ഉണ്ണീ നിനക്ക് തരാനിന്നീ
അമ്മയ്ക്ക് കയ്യിലില്ലയൊന്നും
വരണ്ടൊരീ ഭൂമിയും,പാപ-
പുകയില്‍ കറുത്ത മാനവും,
കൈക്കുഞ്ഞുങ്ങള്‍ നിറയുന്ന-
കുപ്പത്തൊട്ടികളു,മതിലിര-
തേടുന്ന നായ്ക്കളും.
ഉണ്ണീ നിനക്കു തരാനിന്നീ
അമ്മയ്ക്ക് കയ്യില്ലില്ലയൊന്നും.
പിച്ചിയെറിഞ്ഞ പൂവ് പോലെ-
യീ ഭൂമിയിന്ന് നിലവിളിക്കേ-
യിവിടെ കരിവേഷങ്ങളാടുന്നു.
കാലമൊരു നോക്കുകുത്തിയായീ-
കല്‍ത്തുറങ്കിന്റെ വാതില്‍ തിരയുന്നു.
ഉണ്ണീ നിനക്ക് തരാനിന്നീ
അമ്മയ്ക്ക് കയ്യില്ലില്ലയൊന്നും.
സൃഷ്ടികളൊരുക്കുന്ന മാതൃത്വവു-
മതിന് ഗര്‍ഭപാത്രവുമിന്നീ ലോകത്തി-
ലേറ്റം പിഴയ്ക്കുന്ന ജോഡിയാകെ-
കണ്ണ് കാണാത്തയിരിട്ടുന്റെ ലോകത്തി-
ലായിരമുണ്ണീകള്‍ പിറന്ന് വീഴുന്നു.
അമ്മതന്നോമല്‍ സ്വപ്നമായ്,നിലാ-
കുളിരായി,കണ്ണുനീരൊപ്പുന്ന മറു-
പിള്ളയായീ താമരമൊട്ടിലെന്നു-
മൊളിക്ക,യുണ്ണീ അമ്മതന്‍ സ്നേഹ-
മൊഴുകും നിനക്കായ്, സുകൃതമായ്
-പാര്‍വതി.
23 comments:
ഉണ്ണീ നിനക്കായ്,നിനക്കായ് കാത്തിരിക്കാന്‍ അമ്മയ്ക്ക് ഭയമാകുന്നു, കാരണം ഈ ലോകം നിന്റെതല്ലല്ലോ..
-പാര്‍വതി.
വരണ്ടൊരീ ഭൂമിയും,പാപ-
പുകയില്‍ കറുത്ത മാനവും,
കൈക്കുഞ്ഞുങ്ങള്‍ നിറയുന്ന-
കുപ്പത്തൊട്ടികളു,മതിലിര-
തേടുന്ന നായ്ക്കളും.
വാക്കുകളില്‍ വരച്ചിട്ട ആ അമ്മയുടെ വ്യഥകള്‍ മനസ്സിനെ അലട്ടുന്നു. അസ്സലായിരിക്കുന്നു.
പ്രിയപെട്ട പാര്‍വ്വതീ,
ഈ ലോകം ആരുടേതുമല്ലല്ലോ?
ഇന്നലെകള്‍ നമുക്ക് നഷ്ടങ്ങളേയും നാളെകള്‍ നമുക്ക് ടെന്ഷനുകളേയും നല്കുന്നു...
കവിത നന്നായിരിക്കുന്നു..ആശംസകള്‍..
എല്ലാ നാളെകളും എന്റെ മാത്രമായിരിക്കട്ടെ എന്നു നം പ്രാര്‍ത്ഥിക്കുമ്പോള്‍ അമ്മ മാത്രം അമ്മ മാത്രം അതെന്റെ മക്കളുടേതാവട്ടെ എന്നാഗ്രഹിക്കുന്നു.. പ്രാര്‍ത്ഥിക്കുന്നു...
പെറ്റവയറിന്റെ നോവും നൊമ്പരങ്ങളും വരച്ചുചേര്‍ത്ത വരികള്‍
പാര്‍വതീ,നന്നായിട്ടുണ്ട്
അര്‍ത്ഥവത്തായ വരികള്‍ പാര്‍വ്വതീ....
എനിക്കിഷ്ടമായി
നനി ഇത്തിരീ, ഇതെഴുതി കഴിഞ്ഞ് ഇത്തിരിയുടെ കഥ വായിച്ചപ്പോള്‍ ശരിക്കും കണ്ണ് നിറഞ്ഞു.
നന്ദി ഞാന്‍ അല്ലാത്ത ‘ഞാനേ’
നന്ദി മിന്നാമിനുങ്ങേ..
നന്ദി കുറുമാന്,ഒ.ടൊ..കളിയാക്കാണ്ടിരുന്നതിന് കൂടുതല്‍ നന്ദി, കുറുമാന്റെ ഒക്കെ കയ്യില്‍ നിന്ന് നല്ലത് എന്ന് കേള്‍ക്കുമ്പോള്‍ മനസ്സ് സന്തോഷിക്കുന്നു.
