തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Wednesday, July 19, 2006

കാണിക്ക.

കടലേഴും താണ്ടി നീ പോകാന്‍ തുനിയവെ,
കണ്ണീരിന്‍ നനവുമായ് അരുതെന്ന് ചൊല്ലി ഞാന്‍.
കൈ പിടിച്ചെന്നും കൂടെ നടക്കുവാന്‍,നിന്‍,
കഥകള്‍ കേട്ടെന്നും ഉറങ്ങുവാന്‍ കൊതിച്ചു ഞാന്‍.

ഉറങ്ങുവാനിനിയുമുണ്ടൊരുപാട് കാലമെന്നാല്‍,
ഉണര്‍ന്നിരിക്കവെ വേണ്ടെ പണം നമുക്കെന്നും,
ഉറങ്ങാതെ നിനക്കെന്നും കാവലിക്കാമെന്ന് ചൊല്ലി,
ഉറവകളില്‍ പണം വിളയുന്ന നാട്ടിലെത്തി നീ.

കണ്ണീരിനുറവകള്‍ വറ്റാത്തൊരെന്‍ രാത്രികള്‍
കാതോര്‍ത്തു ഞാന്‍ നിന്‍ കാലൊച്ച കെള്‍ക്കുവാന്‍
കരള്‍ നൊന്തു പിടയുമെന്ടെ വേദനയിന്നു കാണാന്‍
കടലോളമെന്നെ പ്രണയിച്ചിരുന്ന നിനക്കാവുന്നില്ലേ?

ഉടുക്കുവാന്‍ വേണ്ടെനിക്ക് പട്ടുകുപ്പായങ്ങള്‍,
ഉയിരിനും മീതെയല്ല, പണമെന്ന കടലാസ് പൂക്കളും,
ഉയിരുമുയിരായ നീയെന്നരികിലെത്താന്‍
ഊണുമുറക്കവുമൊരു പ്രാര്‍ത്ഥനയാക്കുന്നു ഞാന്‍.

-പാറു.

3 comments:

ഉമേഷ്::Umesh said...

ശനിയന്റെ ഈ കവിത പോലെ ആദിപ്രാസം അല്പം അരോചകമായോ എന്നൊരു സംശയം.

എങ്കിലും കവിതകള്‍ ബൂലോഗത്തില്‍ തെളിയുന്നതു കാണാന്‍ വലിയ സന്തോഷം. ഇനിയുമെഴുതൂ.

മുസാഫിര്‍ said...

പാറു,

കവിത വായിക്കുമെങ്കിലും വിമര്‍ശന്തിനഉള്ള അറിവ് ഇല്ല.ഏങ്കിലും പ്രാസം ശരിയാക്കുന്ന തിരക്കില്‍ വാക്കുകളുടെ ഭംഗി ചോരുന്നതു കണ്ടില്ലെന്നു തോന്നി.തുടര്‍ന്നെഴുതുക.നന്നായി വരട്ടെ.

സു | Su said...

പാറൂസ് :) വരികള്‍ നന്നായി.