തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Monday, March 10, 2008

സ്നേഹം?വെറുപ്പ്?

തണല്‍ മരങ്ങളില്ലാത്ത വഴിയില്‍ വെയിലിലുരുകി നടന്നപ്പോള്‍ ഈ കിളിനാദം വരവേല്‍പ്പായാണ് തോന്നിയത്. പ്രളയത്തിലൊഴുകുന്ന പൊങ്ങുതടിയായി ജീവിതമെങ്കിലും ഉറവ വറ്റാതെ എവിടെയോ സ്നേഹസൌഹൃദങ്ങള്‍ വിതുമ്പി നിന്നത് കൊണ്ടാണ് ഞാന്‍ വാങ്ങിയത്, ഒരു വലിയ കൂടും അതില്‍ നാല് കിളികളും, പക്ഷെ കൂട് കെട്ടുന്നവനെയും കൂട്ടിലിടുന്നവരെയും വെറുക്കുന്ന പൊതു തത്വത്തിന്റെ കയ്പ്പറിഞ്ഞ നൊമ്പരത്തിലാണ് ഞാന്‍.
അവയുടെ ചിലമ്പല്‍ എന്നെ ശപിക്കുന്ന കൂരമ്പുകളായി എനിക്ക് തോന്നുന്നു. ചിറക് വിരിയ്ക്കാനാവത്ത ദൂരത്തിന്റെ വിഷാദം ഒരിക്കലും അടുക്കാനാവാത്ത ശത്രുവായി എന്നെ കാണുന്ന വൈരാഗ്യമായി മാറുമ്പോഴാണൊ എന്റെ സ്നേഹത്തലോടലുകള്‍ കൂര്‍ത്ത കൊക്കു കൊണ്ട് വരയ്ക്കുന്ന മുറിപാടുകളാവുന്നത്.
പുറത്ത് വട്ടം തിരിഞ്ഞ് നടക്കുന്ന കറുത്ത പൂച്ചയുടെയും വിശപ്പടങ്ങാത്ത തെരുവു നായ്ക്കളുടേയും ഇടയിലേയ്ക്ക് അവരെ തുറന്ന് വിടാന്‍ എന്റെ മനസ്സ് അനുവദിക്കുന്നില്ല.
ഉത്തരമില്ലാത്ത ഒരു ചോദ്യത്തിന്റെ കര്‍ത്താവും കര്‍മ്മവും ആയി നില്‍ക്കുമ്പോള്‍ പഠിച്ചറിവുള്ള തത്വങ്ങളൊക്കെയും എന്നെ കുറ്റവാളിയാക്കുന്നു.

-പാര്‍വതി

14 comments:

Sharu.... said...

പാര്‍വതിയെന്ന നിനക്ക് തേങ്ങ അടിക്കട്ടെ ആദ്യം....ഠേ......
കൊള്ളാം...നല്ല ചിന്ത..
ആ ചോദ്യത്തിനു മുന്നില്‍ ഞാനും നിസ്സഹായയാണ്.

സുല്‍ |Sul said...

“പുറത്ത് വട്ടം തിരിഞ്ഞ് നടക്കുന്ന കറുത്ത പൂച്ചയുടെയും വിശപ്പടങ്ങാത്ത തെരുവു നായ്ക്കളുടേയും ഇടയിലേയ്ക്ക് അവരെ തുറന്ന് വിടാന്‍ എന്റെ മനസ്സ് അനുവദിക്കുന്നില്ല.“ നല്ല ചിന്ത പാര്‍വതി.
-സുല്‍

നജൂസ്‌ said...

പുറത്ത് വട്ടം തിരിഞ്ഞ് നടക്കുന്ന കറുത്ത പൂച്ചയുടെയും വിശപ്പടങ്ങാത്ത തെരുവു നായ്ക്കളുടേയും ഇടയിലേയ്ക്ക് അവരെ തുറന്ന് വിടാന്‍ എന്റെ മനസ്സ് അനുവദിക്കുന്നില്ല.

ഒരു ചിന്തക്കുള്ള scope ഉണ്ട്‌`

ഫസല്‍ said...

Nannaayittundu ee veritta chintha
congrats........................

ഗുപ്തന്‍ said...

ഹാ തിരിച്ചുവന്നോ....

എഴുത്തിനെക്കുറിച്ചും ആവാം ഇതേ ചിന്ത...

അങ്ങനെ ആയാല്‍...ഇവിടെ ബ്ലോഗില്‍ കണ്ടന്‍പൂച്ചകളും തെരുവുനായ്ക്കളും മാത്രമല്ല ആ കിളികളെ ഒന്നു കാണാനായി കാത്തിരിക്കുന്നവെഉം ഉണ്ട്. കൂടുതുറന്നു വിടുക തന്നെ വേണം.

-ഈ ബ്ലോഗ്ഗ് ഇഷ്ടമായിരുന്ന ഒരാള്‍.

അഗ്രജന്‍ said...

പാര്‍വ്വതി തിരിച്ച് വരവ് നന്നായി...

നല്ല ചിന്ത

കാവലാന്‍ said...

പഠിച്ചറിവുള്ള തത്വങ്ങളൊക്കെയും എന്നെ കുറ്റവാളിയാക്കുന്നു.

മഴത്തുള്ളി said...

പാര്‍വ്വതീ,

അങ്ങനെ വളരെക്കാലങ്ങള്‍ക്കു ശേഷം ഉള്ള തിരിച്ചു വരവ് നന്നായി.

വളരെ ശരിയാണ്. കിളികള്‍ക്ക് സ്വാതന്ത്ര്യം ആവശ്യമാണ്. എന്നാല്‍ അവയെ കൂടു തുറന്ന് വിട്ടാല്‍ അത് അവറ്റകള്‍ക്ക് അപകടവും. എന്തു ചെയ്യും :)

ഇനിയും എഴുതൂ മാഷേ, ആശംസകള്‍

P.R said...

വരൂ,വരൂ
കൂടു തുറന്നു വരൂ..

ബാജി ഓടംവേലി said...

കറുത്ത പൂച്ചയുടെയും തെരുവു നായ്ക്കളുടേയും കഞ്ഞിയില്‍ പാറ്റയിടണോ ?

ശെഫി said...

നല്ല വാക്കുകള്‍

പാര്‍വതി said...

ഷാരു :), എനിക്ക് അത്ഭുതം നിറഞ്ഞ ആഹ്ലാദമായി..

കിളികളെ തുറന്ന് വിടണമെന്ന് എല്ലാരും പറഞ്ഞാലും എന്റെ സ്വാര്‍ത്ഥത അതിന് സമ്മതിക്കുന്നില്ല.

വേദനപ്പിക്കുന്ന സ്നേഹങ്ങള്‍, അങ്ങനെയാണാവോ?

ശ്രീ said...

"ഉത്തരമില്ലാത്ത ഒരു ചോദ്യത്തിന്റെ കര്‍ത്താവും കര്‍മ്മവും ആയി നില്‍ക്കുമ്പോള്‍ പഠിച്ചറിവുള്ള തത്വങ്ങളൊക്കെയും എന്നെ കുറ്റവാളിയാക്കുന്നു."
നല്ല ചിന്ത.

Anonymous said...

:) welcome back

- Bijoy, delhi