തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Monday, October 16, 2006

ഡയറിതാളുകള്‍-ജീവിതം തന്ന പാഠം

“ഇനിയെന്താ നിങ്ങളുടെ പരിപാടി, മറ്റവരൊക്കെ പോയല്ലോ ഷോപ്പിങ്ങിന്,ഇനിയൊരു കാര്യം ചെയ്യൂ,ബസ്സ് പാര്‍ക്കിങ്ങിന്റെ അടുത്ത് തന്നെ വെയ്റ്റ് ചെയ്തോളൂ”

നിരാ‍ശരായി നില്‍ക്കുന്ന ഞങ്ങളെ നോക്കി സന്തോഷ് സാര്‍ പറഞ്ഞു,

സംഭവിച്ചിതെന്താണെന്നാല്‍....

ഫെബ്രുവരിയുടെ കുളിരില്‍ വിനോദയാത്ര പുറപെട്ട ഒരു പറ്റം പ്ലസ്റ്റൂ വിദ്യാര്‍ത്ഥികള്‍ ആണ് ഞങ്ങള്‍.പീരുമേടിന്റെ പുകമഞ്ഞും കുളിരും കാണുന്ന ഞങ്ങള്‍ക്ക് ഊട്ടിയിലെ കുളിര് അത്ര പുതിയതല്ല,മനസ്സുടക്കി നിന്നത് തടാകത്തിലെ ബോട്ട് യാത്രയ്ക്കാണ്.

പക്ഷേ എല്ലാ ചരിത്രത്തിലേയും പോലെ ആണ്‍കുട്ടികള്‍ അവസര വാദികളായി,കൂട്ടം തിരിഞ്ഞ് അവര്‍ ബോട്ട് തിരഞ്ഞെടുത്ത് പുറപ്പെടുമ്പോള്‍ മിച്ചം വന്ന് പോയത് ഞങ്ങള്‍ നാല് പെണ്‍കുട്ടികളായിരുന്നു.

എല്ലാവര്‍ക്കും ബോട്ട് യാത്ര നടത്തണം എന്ന് കലശലായ ആഗ്രഹം,എന്തിനും നേതൃത്വം കൊടുക്കാറുള്ള എന്നെ അവര്‍ നോക്കി, എനിക്കും ഈ യാത്ര മുടക്കരുത് എന്നാഗ്രഹമുണ്ട്,എന്നാലും നിലയില്ലാക്കയങ്ങള്‍ ഒരു പേടിസ്വപ്നങ്ങളാണ്,കൂടെ നീന്തലും അറിയില്ല.

തടാകത്തില്‍ ചന്നം പിന്നം ഒഴുകി നടക്കുന്ന ബോട്ടുകളെ കണ്ട് നില്ക്കവെ,കൂട്ടുകാരുടെ കണ്ണിലെ നിരാശ കാണവെ,നാല് പേര് ചേര്‍ന്ന് ബോട്ടെടുക്കാന്‍ തന്നെ തീരുമാനിച്ചു,നാലു പേരിരിക്കുന്ന പെഡല്‍ ബോട്ടാണ് ഞങ്ങള്‍ എടുത്തത്.

അല്പസമയത്തിനുള്ളില്‍ തന്നെ ആദ്യം തോന്നിയ അപരിചിതത്വം മാറി.പച്ച നിറത്തില്‍ കൊഴുത്ത് മലിനമായ ജലമാണെങ്കിലും അറ്റം കാണാതെ അത് പരന്ന് പരന്ന് പോവുന്നത് മനസ്സില്‍ സന്തോഷം ഉണ്ടാക്കി,മറ്റ് ബോട്ടുകളില്‍ ഉള്ള സഹപാഠികളുമായി സംസാരിച്ചും കളീ പറഞ്ഞും സമയം പോയി,

യാത്രയ്ക്കിടയ്ക്ക് തടാകത്തീരത്ത് ഒരു പക്ഷിക്കൂടും അതിന്റെ മൂക്കടയ്ക്കുന്ന മണവും,പച്ചച്ച കാട്ടിനുള്ളില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരു വീടിന്റെ ഫോട്ടോയും എടുത്ത് നീങ്ങുമ്പോള്‍ ആരും ചവിട്ടി തള്ളിയ ദൂരത്തെ ഓര്‍ത്തില്ല,അകലെ ഒരു മങ്ങിയ കാഴ്ച പോലെ കടവ് കാണാം.

