ഒരു നീണ്ടയാത്രതന്‍ തീരത്തോ നടുവിലോ..
ഓര്‍മ്മയില്‍ തെളിയാത്ത പിള്ളത്തൊട്ടിലും
ഓര്‍മ്മകള്‍ നിറഞ്ഞൊരീ വഴിത്താരയും.
തുടങ്ങിയതെന്നീ യാത്രയെന്നറീവീല്ലെനിക്കെന്നാല്‍
തുടരേണമിതെന്നറിയാമിതിനക്കര പറ്റുവോളം
തങ്ങുവാനിട സത്രങ്ങളുണ്ടവിടെ പഥികരുമനേകം.
പാതകളൊരുപാട് പിന്നിട്ടു,കാലടിപാടുകളൊരു-
പാട് കണ്ടുവെന്നാലു,മില്ലയതിലൊന്നുമീ ഞാന്‍
പോകേണ്ട വഴിത്താര തെളിച്ചവയെന്നറിഞ്ഞു.
ഏകനായ് തുടങ്ങിയോരീയാത്രയെന്നാലു-
മെത്രയോ പേര് കൂട്ടിനെത്തീവഴിത്തണലേകുവാ-
നെന്നിട്ടവരൊരു വേള വഴിപിരിഞ്ഞെങ്ങോ മറഞ്ഞു.
കാട്ടുപൂവിന്റെ കാന്തികണ്ടുമയങ്ങി നിന്നും-
കാറ്റിലെ പാട്ടിന് കാതോര്‍ത്ത് നിന്നും
കാലമൊരുപാടൊഴുകിയെന്റെ മുന്പില്
പങ്കിട്ട സ്വപ്നങ്ങള്‍,പകുത്തെടുത്ത നോവുകള്‍-
പാഥേയമായ് പഥികന്റെ പാതയില്‍.
പിന്നെയും താണ്ടുവാന്‍ ദൂരമിനിയുമേറെ.
അരുണനുമിന്ദുവുമൊളിചിതറുന്നൊരീപാതയി-
ലായിരം നിനവുകളുണ്ട് ഞാന്‍ നീങ്ങവെ-
അകലെയേതൊ വഴിയമ്പലത്തിലെന്നെയും കാത്ത്-
അണയാത്ത വിളക്കുമായിരിക്കുന്നെന്‍ സുകൃതങ്ങളെന്ന-
സ്വപ്നം കാണട്ടെ ഞാന്‍,പിന്നെയീ ഭാണ്ഡം മുറുക്കി
ത്തുടരട്ടെ യീ യാത്ര,വഴിപിരിഞ്ഞ കൂട്ടുകാരാ.
-പാര്‍വതി.
26 comments:
ഈ ഭാണ്ടത്തിനുള്ളില്‍ എന്തുണ്ടാവാന്‍,ഇത്തിരി ചിരിയും,ഒത്തിരി കണ്ണീരും പിന്നെ ഏതോ കാറ്റ് പാടിയ പാട്ടിന്റെ ഈണവും.
-പാര്‍വതി.
അകലെയേതൊ വഴിയമ്പലത്തിലെന്നെയും കാത്ത്-
അണയാത്ത വിളക്കുമായിരിക്കുന്നെന്‍ സുകൃതങ്ങള്‍.
പിന്നെ ഏതോ കാറ്റു പാടിയ പാട്ടിന് രാഗവും ഈണവും ഉണ്ടല്ലോ.
മനോഹരമായിരിക്കുന്നു.
ഇത്തിരി ചിരിയും ഒത്തിരി കണ്ണീരും ഭാണ്ഡത്തിലടക്കിപിടിച്ച് കാലത്തിന്റെ തീരത്തുകൂടിയെങ്ങോ പിച്ചവെച്ച് നടക്കുന്ന പാവം മനുഷ്യനെ മനോഹരമായി വരച്ചുവെച്ചിട്ടുണ്ട് ഈ വരികളില്‍...
എവിടെയോ വായിച്ച ഒരു അറബി കവിത എനിക്കും ഒര്‍മ്മവരുന്നു.
മാഞ്ഞ് പോവുന്ന യൌവ്വനോത്തോട് ഞാന്‍ കേണുപറഞ്ഞു.
