തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Wednesday, October 25, 2006

മരുമോള് ചെയ്ത കടുംകൈ

കറിയാചേട്ടനും മറിയചേടത്തിക്കും മക്കളഞ്ചാ..അഞ്ചും ആണ്‍പിറന്നോന്മാര്‍..അതും ആറടി പൊക്കോം 4 അടി വ്യാസോമുള്ള കടാമുട്ടന്മാര്‍, എന്നാലും നാട്ടുകാര്‍ ഒളിഞ്ഞും തെളിഞ്ഞും കറിയാചെട്ടനെ വിളിക്കുന്ന വിളിപേര് അത്ര മാഞ്ഞ് പൊയില്ല, “പന്നി കറിയാ“,ന്ന്.

കാരണം രണ്ടാ, എവടെങ്കിലും കാട്ടുപന്നി വാഴയോ കപ്പയോ കുത്തീന്നറിഞ്ഞാ അപ്പോ പൊറപ്പെടും തോട്ട നിറച്ച നാടന്‍ തോക്കും കൊണ്ട് കറിയാചെട്ടനും മക്കളും, ആ സൂകര പുത്രന്‍ പിന്നെ എവിടെ പോയൊളിച്ചാലും എത്ര രാത്രികള്‍ കഴിഞ്ഞാലും അവനെ കൊന്ന് നല്ല പത്തലില്‍ കെട്ടി തൂക്കി വീട്ടിലെത്തിച്ച് മറിയചേടത്തിക്ക് രാവെളുക്കുവോളം അടുക്കളയില്‍ പണിയും കൊടുത്താലേ പിന്നെ തോട്ടില്‍ കുളിക്കാനിറങ്ങൂ, രണ്ട് ദിവസത്തേന് അയലോക്കത്തുള്ളവരാരും തുണിയലക്കാതിരിക്കാന്‍ ശ്രദ്ധിക്കും.

രണ്ടാമത്തെ കാരണം ഈ പന്നി പ്രേമം കാരണമാണൊന്നറിയില്ല, പന്നിയുടെ തൊലി പോലെ മിനുത്തതാണ് കറിയാചേട്ടന്റെ തൊലിയും,മൂക്കിന് താഴെയും തലയുടെ പിന്‍ഭാഗത്തും ആട് കേറി നിരങ്ങിയ പറമ്പ് പോലെ ഇത്തിരി പൂട കഴിച്ചാല്‍ പിന്നെ കാഴ്ചപ്പുറമെല്ലാം കരിയോയിലൊഴിച്ച ചാണകം മെഴുകിയിട്ട തറ പോലെ..

അപ്പന്റെയും മക്കടെയും ഭള്ള് സഹിക്കാതെ നടുവൊടിയും എന്ന് തോന്നിത്തുടങ്ങിയപ്പോഴാണ് മറിയചേടത്തി മൂത്തവനെ പിടിച്ച് പെണ്ണ് കെട്ടിച്ചേക്കാം എന്ന് നല്ല കുരുമുളകിട്ട് വറുത്ത പന്നി ഉലത്തന്‍ കൊടുത്ത് മയക്കിയ കറിയാചേട്ടനെ സമ്മതിപ്പിച്ചത്. ആനവില്ലാസത്തു നിന്നും നല്ല തേക്കിന്‍ തടി പോലത്തെ സാറായെ കെട്ടി കേറ്റിയതീ പിന്നെ പന്നി മാത്രമല്ല കപ്പയും കോഴിയും ഒക്കെ ഇഷ്ടത്തിന് തിന്നാന്‍ തുടങ്ങി അപ്പനും മക്കളും.

മീനമാസത്തിലെ കത്തുന്ന ചൂട്..

