ഞായറാഴ്ചയുടെ ആലസ്യത്തില്‍ നിന്നുണര്‍ന്ന് വെറുതെ മാര്‍ക്കറ്റിലിറങ്ങിയതായിരുന്നു ഞാന്‍,എങ്ങും തിരക്കാണ്,ദീവാലി ആഘോഷത്തിന്റെ വര്‍ണ്ണശബളിമ,കഴിഞ്ഞ വര്‍ഷം ജനം തിങ്ങിയ മൂന്ന് മാര്‍ക്കെറ്റുകളില്‍ ബോംബ് പൊട്ടിയതൊക്കെ മറന്ന പോലെ കൈവഴികളായി പിരിഞ്ഞൊഴുകുന്ന പുഴ പോലെ ജനം..
ഇപ്പോള്‍ ദെല്‍ഹിയിലെ ഏത് മാര്‍ക്കെറ്റിലെയും പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍ ഏതെടുത്താലും 65/- രൂപ എന്ന പസ്യവുമായി നില്ക്കുന്ന ചൈന ബസാറുകളാണ്,ഓളത്തില്‍ പെട്ട് ഞാനും അതിനുള്ളില്‍ കയറി..
വല്ലാത്തൊരു ഞെട്ടലില്‍ നിന്ന് പോയി ഞാന്‍,പേര് കേട്ട എല്ലാ ബ്രാന്‍ഡുകളും നിരന്നിരിക്കുന്നു,Dove Moisturizing Lotion, Revlon Makeup Kits, L’ Oreal Hair Care Products എല്ലാം, Johnson & Johnson ന്റെ baby care products വരെ. അത് വരെ ബ്രാന്‍ഡ് ചെക്ക് ചെയ്യാന്‍ അതിന്റെ ബാര്‍കോഡ് ചെക്ക് ചെയ്തു നോക്കിയിരുന്ന ഞാന്‍ ഇതിലും അത് കണ്ടപ്പോള്‍ ഇരുട്ടടി കിട്ടിയത് പോലെ നിന്നു.
ഒക്കെറ്റിനും വില 65 തന്നെ എന്ന് വീണ്ടും ഉറപ്പിച്ചു,ചിരണ്ടിയും ഉരച്ചും ഒക്കെ നോക്കിയിട്ടും മേലെയുള്ള ഒറിജിനല്‍ ലേബലിന് മുകളില്‍ ഒന്നും കാണാത്തത് എന്റെ പേടി കൂട്ടിയതേ ഉള്ളൂ.
സൌന്ദര്യത്തിന് കൂട്ടാന്‍ ഇങ്ങനെയൊരു പിഴയോ എന്ന് സങ്കടപെട്ടിരിക്കുമ്പോഴാണ് സദാ രോഗിയായ വീട്ടുമസ്ഥ ഒരു പാരസിറ്റാമോളുമായി രാവിലെ ഉറക്കം കെടുത്തിയത്.കാലാവസ്ഥാ മാറ്റവും ഡെങ്കുവും അരങ്ങ് തകര്‍ക്കുമ്പോള്‍ മെഡിക്കല്‍ സ്റ്റോറുകാര്‍ക്ക് ഓണക്കോള്, മകന് വാങ്ങികൊണ്ട് വന്ന പാരസിറ്റാമോള്‍ ഗുളിക കവര്‍ തുറന്നപ്പോള്‍ പൊടിഞ്ഞിരിക്കുന്നു,മുഴുവന്‍ പട്ടയും അരിച്ച് പെറുക്കിയിട്ടും expiry date കാണാനായില്ല..
ഇതൊക്കെ കണ്ട് തരിച്ചിരിക്കുമ്പോളാണ് പത്രത്തില്‍ ഈ വാര്‍ത്ത കണ്ടത്.ദൈവമേ ഈ ഇന്ത്യ എങ്ങോട്ട്,കുറുനരികളും കഴുതപുലികളും കൂടി വിശന്ന് ചത്താലും സ്വന്തം കൂട്ടത്തിലൊന്നിനെ കൊന്ന് തിന്നില്ലല്ലോ.
മനുഷ്യന്,ദൈവം സ്വന്തം രൂപത്തിലും ഭാവത്തിലും സൃഷ്ടിച്ച മനുഷ്യന്!
ദെല്‍ഹിയില്‍ ഇരിക്കുന്ന എനിക്ക് തിരിച്ചറിവിന്റെ ഈ വെളിച്ചമെങ്കിലും ഉണ്ടെങ്കില്‍ ആകെയുള്ള മരുന്ന് കടക്കാരനേയും ഡോക്റ്ററേയും ദൈവത്തിന്റെ പ്രതിരൂപമായി കാണുന്ന നാട്ടിലും അമ്മയ്ക്കും എന്താവും ഗതി എന്ന പേടിയില്‍ ഫോണില്‍ കുത്തുമ്പോള്‍ ഇതൊക്കെ ചെയ്യുന്നവരെ ചുട്ടെരിക്കാനായെങ്കില്‍ എന്ന് മനസ്സാ ആഗ്രഹിച്ചു.
