എല്ലാ ആഴ്ചയിലേയും മലയാള മനോരമയും മംഗളവും വാരികകള്‍ വായിക്കേണ്ടത് എന്റെ ആവശ്യമായിരുന്നു.ഇന്നല്ല,സര്‍ക്കാര്‍ സ്കൂളില്‍ പത്തില്‍ പഠിക്കുന്ന കാലത്ത്,ഇതിന്റെ ആവശ്യമെന്താന്നാവും,കാരണം കൌമാര പ്രണയത്തിന്റെ ചില്ലകള്‍ കയറി നടക്കുന്ന മനസ്സുകള്‍ക്ക് എപ്പോഴും പ്രണയാതുരമായ വാക്കുകളുടെ ആവശ്യമുണ്ടാവും.
അഞ്ച് സിപ്പപ്പിന് ഒരു പ്രണയ ലേഖനം എന്ന കണക്കില്‍ ആണ് പെണ് വിത്യാസമില്ലാതെ ഇത്തരം സഹായങ്ങള്‍ ചെയ്ത് കൊടുക്കുവാനുള്ള പ്രൊഫഷണലിസത്തിന് വേണ്ടിയാണ് മുടങ്ങാത്ത ഈ വായന, വാരികയുടെ ലക്കങ്ങളും ആവശ്യക്കാരായ സുഹൃത്തുക്കള്‍ തന്നെ എത്തിക്കും,എല്ലാ ആഴ്ചയിലും ബുക്കുകള്‍ മൂന്നും നാലും നിരയിട്ട് പൊതിഞ്ഞ് അവര്‍ ഇതിന് പോംവഴി കണ്ടെത്തി.
അങ്ങനെയിരിക്കെ ഒരു ദിവസം,ഒത്തിരി പരുങ്ങലോടെയാണ് പീക്കിരിസുജ ഒരു കഷണം പേപ്പറുമായി വന്നത്.ഒന്നമ്പരന്നെങ്കിലും അവള്‍ക്കാദ്യമായി കിട്ടിയ പ്രണയലേഖനമായിരുന്നു അതെന്നും, കണ്സള്റ്റേഷന് എത്തിയതാണെന്നും അവളുടെ പരുങ്ങലില്‍ നിന്നും, ആ കുറിപ്പടിയിലെ ഏതൊ കാലത്തെ മലയാളം വായിച്ചതില്‍ നിന്നും മനസ്സില്ലായി,ഒരു കസ്റ്റമറെ കൂടിയ സന്തോഷമായിരുന്നു എനിക്ക്,കത്തില്‍ നിന്നും അതെഴുതിയിരിക്കുന്ന ആളും സ്ഥിരം മംഗളം വായനക്കാരനാണ് എന്ന് മനസ്സിലായി,സ്വന്തം മാര്‍ക്കറ്റിങ്ങ് ടെക്നിക്ക് മറ്റാരെങ്കിലും പകര്‍ത്തുമ്പോള്‍ തോന്നുന്ന അസഹിഷ്ണുതയാണ് എനിക്കാദ്യം തോന്നിയത്.
ഇയാളെ ഒന്ന് കണ്ടിട്ടാവാം മറുപടി തയ്യാറാക്കല്‍ എന്ന് തന്നെ കരുതി.സ്കൂളിന് താഴെയുള്ള സോമന് ചേട്ടന്റെ കടയില്‍ ഉച്ചയ്ക്ക് നായകന് കാത്തു നില്‍ക്കാറുണ്ടെന്ന് അറിവ് കിട്ടിയതനുസരിച്ച് ആളെ കാണാനിറങ്ങി.
കണ്ടവഴി ടോ ആന്‍ഡ് ജെറിയിലെ ജേറിയുടെ കണ്ണ് തള്ളുന്നത് മാതിരി എന്റെ കണ്ണൊന്നു തള്ളി.ഇതാരാണെന്നാ.....