“ഇത്തിരി കഞ്ഞിവെള്ളം തന്നെടീ മോളെ..“

ഏലത്തിന് വളമിടീല് നടക്കുന്നതിന്റെ ബഹളത്തീന്ന് കയറിവന്ന് കറിയാചേട്ടന്‍ മരുമകളോട് പറഞ്ഞു, പണിക്കാരൊന്നും വേണ്ടാത്ത വീട്ടില് വേറെ വെപ്പും വെണ്ട,

“ഇന്നെന്തുവാടീ മോളെ കറി ഉച്ചയ്ക്ക്?”

പുള്ളി കഞ്ഞിവെള്ളോം കൊണ്ട് വന്ന സാറയോട് ചൊദിച്ചു.

“അപ്പാ..പന്നിക്കറിയാ...“

അന്ന് കറിയാചേട്ടന്‍ നാട്ടുകാര്‍ അറിഞ്ഞിരിക്കുന്ന ചരിത്രത്തിലാദ്യമായി പന്നി ഉലത്തന്‍ തൊട്ടില്ലെന്നും പിന്നെ കെട്ടിയോന്‍ പറഞ്ഞ് കഥയറിഞ്ഞ സാറ, മറിയചേടത്തിയോട് കുമ്പസാരിക്കുന്നത് വരെയും, അത് കറിയാചേട്ടന്റെ ചെവിലെത്തുന്നത് വരെയും വെളുക്കെ ചിരിച്ചില്ലെന്നതും, തോട്ടിന്ന് കയറ്റിയ കുതിര്‍ന്ന ഓലമേടഞ്ഞു കൊണ്ടിരിക്കുമ്പോള്‍ മറിയചെടത്തി തന്നെ എന്നോട് പറഞ്ഞതാ..

-പാര്‍വതി.

30 comments:

ലിഡിയ said...

എന്നാലും കറിയാചേട്ടനും മറിയചേടത്തിയും സ്നേഹമുള്ളവരാ,തേനുരുകിയൊലിക്കുന്ന നല്ല തേന്‍ വരട്ടി തിന്നാന്‍ തന്നും അവുലോസുണ്ട ഉരുട്ടാന്‍ പഠിപ്പിച്ചും വിയര്‍പ്പിന്റെ മണത്തോടെ സ്നേഹിച്ചു..

അതോണ്ട് ഞാനിതിവിടെ പറഞ്ഞൂന്ന് ആരും പോയി പറയരുത്.

(സമര്‍പ്പണം മഴത്തുള്ളിക്ക്, എന്റെ കവിത മനസ്സിലായില്ലാന്ന് പറഞ്ഞ് എന്നെ ബുജിയാക്കിയില്ലെ..ബ്ലോഗ്ഗേര്‍സ്സ് മീറ്റില്‍ കണ്ടോളാം..{നാഗവല്ലി സ്റ്റൈല്‍})

-പാര്‍വതി.

Rasheed Chalil said...

ഹ ഹ ഹ... കറിയാചേട്ടനും മറിയചേടത്തിയും കൊള്ളാല്ലോ പാര്‍വ്വതീ

thoufi | തൗഫി said...

ആഹഹാ...
ഇതു കൊള്ളാമല്ലോ,പാറൂച്ചീ
എന്നാലും,അവര്‍ തന്ന തേനും അവലോസുണ്ടയും കഴിച്ച്‌ അവര്‍ക്കിട്ടു തന്നെ കുത്തി,അല്ലെ.
അപ്പോ,ഹാസ്യവും വഴങ്ങും അല്ലേ,നന്നായി

മുസ്തഫ|musthapha said...

അതു ശരി... ഇമ്മാതിരി സ്റ്റോക്കുള്ളത് പോരട്ടെ.

കറിയാചേട്ടനും, മറിയാചേട്ടത്തിയും അവരുടെ തേനുമടിച്ച് അതിവിടെ എഴുതിയ പാര്‍വ്വതിയും കൊള്ളാലോ... :)

വാളൂരാന്‍ said...

പന്നിക്കറിയാനുറുങ്ങ്‌ നന്നായിരിക്കുന്നു കെട്ടോ......

