തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Saturday, October 21, 2006

മനസ്സില്‍ വിരിഞ്ഞ മഴവില്ല്

ഒരു ജന്മത്തിന്റെ മുഴുവന്‍ സ്നേഹവും സുകൃതവും സമ്മാനപൊതികളായി, ആശംസകളായി മധുരമായി എത്തിച്ചേര്‍ന്നപ്പോള്‍...


ഐശ്വര്യവും ആശംസയുമായി ഒരു വെള്ളിനാണയം


മധുരം നിറച്ച മിഠായി പൊതികള്‍

ഒരു കെട്ട് പൂക്കള്‍,ഒരു കുന്ന് സ്നേഹവുമായി

പേരറിയാത്ത ഒത്തിരി മധുരങ്ങളും..

എന്റെ മനസ്സിന്റെ മാനത്ത് ഒത്തിരി വര്‍ണ്ണക്കുടകള്‍ വിരിഞ്ഞിരിക്കുന്നു.ഈ സന്തോഷം എന്റെയീ സ്നേഹമുള്ള കുടുംബത്തില്‍ എല്ലാവരുമായി പങ്കുവയ്ക്കുന്നു..

സ്നേഹത്തോടെ പാര്‍വതി


35 comments:

പാര്‍വതി said...

ഒരു പെരുമഴയ്ക്ക് ശേഷം ഒരു ഇളവെയില്‍ തെളിയുമെന്നും അതിലൊരു മഴവില്ല് വിരിയുമെന്നും ഇന്ന് ഞാനറിഞ്ഞു..

-പാര്‍വതി.

ഇത്തിരിവെട്ടം|Ithiri said...

പാര്‍വ്വതീ ദീപാവലി ആശംസകള്‍.

പാര്‍വതി said...

ഇത്തിരീ ഒത്തിരി നന്ദി.
എന്റെ ദീപാവലി കഴിഞ്ഞു..ഞാന്‍ ഇനി ഫുള്‍ഡേ ദേ ഇവിടെ ഉണ്ടാവും,ഓരോ കമന്റിനേയും ചൂണ്ടയിട്ട് പിടിച്ച് ചൂടോടെ അതിന്റെ പിന്നാലെ പോയി ഒരോ പോസ്റ്റും വായിച്ച് തീര്‍ക്കാന്‍

:-)

-പാര്‍വതി

Kiranz..!! said...

ഒരു നാടന്‍ തൂശനിലയില്‍ കോണ്ട്രാസ്റ്റിങ് ആയിട്ട് കൊറെ വിഭവങള്‍..ഹൊ..അതു കാണാന്‍ എന്താ രസം..! ഇപ്പൊ എല്ലാം മോഡേണ്‍ ആയീ..

പാറൂസ്..ദീപാവലിയാശംസകള്‍..!

കുട്ടന്മേനൊന്‍::KM said...

പേഡയും രസഗുളയും ബര്‍ഫിയുമൊക്കെ കണ്ട് മുംബയ് ജീവിതം ഓര്‍മ്മ വരുന്നു. ദീവാളികാലത്ത് ഫ്രന്ഡ്സിന്റെയും ക്ലൈന്‍ഡ്സിന്റെയുമെല്ലാം പൊതികള്‍ കൊണ്ട് മുറിയിലെ എന്റെ കുഞ്ഞു ഫ്രീഡ്ജ് വിങ്ങിയിരിക്കും. ഒരു രാത്രി മുന്‍ വശത്തെ റൂമില്‍ താമസിക്കുന്ന ചോട്ടുവെന്ന് ഞങ്ങള്‍ വിളിക്കുന്ന ഒരു ബയ്യാക്കുട്ടന്‍ പൊട്ടിയ ജനല്‍പ്പാളികള്‍ക്കിടയിലൂടെ എന്റെ മുറിയിലേക്ക് കത്തിച്ച ഒരു പടക്കം ഇട്ടു. ഭാഗ്യം കൊണ്ടത് പൊട്ടിയില്ല. വെറുതെയൊന്നു ചീറ്റിയേയുള്ളൂ..(ഇനീപ്പൊ പടക്കം എന്നെക്കണ്ടിട്ട് പേടിച്ചോയെന്ന് സംശയം).. അപ്പൊ പറഞ്ഞ പോലെ.. ദീപാവലി ആശംസകള്‍ ഒരു പടക്കത്തോടെ...

