ചെറുപ്പത്തിന്റെ ഓര്‍മ്മകളില്‍ മങ്ങാതെ നില്‍ക്കുന്നതും ഇന്നുകളുടെ പ്രഭാതങ്ങളില്‍ പലപ്പൊഴും ക്ഷണിക്കപ്പെടാത്ത അഥിതിയായി ചിന്തകളില്‍ എത്താറുമുള്ള ഒരു മുഖമാണ് ശാന്തപൊട്ടിയുടേത്.ഞങ്ങള്‍ കുട്ടികള്‍ക്ക് ജീവനുള്ള കളിപ്പാട്ടം പൊലെയായിരുന്നു അവര്‍.
സ്ഥിരതയുടെയും അസ്ഥിരതയുടെയും ഇടവഴികളിലെവിടെയൊ വഴിമറന്നു നിന്നുപൊയ അവര്‍.അവരുടെ വെഷമായിരുന്നു വിചിത്രം,പല വീടുകളില്‍ നിന്നു ചോദിച്ചു വാങ്ങുന്ന ഷര്‍ട്ടും കൈലിമുണ്ടുമായിരുന്നു അവരുടെ സ്ഥിരം വെഷം.പുരുഷന്മാരെ പൊലെ മുണ്ടു മടക്കിയുടുത്തായിരുന്നു അവര്‍ നടന്നിരുന്നത്.തമിഴ്നാട്-കേരള അതിര്‍ത്തി വനത്തില്‍ മനുഷ്യമസ്തിഷ്കത്തില്‍ ചോര മരവിക്കുന്ന നേരങ്ങളിലും അവര്‍ അലഞ്ഞു നടക്കാറുണ്ടെന്നും മറ്റും ഒരുപാടു കഥകളും ഉണ്ടായിരുന്നു അവരെപറ്റി.
എനിക്കു ഓര്‍മ്മ വയ്ക്കുന്നതിനും ഒരുപാടു കാലം മുന്‍പ് അവര്‍ എണ്ണകറുപ്പുള്ള ഒരു സാമന്യ സുന്ദരിയായിരുന്നുവെന്നും ചാണകത്തിന്റെ മണവും,പൂഴ്ത്തിവച്ച പണവും ഉള്ള അമ്മയുടെയും സഹോദരന്റെയും കൂടെ വീര്‍പ്പുമുട്ടി ജീവിച്ചിരുന്നുവെന്നും എന്നത് അന്ന് പ്രവേശനമില്ലാതിരുന്ന മുതിര്‍ന്നവരുടെ സഭയില്‍ നിന്ന് വീണു കിട്ടിയ അറിവുകളാണ്.
പിന്നെയെന്നാണ് അവര്‍ കളിപ്പാട്ട കോലമായത് എന്ന കഥ എവിടെയും പറഞ്ഞു കേട്ടിട്ടില്ല.പിന്നെ കുറെ കാലങ്ങള്‍ക്കു ശേഷം കാട്ടിനുള്ളില്‍ ഒരു മരക്കൊമ്ബില്‍ തൂങ്ങിനില്ക്കുന്ന അനാഥപ്രേതമായി അവര്‍.പിന്നെ ഓര്‍മ്മയില്‍ നിന്ന് അവര്‍ മാഞ്ഞു പോയി.
ഇപ്പൊള്‍ രാവിലെ പത്രമെടുത്തു നിവര്‍ത്തുന്ന നേരത്ത് ഒരുപാടൊരുപാടു ശാന്തപൊട്ടികളുടെ കഥകള്‍.അടഞ്ഞ കതകുകള്‍ക്കുള്ളില്‍,റെയില്‍പ്പാളങ്ങളില്‍,കറുത്ത ചില്ലുകളിട്ട വാഹനങ്ങള്‍ക്കുള്ളില്‍...
കാലത്തിന്റെ കണക്കു പുസ്തകം നഷ്ടപ്പെട്ടു പൊയതാവുമൊ? അതൊ കാലം തന്നെ മറന്നു പൊയൊ ഇത്രയും കണക്കുകളൊക്കെ എഴുതി വയ്ക്കാന്‍.
-പാര്‍വ്വതി.
22 comments:
സുസ്വാഗതം ലിഡിയാ.. സുസ്വാഗതം...