സുഗതരാജ് പലേരി said...

പോരട്ടെ. ഇതുപോലുള്ളത് ഇനിയും പോരട്ടെ.

ഇട്ടിമാളു അഗ്നിമിത്ര said...

hihihihhi.....

സുല്‍ |Sul said...

അതെന്തായലും ഇതു കടുംകൈതന്നെ.

പണ്ട് “ടീച്ചറെ മാറ്, കാണുന്നില്ലാ” എന്ന് പറഞ്ഞതും അടിവാങ്ങിയതും ഓര്‍മ്മവരുന്നു.
(ബോര്‍ഡിനടുത്ത് നിന്ന് മാറിനില്‍ക്കാനാണ് പറഞ്ഞത്):)

mydailypassiveincome said...

പാര്‍വതി,

ഹഹ... മരുമോള്‍ ചെയ്ത കടുംകൈ ബൂലോകം മുഴുവന്‍ വിളിച്ചറിയിച്ചില്ലേ.. ഇനി ഇതവരെ വിളിച്ചറിയിക്കുന്ന കാര്യം ഞാനേറ്റു ;)

നാവവല്ലി സ്റ്റൈല്‍ ????? എന്റമ്മേമ്മേമ്മേ.... ബ്ലോഗ്ഗേര്‍സ്സ് മീറ്റിന്റെ അന്ന് എനിക്ക് പനിയായിരിക്കുമെന്ന് ആരോ പറഞ്ഞു കേട്ടു :(

Siju | സിജു said...

ഇതു നടന്നതു തന്നെയാണോ..
കഥ കൊള്ളാം

Anonymous said...

കവിത വായിച്ചാ എനിക്കും തലേക്കേറില്ല. ഇതു തലേക്കേറി, ചിരിക്കേം ചെയ്തു. ഇനിയും ഇതുപോലുള്ള നുറുങ്ങുകള്‍ പ്രതീക്ഷിക്കുന്നു.

Kiranz..!! said...

പാറൂസ്..ആ കമ്പനിയുടെ പേരും അഡ്രസും ഒന്ന് തന്നെ..അവിടെങ്ങാനും അപേക്ഷിച്ചു ദേ ഇതു പോലെ ഒരു 100 ആയിരം നാട്ടു വര്‍ത്താനം ബ്ലൊഗില്‍ പറഞ്ഞിരിക്കാല്ലൊ..

പന്നിക്കറിയാ ഉഗ്രനായി..!

പന്നിയിറച്ചി വറുത്തതും ഉഗ്രന്‍ വൈനും..ഹൊയ്..ഹൊയ്..!!

കുറുമാന്‍ said...

അപ്പോ നരമ്മവും പാറൂന് വഴങ്ങും എന്ന് തെളിയിച്ചിരിക്കുന്നു.....

കാട്ടുപന്നി വറുത്തതിന്റെ ഒപ്പം വരുമോ, പോര്‍ക്ക് വിന്താലു?

asdfasdf asfdasdf said...

പന്നി കറിയാ കൊള്ളാ‍മല്ലോ പാര്‍വതി..തിരക്കിനിടയില്‍ വെറുതെ ഒന്ന് എത്തിനോക്കിയപ്പോഴാണ് ‘മരുമോള്‍ ചെയ്ത് കടുംകൈ’ കണ്ടത്. പാര്‍വതിയുടെ കവിതയേക്കാള്‍ ഗദ്യമാണ് എനിക്കിഷ്ടം..പോരട്ടേ പുതിയ ഐറ്റംസ്.

ദേവന്‍ said...

