തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Tuesday, October 24, 2006

അരങ്ങൊഴിഞ്ഞ വേഷം

അരങ്ങിലുയരുന്നു കാലാശകൊട്ടിലതു-
കേട്ടെന്റെ മനസ്സ് പിന്നെയും പതറുന്നു
ഒരിക്കല്‍ കൂടിഞാനൊന്നരങ്ങത്തുചെന്നാ-
ലിത്തിരി നേരം കൂടിയെന്‍ വേഷമാടട്ടെ.

ഇത്തിരി നിറക്കുറവ് കാണുന്നയിടമൊക്കെ-
ഇത്തിരികസവിട്ട് ഞാനൊന്ന് മിനുക്കണ-
മെന്നിട്ട് ഇടയില്‍ പതറിയ പാട്ടിന്റെ ഭാഗ-
മെല്ലാമൊരുവട്ടം കൂടിയൊന്നിരുത്തി നോക്കണ-
മറിയാതെ പിഴച്ച ചുവടൊക്കെയുമൊന്നാഴ-
മായര്‍ത്ഥ മറിഞ്ഞൊന്നാടട്ടെ.

പോകയാണൊ നാമി,തൊന്നു മിനിയൊരു വേള-
തരില്ലയോ തിരുത്തുവാ, തിരക്കില്ലയെങ്കിലൊരു-
മാത്ര നിന്നിരുന്നെങ്കിലീ ആടയുമുടയുമൊക്കെയൊ-
ന്നഴിച്ചെടുത്തോട്ടെ ഞാനനിനി വരവില്ലയെങ്കിലൊരു-
ഓര്‍മ്മയായതെന്നിലുരുകട്ടെ,പാതയില്‍ കുളിരാവട്ടെ

യാത്ര പറയാനില്ലയാരുമെങ്കിലു,മെടുക്കുവാനില്ല-
ഭാണ്ഡവുമിപ്പെരുവഴിയില്‍ സുകൃതമാവും പാഥേയ-
മില്ലയെങ്കിലും തിരിക്കൂന്നു നീ വിളിച്ച പാതയി,
ലെന്നും കാത്തിരുന്ന നീയെത്തിയ വേളയിലാടാതെ-
പോയി ഞാനെന്റെ മനസ്സിലെന്നും കൊതിച്ചൊരാ-
നിറവിന്റെ വേഷം കെട്ടിയാടിയില്ലെന്നാലും

-പാര്‍വതി.

23 comments:

Kiranz..!! said...

പാറൂസ്..സെര്‍വറും കമ്പ്യൂട്ടറും ഒക്കെ നന്നാക്കി ഇരിക്കുന്നതിനിടയില്‍ ഇങ്ങനെ മനോഹരമായി ചിന്തിക്കാനും കുത്തിക്കുറിക്കാനും ഒക്കെ സമയം കിട്ടുന്നതു കണ്ടിട്ട് ഒരു കുഞ്ഞു..ദേ..ഒരു ഉറുമ്പിന്റെ അത്രെം അസൂയ തോന്നുന്നു..! അസൂയിച്ചിട്ടെന്തിനാ,സാഹിത്യവാസന ഉള്ളവര്‍ പറയുന്നതൊക്കെ എഴുതാനും പോസ്റ്റാനും ഉള്ള സംഗതികള്‍ തന്നെ..അല്ലേ ??

Anonymous said...

ഇതവസാനത്തേതു എന്നു പറഞ്ഞു അരങ്ങിലെത്തുമ്പോള്‍, അറിയാമായിരുന്നു,
വേഷമഴിച്ചു അരങ്ങുവിടുമ്പോള്‍
ഒരിക്കല്‍ക്കൂടി എന്നു മനസ്സു പറയുമെന്നു്‌.
അതു പിന്നെയും വേഷം കെട്ടിക്കുന്നു.
കലാകാരന്റെ മനസ്സു അരങ്ങുവിടുമോ എന്നെങ്കിലും?

പാര്‍വതി said...

കിരണിന്റെ പാട്ടുകള്‍ വീണ്ടും വീണ്ടും കേള്‍ക്കുമ്പോള്‍ ഇങ്ങനെ പാടാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോവുന്നു..(അക്കര പച്ചകളാണ് എന്നും, ഞാനെഴുതിയതൊക്കെ വെറും ഇറുക്കിപിടിച്ച കൈവെള്ളയിലെ മണല്‍ത്തരികള്‍..) ഇത്രയും ആസ്വദിച്ചതിന് നന്ദി..നന്ദി..

നവന്‍ :- ഓരോ രംഗവും കഴിയുമ്പോളും അതിത്തിരി കൂടി നന്നാക്കാമായിരുന്നു എന്ന ചിന്ത, ആവതില്ലെന്ന അറിവില്‍ പിഴച്ചു പോവുന്ന തുടര്‍ ചുവടുകള്‍, അങ്ങനെയെന്തൊക്കെയോ ആയിരുന്നു മനസ്സില്‍.