പാര്‍വതി said...

കിട്ടുന്നതൊക്കെ ഭാഗ്യം മാത്രം..അതാ കിരണ്‍..പിന്നെയ് എനിക്ക് ഞാനീ പാട്ടൊക്കെ കോപ്പി ചെയ്ത് CD യിലാക്കി (ഇപ്പോ ഇക്കാസിന്റെയും കിരണ്ടെയും കളക്ഷന്‍ എന്നൊക്കെ പറയേണ്ടി വരും)

അപ്പോ പുതിയ പാട്ടിന്റെയിടയ്ക്ക് കുറച്ച് കറ കറാന്ന് കേട്ടു,അതാവും അനംഗാരി പറഞ്ഞ ഡിസ്റ്റര്‍ബന്‍സ് :-?, അത് റീറെക്കോര്‍ഡ് ചെയ്യുകയാണെങ്കില്‍ എനിക്കൊരു കോപ്പി അയച്ചു തരണം കേട്ടോ..

“ഹൃദയം ദേവാലയം”, പ്രണയസരോവര തീരം” ഒക്കെ തന്റെ സൌണ്ടില്‍ കേള്‍ക്കണമെന്നുണ്ട്..കൈയ്യിലുണ്ടെങ്കില്‍ പോസ്റ്റൂ.

-പാര്‍വതി.

പാര്‍വതി said...

നന്ദി മേന്ന്യനേ...
ഇപ്രാവശ്യം പടക്കം ഒന്നും പൊട്ടുന്ന സ്വരം കേള്‍ക്കുന്നില്ല,ഭയങ്കര വിലയാണെന്ന് കേട്ടു..പിന്നെ രാവിലെ ആരെയോ പോലീസ് RDX കൊണ്ട് പിടിച്ചൂന്ന് വാര്‍ത്തയും..

ഇപ്പോ പടക്കമല്ലല്ലോ ബോംബല്ലേ ഫാഷന്‍

:-)

-പാര്‍വതി.

മുരളി വാളൂര്‍ said...

പാറൂ... ഐശ്വര്യവും, പൂക്കളും, പലഹാരങ്ങളും നിന്നില്‍ ദീപാവലിയുടെ മാധുര്യം നിറക്കട്ടെ.......

ഏറനാടന്‍ said...

ഇതില്‍ ഒരഭിവാച്യഘടകമായ പടക്കം (പട്ടാസ്‌) പടമിടാഞ്ഞതെന്തേ? ദീപാവലിയാശംസകള്‍ നേരുന്നു.

കുറുമാന്‍ said...

അപ്പോ, വെള്ളിനാണയോം, സ്വീറ്റ്സും ഒക്കെ കിട്ടി അല്ലെ.....ഇവിടെ ഈയുള്ളവനുഒരു കള്ള നാണയും കൂടി കിട്ടിയില്ല...

ജി ടാക്കില്‍ വരാറുണ്ടെങ്കില്‍ എന്റെ പേരൊന്നു ചേര്‍ത്തോളൂട്ടാ

Anonymous said...

ദീപാവലിയെക്കുറിച്ച് ഒരേകദേശ രൂപം കിട്ടി :)

വേണു venu said...

बहुत बधायि हो॔ / इस दीपाली आप केलिये मन्गल मय हो / मेरा हार्दिक शुभकाम्नायेम /
“Thamasomaa jyotirgamaya"

ദീപാവലി ആശംസകള്‍

പാര്‍വതി said...

ഒത്തിരി നന്ദി മുരളീ താങ്കള്‍ക്കും നല്ല നാളിന്റെ നാളെകളുടെ ആശംസകള്‍..