കൂട്ടുകാരന്‍ ജീവനെ കോളേജില്‍ പോകാന്‍ ബൈക്കില്‍ ഒപ്പം കൂട്ടണമെന്ന് വിളിച്ചു പറഞ്ഞിരുന്നതുകൊണ്ടാണു പോകുന്ന വഴി അവന്റെ വീട്ടില്‍ കയറിയത്‌. തയ്യാറായി ഇറങ്ങി നില്‍ക്കാന്‍ പറഞ്ഞിട്ട്‌ അവനെ കാണാനില്ല. റെഡിയായില്ലേ അതോ കാത്തു നിന്ന് മടുത്ത്‌ ബസില്‍ പോയോ?

ഇറയത്ത്‌ അവന്റെ അപ്പൂപ്പന്‍ ചാരുകസേരയില്‍ കിടപ്പുണ്ട്‌.
"ജീവന്‍ പോയോ അപ്പൂപ്പാ?
"ഇല്ലെടാ . ജീവന്‍ പോയാല്‍ ഇങ്ങനെ കസേരയില്‍ കിടത്തുമോ? ഇറക്കി നിലത്തു കിടത്തില്ലേ മുണ്ടും പുതപ്പിച്ച്‌.."

(ചുമ്മാ എഴുതീതാണേ. എനിക്കു ജീവനെന്നൊരു കൂട്ടുകാരനും ഇല്ലായിരുന്നു, ബൈക്കും ഇല്ലായിരുന്നു. ആര്‍ പി പറഞ്ഞപോലെ എനിക്കും റേഷന്‍ കട നടത്തിയിരുന്ന പൊടിയണ്ണന്റെ മോള്‍ കവിതയെ അല്ലാതെ മറ്റൊരു കവിതയും അറിയില്ല. ഇങ്ങനെ ഒക്കെ വരുമ്പോഴല്ലേ എനിക്കു കൂടാന്‍ പറ്റൂ
)

Anonymous said...

അസ്സലായി!!.
പണ്ട്... പണ്ട്... ഞാ‍ന് പ്രൈമറി സ്കൂളില്‍ പഠിക്കുന്ന കാലത്ത് അന്നത്തെ മിമിക്രിക്കാര്‍ അവതരിപ്പിച്ചിരുന്ന ഒരു അയിറ്റം ഓര്‍മ്മ വന്നു.
സ്കൂളിലെ പാഠത്തില്‍ “രാത്രിയായി .. മൂങ്ങയിരുന്നു മൂളി” എന്നു കുട്ടിയ്ക്കു വായിക്കണം. കുട്ടിയുടെ അച്ചനെ നാട്ടുകാര്‍ വിളിക്കുന്ന തു “മൂങ്ങ” എന്നാണ്‍. പാഠം വായിക്കുമ്പോള്‍ കുട്ടി ആ ഭാഗം വിഴുങും..!. അമ്മ നിര്‍ബന്ധിച്ചപ്പോള്‍ കുട്ടി വായിച്ചു “രാത്രിയായി ങ.ങ ങ യിരുന്നു മൂളി” ഒടുവില്‍ നേരെ വായിക്കന്‍ അച്ചനെത്തി. അടി ഉറപ്പായപ്പോള്‍ കുട്ടി വായിച്ചു “രാത്രി യായി അച്ചനിരുന്നു മൂളീ.”?
അതുപോലെയയല്ലോ പാര്‍വ്തീ കറിയാച്ചന്റെ കാര്യവും?. രസകരമായിട്ടുണ്ട് കേട്ടോ?.
ഒ.ടോ:- 'other' enable ആക്കിയതിനാല്‍ കമന്റാന്‍ പറ്റുമോന്നു നൊക്കട്ടെ.!.

മുസാഫിര്‍ said...

പേരു കണ്ടപ്പഴേ മനസ്സിലായി ഇതു ട്രാക് മാറിയതാണെന്നു.നന്നായിട്ടുണ്ടു.
പിന്നെ നമ്മുടെ രാജ്യരക്ഷാ മന്ത്രി ആന്റണി അച്ചായനെ അവിടെയെങ്ങനും കണ്ടാല്‍ അന്വേഷ്ണം പറയണേ.ചുള്ളന്‍ Z കാറ്റഗറി സെക്യൂരിറ്റിയൊക്കെയായി ഇങ്ങനെ കറങ്ങുകയാവും അല്ലെ ?