ഒരു നിമിഷം നില്‍ക്കുമോ...
എനിക്കൊന്ന് യാത്രപറയണം നിന്നോട്.
അതില്‍ വിഷമിക്കേണ്ട കാര്യമില്ല. നീയും എന്നോടൊപ്പം തന്നെ യാത്രയിലാണ്.
എന്റെ തൊട്ട് പിന്നില്‍ എന്നെന്നിക്ക്
മറുപടി കിട്ടി.
പാര്‍വ്വതീ അസ്സലായിരിക്കുന്നു. ഒരുപാട് ഇഷ്ടമായി.
"അണയാത്ത വിളക്കുമായിരിക്കുന്നെന്‍ സുകൃതങ്ങളെന്ന-
സ്വപ്നം കാണട്ടെ ഞാന്‍,പിന്നെയീ ഭാണ്ഡം മുറുക്കി
ത്തുടരട്ടെ യീ യാത്ര,വഴിപിരിഞ്ഞ കൂട്ടുകാരാ."
പാറൂ
വല്ലാത്തോരു ദു:ഖമുണ്ടല്ലോ ഈ വരികളില്‍.
നല്ലതു മാത്രം ആശംസിക്കുന്നു.
പാര്‍വ്വതി... നന്നായിരിക്കുന്നു.
നല്ല വരികള്‍...
“...ഏകനായ് തുടങ്ങിയോരീയാത്രയെന്നാലു-
മെത്രയോ പേര് കൂട്ടിനെത്തീവഴിത്തണലേകുവാ-
നെന്നിട്ടവരൊരു വേള വഴിപിരിഞ്ഞെങ്ങോ മറഞ്ഞു...” ... അര്‍ത്ഥവത്തായ വരികള്‍.
തുടരട്ടെ ഈ യാത്ര...
ഈ യാത്ര ഇനിയും തുടര്‍ന്നേ മതിയാവൂ.. കണ്ടകാഴ്ച്ചകളേക്കാളും ഇനിയുള്ള വഴികളില്‍ കാത്തിരിയ്ക്കുന്ന കാണാത്ത കാഴ്ച്ചയുടെ മാധുര്യം നുണയാം....അല്ലെങ്കില്‍ യാത്ര ഒരു ഭാരമായിത്തീരും...ഇനിയും പെയ്യാത്ത മഴ്യ്ക്കും ഇനിയും വീഴാത്ത വെയിലിനെക്കുറിച്ചുമൊക്കെ സ്വപ്നം കാണാം...
നന്നായി പാര്‍വ്വതിച്ചേച്ചി....
തുടരട്ടെ,ഈ യാത്രകള്‍ ഇനിയും ഒത്തിരിദൂരം
വഴിയോരങ്ങളിലെ കാഴ്ച്ചകള്‍ കണ്ടും മതിമറന്നും
ശുഭയാത്ര നേരുന്നു
നിലക്കാതെ തുടരൂ യാത്രകള്‍.നിര്‍ത്തിയാല്‍ ബോറടിക്കും.
നല്ല വരികള്‍
വേണൂ :-)
ഇത്തിരീ :-)
കരീം മാഷേ :-)
അഗ്രജാ :-)
മുല്ലപൂവേ :-)
ശിവേ :-)
മിന്നാമിന്നീ :-)
വല്യമ്മായീ :-)
-പാര്‍വതി.
നന്നായിട്ടൂണ്ട് പാര്‍വ്വതീ!
ആരൊക്കെ കൂടെയുണ്ടായാലും ആരൊക്കെ വിട്ടുപോയാലും നമുക്ക് നമ്മുടെ ജീവിത യാത്ര തുടര്ന്നല്ലേ പറ്റൂ. ദുഖ സന്തോഷ സമ്മിശ്രമായ ഈ യാത്ര തുടരുമ്പോഴും സന്തോഷം കൂടുതല്‍ കൂടുതല്‍ കിട്ടട്ടെ എന്നാശംസിക്കട്ടെ. ഇനിയും കൂടുതല്‍ നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു. ആശംസകള്‍....