ഞാന്‍ ഒന്നും വാങ്ങീല്ല ഏറാനാടന്‍ ചേട്ടാ..ഇതൊക്കെ സമ്മാനം രാവിലെ കിട്ടിയതാ,അപ്പോഴാ കാറൊഴിഞ്ഞത്.നിങ്ങളൊക്കെ ഇങ്ങ് വരുകയാനെങ്കില്‍ പടക്കം വാങ്ങിക്കാം,എന്നിട്ട് നമുക്കടിച്ച് പൊളിക്കാം. എല്ലാരേം കൂട്ടി പോരൂന്നെ.

കുറുചേട്ടാ..ഉം..ഹാപ്പിയായി...ഞാന്‍ എപ്പോഴും അവിടെയുണ്ടാവും :-P

-പാര്‍വതി

പാര്‍വതി said...

തുളസീ വയറിനിമ്പം മാത്രമല്ല, കണ്ണിനിമ്പവും ഒത്തിരിയുണ്ട് കേട്ടോ..നല്ല ക്യാമറ ഒന്നും ഇല്ലാന്റെ കയ്യില്‍..നോക്കട്ടെ..

വേണൂ ചേട്ടാ നന്ദി...തമസ്സും ദുഃഖവും ഒക്കെ ഒഴിഞ്ഞ് പോകട്ടെ..

-പാര്‍വതി.

പുള്ളി said...

പാര്‍വതിയ്ക്കും കുടുംബത്തിനും. പിന്നെ എല്ലാ ബൂലോഗര്‍ക്കും എന്റെ ദീപാവലി ആശംസകള്‍!

K M F said...

ദീപാവലി ആശംസകള്‍ ...

പച്ചാളം : pachalam said...

എന്‍റെ ദീപാവലി ഇവിടെ ആഘോഷിച്ചാലോ...
ഇവിടടുത്തായിരുന്നെങ്കില്‍ പലഹാരങ്ങള്‍ ടേസ്റ്റ് ചെയ്ത് നോക്കിയിട്ട് പേരിടാമായിരുന്നൂ... :)
പാര്‍വ്വതി ചേച്ചിടെ ദുഃഖം എന്‍റെയും ദുഃഖമാണ് :(
അതുകൊണ്ട്; മിഠായിപെട്ടിയിലെ ആദ്യത്തേതിനു പച്ചാളം എന്നപേരിട്ടോ!!
:)

അരവിശിവ. said...

നന്മ നിറഞ്ഞ ദീപാവലി ആശംസകള്‍...ഡെല്‍ഹിയിലൊക്കെ വലിയ ആഘോഷമാണെന്നറിയാം..ഇവിടെ ബാംഗ്ലൂരിലും ആഘോഷങ്ങള്‍ കുറവല്ല..എങ്കിലും നല്ലൊരു ദിനത്തിന്റെ നല്ല ഓര്‍മ്മകള്‍ പങ്കു വച്ചതിനു നന്ദി...

പി. ശിവപ്രസാദ് said...

പാര്‍വതീ,

കണ്ണുകള്‍ നക്ഷത്രങ്ങളാകട്ടെ
കാറ്റൊരു തംബുരു മീട്ടട്ടെ
കടലൊരു സന്ധ്യയെ നല്‍കട്ടെ
ഇനിവരും പുലരികള്‍ അന്തിയോളവും,
രാവുകള്‍ പകലോളവും...
നിന്നില്‍ സന്തോഷം നിറയ്ക്കട്ടെ.

സന്തോഷത്തിലും സന്താപത്തിലും മറ്റൊരാളെ താനെന്നപോലെ കരുതാന്‍ മനസ്സിന്റെ അകത്തളം വിശുദ്ധമാവട്ടെ.
അപ്പോള്‍ എന്നും ദീപാവലിയാവുമല്ലോ.

ചന്തു said...

ആശംസകള്‍

ശാലിനി said...