Unknown said...

പാറുചേച്ചീ,
പരദൂഷണം! അല്ലേ? :-))
കൊള്ളാം നടക്കട്ടെ, നടക്കട്ടെ.

(ഓടോ: നന്നായി എഴുതിയിരിക്കുന്നു)

ലിഡിയ said...

ഇത്തിരീ :-) പോക്കറിന്റെ സൃഷ്ടാവില്‍ നിന്ന് കിട്ടിയ ഈ അഭിനന്ദനങ്ങള്‍ക്ക് ഒത്തിരി നന്ദി.

നന്ദി മിന്നാമിന്നീ :-)

അഗ്രജാ :-)

നന്ദി മുരളീ :-)

നന്ദി സുഗതാ :-)

ഇട്ടിമാളു ഇംഗ്ലീഷില്‍ ചിരിക്കുന്നു(നല്ല അക്ഷരപ്രാസം) :-)

സുല്ലേ ആള് കൊള്ളാല്ലോ,എന്നിട്ടാണോ ഞാന്‍ നല്ല കുട്ടിയായിരുന്നു എന്നൊക്കെ ആദ്യപോസ്റ്റില്‍ കള്ളം പറഞ്ഞത്. :-)

സിജു :-) പറഞ്ഞാ ഞാന്‍ പറഞ്ഞതാന്ന് പറഞ്ഞ് അവര്‍ടടുത്ത് പോയി പറയുവോ, ഇല്ലേല്‍ പറയാം

ആര്‍പ്പീ നന്ദീട്ടോ..(ആര്‍പ്പീടെ കൂട്ടുകാരിയെ കാണാനില്ല)

കിരണ്‍സ് :-) നമ്മക്കിട്ട് പാരപണിയാനല്ലേ, അമ്മയാണ പറഞ്ഞ് തരില്ല...ഈ ഗോമ്പിനേഷനും ഈസ്റ്റര്‍ പാതിരാകുര്‍ബാന കഴിഞ്ഞ് വരുന്നതിന്റെ കുളിരും കൂടി വേണം അല്ലേ..

കുറുമാന്‍സ് പോര്‍ക്ക് വിന്താലൂ ഞാന്‍ വായിച്ചു {:-0}പക്ഷേ കാട്ടുപന്നി നല്ല പതമുള്ള ഇറച്ചിയെന്നൊക്കെ പറഞ്ഞ് കേള്‍ക്കാം..

നന്ദി മേന്ന്യനേ...വീണ്ടും വരിക, വിഭവങ്ങള്‍ ഒരുക്കാം.

ദേവന്മാഷേ അതെനിക്കിഷ്ടമായി അപ്പൂപ്പന്‍ സ്മാര്‍ട്ടായീ ..

നന്ദുവേട്ടാ കണ്ടതില്‍ സന്തോഷം..അപ്പോള്‍ കമന്റെത്തി, ഇനിയു ഇത് വഴി വരണം. :-)

മുസാഫീറെ വേണൊ, കഴിഞ്ഞയിടെ വെള്ളമടിച്ച് 3 പിള്ളേര്‍ രാഷ്ട്രപതിയെ കാണാന്‍ പോയതിന് ശേഷം കറുത്ത കുപ്പായക്കാര്‍ വളരെ ദേഷ്യത്തിലാണെന്നാണ് പറയുന്നത്..

ദില്‍ബൂ പരദൂഷണമോ..ഞാനോ..ഞാന്‍ ഫീലായി..ഫീല്‍ഡായി..ഛെ..(ഡാങ്ക്സ് ട്ടോ)

-പാര്‍വതി

സൂര്യോദയം said...

പന്നിക്കറിയാ കലക്കി

Unknown said...

പന്നികറിയ നന്നായി കേട്ടോ!