മനസ്സില്‍ മിന്നലില്‍ വെളിച്ചം പോലെ തെളിഞ്ഞ പദ്ധതി നടപ്പാക്കാന്‍, കൂട്ടുകാരോട് സുജയേയും കൂട്ടി സോമന് ചേട്ടന്റെ കടയില്‍ പോയി എന്റെ ചിലവില്‍ സിപ്പപ്പ് വാങ്ങിക്കോന്ന് ഓഫറും കൊടുത്തിട്ട് ഞാന്‍ നാലാം ക്ലാസ്സുകാരുടെ കെട്ടിടത്തിലേയ്ക്ക് ഓടി,ഇക്രൂനെനെ വിളിച്ചിറക്കി ഒരു സിപ്പപ്പിനുള്ള രൂപയും കയ്യില്‍ കൊടുത്ത് ചെവിയില്‍ മന്ത്രമോതി പറഞ്ഞ് വിട്ടിട്ട് ഞാനും സംഭവസ്ഥലത്തെത്തി..
“വാപ്പാ.....”,
“....എന്നെ നോക്കിയാണൊ നിക്കുന്നേ..?”
അവന് എന്നേയും നായകനേയും മാറിമാറി നോക്കി ചോദിച്ചു,
“ഉണ്ണിചേച്ചി സിപ്പപ്പ് വാങ്ങാന്‍ കാശ് തന്ന്..അന്‍സാത്താ ക്ലാസ്സിലാ വിളിക്കണാ..?”
നായകന് താഴത്തുവീട്ടില്‍ സലി ചേട്ടന്,രണ്ട് ഭാര്യമാരും അതില്‍ നാല് കുട്ടികളും, അദ്യ ബാച്ചിലെയാണ് ഇകൃവും അന്‍സയും,പ്രത്യേകം പണിയൊന്നുമില്ലാത്ത മാന്യ ദേഹം വീട്ടില്‍ അരി വാങ്ങിയില്ലെങ്കിലും സ്വന്തം പെര്‍ഫ്യൂമിനുള്ള വക കാണാന്‍ തേക്കടി കാട്ടിലെ തേക്കിന് തടിയേയാണ് ആശ്രയിക്കുക.പറയിയുടെ കുലത്തിന്റെ തുടര്‍കഥ പോലെ മക്കള്‍ വാ കീറിയ ദൈവത്തെ തന്നെ ആശ്രയിക്കുന്നു.
എന്റെ ചിലവില്‍ വാങ്ങികൊടുത്ത സിപ്പപ്പ് എന്തിനാണ് സുജ കഴിക്കാതെ കളഞ്ഞതെന്നും,പിന്നെ ആ വര്‍ഷം തീര്‍ന്ന് പിരിയുവോളം അവളെന്നോട് മിണ്ടാഞ്ഞതും എന്തു കൊണ്ടാന്ന് എനിക്കറിയില്ല. കച്ചവടക്കാരന്റെ നഷ്ടം പോലെ ബിസിനസ്സ് നഷ്ടത്തിന്റെ പുറമേ സിപ്പപ്പിന്റെ കാശും കിട്ടാക്കടമായി പോയതും.
ഇന്നലെ സുജയുടെ കത്ത് വന്നു,കാലങ്ങള്‍ക്കപ്പുറത്ത് നിന്ന്,എവിടുന്നോ തിരഞ്ഞു പിടിച്ച അഡ്രസ്സില്‍ അയച്ച കത്തിലെ വടിവില്ലാത്ത ആ അക്ഷരങ്ങളില്‍ ഒരുപാട് ഭാവങ്ങള്‍ തെളിയുന്ന മുഖം ഞാന്‍ കണ്ടു.
അവള് തയ്യല്‍ ടീച്ചറാണെന്നും സീനിയറായി പഠിച്ച, ഇലക്ട്രിക്കല്‍ കട നടത്തുന്ന ഷിജുവുമായി വീട്ടുകാര്‍ നടത്തിയ കല്യാണവും,ഒരു ആണ്‍കുഞ്ഞ് പിറന്ന വിവരവും..
ആ കത്ത് വായിച്ച ശേഷം ഒത്തിരി കാലം ഓര്‍ത്ത് വച്ച് പിന്നെ മറന്ന് പോയ ആ കടം ഞാന്‍ എഴുതി തള്ളി.