ഒരു പെരുമഴയ്ക്ക് ശേഷം ഒരു ഇളവെയില്‍ തെളിയുമെന്നും അതിലൊരു മഴവില്ല് വിരിയുമെന്നും ഇന്ന് ഞാനറിഞ്ഞു..

നന്നായി. ആ മഴവില്ല് എന്നുമെന്നും വിരിഞ്ഞു നില്‍ക്കട്ടെ. ദീപാവലിയുടെ വെളിച്ചവും മങ്ങാതെ നില്‍ക്കട്ടെ എന്നാശംസിക്കുന്നു.

മിന്നാമിനുങ്ങ്‌ said...

പാര്‍വതീ,ചിത്രങ്ങളൊന്നും കാണാന്‍ കഴിഞ്ഞില്ല
എന്നാലും,എല്ലാം ഈറ്റിങ്ങബിള്‍ ആണെന്നു കമന്റുകളില്‍ നിന്ന് മനസ്സിലായി.ഈ ഉപഹാരങ്ങളും ആശംസകളും സ്നേഹസമര്‍പ്പണങ്ങളുമെല്ലാം എന്നെന്നും നിലനില്‍ക്കട്ടെ.മനസ്സിന്റെ മാനത്ത്‌ വിരിഞ്ഞ വര്‍ണ്ണക്കുടകള്‍ എന്നെന്നും കണ്ണിനും കണ്ണാടിക്കും കുളിര്‍മയേകട്ടെ.

Siju | സിജു said...

എനിക്കും ചിത്രങ്ങളൊന്നും വന്നില്ല
അതു പോലെ കാത്തുകാത്തിരുന്ന ബോണസും കിട്ടിയില്ല, confirm ആയാലെ ഇപ്പോള്‍ ബോണസ്‌ കൊടുക്കുകയൊള്ളൂ എന്നു, ഓരോരോ നിയമങ്ങളേ..
പിന്നെ ഉള്ളതു കൊണ്ട്‌ ഓണം പോലെ സോറി ദീവാലി പോലെ ആഘോഷിച്ചു

:: niKk | നിക്ക് :: said...

ടാ പാറൂ എനിക്കു ഇവിടെ നീ പോസ്റ്റ്‌ ചെയ്ത ചിത്രങ്ങളൊന്നും ഡിസ്പ്ലേയാവുന്നില്ല. ഏതു ഫോര്‍മാറ്റിലാ സംഭവം? ജേക്കബ്‌ ??? അല്ല ജേപെഗ്ഗ്‌???

ഇടങ്ങള്‍|idangal said...

ദീപാവലി ആശംസകള്‍ ...,

ചിത്രമൊന്നും കാണാന്‍ പുറ്റുന്നില്ല,


-അബ്ദു-

പാര്‍വതി said...

അയ്യൊ അതെന്താ ചിത്രങ്ങള്‍ കണാനാവാത്തത്? ഞാന്‍ photobucket ല്‍ അപ് ലോഡ് ചെയ്തിട്ട് അവിടുത്തെ ചിത്രം ഇതിലേയ്ക്ക് ഇടുകയായിരുന്നു..

എന്താ കാരണമെന്ന് ആരെങ്കിലും പറഞ്ഞ് തരാമോ?

:-(

-പാര്‍വതി

പാര്‍വതി said...

പുള്ളിക്കും KMF നും ഒത്തിരി ആശംസകള്‍..

പച്ചാളം കുട്ടീ നിന്റെ സ്നേഹത്തിന് മുന്നില്‍ എന്റെ കണ്ണ് നിറയുന്നു..ദെ അനാംവെള്ളം തളിച്ച് അതിന് പച്ചാളം എന്ന് പേരിട്ടു..ഇനി പച്ചാളത്തിനെ തിന്നും ഹിഹിഹി..

അരവീ ഇപ്പോള്‍ ആഘോഷിക്കുകയായിരിക്കും എന്ന് കരുതുന്നു..

ശിവപ്രസാദിന്റെ കവിതയ്ക്ക് ഒത്തിരി നന്ദി.