ഒരു മലയാളം ബ്ലോഗിന്റെ സാധാരണ സെറ്റിങ്ങുകള് ഇവിടെ കാണാം
മലയാളം ബ്ലോഗുകളിലെ മലയാളം കമന്റുകള് ശേഖരിച്ച് സ്വരുക്കൂട്ടി വെക്കാന് നമുക്ക് ഒരു ഗൂഗിള് ഗ്രൂപ്പ് ഉണ്ട്. ഇവിടെ നോക്കൂ
ഇതാരാണീ പാര്‍വ്വതി? വെല്‍ക്കം!
ആരാണ് ഈ ഫോട്ടോ എടുത്തത്, ലിഡിയക്കുട്ടീ? ശ്രീജിത്ത് വല്ലോം ആണൊ? ഒന്നും കാണാന്‍ പറ്റുന്നില്ല..അതോണ്ടാണ് കേട്ടൊ. ദെ ഇവിടെ നോക്കിക്കെ
ലിഡിയാ,
സ്വാഗതം. ലിഡിയായുടെ എഴുത്ത് നന്നായിട്ടുണ്ട്. ഇനിയും ധാരാളം എഴുതുക. അതൊക്കെ വായിക്കാന്‍ ഒത്തിരി പേര്‍ കാത്തിരിക്കുന്നു.
ഡെല്‍ഹിയില്‍ നിന്ന് ആരെങ്കിലും ബൂലോഗത്തേയ്ക്ക് വരുന്നില്ലല്ലോ എന്ന് ഞാന്‍ ഇടയ്ക്ക് ഓര്‍ക്കാറുണ്ടായിരുന്നു.
ഞാനും ഒരു പഴയ ഡെല്‍ഹിക്കാരന്‍. 1996-2003. ശ്രീനിവാസ്പുരി, ഓഖലാ ഫേസ് വണ്‍, ലാജ്പത് നഗര്‍, പുഷ്പ് വിഹാര്‍, ആശ്രം.....
വേറെയും മുന്‍-ഡെല്‍ഹിക്കാര്‍ ധാരാളം ഉണ്ട്. പെട്ടെന്നോര്‍മ്മ വരുന്നത് കുറുമാന്‍ എന്ന രാഗേഷ് കുറുമത്ത്. വളരെ പോപ്പുലറായ ഒരു ‘പുലി‘ ആണിപ്പോള്‍. ഇനിയും ഉണ്ട്, മുന്‍-ഡെല്‍ഹിപുലികള്‍. പേരോന്നും ഓര്‍മമ വരുന്നില്ല. (ഞാനും ഒരു രമേശന്‍ നായര്‍ ആയിക്കൊണ്ടിരിക്കുന്നു)
ഡെല്‍ഹിക്കാര്‍ക്ക് മറ്റ് ഇന്ത്യന്‍ നഗരങ്ങളിലുള്ള മലയാളികളേക്കാള്‍ ഗൃഹാതുരത്വം കൂടുതലാണെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. മൂവായിരം കിലോമീറ്റര്‍ ദൂരത്തേയ്ക്കുള്ള മൂന്ന് ദിവസത്തെ ട്രെയിന്‍ യാത്രയായിരിക്കും പ്രധാനകാരണം.
ലിഡിയയെപ്പോലെ ധാരാളം ഡെല്‍ഹിക്കാര്‍ ഇവിടേയ്ക്ക് കടന്ന് വരുമെന്ന് കരുതുന്നു. അങ്ങനെ വീണ്ടും ഡെല്‍ഹി വിശേഷങ്ങള്‍ കേള്‍ക്കാന്‍ പറ്റുമെന്നും.
റിംഗ് റോഡുകളിലെ ഫ്ലൈഓവറുകളുടെ പണിയെല്ലാം തീര്‍ന്നിട്ടുണ്ടാവുമെന്നറിയാം. ഇപ്പോഴെങ്ങനെയുണ്ട് ഡെല്‍ഹിയിലെ ട്രാഫിക്.... ഗുഡ്ഗാവിലെ ഭൂമിയുടെ കുത്തനെയുള്ള വില കയറ്റം ഇപ്പോഴില്ലാ എന്നും കേള്‍ക്കുന്നു.