-പാര്‍വതി.
പാര്‍വതി,
“ഉണ്ണീ നിനക്കു തരാനിന്നീ
അമ്മയ്ക്ക് കയ്യില്ലില്ലയൊന്നും.“
വളരെ വികാരഭരിതമായ വാക്കുകള്‍... ആശംസകള്‍....
പാര്‍വതീ,
ഒരു നല്ല മാറ്റം കാണുന്നു.
നല്ല വരികള്‍.
മാതൃത്വം ഒരു പരിപാവനമായ ഒരു വികാരമാണ്. വളരെ ഭംഗിയായി എഴുതിയിരിക്കുന്നു. അടുക്കും ചിട്ടയുമുള്ള വരികള്‍..
ഉണ്ണീ നിനക്ക് തരാനിന്നീ
അമ്മയ്ക്ക് കയ്യിലില്ലയൊന്നും
നല്ല വാക്കുകള്‍,
ചുള്ളിക്കാടിന്റെ 'തരുവതെന്തു ഞാന്‍ നിനക്ക്' എന്ന വരികളോട് ചേര്‍ത്തുവയ്ക്കാവുന്നത്.
ലോകത്തി-ലായിരമുണ്ണീകള്‍ പിറന്ന് വീഴുന്നു!
എല്ലാവര്ക്കും ആ മാത്ര്സ്നേഹം കിട്ടിയിരുന്നെങ്കില്‍.
Oops...
A Mediocre poem..
So much appreciation.!!!!
Remember...to a poet..appreciation depreciate his skills...
Am i said anything wrong..?!!
പാര്‍വതീ,
വളരെ ചെറിയ ഒരു കവിത..
ഗഹനമല്ലാത്ത, പാവനം മാത്രമായ വിഷയം..
അടുക്കും ചിട്ടയും..
“സൃഷ്ടികളൊരുക്കുന്ന മാതൃത്വവു-
മതിന് ഗര്‍ഭപാത്രവുമിന്നീ ലോകത്തി-
ലേറ്റം പിഴയ്ക്കുന്ന ജോഡിയാകെ-“
അമ്മയുടെ ഗര്‍ഭപാത്രം വാളു കോണ്ട് കീറി, കുഞ്ഞിനെ കൊല്ലുന്ന നാടാണിത്..
കലവറയില്ലാതെ അഭിനന്ദിക്കുന്നു..
ഓ.ടോ.
അനോണീ,
വിമര്‍ശിക്കൂ മതിയാവോളം..
സ്വന്തം പേരില്‍ മാത്രം!!
---Am i said anything wrong..?!!
പറഞ്ഞതിലല്ല wrong, ചെയ്തതില്‍!!
നന്ദി മഴത്തുള്ളീ
നന്ദി വിഷ്ണു, ഞാന്‍ താങ്കളുടെ പഴയ കമന്റ് ഓര്‍ക്കുന്നു.
നന്ദി ശിശൂ, എല്ലാം സുഖമെന്ന് കരുതുന്നു :-)
രാഘവന് :-)
അനോണി മാഷേ :-) ഒരു മീഡിയോക്കര്‍ എന്ന് തന്നെയാണ് എനിക്കും തോന്നുന്നത്, പക്ഷേ ഞാന്‍ ഒരു സാഹിത്യകാരിയല്ല, സത്യം, ഏറ്റവും ഒറ്റപെട്ട നിമിഷങ്ങളിലാണ് ഞാനീ ബ്ലോഗ്ഗിന്റെ ലോകത്ത് എത്തിയത്, ഈ ലോകം എനിക്ക് തന്ന സുരക്ഷിതത്വ ബോധവും സ്നേഹവും, അതാണ് എന്നെ നിലനിര്‍ത്തിയത്, അപ്പോഴാണ് പൊടിയടിഞ്ഞ് കിടന്ന പല പഴയ വികൃതികളും തട്ടിയെടുത്ത് ഇവിട്ടത്, എനിക്ക് നന്നായി എഴുതണം എന്ന് ആഗ്രഹമുണ്ട്, അതിനായി ഞാന്‍ ശ്രമിക്കുന്നു. ഗൌരവമായ വായനയാണ് അങ്ങ് തിരയുന്നതെങ്കില്‍ മറിയത്തിന്റെ ശ്വാസം,ഉമേഷിന്റെ ബ്ലോഗ്. ഇത്തിരി നോവും ഇത്തിരി ചിന്തയും കിട്ടുന്ന ഇത്തിരിവെട്ടത്തിന്റെ ബ്ലോഗ്ഗുകള്‍, പിന്നെ പരിസരം മറന്ന് ചിരിക്കാനാണെങ്കില്‍ വിശാലനും,കുറുമാനും, ഇടിവാളും,ശ്രീജിത്തും ഒക്കെ..