ഇത്ര തിരക്കിട്ട് ഇതിവിടെ ടൈപ്പ് ചെയ്യുമ്പോള്‍ മനസ്സില്‍ ഒരു പ്രാര്‍ത്ഥന മാത്രം,കഴിച്ച മരുന്നുകള്‍ ഫലിക്കാതെ ആളുകള്‍ മരിച്ച് വീഴുമ്പോള്‍ ആ മരുന്നുകള്‍ വെറും അറക്കപൊടിയും കുമ്മായമിക്സും ആണെന്ന് നമുക്കാരോടെങ്കിലും പറയാനായാല്‍..
സുഹൃത്തുക്കളെ..നിങ്ങളുടെ സഹായം ഏതൊക്കെ തരത്തില്‍ ആവുമോ അതൊക്കെ എത്തിക്കൂ,കാത് കേള്‍ക്കിന്നില്ലെന്ന് നടിക്കുന്ന ലോകത്തിന്റെ മുന്നില്‍,അല്ലെങ്കില്‍ അന്യന് വേണ്ടി പ്രാര്‍ത്ഥിക്കുന്നവനെ തിരയുന്ന ഈശ്വരന്റെ മുന്നില്‍.
-പാര്‍വതി.
16 comments:
എനിക്കെന്തു ചെയ്യാനാവും എന്നെനിക്കറിയില്ല..നമുക്കെന്തെങ്കിലും ചെയ്യാനാവുമോ..?
പ്രതീക്ഷയോടെ ഞാനിത് ബ്ലോഗുലകത്തിന് മുന്പില് സമര്‍പ്പിക്കുന്നു.
-പാര്‍വതി.
ഞാന്‍ ലിങ്ക് ചെയ്തിരിക്കുന്ന പേജിന്റെ താഴത്തെ സബ് ഹെഡ്ഡിങ്ങ ആണ് വാര്‍ത്ത ഇതാണ് തലകെട്ട്:
BUSINESS Knockoffs are a Rs 15,000-cr industry, NCR is the hub
ഇതിലും കൃത്യമായി എനിക്ക് ലിങ്ക് ചെയ്യാനറിയില്ല,എന്നോട് ക്ഷമിക്കൂ..
-പാര്‍വതി.
പാറു ചേച്ചീ.. നമുക്ക് എന്ത് ചെയ്യാനാവും? സ്വന്തം കാര്യമെങ്കിലും ശ്രദ്ധിക്കാന്‍ ശ്രമിയ്ക്കാം. ആരും സഹായിക്കാനും വിവരം പങ്ക് വെയ്ക്കാനുമില്ലാത്തവരുടെ കാര്യം ദയനീയം തന്നെ.
ഓടോ: ലിങ്ക് വ്യക്തമല്ല എന്ന് തോന്നുന്നു. ആ പേജ് തന്നെയാണോ പാറു ചേച്ചി ഉദ്ദേശിച്ചത്?
അത് തന്നെ ദില്‍ബൂ,ഹിന്ദുസ്ഥാന്‍ ടൈംസിന്റെ 10th October ലെ പത്രമാണത്..ഒന്നും കാണുന്നില്ലേ?
-പാര്‍വതി.
പാര്‍വ്വതി ചേച്ചീ വായിക്കാന്‍ പറ്റുന്നില്ല. റജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു.
ഞാന്‍ കണ്ടെത്തിയ രണ്ട് വാര്‍ത്തകള്‍ ഇവിടെയും ഇവിടെയും കാണാം.
തിരഞ്ഞുകൊണ്ടിരിക്കുന്നു,ഇനിയും വിവരങ്ങള്‍ കിട്ടുന്ന മുറയ്ക്ക് എത്തിക്കാം.
-പാര്‍വതി.
പാര്‍വതി, ഇതുപോലെയുള്ള ഡ്യൂപ്ലികേഷന്‍ കാലങ്ങളായി നടന്നു വരുന്നുതാണ്; ചിലരെങ്കിലും അത് ആവശ്യപ്പെടുന്നുമുണ്ട്.ഉദാഹരണത്തിന് വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്ട്സ്-നാട്ടില്‍ തന്നെ ധാരാളം. ഭവനനിര്‍മ്മാണ വസ്തുക്കള്‍-ഇലക്ട്രിക്കല്‍/പ്ലംബിംഗ് തുടങ്ങിയവ ഞാന്‍ ഡ്യൂപ്ലിക്കേറ്റേ ഫിറ്റ് ചെയ്യൂ എന്നും പറഞ്ഞ് ഡെല്‍ഹിക്ക് വണ്ടികേറാറുള്ള എത്രയെങ്കിലും ക്ലയന്റ്സ് എനിക്കുണ്ടായിട്ടുണ്ട്. പക്ഷേ ഇതിപ്പോ ജീവന് രക്ഷാ മരുന്നുകളിലേക്കും അത് വ്യാപിക്കുന്നത് ഞടുക്കമുണ്ടാക്കുന്നു. ഇതിനു കൂട്ട് നില്ക്കുന്ന ഡോക്റ്റാര്മാരും ഉണ്ടാവുമോ ആവോ..!
