തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Friday, October 05, 2007

ചിരിക്കാന്‍ മറന്ന ചിരിദിനം

ഇന്ന് ചിരി ദിനം...ചിരിക്കാന്‍ മറന്നവര്‍ ചിരിയെ ഓര്‍മ്മിക്കാന്‍-
ചിരിക്കുന്ന ഓര്‍മ്മകളുടെ ശവകുടീരത്തില്‍ പൂക്കളര്‍പ്പിക്കുന്നു.
ചിരിക്കാന്‍ മറക്കാതിരിക്കാന്‍, പാര്‍ക്കിലെ ബഞ്ചില്‍,പാതിയും-
കൊഴിഞ്ഞ ജന്മങ്ങള്‍ ശ്വാസം ഉള്ളിലേയ്ക്കെടുത്തട്ടഹസിക്കുന്നു.
ഇന്ന് ചിരിദിനം..മറന്നൊരു മുഖവ്യായാമമോര്‍ത്തെടുക്കാനൊരു ദിനം.

ചിരികളുമുണ്ട് പലവിധം,...എന്റെ ഉള്ളിലെന്നോ മരിച്ചുറഞ്ഞചിരി..
നിന്റെ ചുണ്ടിലെ എവിടെയും വിരിയുന്ന സ്വിച്ചിട്ട ചിരി..
പിന്നെ ഓര്‍മ്മകളുടെ ശവക്കുനകള്‍ക്കടിയില്‍ മറന്നുവച്ച-
ഉള്ളം കുളിര്‍ക്കുന്ന,മാമ്പഴക്കറയുള്ള ഓമനച്ചിരി.

സ്നേഹിക്കുവാനൊരു ദിനം,കരയുവാന്‍ ചിരിക്കുവാന്‍ -
പിന്നെയൊരിക്കലെനിക്കെന്നെ തന്നെയുമോര്‍ക്കുവാനൊരു നാള്‍.
ഉള്ളം തുറന്നൊന്നു ചിരിക്കാനാവാതെ, ചിന്തിച്ചിരിക്കവേയിങ്ങനെ-
എന്നിലെ ചിരി, പുച്ഛിചെന്നെയൊന്ന് നോക്കി പിന്നെയും മരിച്ചു.

18 comments:

ലിഡിയ said...

സ്നേഹിക്കാന്‍, ചിരിക്കാന്‍, കരയാന്‍ ഒക്കെ ഒരു ദിനം.തണല്‍ മരങ്ങളൊക്കെ ഇലപൊഴിഞ്ഞ് വേരടര്‍ന്ന് വീഴുന്ന കാലത്തില്‍ ഒരു ഓര്‍മ്മതെറ്റു പോലെ എന്റെ ഓര്‍മ്മകള്‍..

ശ്രീ said...

“ഉള്ളം തുറന്നൊന്നു ചിരിക്കാനാവാതെ, ചിന്തിച്ചിരിക്കവേയിങ്ങനെ-
എന്നിലെ ചിരി, പുച്ഛിചെന്നെയൊന്ന് നോക്കി പിന്നെയും മരിച്ചു.”

നന്നായിട്ടുണ്ട്.ഉള്ളം തുറന്നു തന്നെ ചിരിക്കാനാകട്ടെ, എല്ലാവര്‍‌ക്കും...
:)

സഹയാത്രികന്‍ said...

ചിരിദിനാശംസകള്‍....!അങ്ങന്യേം ഉണ്ടോ....!

മനസ്സ് തുറന്നു ചിരിയ്ക്കാന്‍ കഴിയാന്നുവച്ചാല്‍ ഒരു അനുഗ്രഹാണു... ചിരി ആരോഗ്യത്തിനും നല്ലതെന്ന് ശാസ്ത്രലോകം. ചിരിക്കണമെന്നുള്ളവര്‍ ഈ ചിരിയൊന്നു കണ്ടുനോക്കൂ
:)

കണ്ണൂരാന്‍ - KANNURAN said...

ചിരിക്കിത്രമാത്രം ദുഖഭാവമോ... പുതിയ പോസ്റ്റുകളുമായി ഇടക്കെങ്കിലുമൊന്നു വന്നൂടെ???

ബാജി ഓടംവേലി said...