ഡെല്‍ഹിയുടെ ഒത്തിരി ചിത്രങ്ങളും പോസ്റ്റ് ചെയ്യുമോ. എഴുതിയെഴുതി വന്നപ്പോള്‍ ഡെല്‍ഹി വല്ലാതെ മിസ്സ് ചെയ്യുന്നത് പോലെ. സ്വര്‍ണ്ണനിറത്തിലുള്ള DL3S AB4001 നമ്പറുള്ള ഒരു യമഹാ എന്റൈസര്‍ എങ്ങാനും അവിടെ കണ്ടിരുന്നോ...
ബോറാക്കിയെങ്കില്‍ ക്ഷമിക്കുക....
കമന്റുകള്‍ക്ക് വേര്‍ഡ് വെരിഫിക്കേഷന്‍ ഇട്ടോണേ.. അല്ലെങ്കില്‍ ഇവിടെ സ്പാമുകള്‍ ഒത്തിരി കയറിയിറങ്ങും.
സ്വാഗതം..സ്വാഗതം......സ്വാഗതം....
സ്വാഗതം :)
എഴുത്ത് നനായിട്ടുണ്ട്
സ്വാഗതം.....
എഴുതൂ........ഒരുപാടൊരുപാട്....വായിക്കാന്‍ ങങ്ങളൊക്കെയുണ്ട്
സെമി
സ്വാഗതം
സ്വാഗതം. ഞാനും ഒരു ഡെല്‍ഹിക്കാരന്‍.
സ്വാഗതം, പാര്‍വതിക്ക് ഒരു ചുള്ളന്‍ സ്വാഗതം..
ലിഡിയാ വരൂ.....സുസ്വാഗതം
മനസ്സിലെവിടെയോ "ശാന്തിപ്പൊട്ടി"മാര്‍ക്ക് ഇത്തിരി ഇടം നീക്കിവെക്കുന്നു എന്നത് വേറിട്ടു നടക്കാന്‍ കഴിയുമെന്നതിന് സാക്ഷ്യമാകുന്നു.
സുസ്വാഗതം,ലിഡിയാ..വളരെ നന്നായിട്ടുണ്ട്. ഇനിയും ധാരാളം എഴുതുമല്ലൊ! അതൊക്കെ വായിക്കാന്‍ ഞങ്ങള്‍ നോക്കിയിരിക്ക്യാണ്. ഞാനും ഒരു പഴയ ഡെല്‍ഹിക്കാരിയാണ്, ഇപ്പോ ഖത്തറില്‍ നിന്നാണ്.
സ്വാഗതം ലിഡിയ
കാലത്തിന്റെ കണക്കുപുസതകത്തില്‍ നിന്നും ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു..
എഴുത്ത് വായിച്ചപ്പോള്‍ ഒരു പത്ര-മാധ്യമ പ്രവര്‍ത്തകയുടെ ഒരു വിദൂരസാമീപ്യം തോന്നുന്നു.. ഏതായാലും എഴുതുക, വളരുക, എല്ലാ പ്രോത്സാഹനങ്ങളും നേരുന്നു..
എഴുത്ത് നല്ല വശമെന്ന് തെളിഞ്ഞു.എന്നാല്‍ ഇനി എഴുതി എഴുതി ഞങ്ങളെയെല്ലാം സന്തോഷിപ്പിക്കൂ...സ്വാഗതം ഈ ബൂലോഗത്തിലേക്ക്.
നന്ദി ഡ്രിസ്സില്‍,
സെറ്റിങ്സ് ശരിയാക്കുന്നു, :-)
ഐ.ജി,
ശ്രീജിത്തിന്റെ മണ്ടത്തരങ്ങള്‍ വായിച്ചു തുടങ്ങിയതേയുള്ളു.ഒത്തിരിയൊത്തിരി വിശേഷങ്ങള്‍.അതു പോലൊരു അഭിനവ വിക്ടര്‍ എടുത്തതാണെന്നു മാത്രം തത്കാലം പറയാം.
ദിവാസ്വപ്നം,
ഇപ്പറഞ്ഞ സ്ഥലങ്ങള്‍ ഒക്കെ തന്നെ നമ്മുടേയും വിഹാരകേന്ദ്രങ്ങള്‍.പണ്ടു customer support ല്‍ ആയിരുന്നു.