കഥകളും കടംകഥകളുമായി സമയം പോയി,പെട്ടന്നാണ് അന്തരീക്ഷം മാറിയത്,നന്നായി കാറ്റ് വീശാന്‍ തുടങ്ങി,മഴയും,പുകമഞ്ഞ് നല്ല കനത്തില്‍ പടര്‍ന്നു,അകലെ മങ്ങി കണ്ട ബോട്ട് ജെട്ടി കാണാനില്ല,വെള്ളത്തിന്റെ ദിശ നിയന്ത്രിക്കുന്ന പലക പിടിച്ച് അധികം പരിചയമില്ലാത്തതിനാല്‍ കാറ്റിന്റെ ഗതിയില്‍ അത് അങ്ങുമിങ്ങും തെന്നുന്നു.ബോട്ട് നന്നായി തന്നെ ചാഞ്ചാടുന്നു,എല്ലാവര്‍ക്കും ഒരു പരിഭ്രമം തോന്നാന്‍ തുടങ്ങിയിരുന്നു.അടുത്തെങ്ങും മറ്റൊരു ബോട്ട് കാണാനാവാത്തതും നന്നായി ഒന്ന് നിലവിളിച്ചാല്‍ കൂടി കേള്‍വിപ്പുറത്തല്ല കര എന്നതും കാരണമാവം,എന്റെ മനസ്സില്‍ ഈ സ്ഥലത്ത് എന്ത് മാത്രം ആഴമുണ്ടാവും എന്നതായി,അത് വരെ വെള്ളതിന്റെ മാലിന്യം മാത്രം നിനച്ചിരുന്ന ഞാന്‍ വീണാല്‍ കൂടി നീന്തി കര പറ്റാന്‍ ആവില്ലെന്ന് ഉറപ്പിച്ചു.

മഴയ്ക്ക് ശക്തി കൂടി,നിനച്ചിരിക്കാത്ത ഇത്തരം മഴ കുട്ടിക്കാനത്തിന്റെയും പ്രത്യേകതയാണ്,തണുപ്പിന്റെ കൂടെ ചരല്‍ വാരിയെറിഞ്ഞത് പോലെ പെയ്യുന്ന മഴ.

മനസ്സില്‍ ഒന്നും ഉറപ്പിക്കാനായില്ല,സ്വയവും മറ്റുള്ളവരേയും ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ തിരയുമ്പോള്‍ ഒന്നോര്‍മ്മ വന്നു “ആരോടെങ്കിലും സംസാരിക്കുമ്പോള്‍ അവരുടെ കണ്ണില്‍,നോക്കി സംസാരിക്കുക,എത്ര വലിയവരായാലും ഉറച്ച ഒരു നോട്ടത്തില്‍ പതറും അവിടെ നമ്മുടെ ആദ്യ വിജയം നെടാം”

“ഉണ്ണീ നമ്മളെങ്ങനെ പോവും,ഇവിടാരെയും കാണുന്നില്ല”

കരച്ചിന്റെ വക്കതെത്തി നിന്ന് സബി എന്ന സബിത ചോദിച്ചു.

“നമുക്ക് അനങ്ങാതിരിക്കാം,ഈ കാറ്റ് കുറയുന്നത് വരെ,പെഡല്‍ ചവിട്ടണ്ട”
എന്റെ മുഖത്തേയ്ക്ക് നോക്കിയ മൂന്ന് ജോടി കണ്ണുകളില്‍ നോക്കി ദിശ മാറ്റുന്ന പലക അനക്കാതെ പിടിച്ച് ഞാന്‍ പറഞ്ഞു.

“നിനക്ക് പേടി തോന്നണില്ലേ?”

“ഇല്ല”

അവളുടെ കൃഷ്ണമണിയില്‍ എന്റെ പ്രതിബിംബം കണ്ട് പറയവെ വാക്കിലെ കനം ഞാന്‍ തന്നെ അറിഞ്ഞു.

