തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Friday, July 21, 2006

എന്റെ കൂട്


കാറ്റ് കൈ നീട്ടിയെന്നെ തൊട്ടു..
ഇനിയുമുറങ്ങുകയാണോ?
കടലില്‍നിന്ന് കാര്‍മേഘങ്ങള്‍ ഉയരുന്നു,
ആഴിയുമംബരവും ക്ഷോഭം കൊള്ളുന്നു.
പറന്ന് പോവൂ, ദൂരെ ദൂരെയെവിടെയെങ്കിലും

ഞാ‍ന്‍ ചോദിച്ചു, എവിടേയ്ക്ക്,
ദിനരാത്രങ്ങള്‍ ചിക്കിചികഞ്ഞ്
ഇതു ഞാന്‍ കൂട്ടിയ കൂട്,
ഇതല്ലാതെയീ ഭൂമിയില്‍ ഒളിക്കാന്‍
തലചായ്ക്കാന്‍ എനിക്കെന്തുണ്ട്?
കാറ്റ് വീശട്ടെ, കല്‍മഴ പെയ്യട്ടെ

ആ മഴയില്‍ ഈ കൂട്ടിനൊപ്പം
ഞാനും ഒലിച്ചു പൊവും
എന്റെ വേദന ഏറ്റൂപാടി,
കൂട്ടുകാരി നീ വീശിഅടിക്കുക.

-പാര്‍വ്വതി.

2 comments:

ലിഡിയ said...

ലെബനനിലെ കുട്ടികളുമായി പൊയ ഒരു ട്രക്ക് ബോംബിട്ടതും,ചിതറികിടക്കുന്ന കുഞ്ഞുങ്ങളുടെ ശരീരവും ഒക്കെ CNN ല്‍ ഒരു മണിക്കൂര്‍ നീണ്ടു നിന്ന പ്രത്യേക പ്രെക്ഷേപണത്തില്‍ കണ്ടു.

മനസ്സില്‍ നിന്ന് വന്നത് കുറിച്ചു.

-പാറു.

തണുപ്പന്‍ said...

പാറുക്കുട്ടിയുടെ നൊമ്പരത്തിന്‍ ലിഡയുടെ വാക്കുകളില്‍ ഇരട്ടി തീവ്രത, നന്നായിരിക്കുന്നു.