തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Thursday, July 13, 2006

വ്യഥകള്‍

അബ്ബിളിമാമനും ചോറുരുള നീട്ടുന്ന കാലം,
പൊട്ടിയൊരു വളചില്ല്, കാട്ട് പറത്തിയ പട്ടം,
പിണങ്ങി പറന്നുപൊയ കൂട്ടുകാരി കുയില്‍,
അന്നിന്ടെ ഓര്‍മ്മത്താളുകളിലും ഉണ്ടൊരുപാടു-

വ്യഥകള്‍ തന്‍ ഈയാംപാട്ട ചിറകുകള്‍.
തെങ്ങോലകള്‍ക്കരികുനെയ്യുന്ന നിലാവിനെയും,
കണ്ടുറങ്ങുന്ന ഒരു കാലമുണ്ടായിരുന്നു.

വെണ്ണിലാവിന്ടെ കുളിരും,കാറ്റിന്ടെ പരിഭവവും,
കാതിലുറക്കുപാട്ടായി ഒഴുകുന്ന ഗസലും.
അന്നും മനസിന്ടെ മച്ചിലുറങ്ങാത്തൊരായിരം ചിന്തകള്‍
‍ഉടഞ്ഞ സ്വപ്നങ്ങള്‍ കോറിയ നോവുകള്‍,
അറിവിന്ടെ പെരുവഴിയില്‍ പതറി നിന്ന നാളുകള്‍,
അറിയാത്ത നാളെകള്‍ എന്തെന്ന വ്യഥകള്‍.

ഇന്നു ഞാനീ മഹാനഗരചൂടില്‍,
ഗൃഹാതുരത്വത്തിന്ടെ നീറുന്ന ഓര്‍മ്മകള്‍,
സ്വപ്നങ്ങള്‍ പൊലും ഉരുകുന്ന ചൂടില്‍,
എങ്കിലും ആശ്വസിക്കുന്നെന്ടെ മനസ്സിങ്ങനെ,
വ്യഥകളാലറിയുന്നു നാം കാലചക്രമുരുളുന്നുവെന്ന്.

-പാര്‍വതി.

5 comments:

Santhosh said...

പാര്‍വതി/ലിഡിയ, സ്വാഗതം.

mpa = മ്പ
NTa = ണ്ട

വേഡ് വെരിഫിക്കേഷന്‍ അത്യാവശ്യം.

Kalesh Kumar said...

ലിഡിയ / പാ‍ര്‍വതി, ബൂലോഗത്തേക്ക് സുസ്വാഗതം!

Kuzhur Wilson said...

kadanamokkyum mariyente jeevanil
kavitha vattunna pookkalame varoo ennu.

kureeppuzha sreekumar enna kavi padiyittundu.

niraye kavithal undaktte ennu parajal niraye kadanam(dukham) undaktte ennanu. alle

ലിഡിയ said...

നന്ദി സന്തോഷ്,
മലയാള അക്ഷര മാല പടിക്കുകയാണ് ;-),
ഈ word verification എന്താണ്?
ഞാന്‍ Baraha application ആണ് ഉപയോഗിക്കുന്നത്,അതില്‍ ഇപ്പറഞ്ഞ സംഭവം ഉണ്ടോ?

സ്വാഗതത്തിനു നന്ദി കലേഷ് :-)

വിഷാദങ്ങള്‍ ഇല്ലാത്തവരാരുണ്ടു പല്ലി,
നഷ്ടബോധങ്ങളും,നഷ്ടപ്പെട്ട മഴയുടെ കുളിരും
പിന്നെ തണുപ്പു വീണ ഒരു സന്ധ്യയും
ഒക്കെ തന്നെ എന്റെയും വിഷാദങ്ങള്‍ :-)

Anonymous said...

а все таки: шикарно.. а82ч