-പാര്‍വതി
33 comments:
“സ്വന്തം മാര്‍ക്കറ്റിങ്ങ് ടെക്നിക്ക് മറ്റാരെങ്കിലും പകര്‍ത്തുമ്പോള്‍ തോന്നുന്ന അസഹിഷ്ണുതയാണ് എനിക്കാദ്യം തോന്നിയത്“
ഒരു കിട്ടാക്കടം എഴുതി തള്ളിയതിന്റെ ഓര്‍മ്മയ്ക്ക്..
-പാര്‍വതി.
താന്‍ ആളൊരു കൊച്ചു ചട്ടമ്പി തന്നെ.:) എന്താ സംഭവം ന്ന് മനസ്സിലാക്കാന്‍ രണ്ടാമത് വായിച്ചു ഞാന്‍.
ഇപ്പോ വല്യതായി ബിന്ദൂട്ടീ..ചട്ടമ്പിത്തരം ഒക്കെ ഒത്തിരി കുറഞ്ഞു.ജീവിതം അന്നത്തെ പോലെ എളുപ്പത്തില്‍ പഠിക്കാവുന്ന സൂത്രവാക്യങ്ങളല്ലോ ഇപ്പോള്‍.
-പാര്‍വതി.
പാറുവേ,,ഇതെനിക്കു സുഖിച്ചു..ഹോ!എനിക്കൊരു പ്രേമലേഖനം എഴുതിതരാന്‍ ആളില്ലാതെ പോയല്ലോ?.എത്രയെത്ര പ്രേമലേഖനങ്ങള്ക്കാണ് മറുപടി എഴുതാന്‍ അറിയാതെ ഞാന്‍ വിഷമിച്ചത്. ഇനിയിപ്പോള്‍ ഒരാളായല്ലോ?.
ഓ:ടോ: തമാശയാണേ. ഇനിയെഴുതാന്‍ പോയ നല്ലപാതിയുടെ ഉലക്ക എന്റെ മുതുകില്‍ പഞ്ചാരിമേളം നടത്തും.
അപ്പോ ഇതാ പരിപാടി അല്ലേ...
മംഗളവും ...മനോരമയും ആണ് റഫറന്‍സ്...കൊള്ളാം..എന്തായാലും നന്നയിട്ടുണ്ട്...
ഓ.ടോ : ആരോടും പറയരുത്... ഒരു പ്രേമ ലേഖനം എഴുതിത്തരുമോ ?...അഞ്ചു സിപ്പപ്പ് വാങ്ങിത്തരാം...ജനറലായി എഴുതണം...ആര്‍ക്കും കൊടുക്കാന്‍ പറ്റണം...;)
വല്ലവര്‍ക്ക് വേണ്ടി എഴുതിയതാണെങ്കിലും (എന്ന്!) ആ പഴയ പ്രണയലേഖനങ്ങളുടെ കോപ്പി വല്ലതും കയ്യിലുണ്ടെങ്കില്‍ ഒന്ന് പോസ്റ്റ് ചെയ്യൂ.
ഒരു പ്രണയലേഖനം വായിക്കാന്‍ കൊതി തോനുന്നു.
ഇന്നലെ സുജയുടെ കത്ത് വന്നു,കാലങ്ങള്‍ക്കപ്പുറത്ത് നിന്ന്,എവിടുന്നോ തിരഞ്ഞു പിടിച്ച അഡ്രസ്സില്‍ അയച്ച കത്ത്...
കേള്‍ക്കുമ്പോള്‍ത്തന്നെ ഒരുസുഖോണ്ട്...അപ്പൊ വായിക്കുമ്പൊ എന്തു സുഖായിരിക്കും .....!!!
പാര്‍വതീ,
കൊള്ളാം.
പ്രണയലേഖന കണ്‍സള്‍ട്ടന്റ് ആയിരുന്നു അല്ലേ.. 5 സിപ് അപിന് ഒരു പ്രണയലെഖനം!
പഴയ ദിനങ്ങളിലേക്ക്, കാലങ്ങല്ക്കപ്പുരത്ത് നിന്നും വന്ന സുജയുടെ എഴുത്ത് സമ്മാനിച്ച ഓര്മ്മകല് നന്നായി..