ഓര്‍പ്പിച്ചതു നന്നായി
ചിരിദിനാശംസകള്‍
ഇനിയും ഞാനും ഒന്നു ചിരിക്കട്ടെ

G.MANU said...

പെങ്ങളെ കണ്ടിട്ട്‌ കുറെ ആയല്ലോ...

എന്നും ചിരിക്കാന്‍ ആശംസകള്‍..

ശെഫി said...

ചിരിക്കാനും നമുക്ക്‌ ദിനങ്ങള്‍ വേണോ?.എന്നും മനസ്സു തുറന്നു ചിരിക്കാന്‍ കഴിയുമെങ്കില്‍ ഇങ്ങനെ ഒരു ദിനമെന്തിന്‌?

ഏതായാലും ആശംസകള്‍

ഉപാസന || Upasana said...

:)
pOrE..?
upaasna

ജ്വാല said...

" Nin mandhahaasathil evideyo
Maranjirunnilye oru vishaadha raagam
Chirikkyuvanoru nermenkilum
Kothichu nee oru nombarathode
Vidarumo iniyumoru poovithal poley
Nin kanavilenkilumoru mrudhu mandhahaasam

മയൂര said...

"ഉള്ളം തുറന്നൊന്നു ചിരിക്കാനാവാതെ, ചിന്തിച്ചിരിക്കവേയിങ്ങനെ-
എന്നിലെ ചിരി, പുച്ഛിചെന്നെയൊന്ന് നോക്കി പിന്നെയും മരിച്ചു."

:)

വേണു venu said...

ചിരി മരിക്കാതിരിക്കട്ടെ.:)

mydailypassiveincome said...
This comment has been removed by the author.
മഴത്തുള്ളി said...

എല്ലാ ദിനവും എല്ലാവര്‍ക്കും ചിരിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

സ്വിച്ചിട്ട് ഓണ്‍ ചെയ്യുന്ന ചിരിയല്ല, ഉള്ളുതുറന്നുള്ള ചിരി :)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നന്മയുടേ ചിരി മരിക്കാതിരിക്കട്ടെ..

Rasheed Chalil said...

എന്തിനും സമയവും കാലവും കുറിക്കുമ്പോള്‍ ചിരിക്കായി എന്തിന് വേണ്ടന്ന് വെക്കണം...

ഉള്ളം തുറന്ന് ചിരിക്കാനാകാത്തവര്‍ക്ക് ഒരു ചിരി സമ്മാനിക്കാന്‍ മടിക്കുന്നവര്‍ക്കിടയില്‍, ഒരു പുഞ്ചിരിയുടെ ജന്മത്തിന് വേണ്ടി മാറ്റിവെക്കുന്ന സമയത്തിന്റെ മൂല്ല്യമോ വ്യായമത്തിന്റെ ആവശ്യമോ ബോധ്യപ്പെടേണ്ടി വരും... ഒരു മന്ദസ്മിതത്തിന്റെ ജനനത്തിന്.

പാര്‍വതി ചിരിയുടെ ഭാവവൈവിധ്യങ്ങള്‍ നന്നായിരിക്കുന്നു.

മുസാഫിര്‍ said...

പാര്‍‌വ്വതിയെ ബ്ലോഗില്‍ കണ്ടിട്ട് കുറെ നാളായല്ലൊ എന്നു ഞാന്‍ മാത്യുവിനോട് പറഞ്ഞപ്പോള്‍ അദ്ദേഹമാണ് ഈ ലിങ്ക് തന്നത്.എന്തേ എല്ലാം ജീവിതത്തില്‍ യാന്ത്രികമായിപ്പോയോ ?

ഇട്ടിമാളു അഗ്നിമിത്ര said...

ധ്വനി യുടെ ബ്ലോഗ്ഗിലെ നിരാശ വായിച്ച് ഇങ്ങ് വന്നപ്പൊ ഇവിടെ ചിരിക്കും ഒരു തെളിച്ചം ഇല്ല..

asdfasdf asfdasdf said...

പാറുട്ടി ഇവിടെ ഉണ്ടോ ? കൊറെ കാലായ്ലോ കണ്ടിട്ട്..
വരികള്‍ കേമായി ട്ടോ..