ഇതിത്ര സാധാരണമാണെന്ന് എനിക്കറിയില്ലായിരുന്നു,ഒരു പക്ഷേ എല്ലാവരും വിശ്വാസത്തോടെ വാങ്ങുന്ന ബ്രാന്‍ഡുകളിലും പിന്നെ മരുന്നിലും ഫേക്ക് കണ്ടത് കൊണ്ടാവും ഞാന്‍ ഞെട്ടിയത്.
:-(
-പാര്‍വതി.
take this test....
http://news.bbc.co.uk/2/hi/in_depth/6054876.stm
എന്തും എപ്പോള്‍ വേണമെങ്കിലും വിറ്റഴിക്കാവുന്ന ഒരു കച്ചവട കേന്ദ്രമെന്നു ഇന്‍ഡ്യയെ വിശേഷിപ്പിക്കുന്ന ഈ കാലഘട്ടത്തില്‍ ഇതും ഇതിന്റപ്പുറവും നടക്കും..!
വേണേല്‍ സ്വന്തം കാര്യം സൂക്ഷിച്ചോ..! :)
നമുക്ക് ചെയ്യാനാവുന്നത് കഴിയുന്നത്ര പേരെ അറിയിക്കുക എന്നത് മാത്രമാണെന്ന് തോന്നുന്നു.
മനുഷ്യന് വിലയില്ലാത്ത ഈ ലോകത്ത് ഇതിനപ്പുറവും നടക്കും.
Please refer to the comment on ayurarogyam where i told about the misuse of 'Paracetamol' or other symptomatics, before jumping into 'treatment of fever'. Fever is the process which helps body fight the virus better( if it is dengue or chikungunia etc). Consult your doctor, don't compel him to reduce fever ( as i experience regularly)- he knows what to do better.
ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളുടെ ഒരു ഹോള്‍സേല്‍ ഇടമാണ് ഡെല്‍ഹി. ഇലക്ട്രോണിക്ക് സാധനങ്ങള്‍ക്ക് ചാന്ദിനി ചൌക്കിലുള്ള ഭഗീരഥി പ്ലേസ്, കംപ്യൂട്ടറുകള്‍ക്ക് നെഹ്രുപ്ലേസ്, സ്പെയര്‍ പാര്‍ട്ട്സുകള്‍ക്ക് കാശ്മീരി ഗേറ്റ്, മെഡിക്കല്‍ സാധനങ്ങള്‍ക്ക് ഭീക്കാജി കാമാ പ്ലേസ്... എന്നിവടങ്ങളില്‍ നിന്നും ഒര്‍ജിനലിനെ വെല്ലുന്ന ഡ്യൂപ്ലികള് കിട്ടും..
നാട്ടില്‍ നമ്മള് MRP കൊടുത്തു വാങ്ങുന്ന പല സാധനങ്ങളും ഈ പറഞ്ഞ മാര്‍ക്കറ്റുകളില്‍ നിന്നുമാണ് വരുന്നത്. inkjet പ്രിന്ററിലെ ink (duplicate) Nehru Place മാര്‍ക്കറ്റില്‍ 145 രൂപയ്ക്ക് കിട്ടുമ്പൊള്‍, അതേ സാധനം നാട്ടില്‍ 350 രൂപയ്ക്ക് വാങ്ങുന്നു.
പോലീസിന്റെ അറിവോടെ നടക്കുന്ന ഈ വ്യാപാരം നിര്‍ത്താന്‍ നമുക്കല്ല ആര്‍ക്കും കഴിയില്ല... കാരണം ഇതിന്റെ പങ്ക് എത്ര മുകളില്വരെയെത്തിയെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല.
ഉദാ:- തെല്‍ഗി സ്റ്റാമ്പ് പേപ്പര്‍, നാട്ടിലെ sslc ചോദ്യപേപ്പര്‍.
ബിജോയ്
ഒന്നു ചാറ്റാന്‍ കഴിയുമെങ്കില്‍ ചാറ്റൂ.
bijoym2002@yahoo.co.in
വിഷയം :- ഡെല്‍ഹി മീറ്റ്
മരുന്നിന്റെ ഡൂപ്ലികേഷന് കാലങ്ങളായി നടക്കുന്നു ഇന്ത്യയില്‍ എന്നാണൊ എല്ലവരും പറഞ്ഞ് വരുന്നത്?
Post a Comment