കൊള്ളാം പാര്‍വ്വതീ, ഞാന്‍ ഒറ്റശ്വാസത്തില്‍ വായിച്ചുതീര്‍ത്തു. പ്രണയവും പ്രണയനൈരാശ്യവും എന്നും വമ്പന്ഹിറ്റായികൊണ്ടിരിക്കുന്ന ഇതിവൃത്തം.
കഥാ മദ്യത്തില്‍ ചെറിയൊരു അങ്കലാപ്പു തോന്നിയിരുന്നു.
പിന്നെ, ഞാനോര്‍ത്തി, മംഗളം മാനറിസത്തില്‍ എഴുതിയ ആ കത്ത് പാറു തന്nഎ, വേറൊരാള്‍ക്ക് എഴുതിക്കൊടുത്തതായ്യിരുന്നു എന്നു ! അതായത്, കൊടുത്തവന് പാറുവിന്റെ കസ്റ്റമര്‍ ആയിരുന്നു എന്ന്.
ജെറിയുടെ കണ്ണു തള്ളി യെന്ന്nഉ പറഞ്ഞത് എനിക്കിഷ്ടമായില്ല !!!!!!!!!!!!!!!!!!!!!!!!!!!!!!!!
ടോമിന്റെ കണ്ണാണു കൂടുതല്‍ തള്ളാറ് ! അയാം എ ജെറി ഫാന്‍ യൂ നോ !
കഥാ മദ്യത്തില്‍ .. അല്ല ! സ്വാറി !
മധ്യത്തില്‍ !!! സെന്ററില്‍ എന്നു മലയാളത്തില്‍ പറയും !
ഒരു ലോഡ് സിപ്-അപ് ഞാന്‍ വാങ്ങിത്തരാം...
:)
എഗ്രീഡ്??
പാര്‍വ്വതീ നല്ല ഓര്‍മ്മകള്‍... ഗതകാലത്തിന്റെ സൌന്ദര്യം നന്നായി വരച്ചിരിക്കുന്നു.
അനംഗാരീ: അതു കൊള്ളാം ഇപ്പോ പിള്ളേര് വരും ഭാര്യയെ പേടീന്നും പറഞ്ഞു ;-)
അന്‍വര്‍:മംഗളവും മനോരമയും വായിച്ച കാലമൊക്കെ മറന്നു,ഇപ്പോ വല്ലപ്പോഴും മലയാളി കടയില്‍ പോവുമ്പോള്‍ ബാലരമയും ബാലമംഗളവും ഒക്കെയാണ് വാങ്ങാറ്. :-)
പടിപ്പുരയ്ക്കെന്നെ വിശ്വാസമില്ല,സത്യമായും എനിക്ക് വേണ്ടി എഴുതിയിട്ടില്ല ;-),പ്രസിദ്ധീകരിക്കാന്‍ ഇപ്പോ ഒന്നും ഇല്ലല്ലോ കയ്യില്‍,അല്ലെങ്കില്‍ അവരാരെങ്കിലും എന്നെ തല്ലികൊല്ലുന്നത് കാണാനുള്ള ആഗ്രഹമാണൊ,എല്ലാവരും കല്യാണമൊക്കെ കഴിച്ച് കുട്ടികളൊക്കെയായീന്നെ
പീലിക്കുട്ടീ നന്ദി.
അത്തിക്കുറിശീ : പഠിക്കുന്ന കാലം മുഴുവന്‍ ബാര്‍ട്ടര്‍ സിസ്റ്റത്തിന്റെ ആളായിരുന്നു,പിന്നെ ഒരു അസൈന്മെന്റിന് ഒരു പഴം പൊരി,ഒരു റെക്കോഡിന് ഒരു ബിരിയാണി എന്ന കണക്കായിരുന്നു..ഹ്ഹ്ഹ്ഹ
ഏറനാടന്‍ :വന്നതിനും നന്നായീന്ന് പറഞ്ഞതിനും ഒത്തിരി നന്ദി.
ഇടിവാളെ : മദ്യം???മദ്യം..കഥയിലോ..