:::: നന്നായിട്ടുണ്ടട്ടോ ::::
പാറൂ, കവിതകള്‍ മെച്ചമായി വരുന്നു.കൂടുതല്‍ കൂടുതല്‍ എഴുതുക. അഭിനന്ദനങ്ങള്‍.
കലേഷ് :-)
മഴതുള്ളി :-)
പച്ചാളം :-)
അനംഗാരീ :-) കാത്തിരിക്കുന്നു :-)
-പാര്‍വതി.
ഒടുവില്‍ ബീഫ് ഫ്രൈ കഴിച്ച് തീര്‍ന്ന വായില്‍ ഒരു പിടി പച്ച പെരുഞ്ചീരകം വാരിയിട്ട് ഞാന്‍ തുടങ്ങിയ യാത്ര.
യേ സഫരോം കീ സിന്ദഗീ ജോ കഭീ നഹീ ഖതം ഹോ ജാതീ ഹേ...
(പാറു ചേച്ചീ, സീ... എത്ര എളുപ്പത്തിലാണ് ഞാന്‍ നല്ലൊരു പോസ്റ്റില്‍ അലമ്പുണ്ടാക്കിയത്..) :-)
നന്നായിട്ടുണ്ട്. യാത്രയെതായാലും നിര്‍ത്തണ്ടാ
വളരെ നന്നായിരിക്കുന്നു. വാക്കുകളിലെ അടുക്കും ചിട്ടയും മനോഹരം.
പാര്‍വതി, കവിത നന്നായിട്ടുണ്ട്.
അതെ യാത്ര തുടരട്ടേ.
ബ്ലോഗിലെ വിണ്ടുകീറിയ പാടത്തിന്റെ പടം എന്നെ വല്ലാതെ വിഷമിപ്പിച്ചു.
അന്നെനിക്ക് എട്ടോ ഏറിയാല്‍ ഒമ്പതോ വയസ്സാണ് പ്രായം. കൊടും വേനല്‍. കൊടകര പാടം വൈശാലിയിലെ ബാബു ആന്റണിയുടെ രാജ്യം പോലെ വരണ്ടുണങ്ങി ഫേയ്ഷ്യല്‍ ചെയ്തുണങ്ങിയ മുഖം പോലെ കിടക്കുന്നു.
ചേട്ടന്റെ കാശുകുടുക്കയില്‍ നിന്ന് ഈര്‍ക്കിളി വച്ച് അമ്പത് പൈസ അടിച്ചുമാറ്റി ഞാന്‍ ഇരുപത്തഞ്ച് പൈസക്ക് 5 ഡക്കാന്‍ മിഠായിയും വാങ്ങി അലിച്ചലിയിച്ച് പതുക്കെ കഴിച്ച് പാടത്തുകൂടെ വരികയായിരുന്നു.
ജിനുവിനെ കണ്ടപ്പോള്‍ ഒരെണ്ണം കൊടുത്തേക്കാം പാപത്തിന്റെ പങ്ക് അവനും കൂടി കിടക്കട്ടേ എന്ന് വിചാരിച്ച് പോക്കറ്റില്‍ കയ്യിട്ട് ഒന്നെടുത്ത നേരം, ബാക്കി കിട്ടിയ ഇരുപത്തഞ്ചിന്റെ കോയിന് താഴെ വീഴുകയും, എന്റെ കണ്മുന്നില് വച്ച് അത് ഉരുണ്ട് പോയി പാടത്തിന്റെ ഒരു വിള്ളലിലേക്ക് അഗാധഗര്ത്തിലേക്ക് പതിക്കുകയും ചെയ്തു.
ഒരു ഒരുമണിക്കൂറ് ഞങ്ങള്‍ പണിതിരിക്കും. പക്ഷെ.... കണ്ടെത്താന്‍ കഴിഞ്ഞില്ല. തേങ്ങുന്ന ഹൃദയത്തോടെ ഞാന്‍ തിരിച്ചുപോന്നു.
ഇത് കേട്ട് നിങ്ങള്‍ക്കാര്‍ക്കെങ്കിലും വിഷമമായെങ്കില്‍, നിങ്ങളുടെ മൂഡ് ഞാന്‍ ഔട്ട് ആക്കിയെങ്കില്‍ മാപ്പ്.