സുല്‍ |Sul said...

അയ്യോ പാറു തെറ്റിദ്ദരിക്കല്ലെ. സത്യമായിട്ടും ഞാന്‍ നല്ലകുട്ടിയാ.

മറ്റുകുട്ടികള്‍ എല്ലാം ചിരിച്ചപ്പോഴാ പറ്റിയ അബദ്ധം മനസ്സിലായത്. എനിക്കും ടീചര്‍ക്കും. ടീചറുടെ ചമ്മല്‍മാറ്റാന്‍ എനിക്കു ചൂരല്‍ കഷായം. പിന്നെ ടീചര്‍ വിളീച്ചു ചോദിക്കെം ചെയ്തു എന്തിനാ നീ അങ്ങനെ പറഞ്ഞേന്ന്.
പാറുവിനു കുശുംബായിട്ടാ ഞാന്‍ നല്ല കുട്ടി അല്ല എന്നു തോന്നുന്നെ. :)
- സുല്‍

ലിഡിയ said...

നന്ദി സണ്‍റൈസേ :-)

നന്ദി സപ്താ :-)

സുല്ലേ..ഉരുളണ്ട, പ്രേമലേഖനം ഞാനും കണ്ടതാ, ഇല്ല എന്നാലും തെറ്റിദ്ധരിക്കുന്നുല്ല :-)

-പാര്‍വതി.

mydailypassiveincome said...

ഭര്‍ത്താവ് : എടീ‍, നന്നായി വിശക്കുന്നു, പെട്ടെന്ന് ചോറു വിളമ്പൂ..

ഭാര്യ : കറിയായില്ല.

ഭര്‍ത്താവ് : കറിയില്ലേലും സാരമില്ല. വല്ല മോരോ, അച്ചാറോ തന്നാല്‍ മതി.

ഭാര്യ : എന്റെ മനുഷ്യാ.. വേലക്കാരന്‍ കറിയാ ചന്തക്കു അരിയും സാധനങ്ങളും വാങ്ങാന്‍ പോയിട്ട് ഇതു വരെ വന്നിട്ടില്ല. അടുപ്പില്‍ തീ കത്തിച്ചിട്ടുപോലുമില്ല... ;)

കര്‍ണ്ണന്‍ said...

കൊള്ളാം പാര്‍വ്വതീ... നല്ല കഥ. പണ്ട് എന്റെ നാട്ടിലും ഇതുപോലെ കാട്ടു പന്നിയെ പടക്കം വച്ചോ വെടിവച്ചോ പിടിക്കുമായിരുന്നു. അങ്ങനത്തെ ഒരു കാലത്ത് പടക്കം കടിച്ച് വായ തകര്‍ന്ന ഒരു പന്നി നാട്ടിലിറങ്ങി കാണിച്ച പുകിലുകള്‍!!! അന്ന് പന്നിയെ ഓടിച്ചു കൊല്ലാന്‍ പോയ എന്റെ വല്യച്ഛന്റെ മോന്റെ കൈയുള്‍പ്പെടെ പന്നിയെ കണ്ട പരക്കം പാച്ചിലില്‍ നാലു പേരുടെ കൈ ഒടിഞ്ഞു. ഒടുവില്‍ നിരായുധായ ആ പന്നിയെ പടക്കം കടിച്ച് തേറ്റ നഷ്ടപ്പെട്ട വായ തകര്‍ന്ന ആ പന്നിയെ എല്ലാവരും കൂടി നിര്‍ദ്ദയമായി കൊന്നു. ആ ഇറച്ചിയുടെ പങ്ക് ഞാനും പറ്റിയിരുന്നു. എന്നിട്ടും എനിക്കതില്‍ കുറ്റബോധം തോന്നിയില്ല. കാരണം ഞങ്ങള്‍ അതിനെ തല്ലി കൊന്നില്ലെങ്കിലും അത് ചാവുമായിരുന്നു. കാരണം തിന്നാനുള്ള വായയും പല്ലും അതിനു നഷ്ടപ്പെട്ടിരുന്നു എന്നതു കൊണ്ടു തന്നെ

കിച്ചു said...