നന്നായി പെയ്തു തോര്‍ന്ന മഴ ഞങ്ങളെ അടിമുടി നനച്ചിരുന്നു.യുഗങ്ങളെന്ന് തോന്നിക്കുന്ന കുറെ സമയത്തിന് ശേഷം അന്തരീക്ഷം തെളിഞ്ഞു.പുക മഞ്ഞ് അല്പം മാറി,പെട്ടന്ന് മാറിയ കാലാവസ്ഥ കാരണം അങ്ങു ദൂരെ കരയില്‍ തെളിഞ്ഞ വിളക്കുകള്‍ ഇപ്പോള്‍ കാണാം,

“നമുക്ക് പോകാം” ഞാന്‍ പറഞ്ഞു

തണുപ്പും പേടിയും ഞങ്ങളുടെ തുഴച്ചിലിനെ നന്നായി ബാധിച്ചിരുന്നു,പേടിയുടെ കുളിര് കൂടുന്നുവെന്ന് തോന്നുമ്പോഴൊക്കെ ഞാന്‍ കേട്ടുമറന്ന പറഞ്ഞു മറന്ന കടംകഥകളും തമാശകളും എടുത്തിട്ടു.

സമയത്തിന്റെ സൂചിക മറഞ്ഞു പോയവരെ പോലെ തിരിച്ച് കടവത്തെത്തിയപ്പോഴേയ്ക്കും മൂവരില്‍ നിന്നും പേടിയുടെ അവസാന കണിക വരെ മാഞ്ഞുവെന്നുറപ്പിക്കാന്‍ വിക്രമാദിത്യ കഥകളിലെ പേശാമടന്തയുടെ കഥയില്‍ മറ്റ് രണ്ടെണ്ണം കൂട്ടികെട്ടി ഞാന്‍ പറഞ്ഞ് തീര്‍ത്തിരുന്നു.

അധികമെടുത്ത രണ്ടര മണിക്കൂറിന്റെ പൈസയും കൊടുത്ത്,ഞങ്ങള്‍ക്ക് വേണ്ടി കാത്ത് നില്‍ക്കുന്ന കൂട്ടുകാരുടെ ഇടയിലേയ്ക്ക് ഞങ്ങള്‍ക്ക് മാത്രം കിട്ടിയ നിറമുള്ള കൊറ്റികളുടെ ചിത്രങ്ങളുടെ വിശേഷവും പറഞ്ഞ് നടന്ന് പോവുമ്പോള്‍ മനസ്സ് ആര്‍ക്കൊക്കെയോ നന്ദി പറഞ്ഞു.

തണുത്ത് മരച്ച കമ്പിളി പുതപ്പിന് ചൂട് കൊടുത്ത് ഉറങ്ങുന്ന സബിയേയും അന്‍ഷയേയും നോക്കി ഉറക്കം വരാതിരിക്കെ മനസ്സില്‍ അടക്കി പിടിച്ച പേടികളോക്കെ കണ്ണീരായി ഒഴുകി തീര്‍ന്നു.

-പാര്‍വതി

29 comments:

ലിഡിയ said...

ഉറക്കം വരാതിരിക്കെ മനസ്സില്‍ അടക്കി പിടിച്ച പേടികളോക്കെ കണ്ണീരായി ഒഴുകി തീര്‍ന്നു.

ജീവിതം ചൊല്ലിതന്ന ഒരു പാഠത്തിന്റെ ഓര്‍മ്മ.

-പാര്‍വതി.

മനോജ് കുമാർ വട്ടക്കാട്ട് said...

അതേയ്‌, കൂടെ പഠിക്കുന്ന ചെക്കന്മാരോടൊക്കെ ഇത്തിരി നല്ലോണം നിന്നിരുന്നെങ്കില്‍ ഇങ്ങിനെയൊരു ടെന്‍ഷന്‍ അനുഭവിക്കേണ്ടി വരുമായിരുന്നോ? ഇങ്ങിനത്തെ അവസരങ്ങളിലൊക്കെ പെണ്‍പിള്ളാരെ സഹായിക്കാനും ധൈര്യം കൊടുക്കാനുമൊക്കെ അവര്‍ക്ക്‌ ഒരു പ്രത്യേക മിടുക്കല്ലേ!

ലിഡിയ said...

പേടിയില്ലാത്ത ആണ്‍കുട്ടിയെ ഞാന്‍ എന്റെ സ്വപ്നങ്ങളില്‍ മാത്രമേ കണ്ടിട്ടുള്ളല്ലോ പടിപ്പുരേ..