ദില്‍ബൂ :-) നീ ഓഫടിച്ചാലും ഒന്നും പറയാന്‍ തോന്നില്ലല്ലോ,ഈ ഫോട്ടോയാണോ അതിന് പിന്നിലെ രഹസ്യം? ;-)
കാളിയന് :-)
മഞ്ഞുതുള്ളീ :-)
വിശാലാ :-),ആ പാടത്തിന്റെ ഓര്‍മ്മ തരുന്നോ ഈ പാടം,എന്താ ഈ ഡക്കാന്‍ മിഠായി?നാരങ്ങാ മിഠായി,ഗ്യാസ് മിഠായി,തേന്‍ മിഠായി,പിന്നെ 1കിലോ കട്ടിയുടെ ആകൃതിയിലുള്ള മിഠായി ഇതൊക്കെ ഓര്‍മ്മയുണ്ട്.ഇത് കേട്ടിട്ടില്ല.വേറെ പേരില്‍ അറിയാമായിരിക്കും.
-പാര്‍വതി
എല്ലാം മുറുക്കുന്ന ഭാണ്ടത്തിന്
കെട്ടുമാറ്റുവാന്
ദൂരെയാ വള്ളിപ്പടര്പ്പൊന്നു കണ്ണുചിമ്മി
ഉള്ളിലെ കളമെഴുത്തും പാട്ടും
ചീന്തിയ മണ്ണീന്റെ ചോരയും കിതപ്പും
ഒന്നുമേ കണ്ടില്ല
ഈ കുതിപ്പെന്ന ഭാണ്ടം പാര്‍വ്വതീ
ഞാനും മുറുക്കുന്നു വീണ്ടും.
നന്നായി
പാര്‍വ്വതി,
നന്നായെന്നു തോന്നി,പ്രത്യേകിച്ചും അവസാനത്തെ വരികള്‍.
ഓ:ടോ. വരാകളുടെ പൊന്നുതമ്പുരാന്റെ (ടി വി കാരുടെ വിശേഷണം ) ചരമ വാര്‍ഷികമാണെന്നു അറിയാമായിരിക്കുമല്ലോ .
പാറുവേ ! എന്തൂട്ടാ കവിത !
സാധാരണ എനിക്കീ കവിത പിടിക്കില്ലെന്നല്ല, പക്ഷേ, മനസ്സിലാവില്ല ! അതോണ്ടു കമന്റാറുമില്ല !
ഇതു നന്നായിട്ടാ..
പാതകളൊരുപാട് പിന്നിട്ടു,കാലടിപാടുകളൊരു-
പാട് ... മൂന്നു പ്രാവശ്യം വായിച്ചു. നന്നായിരിക്കുന്നു.
സിമി :-) നന്ദി.
ഇടിവാള്‍ :-) ഇക്കണ്ട തിരുമ്മലൊക്കെ കയ്യിലുള്ളപ്പോഴെന്തിനാ ഇടിവാള്‍ ചെട്ടാ ഇനി കവിത..ഇതിലൊക്കെ തന്നെ ആളെ ചിരിപ്പിച്ചു കൊല്ലാനുള്ള വരം കിട്ടിയ ആളല്ലേ. :-) വന്നതിന് താങ്ക്സ്ട്ടോ..
മേന്ന്യന്നേ..നന്ദി ഇപ്പോ ആ ലോകത്ത് നിന്നിങ്ങ് വന്നതേ ഉള്ളൂ,ഓട്ടവും പിന്നെ സഡന്‍ബ്രേക്കും ഒക്കെയങ്ങ് രസിച്ചു.
-പാര്‍വതി.
ഇത്തിരി ചിരിയും,ഒത്തിരി കണ്ണീരും പിന്നെ ഏതോ കാറ്റ് പാടിയ പാട്ടിന്റെ ഈണവുമായി യാത്ര തുടരൂ കൂട്ടുകാരീ...
പാല് പോലെ പരന്നൊഴുകുന്ന നിലാവും,അപ്പോള്‍ വിടരുന്ന പുഷ്പങ്ങളും,പിറ്റേന്നതില് പാറിപറക്കുന്ന പൂമ്പാറ്റകളും നിന്റെ വരവിനായി കാത്തിരിക്കുന്നു.....
Post a Comment