തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Friday, March 07, 2008

സംശയം

ഇരുട്ടിനും ഒരു ആത്മാവുണ്ട് പോലും..
വെളിച്ചത്തിന്റെ തരിമ്പുമില്ലാത്ത സ്വപ്നങ്ങള്‍
അവ നെയ്യാറുണ്ട് പോലും...
ഇന്നിരുട്ടും വെളിച്ചവും ഇടകലര്‍ന്നൊഴുകി,
നരച്ച നിറങ്ങള്‍ പെയ്തിറങ്ങുമ്പോള്‍
സ്വപങ്ങളേത് നിറങ്ങളിലാവണം?

-പാര്‍വതി

15 comments:

ഫസല്‍ said...

ഇരുട്ടിനും ഒരു ആത്മാവുണ്ട് പോലും..
വെളിച്ചത്തിന്റെ തരിമ്പുമില്ലാത്ത സ്വപ്നങ്ങള്‍
അവ നെയ്യാറുണ്ട് പോലും...
ee varikal nannaayirunnu

ചന്തു said...

നല്ല വരികള്‍

എം.അഷ്റഫ്. said...

സ്വപ്‌നങ്ങളുടെ നിറം തീരുമാനിക്കാന്‍ ഇപ്പോള്‍ നമുക്ക്‌ അധികാരമില്ല. അത്‌ ആഗോളീകരണത്തിന്റേയും ആണവ കരാറിന്റേയും ആളുകള്‍ തീരുമാനിച്ച്‌ യു.എന്നിലൂടെ അറിയിക്കും. കാത്തിരിക്കാം.

ACHU-HICHU-MICHU said...

സ്വപ്നങ്ങള്‍ ഈസ്റ്റുമാന്‍ കളറിലാകുന്നതല്ലെ നല്ലത്?

വല്യമ്മായി said...

ഇരുട്ടിലും സ്വപ്നങ്ങള്‍ക്കായിരം വര്‍ണ്ണങ്ങളല്ലേ!

(എവിടെയായിരുന്നു?ഒരു വിവരവുമില്ലല്ലൊ)

കണ്ണൂരാന്‍ - KANNURAN said...

അഗ്രജന്റെ ബ്ലോഗില്‍ അഞ്ചല്‍ക്കരനെയും പാര്‍വ്വതിയെയും കാണാനില്ലല്ലോ എന്ന് പറഞ്ഞിട്ട് 2 ദിവസമായില്ല, ഇന്നലെ അഞ്ചല്‍ക്കാരന്റെ പോസ്റ്റു കണ്ടു, ഇന്നിപ്പോ പാര്‍വ്വതിയുടെയും. കഴിവുള്ളവര്‍ എഴുതാതിരിക്കുന്നത് വലിയ കഷ്ടമാണ്. വല്ലപ്പോഴുമെങ്കിലും എഴുതിക്കൂടെ? വീണ്ടും ബൂലോഗത്ത് സജീവമാകുമെന്ന പ്രതീക്ഷയോടെ..

വേണു venu said...

ഇരുളാത്ത ആത്മാവും വെളിച്ചമുള്ള സ്വപ്നങ്ങളും ചേര്‍ന്നൊരു പുതു ജീവിതം തുന്നിയിടാമെന്ന ആശയില്‍ ജീവിക്കാം.:)
ഓ.ടോ
പലപ്പോഴും അന്വേഷിക്കുന്നുണ്ടായിരുന്നു. കേട്ടോ.:)

നന്ദു said...

പാര്‍വതീ..:) ഒരു നീണ്ട ഇടവേളയ്ക്കു ശേഷം എത്തിയതില്‍ സന്തോഷം... വല്ലപ്പോഴുമൊക്കെ ഈ വഴി വരൂ...

ഇരുട്ടിനും വെളിച്ചത്തിനും ഇടയ്ക്കുള്ള ഇടനാഴിയില്‍ തണുത്തുറഞ്ഞ ഒരു മഞ്ഞുപോലെയാവും സ്വപ്നം!. കാണുന്നവരുടെ മനസ്സിന്റെ നിറമാവും ആ സ്വപ്നത്തിനും..

G.manu said...

നല്ല കവിത


കുറെ ആയല്ലോ ജി കണ്ടിട്ട്..ഇത്ര ഇടവേള വേണ്ടാ പ്ലീസ്.....

sivakumar ശിവകുമാര്‍ ஷிவகுமார் said...

വളരെ നല്ല വരികള്‍...

സസ്നേഹം,
ശിവ.

പാര്‍വതി said...

കുശുമ്പും പറഞ്ഞ് നടക്കുന്ന കാറ്റ് ഇത് വഴി വന്നപ്പോള്‍ പറഞ്ഞു ബൂലോഗം ഒരു സുപ്രഭാതത്തില്‍ ജിന്നിന്റെ മന്ത്രത്താല്‍ നഗരമായി പോയ ഗ്രാമം പോലെ വിളറി പോയിയെന്ന്..

ഇല്ലല്ലോ, പരിചയമുള്ള ഒരു പാട് മുഖങ്ങള്‍, അതേ വേലിത്തലപ്പിന് മുകളില്‍ കൂടിയുള്ള കുശലം ചോദിക്കല്‍, എല്ലാം അങ്ങനെ തന്നെ... സന്തോഷം.

ഇവിടൊക്കെ തന്നെ ഉണ്ടാവും, എന്നും, മലയാളത്തെ സ്നേഹിക്കുന്നിടത്തോളം കാലം, എന്തെങ്കിലും പൊട്ടത്തരമൊക്കെ കുത്തിക്കുറിക്കാനായി.

-പാര്‍വതി.

Areekkodan | അരീക്കോടന്‍ said...

വല്ല്യമ്മായീ.....ഒരു വിവരവും ഇല്ലെന്നോ?ആര്‍ക്ക്‌???

സതീശ് മാക്കോത്ത് | sathees makkoth said...

നിറമുള്ള സ്വപ്നങ്ങള്‍...നല്ലരസാരിക്കും.

Sharu.... said...

കാലം കുറെ ആയല്ലോ കണ്ടിട്ട്....നല്ല വരികള്‍ :)

ശ്രീ said...

നല്ല വരികള്‍... നിറമുള്ള സ്വപ്നങ്ങള്‍ എന്നെന്നും നില നില്‍ക്കട്ടെ!
:)