ശരിയായിരിക്കാം ആണ്‍കുട്ടിയായത് കൊണ്ട് അണ്ടനും അടകോടനും ഒക്കെ ഇരട്ടകൊമ്പുണ്ടെന്ന് സമ്മതിച്ച് കൊടുക്കാറില്ല ഞാന്‍.

അതില്‍ ഖേദിക്കുന്നുമില്ല, :-)

വായിച്ചതിനും അഭിപ്രായം എഴുതിയതിനും നന്ദീട്ടോ..

-പാര്‍വതി.

Unknown said...

പാറു ചേച്ചീ,
കണ്ണില്‍ നോക്കി സംസാരിക്കുന്ന വിദ്യ എഫക്ടീവ് തന്നെ. ആള് പണ്ടേ പുലിയായിരുന്നല്ലേ? :-)

thoufi | തൗഫി said...

പേടിപ്പിച്ച്‌ കളഞ്ഞല്ലോ,പാര്‍വതീ,
കൂടെയുള്ളവര്‍ തളരുമ്പോള്‍ അവക്ക്‌ താങ്ങായി ആശ്വാസത്തിന്റെ കുളിരേകാന്‍ കഴിയുന്നത്‌ ചില്ലറക്കാര്യമല്ല.നന്നായിരിക്കുന്നു

ആണ്‍കുട്ടികളോട്‌ എന്തോ ഒരു വിദ്വേഷമുള്ള പോലെ തോന്നുന്നല്ലോ.വരികള്‍ക്കിടയില്‍ വായിച്ചതുകൊണ്ട്‌ ഒരു പക്ഷെ,എന്റെ തോന്നലായിരിക്കാം.

വല്യമ്മായി said...

നല്ല അനുഭവം.ആ ധൈര്യമൊക്കെ ഇപ്പൊഴുമുണ്ടോ

ലിഡിയ said...

അതേ ദില്‍ബൂ എനിക്കത് പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്.

ഇല്ല മിന്നാമിന്നീ ആണ്‍കുട്ടികളോട് വിദ്വേഷം ഒന്നും ഇല്ല,ആണ്‍കുട്ടിയായി പിറക്കാഞ്ഞതില്‍ ഇന്നും പരിഭവം പറയാറുണ്ട് ദൈവത്തിനോട്,പക്ഷേ വളര്‍ത്തു ദോഷം കൊണ്ടാവാം പല ആണ്‍കുട്ടികള്‍ക്കും വല്ലാത്ത ധാര്‍ഷ്ട്യമാണ്,അതെനിക്ക് വെറുപ്പാണ്.

പേടി അവസാനിക്കുന്നിടത്ത് ധൈര്യം ആരംഭിക്കുന്നു എന്ന് ആല്‍ക്കെമിസ്റ്റില്‍ പറയുന്നില്ലേ,അത് തന്നെ എന്റെയും ഗതി വല്യമ്മായീ..ആരോ പറഞ്ഞൂല്ലോ അത്മഹത്യ ചെയ്യാന്‍ ഒത്തിരി ധൈര്യം വേണമെന്ന്,അതാ സത്യം ;-)

-പാര്‍വതി.

അനംഗാരി said...

ഇങ്ങനെ ബ്ലോഗില്‍ വന്ന് ഈ കഥ പറയാന്‍ വേണ്ടിയാണ് ദൈവം പാറുവിനെ നിയോഗിച്ചത്.ഇപ്പോള്‍ മനസ്സിലായോ?

ഓ:ടോ: ഇങ്ങനെ ഇടക്കിടെ പേടിപ്പിക്കല്ലേ പാറു.ഒരു ലോല ഹൃദയനാണ് ഞാന്‍. വല്ല ഹൃദയസ്തംഭനവും വന്നു പോയാല്‍ പിന്നെ ജീവിതം കട്ടപൊഹ!

ലിഡിയ said...

