തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Monday, October 30, 2006

സ്വപ്നങ്ങള്‍

കുന്നിന്‍ മുകളിലെ കാറ്റ് കഥ പറഞ്ഞ് ഒഴുകുകയായിരുന്നു.
“ഇതാ ഇത് ചെവിയില്‍ വച്ചു നോക്കൂ” അവന്‍ ശംഖ് അവളുടെ നേര്‍ക്ക് നീട്ടി, അവളത് വാങ്ങി ചെവിയോട് ചേര്‍ത്തു.

“ഒരു ഇരമ്പം കേള്‍ക്കുന്നില്ലേ” ഒരു മന്ത്രണം പോലെ അവന്‍ ചോദിച്ചു,

“കടലിന്റെ ആത്മാവാണത്, ശംഖിന്റെ സ്വപ്നങ്ങളുടെ വിളി, അതിന്റെ ആത്മാവിന്റെ ദാഹം”

“ഇത് ശംഖിന്റെ പിരിവുകളില്‍ കാറ്റ് കടക്കുമ്പോള്‍ ഉണ്ടാകുന്ന സ്വരമാണ്” അവള്‍ മറുപടി പറഞ്ഞു, അവന്‍ തൊട്ടടുത്ത് നില്‍ക്കുകയായിരുന്നു,അവന്റെ ഹൃദയത്തിന്റെ മിടിപ്പും കണ്ണില്‍ സ്വന്തം പ്രതിബിംബവും അവള്‍ക്ക് കാണാനായി.

“എന്റെ കണ്ണില്‍ നീയെന്താണ് കാണുന്നത്” അവന്‍ ചോദിച്ചു,

“എന്റെ രൂപം“ അവള്‍ മറുപടി പറഞ്ഞു.

“എന്റെ ആത്മാവിന്റെ വാതിലാണത്, എന്റെ സ്വപ്നങ്ങളുടെ വിളക്ക്, അവിടുത്തെ കാത്തിരിപ്പിന്റെ നാഴികമണിനാദമാണ് ഈ ഹൃദയമിടിപ്പ്”

“എന്റെ കണ്ണില്‍ നീയെന്താണ് കാണുന്നത്” അവള്‍ അവനെ ഉറ്റുനോക്കി ചോദിച്ചു.

“എന്നെ കാണാനാവുന്നില്ല,ഒരു വെളുത്ത നിറം“, ആദ്യമായി കണ്ട ആശ്ചര്യത്തോടെ അവന്‍
പറഞ്ഞു

“എന്റെ ഹൃദയമാണത്, ആകാശത്തിന്റെ നിറമാണവിടെ, അതാണെന്റെ സ്വപ്നം ഈ നിമിഷങ്ങള്‍ എന്റെ സ്വപ്നങ്ങളുടെ കാത്തിരിപ്പും.

പൊട്ടിച്ചിരിച്ചു കൊണ്ട് അവള്‍ കുന്നുകളോടിയിറങ്ങി, താഴത്ത് വന്ന് നില്‍ക്കുമ്പോള്‍ അവന്‍ കാണാതെ നനഞ്ഞ കണ്ണുകള്‍ പുറം കയ്യ് കൊണ്ട് തുടച്ച് അവനെ കാത്തു നില്ക്കാതെ നടന്ന് തുടങ്ങി.

-പാര്‍വതി.

19 comments:

ലിഡിയ said...

ശരത്കാല രാത്രി കുളിരിനെ എന്ന പോലെ അവന്‍ അവളെ സ്നേഹിച്ചിരുന്നു, അമ്മ പാടുന്ന താരാട്ട് പോലെ അവള്‍ അവനെയും എങ്കിലും കടല്‍ കാണാനാവത്ത ശംഖിന്റെ നിയോഗം അവരറിഞ്ഞു.

-പാര്‍വതി.

sreeni sreedharan said...

കഷ്ടം..
മനസാക്ഷിയില്‍ നിന്നും ഒളിച്ചോടാനാവില്ലെന്നവളറിയാതെ പോയല്ലോ...

കുറുമാന്‍ said...

പതിവുപോലെ നന്നായിരിക്കുന്നു. പക്ഷെ തമാശയായിട്ടൊരു കാര്യം പറയട്ടെ.

അവനോടൊക്കെ ഈ മണ്ടന്‍ ചോദ്യം ചോദിക്കാന്‍ അവന്റെ കൂടെ കുന്നില്‍ തനിച്ചു പോയ അവളെ മുക്കാലിയില്‍ കെട്ടിയിട്ട് തല്ലണം :)

സഹൃദയന്‍ said...