ഞാനും അവിടൊക്കെ പോയി അന്തം വിട്ട് നില്‍ക്കാറുണ്ട്, കടല്‍ കാണുന്ന ബാല്യം പോലെ..
എന്നാലും ഇനിയും വരണം :-) നന്നാവാന്‍ ശ്രമിക്കാം :-)
നന്ദി വാവക്കാടന്‍ :-)
-പാര്‍വതി.
A 'mediocre'- thing is always better than nothing.
1) I understand ur feeling
2) I will not hurt u anymore
3) I will not post anonymously.
4) I LOVE YOU..
Am i said anything wrong..?!!
പാര്‍വ്വതി,
അമ്മതന്നോമല്‍ സ്വപ്നമായ്,നിലാ-
കുളിരായി,കണ്ണുനീരൊപ്പുന്ന മറു-
പിള്ളയായീ താമരമൊട്ടിലെന്നു-
മൊളിക്ക,യുണ്ണീ അമ്മതന്‍ സ്നേഹ-
മൊഴുകും നിനക്കായ്, സുകൃതമായ്.
എനിക്കു ഈ വരികള്‍ നല്കുന്ന സാന്ത്വനം ആണു കൂടുതല്‍ ഇഷ്ടമായത്.
ഉണ്ണീ നിനക്ക് തരാനിന്നീ
അമ്മയ്ക്ക് കയ്യിലില്ലയൊന്നും
എല്ലാവര്ക്കും ഇതുപോലുള്ള അമ്മയെ കിട്ടിയിരുന്നെങ്കില്‍.നന്നായി .
വികാരോജ്ജ്വലമായ വരികള്‍.
നന്ദി പിന്മോഴീ :-)
നന്ദി അനോണി മാഷേ, അനോണിയായി കമന്റിടില്ലാന്ന് പ്രതിജ്ഞയെടുത്തതും അനോണികമന്റില് തന്നെ :-)
നന്ദി മുസാഫീര്‍ :-)
നന്ദി വേണൂ:-) വരില്ലേ മീറ്റിന്, വരൂന്നേ..തിരക്കിലാണോ??
-പാര്‍വതി.
ഒരു സാധാരണ ബ്ലോഗ്ഗിംഗ് standard വെച്ചു നോക്കുകയാണെങ്കില്‍,സത്യത്തില്‍ ചില വരികള്‍ ഒരു mediocre-നേക്കാളും ഉയരെയാണ് .
ചുമ്മാ പ്രകോപിപ്പിച്ചതാകും അനോണിക്കുട്ടന്‍..
യവനെപ്പിടിച്ചു തന്നാല്‍ എന്താവും പാറൂസ്സിന്റെ പ്രതികരണം.?
അതറിഞ്ഞാല്‍ പിടിച്ചു തരാം.!!
പാര്‍വതി,
നന്നായിരിക്കുന്നു കേട്ടോ.
അനോന്മണീ,
Am i said anything wrong..?!!
ആ വാചകം തന്നെ തെറ്റാണ്. ടെന്‍സും ഗ്രാമറുമൊന്നും ശത്രുക്കളല്ല.
ആശംസകള്‍..!
നന്ദി ഏവൂരാന്, താങ്കളുടെ വരവില്‍ ഇന്ന് പൂമുഖം ധന്യമായീ എന്ന് പറയട്ടെ..
പാച്ചൂസ്..
നമുക്ക് ലവനെ ഇരുട്ടത്ത് ചോറ് കൊടുത്ത് വെളിച്ചത്ത് കിടത്തി ഉറക്കാം, അപ്പോ മുയല് കുട്ടികള്‍ ഓടി നടക്കുന്ന സ്വപ്നം കാണട്ടെ :-)
ഇത്തിരി വെറുപ്പ് എവിറ്റെയെങ്കിലും കുറയ്ക്കാനായാല്‍ ഇന്നിന്റെ പകല്‍ അത്രയും തെളിഞ്ഞ് നില്ക്കട്ടെ, അത്രയും കുറച്ച് ഭൂമിയുടെ പാപഭാരം കുറയട്ടെ..അല്ലേ :-)
എന്തായാലും എനിക്ക് ധൈര്യത്തിന് ഒരാളായില്ലോ, ഞാന്‍ കരുതി ഇനി മീറ്റിന്റെ തിരക്കീന്ന് പാച്ചാളം കുട്ടീനെ വിളിച്ചോണ്ട് വരണോന്ന്, അദ്ദ്യേമാണെങ്കില് ആകെയൊരു സീരിയസ്സ് ലൈന്‍ ആവുക.(ഓഫ് പാച്ചാള്‍സ് :-)
-പാര്‍വതി.
ambada...
satyam ayyittum nalla varikal...
ethu parvathikku.. chollarnnu..
:(
Post a Comment