തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Monday, September 25, 2006

സ്വപ്നങ്ങള്‍

വിരസമായ ഒഴിവുദിനത്തിന്റെ സായാഹ്നങ്ങളില്‍,കൂട്ടുകാരാരുമില്ലാത്ത ഏകാന്തതയില്‍ ഈ ബഹുനില കെട്ടിടത്തിന്റെ ഏഴാം നിലയില്‍ ഇവിടെ വന്ന് നിന്ന് താഴേയ്ക്ക് അനുസ്യൂതം ഒഴുകുന്ന ഈ ജനസമുദ്രം നോക്കി നില്ക്കാന്‍ എനിക്കിഷ്ടമാണ്.

മാതാപിതാക്കളുടെ കൈപിടിച്ചിട്ടുണ്ടെങ്കിലും നാലുപാടും കണ്ണ് പായിച്ച് തട്ടി തട്ടി നടക്കുന്ന കുരുന്നുകള്‍,കൈകോര്‍ത്ത് ഇഹലോകം മറന്ന പോലെ ഒഴുകി നീങ്ങുന്ന പ്രണയജോടികള്‍,ധൃതി കൂടി ചലിക്കുന്ന പടികളില്‍ നടന്ന് കയറി പോവുന്നവര്‍,അങ്ങനെ ഓരോ ജാതി മനുഷ്യര്‍.ഇവിടെ നില്‍ക്കാന്‍ മറ്റൊരു സ്ഥാനാര്‍ഥിയെ ഞാനിത് വരെ കണ്ടിട്ടില്ല..ഇതല്ല ഏറ്റവും മുകളിലത്തെ നിലയെങ്കിലും,ഇതിന് മുകളീലേയ്ക്ക് പോവാന്‍ എനിക്കും തോന്നിയിട്ടില്ല,സുരക്ഷിതമായ എന്റെ കൂട്ടില്‍ ഞാനിരുന്ന് ലോകം കാണുകയാണ് എന്നെനിക്ക് തോന്നും.

എന്നും എന്റെ കൈസഞ്ചിയില്‍ തൂവലുകള്‍ സൂക്ഷിച്ചിരുന്നു.വീടിന്റെ ജനാലയുടെ ഷേഡിന് മുകളില്‍ കൂട് കൂട്ടിയിരിക്കുന്ന പ്രാവുകളുടെ സമ്മാനം..ഇവിടെ വന്ന് നിന്ന് അത് താഴേയ്ക്കിട്ട് ഒരു സ്വപ്നം പോലെ അത് ഒഴുകിയൊഴുകി വീഴുന്നത് കാണുന്നതാണ് എന്റെ മറ്റൊരു വിനോദം..ഈ തൂവലിന്റെ കൂടെ ഞാനും പോയാല്‍ ഞാനും ഒഴുകിയൊഴുകിയാവുമോ പോവുന്നതെന്ന് സംശയിച്ചിട്ടുണ്ടെ..ആവണം..എനിക്കും ഈ സ്വപ്നങ്ങളുടെ ഭാരമല്ലേയുള്ളൂ..ഒഴുകിയൊഴുകി താഴെവീഴാന്‍.

ഇന്നാണ് അവസരം ലഭിച്ചത്..ഇന്ന് രണ്ട് തൂവലുകള്‍ ഉണ്ട് എന്റെ കയ്യില്‍,ഒന്നിനു ഉള്ളീലൊഴികുന്ന കാറ്റ്കുമിളകളുടെ ഭാരം,മറ്റൊന്നിന് ഭാരമില്ലാത്ത സ്വപ്നങ്ങളുടെ ഭാരം,അത് താഴേയ്ക്ക് താഴേയ്ക്ക് പോവുകയാണ്..

ഒരു കാറ്റിന്റെ ചൂളം വിളി പോലെ,പിന്നെ യാത്ര പറഞ്ഞ് പോവുന്ന രാത്രി വണ്ടിയുടെ സ്വരം പോലെ,പിന്നെ സ്വപ്നമില്ലാത്ത ഉറക്കം പോലെ ശാന്തമായ നിശബ്ദത..

ഈ നിശബ്ദതയായിരുന്നു എന്റെ സ്വപ്നം..തൂവല്‍ തന്റെ ഉള്ളിലേയ്ക്ക് നോക്കി മന്ദഹസിച്ചു..കാറ്റ് അതിനേ എങ്ങോട്ടോ കൊണ്ട് പോയി..