ചെറിയ കഥയായതിനാലാവണം വായിക്കാനൊരു സുഖമുണ്ട്‌. നടക്കട്ടേ...... നടക്കട്ടേ......

പരാജിതന്‍ said...

'കാമുകന്‌ വട്ടാണെന്ന്‌ മനസിലാക്കിയ കാമുകി കണ്ണീരോടെ വീട്ടിലേക്ക്‌ പോയി' എന്ന ഒരൊറ്റ വാചകം അല്‌പം പരത്തിയെഴുതിയതാണോ പാര്‍വതീ, ഈ കഥ?

അനംഗാരി said...

കഥ നന്നായി. ഇനിയും മിനികഥകള്‍ ഉണ്ടാകട്ടെ.പ്രേമവും, വിരഹവും മാത്രമല്ല ജീവിതം. നല്ല കഥകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

Physel said...

പാര്‍വതീ,തിരിച്ചെത്തി.....നാട്ടിലെന്താ മഴ!
പിന്നെ 10 ദിവസം കൊണ്ട് മൂന്നാല് പോസ്റ്റ് ഉണ്ടല്ലോ....തിരക്കൊന്നൊതുങ്ങട്ടെ എല്ലാം നോക്കണം. വിശദമായി പിന്നെ കമന്റിടാം കേട്ടോ.

Areekkodan | അരീക്കോടന്‍ said...

നടക്കട്ടേ,നടക്കട്ടേ...
നല്ല മിനികഥകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

പാര്‍വതി,

ചെറുമഞ്ഞുതുള്ളിയില്‍ പ്രപഞ്ചം പോലെ ഈ കഥ. കൗതുകകരമായ ആഖ്യാനം. ഇനിയും ഇത്തരം ആറന്മുളക്കണ്ണാടികള്‍ പോരട്ടെ. അവയില്‍ മട്ടുള്ളവര്‍ മുഖം നേരാംവണ്ണം കാണട്ടെ.

ലിഡിയ said...

വന്നു കണ്ട് അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി...

എനിക്ക് എന്നോടും എന്റെ വാക്കുകളോടും വല്ലാത്ത അകല്‍ച്ച തോന്നുന്നു.

-പാര്‍വതി.

വേണു venu said...

കുന്നിന്‍ മുകളിലെ കാറ്റ് പറഞ്ഞ കഥ കേട്ടു.ഒരു കുന്നിക്കുരു മനോഹരമായ ഒരു ചെപ്പില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നു.
വാക്കുകളില്‍നിന്നകലാം എന്നില്‍നിന്നു്.?

വല്യമ്മായി said...

എന്തു പറ്റി ഇങ്ങനെ തോന്നാന്‍

സുല്‍ |Sul said...

“ഇത് ശംഖിന്റെ പിരിവുകളില്‍ കാറ്റ് കടക്കുമ്പോള്‍ ഉണ്ടാകുന്ന സ്വരമാണ്”

ഇവളെ കുറച്ചു റൊമാനിക്കാമായിരുന്നില്ലെ. പാവം ഇവള്‍ അല്ലെ.

പാറു എന്നത്തെപോലെ ഇതും ഹൃദ്യം.

ശെഫി said...

പാറൂ ചെറുതെങ്കിലും മനോഹരം.

സൂര്യോദയം said...

നന്നായിരിക്കുന്നു....

Unknown said...

പ്രിയപ്പെട്ടവളിലുള്ള എന്റെ അംശത്തിനെയാണ് ഞാന്‍ സ്നേഹിക്കുന്നത് എന്നും അത് കാണാനില്ലാതെ വന്നാല്‍ സ്നേഹമില്ലെന്നും അല്ലേ ഉദ്ദേശിച്ചത്? (ആണെന്ന് പറയൂ പ്ലീസ്... എന്റെ പ്രസ്റ്റീജ് ഇഷ്യൂ ആണ്) :-)

ഓടോ: കുന്നിമ്പുറത്ത് പോയി കണ്ണില്‍ നോക്കിയിരിക്കാന്‍ ആഹാ എന്ത് രസം...

Rasheed Chalil said...

പാര്‍വതീ നന്നായിരിക്കുന്നു... ഇഷ്ടമായി.

മുസ്തഫ|musthapha said...

നന്നായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!


“എനിക്ക് എന്നോടും എന്റെ വാക്കുകളോടും വല്ലാത്ത അകല്‍ച്ച തോന്നുന്നു”... തെന്തുപറ്റി ഇങ്ങനെ തോന്നാന്‍!

സജീവ് കടവനാട് said...

നന്നായിരിക്കുന്നു.