അത്ര പെട്ടന്നങ്ങ് സ്തംഭിക്കുമോ ആ ഹൃദയം :-)

നിയോഗം,ക്രിസ്തുവിനും കൃഷ്ണനും അറിയുമായിരുന്നു അവരുടെ നിയോഗങ്ങലെന്തെന്ന്,അതിനാല്‍ മുള്‍ക്കിരീടവും കാല്‍ വെള്ളയില്‍ കുത്തിയ അമ്പും അവര്‍ വരവേറ്റു,വഴി പറഞ്ഞു തരാതെ പറഞ്ഞു വിടപെട്ട നമ്മളോ?ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങള്‍ മാത്രം..

-പാര്‍വതി.

Aravishiva said...

പാര്‍വ്വതി ബ്ലോഗിലെ പെണ്‍പുലിയെന്ന് അനൊഗാരിച്ചേട്ടന്‍ ഒരിയ്ക്കല്‍ വിശേഷിപ്പിച്ചതു വെറുതേയല്ല...ധീരോദാത്ത കഥകള്‍ ഇനിയും പോരട്ടെ...ആണായിപ്പിറന്നിരുന്നുവെങ്കില്‍ ഒരു Angry young man പരിവേഷത്തില്‍ വിലസിയേനെ എന്നു തോന്നുന്നു.... :-)

അലിഫ് /alif said...

അപ്പോ കഥ പറഞ്ഞ് പേടിമാറ്റുന്ന വിദ്യ അന്നേ വശമുണ്ടല്ലേ; ഈ കുറിപ്പില്‍ എനിക്കിഷ്ടപെട്ടത് അതാണ്. ഡയറിതാളുകള്‍ ഇനിയും മറിക്കൂ, കഥകള്‍ക്കായ് കാതോര്‍ക്കുന്നു.
ഓ.ടോ: ആ കായലിലെവിടെയോ എന്റെ യാഷിക്ക ക്യാമറയുടെ ലെന്‍സ് കവറും അതു പിടിക്കാന്‍ നോക്കിയപ്പോള്‍ പോക്കറ്റില്‍ നിന്നും വഴുതിയ പ്രിയപെട്ട പാര്‍ക്കര്‍ പേനയെയും ഉറങ്ങികിടക്കുന്നു.

കരീം മാഷ്‌ said...

പാര്‍വ്വതി എന്തായിതു!, ഞെട്ടിച്ചുകളഞ്ഞല്ലോ!!.
ബോട്ടിനകത്തിരുന്ന പാറുവിനെക്കാളും കൂട്ടുകാരികളെക്കാളും ഭയന്നതു ഞങ്ങളാണ്‌, ആ വരികളിലൂടെ,
നന്നായിരിക്കുന്നു, എന്നല്ല വളരെ നന്നായിരിക്കുന്നു.
സാധനങ്ങള്‍ പാക്കു ചെയ്യുന്നതിനിടെ പിന്മൊഴി അക്ഷമയാല്‍ തുറന്നതാണ്‌, കമണ്ടാതിരിക്കാനൊത്തില്ല.

krish | കൃഷ് said...

ഇങ്ങനെ പേടി വരുമ്പോള്‍ അതിനെ കണ്ണീരാക്കി ഒഴുക്കി വെറുതെ കളയല്ലേ.. (ഓ.ടോ.: ബക്കറ്റില്‍ പിടിച്ചു വെക്കുക.. അല്ലാ പൈപ്പില്‍ വെള്ളം വരാത്തപ്പോള്‍ ചിലപ്പോള്‍ അത്യാവശ്യത്തിന്‌ ഉപകരിക്കില്ലേ..)
കഥ കൊള്ളാം.

ഫോട്ടോ മാറ്റി കുഞ്ഞായോ..

കുറുമാന്‍ said...

പതിന്നേഴുവയസ്സിലേ ഈ ധൈര്യം, ഭാഗ്യം ദില്ലിയില്‍ തന്നെ ചെന്നു പെട്ടത്, ആന്ധ്രയിലെങ്ങാനുമായിരുന്നെങ്കില്‍, ഒരു നക്സ്ലൈറ്റാങ്ങാനും ആയിപോയാല്‍, ഞങ്ങള്‍ക്കിതൊക്കെ വായിക്കാന്‍ പറ്റുമായിരുന്നു..

എല്ലാത്തിനും അതിന്റെ സമയമുണ്ട് ദാസാ എന്ന ഡയലോഗ് ഓര്‍മ്മ വന്നു.

Adithyan said...