(ഫൈസല്‍ ഉണ്ടായിരുന്നെങ്കില്‍ പറഞ്ഞിരുന്നേനെ പാര്‍വതി ഒരു തെറ്റ് കൂടി ചെയ്തിരിക്കുന്നുവെന്ന്.)

-പാര്‍വതി.

വല്യമ്മായി said...

വീണ്ടുമാടാന്‍ കഴിയാത്ത തെറ്റു തിരുത്താന്‍ കഴിയാത്ത ഒരാട്ടത്തിലല്ലേ നിരന്തരം നമ്മള്‍?

കുറുമാന്‍ said...

പാറൂ, താന്‍ ആളൊരു ബഹുമുഖപ്രതിഭയാണല്ലോ. കഥ, കവിത, അങ്ങിനെ, അങ്ങിനെ നീളുന്നു പട്ടിക...

വായിച്ചു, ഇഷ്ടായിട്ടോ.

പാര്‍വതി said...

അതെ വല്യാമ്മായീ, നന്ദി വന്ന് കണ്ടതിന്.

കുറുമാന്‍ ഒത്തിരി നന്ദി..ഈ വാക്കുകള്‍ ഒരു അവാര്‍ഡ് കിട്ടിയത് പോലെ.

-പാര്‍വതി.

പച്ചാളം : pachalam said...

ഇത്തിരിവെട്ടം വല്ല കൈക്കൂലിയും തന്നിട്ടുണ്ടോ??
മൂന്ന് വരികളില്‍ അങ്ങ്വേരുടെ പേരെഴുതിവച്ചിട്ടുണ്ടല്ലോ (ഞാന്‍ നിക്കണോ..അതോ ഓടണോ ;)

പിന്നേയ്, എനിക്കും അക്കരപച്ച ‘ഫീല്‍’ ചെയ്യുന്നുണ്ടട്ടോ.. കൊള്ളാമെന്ന്!

(18ആമത്തെ വരി;
നീ വിളിച്ച പാഥയിലെന്നും അക്ഷരതെറ്റുണ്ടോ..ഇല്ലെങ്കില്‍ ക്ഷമീ.. :)

പാര്‍വതി said...

പച്ചാളം കുട്ടീ..

ഉവ്വ..ഇനി ഇത്തിരിവെട്ടം തല്ലാന്‍ വന്നാല്‍ എന്നെ ഇട്ടിട്ട് ഓടിയാല്‍ കണ്ടൊ..

ഉവ്വ് തെറ്റുണ്ടായിരുന്നു അത് തിരുത്ത്, ഡാങ്ക്സ്..സ്പെശ്യല്‍..

-പാര്‍വതി.

അനംഗാരി said...

ഒരിക്കല്‍ കൂടി ഞാനൊന്നരങ്ങത്തു ചെന്നൊ-
രിത്തിരി നേരം കൂടിയെന്‍ വേഷമാടട്ടെ.
എന്നാക്കിയാല്‍ നന്നായിരുന്നു പാര്‍വതി. അര്‍ത്ഥത്തിലുള്ള പിശക് മാറിക്കിട്ടും.

ഓ:ടോ: ഇതിന് മാത്രം സങ്കടം എന്താണാവോ?ഒരു പ്രണയനൈരാശ്യത്തിന്റെ കാറ്റ് ഇത് വഴി വീശി..അങിനെ കോട്ടയം,കുമളി,കമ്പം മെട്ട്, ഏലപ്പാറ, പീരുമേട് വഴി ഒഴുകി പിന്നെ മുല്ലപ്പെരിയാറില്‍ പോയി പതിക്കുന്നത് ഞാന്‍ കാണുന്നു.(വണ്ടി സ്റ്റാന്റില്‍ പിടിച്ചിരിക്കുന്നു.ഓടട്ടെ.)

സൂര്യോദയം said...

പാര്‍വ്വതീ... കവിത നന്നായിരിക്കുന്നൂ

ഇത്തിരിവെട്ടം|Ithiri said...
This comment has been removed by a blog administrator.
ഇത്തിരിവെട്ടം|Ithiri said...

ആടനാഗ്രഹിച്ച പോലെ ആടിത്തീര്‍ക്കാന്നാവാത്തതിന്റെ ദുഃഖം പലപ്പോഴും നമ്മേ അലട്ടാറുണ്ടെങ്കിലും ആ ആട്ടത്തിലെ ഇച്ചിരി പിഴവുകള്‍ പിന്നീട് പലപ്പോഴും നമ്മുടെ ഗതി തന്നെ മാറ്റിയിട്ടില്ലേ... ആടാനേ നമുക്ക് അവകാശമുള്ളൂ... അതേ കുറിച്ച് കൂടുതല്‍ ചിന്തിച്ച് തീരുമാനിക്കാന്‍ പലപ്പോഴും നമുക്ക് അവസരം കിട്ടാറുണ്ടോ...
പിന്നെ തീരുമാനത്തിന്റെ മുമ്പില്‍ നാം ആടുന്നു. അത് പലപ്പോഴും നമ്മുടെ തീരുമാനങ്ങളേ കാളും നല്ല റിസല്‍ട്ടും നല്‍കാറില്ലേ...
(ഇത് ഓ.ടോ യാണോ ആവോ ?)