സേം പിച്ച്,ഞാനും ജെറി ഫാനാ,അത് കണ്ട് കണ്ട് എലിപെട്ടീല് വീഴുന്ന എലീനെം കൂടി കൊല്ലാന്‍ തോന്നുന്നുല്ല,പിന്നെ രാത്രി 11.30 കഴിയുമ്പോള്‍ പാര്‍ക്കില്‍ കൊണ്ട് തുറന്ന് വിടും,എന്നാലും എവന്മാരെ കൊണ്ട് വലിയ ശല്യമാണ്.കണ്മുന്പില് കൂടി ശ്ര്ര്ര്ര്ര്ര്ര്ര്ര്..ഓടിനടക്കും :-)
പച്ചാളം സാര്‍..സിപ്പപ്പ് എതര്‍ക്ക്..?വീരപ്പന് മുത്ത് മുത്തുലക്ഷ്മിക്ക് കടിതമെഴുതറതുര്ക്കാ,ഇല്ലെയ് അവങ്കളോടെ മകളുക്ക് കടിതമെഴുതറതുര്ക്കാ..?നീങ്കയാര്..ഇന്ത മാതിരി വേഷം മാറുറവങ്ക അന്ത സുകുമാര കുറുപ്പണ്ണന്‍ താനേ..?
ഇത്തിരീ :-)നന്ദി
-പാര്‍വതി
ഇപ്പോ മനസിലായോ?? ;)
പാറു ചേച്ചീ,
ഞാനും തരാം സിപ്പപ്പ്! :-)
പാര്‍വ്വതീ... എഴുത്ത് നന്നായി....
പിള്ളേര്‍സ് ക്യൂ പാലിക്കുക.... എല്ലാവര്ക്കും പാര്‍വ്വതിച്ചേച്ചി എഴുതിത്തരും ട്ടോ...
പാര്‍വ്വതീ... സബ് കോണ്ട്രാക്റ്റ് കൊടുക്കുന്നുണ്ടെങ്കില്‍ ഞാന്‍ ഫ്രാഞ്ചൈസി എടുത്തോളാം.. :-) അത്രയ്ക്കധികം എഴുതിക്കൊടുത്തിട്ടില്ലെങ്കിലും കുറച്ചൊക്കെ സഹായം ഞാനും ചെയ്തുകൊടുത്തിട്ടുണ്ട്.....
ഇനി അക്ഷരത്തെറ്റു കണ്ടെത്താന്‍ ഉമേഷ്ജി ബ്ലോഗു തുടങ്ങിയ പോലെ
“ഇവിടെ പ്രേമപത്രങ്ങള് പണിയാനും പകര്‍ത്താനും സഹായിക്കപ്പെടും എന്ന ബോര്‍ഡു വെക്കേണ്ടിവരും”
എന്റെ ശ്രീമതിയുടെ കയ്യിലുമുണ്ട് ഇത്തിരി. അതൊക്കെ ഒന്നു യൂണിക്കോഡിലാക്കണം.പാറു അതൊക്കെ ഒന്നു പ്രൂഫ് റീഡു ചെയ്തു സഹായിക്കണം
കൈപ്പള്ളി ബൈബിള്‍ യൂണിക്കോഡിലാക്കിയ പോലെ (ആന വാ പോളിക്കുന്നതു കണ്ട് അണ്ണാന് വാ പൊളിച്ചാല്‍?)
പാര്‍വതി. :)
ഈ വായന, വാരികയുടെ ലക്കങ്ങളും ആവശ്യക്കാരായ സുഹൃത്തുക്കള്‍ തന്നെ എത്തിക്കും,എല്ലാ ആഴ്ചയിലും ബുക്കുകള്‍ മൂന്നും നാലും നിരയിട്ട് പൊതിഞ്ഞ് അവര്‍ ഇതിന് പോംവഴി കണ്ടെത്തി.
ഐഡിയ പറവ ഇല്ലെയ്
മാര്‍ക്കറ്റിങ്ങ് ടെക്നിക്ക് ആര്‍ക്കും പറഞ്ഞുകൊടുക്കരുത്. അതു കൂടെ പറഞ്ഞു കൊടുത്താല്‍ പിന്നെ നമ്മുടെ പ്രയോജനമെന്താ...
അല്ലേ..