"പേടിയില്ലാത്ത ആണ്‍കുട്ടിയെ ഞാന്‍ എന്റെ സ്വപ്നങ്ങളില്‍ മാത്രമേ കണ്ടിട്ടുള്ളല്ലോ ..."

അത് തന്നെയാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. :)

ലോകപരിചയം വളരെ കുറവ്.

mydailypassiveincome said...

പാര്‍വതി,

എന്തായാലും ബോട്ടുയാത്ര ഇഷ്ടപ്പെട്ടു. ഇനി ഇങ്ങനെ ഒരു യാത്ര നടത്തുന്നതിനുമുന്‍പ് ഒന്നുകൂടി ആലോചിക്കുമല്ലേ? ഞങ്ങള്‍ പണ്ട് ആകാശ ഊഞ്ഞാലില്‍ (വേറെ പേരുണ്ടോ) കയറിയപോലെ ;)

മനോജ് കുമാർ വട്ടക്കാട്ട് said...

പന്ത്രണ്ടാമത്തെ വയസ്സില്‍ രാവിലെ അഞ്ച്‌ മണിക്കെഴുന്നേറ്റ്‌ വീടുകള്‍ തോറും പത്രം കൊണ്ട്‌ കൊടുത്ത്‌ ഏഴ്‌ മണിമുതല്‍ ഒരു പച്ചക്കറിക്കടയില്‍ സാധനങ്ങള്‍ ഡിസ്‌പ്ലേയ്ക്‌ എടുത്ത്‌ വച്ച്‌ എന്നും സ്കൂളില്‍ വൈകിയെത്തി ഉച്ചയ്ക്‌ കിട്ടുന്ന ഗോതമ്പ്‌ റവ പകുതി കൂടപ്പിറപ്പുങ്ങള്‍ക്കായി കരുതി വച്ച്‌ വൈകീട്ട്‌ വീണ്ടും അതേ പച്ചക്കറിക്കടയില്‍ സാധനങ്ങള്‍ തിരിച്ചെടുത്ത്‌ വച്ച്‌ കടപൂട്ടി അന്ന് കിട്ടിയ കാശുകൊണ്ട്‌ അരിവാങ്ങി വീട്ടിലെത്തി സുഖമില്ലാത്ത അമ്മയ്ക്കും കൂടപ്പിറപ്പുകള്‍ക്കും കഞ്ഞി വച്ച്‌ കൊടുത്ത്‌ രാവേറുന്നത്‌ വരെ പഠിച്ച്‌ ഒടുവില്‍ ഒരു സര്‍ക്കാര്‍ ജോലി നേടിയെടുത്ത ഒരു സുഹൃത്ത്‌...

തിമര്‍ത്ത്‌ പെയ്യുന്ന മഴയില്‍ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ കൂടെപ്പിറപ്പുങ്ങളെ ചേര്‍ത്ത്‌ പിടിച്ച്‌ സുഖമില്ലാതെ കിടക്കുന്ന അഛനെ നനയാതെ നോക്കാന്‍ കീറപ്ലാസ്റ്റിക്ക്‌ കൊണ്ട്‌ പാടുപെടുന്ന അമ്മയ്ക്‌ കൂട്ടായിനിന്ന് ഒടുവില്‍ റ്റ്യൂഷനെടുത്തും നാടന്‍ പണിചെയ്തും ഉണ്ടാക്കിയ ചില്ലറകൊണ്ട്‌ ഒരോ കല്ലുകളായി ഉയര്‍ത്തി ഉയര്‍ത്തി ഒരു വീടെടുത്ത ഇനിയൊരു സുഹൃത്ത്‌...

പഠിക്കാനേറേ മോഹമുണ്ടായിട്ടും പാതിവഴിക്കുപേക്ഷിച്ച്‌ മണലാരണ്യത്തെത്തി നാലു സഹോദരിമാരെ മിന്ന് കെട്ടിച്ചയച്ച്‌ സഹോദരങ്ങളെ പഠിപ്പിച്ച്‌ വലുതാക്കി ഒടുവില്‍ നടുവേദനയും കൈകാല്‍ വേദനയുമായി ഇപ്പോള്‍ സ്വന്തം മക്കള്‍ക്ക്‌ വേണ്ടി അവിടെത്തന്നെ തുടരുന്ന മറ്റൊരു സുഹൃത്ത്‌.