പാര്‍വതീ ഒത്തിരി ഇഷ്ടമായി കെട്ടോ.

വേണു venu said...

ഞാനെന്റെ മനസ്സിലെന്നും കൊതിച്ചൊരാ-
നിറവിന്റെ വേഷം കെട്ടിയാടിയില്ലെന്നാലും.
അരങ്ങൊഴിയാതിരിക്കട്ടെ,പോരട്ടെ വേഷങ്ങള്‍.
നാടകശാലയില്‍ ആട്ടം കാണാനുണ്ടിവിടെ ഞാനും...
കാത്തിരിക്കാമിനി,:)
പാര്‍വ്വതീ എനിക്കിഷ്ടപ്പെട്ടല്ലോ ഈ ചിത്രശലഭത്തിനെ.

സുഗതരാജ് പലേരി said...

പാറൂ, വളരെ നന്നായിട്ടുണ്ട്. ജോലിക്കിടയില്‍ എങ്ങിനെ ഇത്രയും വായിക്കാനും ഇതുപോലെ എഴുതാനും സമയം കിട്ടുന്നു.

അഗ്രജന്‍ said...

പോകയാണൊ നാമി,തൊന്നു മിനിയൊരു വേള-
തരില്ലയോ തിരുത്തുവാ, തിരക്കില്ലയെങ്കിലൊരു-
മാത്ര നിന്നിരുന്നെങ്കിലീ...

കൊതിയാവുന്നു... എങ്ങിനെയിങ്ങനെ ഉരുട്ടിയെടുക്കുന്നു പദങ്ങളെ!

നന്നായിരിക്കുന്നു പാര്‍വ്വതി :)

പാര്‍വതി said...

അനംഗാരീ പാര പാര...ഉം... :-)) (നഷ്ടങ്ങളെക്കാളും നഷ്ടങ്ങളെപറ്റിയുള്ള പേടികളല്ലെ നമ്മെ വിറപ്പിക്കുക)

നന്ദി സൂര്യോദയം

ആ ചിലപ്പോഴാണ് ഇത്തിരീ എല്ലാം തീരുമാനിക്കുന്നത്, ഗതി മാറ്റങ്ങളെ അത്ര പെട്ടന്ന് ഉള്‍കൊള്ളാനാവില്ലല്ലോ. വന്നതിന് നന്ദി.

വേണൂ നന്ദി.

സുഗതരാജ് നന്ദി എന്റെ കമ്പനി വാലാസ് കേള്‍ക്കണ്ട :-)

അഗ്രജന്‍, അക്കരപച്ച :-), ആ മരുഭൂമിയെ യാത്രക്കാരുടെ കഥ വായിച്ച് ഞാന്‍ വാ പൊളിച്ചിരുന്നതും പിന്നെ ട്യൂബ് ലൈറ്റ് പോലെ മിന്നിചിരിച്ചതും കണ്ടില്ലല്ലോ..

:-)

-പാര്‍വതി.

മഴത്തുള്ളി said...

ഹൊ, ഒരു പത്തു പ്രാവശ്യം വായിച്ചാലും തലയില്‍ കയറുന്നില്ലല്ലോ ദൈവമേ....... :(

കൊള്ളാം എന്തായാലും നന്നായിരിക്കുന്നു.

കുറെയേറെ കവിതകളെഴുതി ഒരു കവിതാസമാഹാരം ഉണ്ടാക്കൂ. ആശംസകള്‍.........

പാച്ചു said...
This comment has been removed by a blog administrator.
പാച്ചു said...
This comment has been removed by a blog administrator.
മുസാഫിര്‍ said...

പാര്‍വതി,
നല്ല കവിത.പരമേശ്വരന്‍ ചേട്ടന്‍ അടുത്തെങ്ങാനും വരുന്നുണൊ ? :-)

പാര്‍വതി said...

പാച്ചൂ എന്തിനാ കമന്റ് ഡിലീറ്റ് ചെയ്തത്..തരുന്ന സമ്മാനം പൊതിയഴിച്ച് നോക്കുന്നതിന് മുമ്പ് തിരിച്ചു വാങ്ങിയത് പോലെ തോന്നുന്നു..

നല്ലതായാലും ചീത്തയായാലും അവിടെ കിടന്നിരുന്നെങ്കില്‍ എനിക്ക് കാണാമായിരുന്നു.

:-(

-പാര്‍വതി.

പാര്‍വതി said...

മുസാഫിര്‍ :-))

-പാര്‍വതി.

പാച്ചു said...

ഇല്ല...സമ്മാനം എന്തായാലും ഉണ്ട്‌..

പക്ഷെ പക്കപ്പിറന്നാളിനു വിവാഹ സാരി കൊടുക്കരുതല്ലോ..

ഡിലിറ്റിയത്‌ അതോണ്ടാ... ട്ടോ