കുറച്ചെങ്കിലും ഈ ഉള്ളവനും ഭാഗ്യം കിട്ടിയിട്ടുണ്ട് ഇത്തരം വേഷങ്ങളിടാന്‍. അതില്‍ ഒന്നില്‍ കൂടുതല്‍ പേര് കെട്ടി എന്നുള്ളതും ഇന്ന് ആശ്വാസത്തിന് വക നല്കുന്നു. ഒരേ ജോഡിക്ക് എഴുതിക്കൊടുത്ത് പൊല്ലാപ്പയ കഥയുമുണ്ട്. അതിന്റെ ഒരു സുഖവും വേദനയും ഉണ്ട്. എന്നാല്‍ എന്റെ ഒരു കൂട്ടുകാരന് എഴുതി എഴുതി മീഡിയേറ്ററെ (ജോഡിയിലെ ചെറുക്കനെ) ഒഴിവാക്കി പ്രേമം തുടങ്ങിയിട്ടുമുണ്ട്.
അങ്ങിനെ എത്ര കഥകള്‍ അല്ലേ...
നന്നായി
സ്നേഹത്തോടെ
രാജു
ഒരു സിപ്പപ്പിന്റെ മധുരം അനുഭവിച്ചറിയാനായില്ലെ ഒരു പാട് വര്‍ഷങ്ങള്‍ക്ക് ശേഷം...
കാലങ്ങള്ക്കപ്പുറമൊന്നുമല്ല പാറൂ,ഇതു് ഇന്നാള് നടന്നതാണു്.എനിക്കത്ഭുതം തോന്നുന്നു ഈ ചെറിയ ഓര്‍മ്മകളെ വളകളിടീപ്പിച്ചെങ്ങനെ ഇത്രയും മനോഹരമാക്കാന്‍ സാധിക്കുന്നു.
ബധായി ഹൊ.
ഈ പാറുക്കുട്ടി ഭയങ്കര അലക്കാണാല്ലൊ..
ബ്ലോഗില്‍! എന്നും നല്ല പോസ്റ്റിടാന്‍ എന്തായീ സൂത്രം ചെയ്യണേ ആവൊ?
അതേയ് മഴവില്ല് മാരിവില്ല് എന്നൊക്കെ പറഞ്ഞിട്ട് ഈ ബ്ലോഗിന്റെ ബാക്ക് എന്താ ഒണങ്ങിയിരിക്കുന്നേ? മഴ പെയ്യണില്ലേ ആവൊ?
പാറോ, ഒരു പീക്കിരി സുജയേയും കൂടെ രക്ഷപ്പെടുത്തിയ ചുള്ളത്തി, ഇപ്പോള്‍ സന്തോഷായില്ലേ?
ഈ പീക്കിരി സുജ ബിന്ദൂട്ടിടെ പീക്കിരി കാര്‍ത്തൂന്റെ അനിയത്തിയാണോ?
ഇടി ഗഡിടെ കൂടെ ഞാനും. ഇനി മുതല്‍ റ്റോമിന്റെ കണ്ണ് തള്ളണം. ജെറി ഫാാന്സ് സിന്ദാബാദ്
പച്ചാളം കുട്ടീ :-) ഞാന്‍ ആളാരെന്ന് ചോദിച്ചപ്പോഴെയ്ക്കും ഫോട്ടം കള്ളകൃഷണന്റെ ആക്കിയല്ലേ,അമ്പട കള്ളാ..
ദില്‍ബൂ :-)ഫ്ലൈറ്റിലും പഴയ കത്ത് ചിലവാകുമോ ;-)ഇമെയിലാവൂല്ലെ..??
സിപ്പപ്പോക്കെ ഇപ്പോ കിട്ടാനുണ്ടോ ആവോ.. :-(
സണ്‍റൈസേ..ഇനീപ്പോ ഈ ബിസ്സനസ്സ് ഒന്നും തഴയ്ക്കില്ലെന്നെ ഇപ്പോ ഒരു മൊബൈല്‍ sms കൊണ്ട് പണിതീര്ക്കുവല്ലേ..
കരീം മാഷേ..സൂക്ഷിച്ചു വച്ച് പിള്ളേര്‍ക്ക് കാട്ടികൊടുക്കാനാ.ഗൈഡെന്നൊക്കെ പറഞ്ഞ്(തമാശ പറഞ്ഞതാ കെട്ടോ..)
മുല്ലപ്പൂവേ...