അങ്ങിനെ എത്ര എത്ര പേര്‍-

ജീവിതത്തിന്‌ മുന്നില്‍ പകച്ച്‌ നില്‍ക്കാതെ, പേടിയെന്തെന്നറിയാതെ സ്വന്തം കുടുംബത്തിന്‌ താങ്ങും തണലുമായവര്‍....

(ഇവരെയൊന്നും ഞാന്‍ സ്വപ്നത്തില്‍ കണ്ടതല്ല പാര്‍വ്വതീ)

ലിഡിയ said...

എന്റെ വാക്കുകളെ പടിപ്പുര തെറ്റിദ്ധരിച്ചിരിക്കുന്നു.ഇത്തരത്തില്‍ ജീവിതത്തിന്റെ തീചൂളയില്‍ വെന്തുവന്നവരെ അല്ലല്ലോ ഞാന്‍ എഴുതിയത്,ആണായത് കൊണ്ട് മാത്രം ധൈരയ്ം കൂടുതലുണ്ടെന്നും പറയുന്ന സമൂഹത്തിന്റെ ബൈപ്രൊഡക്റ്റ്സില്‍ ഞാന്‍ ആ ധൈര്യം കണ്ടിട്ടില്ല എന്നാണ്.

ഇപ്പറഞ്ഞവരൊക്കെ സ്വന്തം പേടികളെ ജയിച്ചവരാണ്,അല്ലാതെ പേടിയില്ലാതെ ജനിച്ചവരല്ല.

ജീവിതത്തിന്റെ ചെങ്കല്‍ചൂളകള്‍ ഞാനും ഒരു പാട് കണ്ടിരിക്കുന്നു.

അത് കൊണ്ട് മാത്രം.

:-)

-പാര്‍വതി.

Rasheed Chalil said...

ഇത് എങ്ങനെ കാണാതെ പോയി. പാര്‍വ്വതീ മനോഹരമായ കുറിപ്പ്. നല്ലോരു ശൈലിയും. അസ്സലായിരിക്കുന്നു.

ഓടോ : ആ ധൈര്യം ഇപ്പോഴും കാണുമായിരിക്കും.

മനോജ് കുമാർ വട്ടക്കാട്ട് said...

ചുമ്മാ, ആളെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതാണ്‌.

ഒന്നിനെയും കൂസാതെ എല്ലാ വെല്ലുവിളികളും ഏറ്റെടുത്ത്‌ മുന്നേറിയ പേടിയില്ലാത്ത പെണ്‍സുഹൃത്തുക്കളും എനിക്കുണ്ട്‌.

Anonymous said...

parvathy oru samshayam
appol karayil ninavararum ningale anweshichillie


Devi

ലിഡിയ said...

എന്റെ ദേവീ, കരഞ്ഞ് നിലവിളീച്ചാലും ആ സമയത്ത് കരയില്‍ കേള്‍ക്കുമായിരുന്നില്ല,പിന്നെ തിരിച്ചെത്തിയ സമയം കൊണ്ട് മൂന്ന് പേരും അത് മറന്നിരുന്നത് കൊണ്ട് കണ്ണീ‍രും കയ്യും ഒന്നും ഉണ്ടായില്ല.

അല്ലെങ്കില്‍ തന്നെ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ അപാര പാണ്ഡിത്യം വേണമെന്ന കോമ്പ്ലിമെന്റ് കിട്ടിയ ഞാന്‍ ഇതു കൂടി കിട്ടിയാലും എങ്ങോട്ട് പോവാന്‍.

തിരിച്ചെത്തിയപ്പോഴേയ്ക്കും അവരത് നിസ്സാരമാക്കി എടുത്ത് എന്നത് എനിക്കൊത്തിരി ആശ്വാസമായി തോന്നി.

-പാര്‍വതി.

മുസാഫിര്‍ said...

പാര്‍വതി
ആന്തരികമായി തന്നെ ഒരു നേതൃത്വ ഗുണം (built in leadership quality)ഉണ്ടല്ലൊ.ഇതു ഇപ്പോഴത്തെ ജോലിയില്‍ പ്രയോജനപ്പെടുന്നുണ്ടൊ ?

