ ഇവിടെ നമ്മുടെ കൂട്ടര്‍ക്ക് പ്രണയവും മറ്റ് പല പ്രധാന വിഷയങ്ങളും ഉണ്ടല്ലോ ചര്‍ച്ച ചെയ്യാന്‍. നീ പറഞ്ഞത്പോലെ ഈ മുല്ലപ്പെരിയാര്‍ സംഭവത്തിന്റെ പുതുമ പൊയ്പ്പോയ്. ഇനി വല്ല ഡാം പൊട്ടലോ, വെള്ളപ്പൊക്കമോ ഒക്കെ ഉണ്ടെങ്കിലേ ഇതിവിടെ ചര്‍ച്ചയ്ക്ക് വരൂ.

ലെറ്റ് ഇറ്റ് ബി !!!

വിചാരം said...

പാര്‍വ്വതിയുടെ വ്യാകുല ചിന്തകള്‍ .. അതു തുടരും പാര്‍വ്വതി .. ഒരിക്കല്‍ കാഷ്മീിരില്‍ ഒരാള്‍ മരിച്ചാര്‍ വലിയ വാര്‍ത്തയായിരിന്നു ഇന്നോ .. ഒരാള്‍ മരിച്ചില്ലെങ്കില്‍ അതാണ്‌ വാര്‍ത്ത .. ഇറാഖില്‍(ഞാന്‍ ഇവിടെയുണ്ട്‌), പലസ്ഥീനില്‍ .. എല്ലാം അങ്ങനെ തന്നെ അവിടെങ്ങളില്‍ ആരും മരിച്ചിലെങ്കിലാണ്‌ ഇന്ന് വാര്‍ത്ത,, ദിനേന അമ്പതില്‍ കുറയാത്തവര്‍ മരിക്കുന്നു .. അമേരിക്കയില്‍ ബലാത്‌ക്കാരം വാര്‍ത്തയായി കൊടുക്കുന്നത്‌ പോലും വേസ്റ്റാണ്‌... ബൂലോകത്ത്‌ ഞാനൊരു കഥ വായിച്ചിരിന്നു .. വീട്ടിലെ പതിനാല്‌ തികഞ്ഞ്‌ മകളെയോര്‍ത്ത്‌ ഓഫീസ്സില്‍ ഇത്തിരി വൈകിയ അമ്മയുടെ വ്യാകുലമായ ചിന്തകള്‍... നമ്മള്‍ വ്യാകുലമാകാതിരിക്കുകയാണ്‌ ഇന്നിന്റെ നമ്മുടെ ആരൊഗ്യത്തിന്‌ നല്ലത്‌ .. അല്ലെങ്കില്‍ നമ്മളേക്കാളധികം നമ്മളെ ചൂഷണം ചെയ്യാന്‍ കൊതിക്കുന്നവര്‍ ചിന്തിക്കുന്നില്ലേ... ചിന്ത നല്ലത്‌ തന്നെ അത്‌ അധികമാകരുത്‌

പാച്ചു said...

First they came for the Jews
and I did not speak out
because I was not a Jew.

Then they came for the Communists
and I did not speak out
because I was not a Communist.

Then they came for the trade unionists
and I did not speak out
because I was not a trade unionist.

Then they came for me
and there was no one left
to speak out for me.

neermathalam said...

:(
when rules become exceptions and exceptions become rules..I find myself so outdated in this updated world.
I hav written this sentence sometime back in my blog..after reading this..I repeat it again..

Siji said...

Paarvathiyude blog samayam kittum pozhokke nokkaRundu.Pala kaaryangalum njan ethil ninnaanu ariyunnathu. Thanks.

P.R said...

parvathi..I just found out u.

It has been so common nowadays in the news counting the numbers of death.maraNam enna oru vaakkinte aazham thanne nashtappettuvo ennu kure kaalamayi thOnnArunT~.
ALukaLkk` sahishNuthayum nashtappettu thudangiyo ennum thOnnippoyi,ithu vaayichchppoL.
waiting more from u..

വര്‍ണ്ണമേഘങ്ങള്‍ said...

സമൂഹം എങ്ങോട്ട്‌ പോയാലും ശരി .. വീട്ട്‌ കാര്യം നോക്കണം..