കൊള്ളാം പാര്‍വ്വതി ചേച്ചീ നല്ല കഥ നല്ലോണം രസിച്ചു....
മറ്റൊരു കറിയാ കഥ.. മിക്കവരും കേട്ടിട്ടുണ്ടാകും...
അദ്ധ്യാപകന്‍: നിന്റെ അപ്പന്റെ പേരെന്താ?
കുട്ടി: ആര്‍ക്കറിയാം
അദ്ധ്യാപകന്‍: ആര്‍ക്കറിയാമെന്നോ.. ????!!നിനക്കറിയില്ലെങ്കില്‍ നിന്റെ അമ്മയോടു ചോദിക്ക്...
കുട്ടി: സാര്‍ എന്റെ അപ്പന്റെ പേര് ആര്‍. കറിയാ എന്നാണ്...:):):):)

പാച്ചു said...

കമന്റടി തെറ്റിപ്പോയീ..
പണി കൊറെ കിടപ്പുണ്ടേ...
ആ വെപ്രാളത്തിലായത്‌ കൊണ്ടാ കേട്ടൊ...

ഒരു നെറ്റ്‌വര്‍ക്ക്‌ അഡ്മിന്‍ കഥ എഴുതുകയൊ?

അത്ഭുതം തന്നെ.

Blog എഴുതുന്ന സമയം എതെലും ഹാക്കര്‍ വന്നു നെറ്റ്‌വര്‍ക്ക്‌ കുതിപ്പൊളിക്കാണ്ടിരുന്നാല്‍ ഭാഗ്യം...
ബൈ ദ്‌ ബൈ...എതാ IP..?

ന്തായാലും കഥക്കു ഒരു നാടന്‍ ചുവ ഉണ്ട്‌.കുടിയേറ്റത്തിന്റെ ചൂരും...

ഇനിയും പോരട്ടെ..

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ഷൈനി വില്‍സനെപ്പോലെ ഒന്ന് ട്രാക്ക്‌ മാറി ഓടി നോക്കിയതാണല്ലേ......

നാഗവല്ലിയെ മീറ്റില്‍വെച്ചു കാണാം

ലിഡിയ said...

മഴതുള്ളീ :-) പൊളിച്ചടുക്കി

കര്‍ണ്ണന്‍ എനിക്കൊന്നിനേം കൊല്ലുന്നത് കാണാന്‍ പറ്റില്ല, പാത്രത്തിലാക്കി തന്നാല്‍ കുറ്റബോധമില്ലാതെ തിന്നാറുണ്ട്., വന്ന് കണ്ടതിന് നന്ദി

കിച്ചൂ ഈ തമാശ പറഞ്ഞ് എനിക്ക് മോണോ ആക്റ്റിന് ഫസ്റ്റ് കിട്ടിയതാ, അപ്പര്‍ പ്രൈമറിയില്‍ ഹഹ

പാച്ചൂ ഞാനൊരു പാവം സിസ്റ്റം അഡ്മിന്‍ ആണ് (എന്നൊക്കെ പറയാന്‍ കൊള്ളാം). പിന്നെന്തിനാ മുമ്പെ ഇട്ട കമന്റ് ഡിലീറ്റിയത് :-/

ബിജോയ് ചളമായെന്നാ പറയുന്നത്, കാണാട്ടോ..

-പാര്‍വതി.

:: niKk | നിക്ക് :: said...

ഹഹഹ സൂപ്പര്‍. നിന്റെ കുഞ്ഞിത്തലയില്‍ ഇത്രേം സംഭവങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് കണ്ടാല്‍പ്പറയില്ലട്ടാ.

പന്നിക്കറിയാ... യാ യാ യാ...