സുല്‍ |Sul said...

പാര്‍വ്വതീ, നല്ല അനുഭവം. നന്നായി പറഞ്ഞിരിക്കുന്നു.

ലിഡിയ said...

ഇല്ല മുസാഫീര്‍, എന്ന് മാത്രമല്ല കണക്കിലെ കളികള്‍ പോലെ എവിടെയോ വിട്ട് പോയ ഒരു ഗുണനമൊ ഹരണമൊ എന്റെ കാര്യത്തിലും സംഭവിച്ചു എന്നെനിക്ക് തോന്നുന്നു,ദൈവത്തിന് പറ്റിയ കൈപ്പിഴയാവാം,പൂര്‍ണ്ണതയില്ലാത്ത ഭാവം.

നന്ദി സുല്ലേ.

വേണു venu said...

ഒരു ചെറിയ ആശയം രസാവഹമായി പാര്‍വതി പകര്‍ത്തിയിരിക്കുന്നു.വെല്ലുവിളികളെ നേരി‍ട്ടു ‌ മുന്നേറിയവരില്‍ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ടു്.
പടിപ്പുരയുടെ കമന്റും ഇഷ്ടപ്പെട്ടു.

പാച്ചു said...

ആണായി പിറക്കാഞ്ഞതില്‍ പരിഭവമൊ..പാറൂസ്സ്‌.. ന്താത്‌?.
ആണായത്‌ കൊണ്ടു പറയുവാ...
ഇതൊന്നും വല്ല്യ കാര്യമല്ല തന്നെ..

നോക്കൂ..മനുഷ്യന്റെ ഏറ്റവും ആദരണീയമായ കുറച്ചു ഗുണങ്ങള്‍ എടുക്കുക.
eg: കരുണ,സഹാനുഭൂതി,സഹനശക്തി...etc etc

ഇതൊക്കെ എവുടുന്നാ...?
സ്ത്രീത്വത്തിന്റെ മാത്രം ഗുണങ്ങള്‍ ആണ്‌.

Jesus Christ,Mahathma Gandhi,Budhan
ഇവര്‍ക്കൊക്കെ ഉണ്ടായിരുന്ന ഗുണങ്ങള്‍ സ്ത്രീകളുടെ മാത്രം സ്വന്തം ഗുണങ്ങളാണ്‌.Just forget Jon of Ark


ഒരു വീട്ടില്‍ തന്നെ നോക്കു...
പെണ്ണുള്ള വീടും പെണ്ണില്ലാത്ത വീടും എളുപ്പം തിരിച്ചറിയാം.
പണ്ടു ഓണത്തിനു ഞങ്ങള്‍ (me & my 2 sisters) പൂക്കളം ഇടുമായിരുന്നു.
അവര്‍ വിവാഹം കഴിച്ചു പൊയതില്‍പിന്നെ പൂക്കളങ്ങള്‍ അന്യം നിന്നു.

ഇനി അല്‍പം GENETICS പറഞ്ഞാലൊ?

നമ്മുടെയൊക്കെ ജനിതക ചിതല്‍പുറ്റില്‍ നിന്നു കവിതയുദെയും,വിവേകത്തിന്റെയും,ധിഷണയുടെയുമൊക്കെ മേംബൊടി വിതറുന്നത്‌ ആരാണ്‌...?

X-ക്രോമസൊം ആണെന്നു ശാസ്ത്രം..
ആതും നമ്മുടെ അമ്മയുടെ സംഭാവന ആല്ലെ.?

മന്ദബുദ്ധിയായ ദാസനെ കാളിദാസന്‍ ആക്കിയതും ദേവിയുടെ സ്ത്രൈണാംശം തന്നെ.

പെണ്ണു പെണ്ണും ..ആണു ആണും.
ആരും തുല്യരല്ല..
കാരണം.... ഇരുവരും അതുല്യരാണ്‌...!!.

Aravishiva said...

പാച്ചു...മനോഹരമായ കമന്റ്...ഒളിപ്പിച്ചു വച്ചത് നിങ്ങള്‍ കണ്ടു പിടിയ്ക്കുക തന്നെ ചെയ്തു..

ദിവാസ്വപ്നം said...

I like this post, mainly because of the narration.

somehow i forgot to comment in this.

:)