ഡെല്‍ഹിക്കാരുടെ ഗ്രുഹാതുരത്വം ഒരു പക്ഷെ ഇന്ത്യക്കുള്ളിലായിട്ടും ഇത്ര വ്യത്യസ്ഥമായ ഒരു സംസ്കാരം കാണേണ്ടി വരുന്നതു കൊണ്ടായിരിക്കും.ബീഹാറിയുടെ മേല്‍ക്കൊയ്മ കളിയും, ഹരിയാന്വിയുടെ ചാതുര്യവും മലയാളിക്കന്യമാണ്.
മലയാളി കൊലയാളിയെന്നും, കൂട്ടത്തിലുള്ളവനെ ചതിക്കുമെന്നും 'എം' ടിവിയില്‍ വരെ പറയാറുണ്ടെങ്കിലും എന്റെ അനുഭവം മറിച്ചാണ്.ഇന്നും മനസ്സിന്റെ ആര്‍ദ്രത നഷ്ടപെടാത്ത ഒരുപാടു മലയാളികള്‍ കേരളത്തിനു പുറത്തുണ്ടു.
ഡെല്‍ഹി ഇപ്പൊള്‍ ചൂടില്‍ ഉരുകുകയാണ്.നേരം കഴിഞ്ഞിട്ടും പെയ്യാത്ത മഴയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ്.
തീര്‍ച്ചയായും ഫൊട്ടോസ് അപ് ലോഡ് ചെയ്യാം.
ഫ്ലൈഓവറുകളും മെട്രൊ റെയിലും അണിഞ്ഞ പുതിയ ഡെല്‍ഹിയിലേയ്ക്കു സ്വാഗതം.
എഴുത്തിനെ സ്നേഹിക്കുന്ന മറുപടി തന്ന എല്ലാ നല്ല മലയാളികള്‍ക്കും മനസ്സില്‍ നിറഞ്ഞ നന്ദി. ഈ സൌഹ്രുദം നീണ്ടു നില്ക്കട്ടെ.
ശാന്തപ്പൊട്ടിമാര്‍ മരിക്കുന്നില്ലാ..
പല പേരില്‍...റയില്‍വ്വേ പാളത്തില്‍ ഒരു മുഴം കയറില്‍...അവര്‍ ജനിച്ചു കൊണ്ടേ ഇരിക്കുന്നു.
അവരുടെ വംശ നാശം, ഈ സമൂഹം ഒരിക്കലും അനുവദിക്കില്ലാ.
നന്നയിരുന്നു.അക്ഷര പിശാചുക്കലേ ശ്ര്ധിക്കണം.വേഷം എന്നിടത്തെല്ലാം വെഷം എന്നു വന്നു..സാരമില്ല.ശ്രധിക്കുമല്ലോ.
വേണു.
ലിഡിയേ...ന്ന് വിളിക്കണോ അതോ എടിയേ...ന്ന് മതിയോ?
പാര്‍വ്വതീ...ന്ന് വേണോ അതോ പാറൂ...ന്ന് ആയാലോ?
അച്ചരത്തെറ്റൊക്കെ വേഗം മാറൂല്ലോ ല്ലേ :)
ഏടുകള്‍ ഒന്നൊന്നായി പോന്നോട്ടെ... ആശംസകള്‍
സ്വാഗതം... നന്നായി എഴുതി.. :)
പറഞ്ഞതുപോലെ, പാര്‍വതിയോ, ലിഡിയയോ?
:)
welcome! നന്നായി എഴുതുന്നു,
പാര്‍വതിയാണോ ലിഡിയയാണോന്നൊരു വര്‍ണ്ണ്യത്തിലാശങ്ക!
അക്ഷരത്തെറ്റുകള്‍ തിരുത്തുമല്ലോ..
ഡീസന്റ് എഴുത്ത്. സ്വാഗതം.
ഐ.പി.എസ് എഴുതീല്ലെങ്കിലെന്താ, ചുളുവില്‍ ഒരു ഐ.ജി ആവാന്‍ പറ്റീല്ലെ, താങ്ക്സ്..പാറലിക്കുട്ടീ..(പാറും ലിഡിയായും കൂടി പ്ലസ് ആക്കിതാണെ..) :)
Post a Comment