ചന്തൂനും(ആദിക്കും)ശാലിനിക്കും, മിന്നാമിന്നിക്കും,സിജൂനും,നിക്കിനും അബ്ദൂനും ഒക്കെ എന്റെ ആശംസകളും നന്ദിയും.

ഫോട്ടോസ് എന്താ ഇങ്ങനെ ചൊല്വിളികേള്‍ക്കാത്തതെന്ന് ഒന്ന് നോക്കട്ടെ.

-പാര്‍വതി.

പച്ചാളം : pachalam said...

പാറു ചേച്ചിയേ, ഇതെന്തോന്ന് കളി, പടം മാറ്റിക്കളിയോ??
ക്ലോസ്സപ്പാ എനിക്ഷ്ടമായതു...ഹ ഹ കൊള്ളാം.
(അതെന്തോന്നാ കവിളില്‍ കൊറേ കുത്ത് കുത്ത് :)

Anonymous said...

എന്റെ പച്ചാളം കുട്ടീ...

ഇതൊക്കെ ഇങ്ങനെ വിളിച്ച് പറയാമോ..അത് മുഖക്കുരു വന്ന പാടുകളാടേയ്യ്..

-പാര്‍വതി

അനംഗാരി said...

പാറൂ, ഞാനൊരു പടവും കാണുന്നില്ലല്ലോ?. എന്റെ കണ്ണിന്റെ ഫിലമെന്റ് അടിച്ച് പോയോ?.അതോ പടം അത്യന്താധുനികമായത് കൊണ്ട് ഞാന്‍ കാണാത്തതാണോ?

paarppidam said...

ദീപാവലിയുടെ വിഭവങ്ങള്‍ ഒക്കെ കാട്ടി കൊതിപ്പിക്കയാണല്ലെ?
ദീപാവലി ആശംസകള്‍

പാര്‍വതി said...

അനംഗാരീ...എന്ത് ചെയ്യണമെന്ന് ആലോചിക്കുകയാണ്..ഞാന്‍ upload ചെയ്തത് photobucket ല്‍ ആണ്..ഇതിപ്പോള്‍ എന്ത് ഡെങ്കു ആണെന്ന് ആര്‍ക്കറിയാം.

പാര്‍പ്പിടം കൊതിപ്പിച്ചതൊന്നും അല്ല കേട്ടോ,ഇതൊക്കെ കിട്ടിയപ്പോള്‍ ഞാന്‍ ഒത്തിരി ഹാപ്പിയായി അപ്പോ അതൊക്കെ പങ്കു വയ്ക്കാന്‍ എനിക്ക് നിങ്ങളല്ലെ ഇപ്പോ കുടുംബക്കാര്‍,അതു കൊണ്ടാ,,

“നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷം ആഘോഷം” (ഹാര്‍ബര്‍ മാര്‍ക്കറ്റ് മുതലാളി സ്റ്റയിലില്‍)

-പാര്‍വതി.

വൈക്കന്‍... said...

പാറുവേ.. ചിത്രങ്ങള്‍ വരാന്‍ കുറേ നോക്കിയിരുന്നു.. കാണാന്‍ സാധിച്ചില്ല. എന്നാലും പാര്‍വ്വതിയെ വരികളില്‍ നിന്നല്ലാതെ ചിത്രമായി നേരിട്ട് കാണാന്‍ സാധിച്ചതില്‍ സന്തോഷം..

പാര്‍വതി said...

ഞാന്‍ flicker ല്‍ ലോഡ് ചെയ്തിട്ട് ഇതില്‍ Upload ചെയ്തു.അപ്പോള്‍ ഇതാ ഒന്നും ഇല്ല.എന്താപ്പോള്‍ ചെയ്യുക..

ആദീ എങ്ങനെയാണ് ഇത്രയും ഫോട്ടോസ് upload ചെയ്യുന്നത് എന്ന് പറഞ്ഞു തരാമോ?

:-(

-പാര്‍വതി.

Malayalee said...

പിക്കാസാവെബ് ഒന്നു ശ്രമിക്കരുതോ?
picasaweb.google.com -ല്‍?