മല്ലികൈ പൂവാസം,
എന്‍ മാളികൈപക്കം വന്തതേ..
നട്രി..നട്രീ.. :-)
ഇരിങ്ങലെ..അങ്ങനെയെന്തൊക്കെ കഥകള്‍,ഈ ബ്ലോഗിലെത്തിപെട്ടന്ന് ഭാഗ്യം..
ആനകൂടാ :-) നന്ദി.
വേണൂ :-) നന്ദി
ആവൂ ഇഞ്ചി പെണ്ണ് വന്നൂ,എവടാര്ന്നിഷ്ടാ..കാണാഞ്ഞിട്ട് ഒരു വല്ലാഴ്ക.പിന്നേയ് ഈ സൂ എവിടെ പോയതാ..വെക്കേഷനിലാ..?
അല്ല ഡാലീ,പീക്കിരീന്ന് വിളിക്കാന്‍ കാരണം ഒത്തിരി കുഞ്ഞാര്ന്നു..കമ്പാരിറ്റീവിലി,ഞാന്‍ അരക്വിന്റലിന് മേലെ പോയിരുന്നേ അപ്പോഴേ..
എല്ലാവര്ക്കും ഒത്തിരി നന്ദി, നിങ്ങളും ഈ ഇത്തിരി സ്ഥലവും ഇതാണെന്റെ ലോകം.
-പാര്‍വതി.
കൊള്ളാം പാര്‍വ്വതീ, ഇനിയും വരട്ടെ.. ഇതുപോലെ..
ഹായ് ..സിപ്പ് അപ്പ് കുറേയധികം ഓഫറുണ്ടല്ലോ?
പാറുക്കുട്ടി നീ പുലിയല്ല പുപ്പുലി . പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട്
വൈക്കന് :-) ഈ കമ്പൂട്ടറര് റിപ്പയര്‍ ചെയ്യുന്ന പണി ബോറഡിച്ച് തുടങ്ങി,ഇനി ഇത് കൈവഴിയായി തുടങ്ങിയാലോന്നൊരു ആലോചന.
നേരമ്പോക്കെ :-) ഇങ്ങനെ നേരംപോക്കെല്ലാം പറയല്ലേ..അഹം എന്ന ഭാവം കൂടണ്ട,ഇതൊക്കെ ഒരു സുകൃതം.
-പാര്‍വതി
മാറ്റിയല്ലേ ഫോട്ടൊ??
:)
പാര്‍വ്വതി, കൊള്ളാം...
ഇതൊക്കെയായിരുന്നു കയ്യിലിരുപ്പ് അല്ലേ...
ഇമ്മാതിരി പീസുകളൊക്കെ തുരുതുരാ പോരട്ടെ :)
പ്രേമലേഖനം എഴുതിക്കൊടുക്കുന്നത് ഒരസ്സലു പണിയാ.. പക്ഷേ, സ്വന്തം കാര്യം വരുമ്പോ ബാര്‍ബര്‍ക്കു മുടി വെട്ടാന്‍ മുട്ടുന്ന പോലെ ആകും..
പാര്‍വതിയേ.. ഒരു ലോഡ് സിപ്പപ്പ് ഞാനും.. അത്യാവശ്യമാ.. ലേറ്റസ്റ്റ് സ്റ്റൈല്‍ നാലെണ്ണം വേണം..
പാര്‍വതി said...
ഇപ്പോ വല്യതായി ബിന്ദൂട്ടീ..ചട്ടമ്പിത്തരം ഒക്കെ ഒത്തിരി കുറഞ്ഞു....
ഉം ഉം... ഒവ്വ ഒവ്വേ !!! ഞാനിവിടേക്കത്തന്നെയുണ്ടേ... മറക്കണ്ടാ ;)
പാറൂസേ..ഒരു ഔട്ട് സോര്ഴ്സിങിനുള്ള വകുപ്പുണ്ടൊ ? നമ്മുടെ കമ്പനീലെ ചില പിള്ളേര്ടെ പ്രേമ പരാക്രയങള് കാണുമ്പോള്‍ പ്രേമകത്തുകള്ക്കു നല്ല scope ഉണ്ടെന്നു തോന്നുന്നു..!!
Post a Comment