-പാര്‍വതി.

40 comments:

ലിഡിയ said...

ഈ നിശബ്ദതയായിരുന്നു എന്റെ സ്വപ്നം..തൂവല്‍ തന്റെ ഉള്ളിലേയ്ക്ക് നോക്കി മന്ദഹസിച്ചു..കാറ്റ് അതിനേ എങ്ങോട്ടോ കൊണ്ട് പോയി..

പാര്‍വതി.

Aravishiva said...

കാല്പനികത അതിന്റെ സകല വശ്യതയോടും കൂടി അവതരിപ്പിയ്ക്കാനുള്ള പാറുച്ചേച്ചിയുടെ കഴിവിന് ഇതാ ഒരു ദൃഷ്ടാ‍ന്തം കൂടി...മനോഹരം..ആദ്യത്തെ കമന്റ് എന്റേതാണോ?എങ്കില്‍ വലിയ സന്തോഷം..

kusruthikkutukka said...

പിന്നെ സ്വപ്നമില്ലാത്ത ഉറക്കം പോലെ ശാന്തമായ നിശബ്ദത..
.....ആ നിശബ്‌ദത ഞാനും അറിഞ്ഞിരുന്നു...എനിക്കവ ഇഷ്ടമല്ലായിരുന്നു...ഇപ്പോഴും ...... നല്ല പോസ്റ്റ്.

ടി.പി.വിനോദ് said...

നന്നായിരിക്കുന്നു പാര്‍വതി....
‘സ്വപ്നങ്ങളുടെ ഭാരമുള്ള തൂവലുകള്‍‘ - അതിസുന്ദരമായിരിക്കുന്നു ഈ ബിംബം...
അഭിനന്ദനങ്ങള്‍

അനംഗാരി said...

സ്വപ്നങ്ങള്‍ തൂവലുകളെ പോലെയാണ് പാറൂ. അവയ്ക്ക് ഭാരമില്ല. അനന്തമായി അതിങ്ങനെ പാറി പാറി നടക്കും. ഒടുവില്‍ കാറ്റ് നിലയ്ക്കുമ്പോള്‍, ബോധത്തിനും, അബോധാവസ്ഥയ്ക്കും ഇടയില്‍ അത് എവിടെയെങ്കിലും വീഴും. പിന്നെ മണ്ണും, അഴുക്കും പുരണ്ട് ആരും കാണാതെ ....

ലിഡിയ said...

അരവിശിവ :-) ഞാനാരെന്നൊരു ശങ്കയൊരുമാത്ര മനസ്സില്‍,ഒത്തിരി നന്ദി.

കുസൃതീ :-) ഈ നിശബ്ദത കേള്‍ക്കാതിരിക്കട്ടെ നിന്റെ ചെവികളില്‍,ഇത് സമാധാനം കെടുത്തുന്ന തേടലാണ്.

ലാപുട :-) വന്നതിന് നല്ലതെന്ന് പറഞ്ഞതിന് ഒത്തിരി നന്ദി.

കൈത്തിരീ :-) കൈ വിടാന്‍ പലപ്പോഴും തോന്നാറുണ്ട്,തിരിച്ചൊരു വരവില്ല എന്ന് സ്വാര്‍ത്ഥമായി മനസ്സ് അപ്പോളോര്‍മ്മപെടുത്തും,അപ്പോ കൈവരിയില്‍ മുറുക്കിപിടിക്കും.

അനംഗാരീ :-) ഒത്തിരി ആഴമുള്ള വാക്കുകള്‍ :-)

-പാര്‍വതി.

Visala Manaskan said...

ഈ നിശബ്ദതയായിരുന്നു എന്റെ സ്വപ്നം.

നന്നായിട്ട് എഴുതിയിട്ടുണ്ട് പാര്‍വതീ.

അനംഗാരിയുടെ കമന്റും കിടിലന്‍

വിനോദ്, വൈക്കം said...

ആവൂ.. എന്തായിത് ഗംഭീരം .. താങ്കള്‍ ഒരു വ്യക്തിയല്ലേ... ഒരു സംഭവം തന്നെ.. എന്നെ കന്റിയതിനു് ഒരു നന്ദിയും കൂടി ....
ഓ.ടോ. വിശാലമനസ്കന്റെ തൊട്ടു താഴെക്കിട്ന്നു കമന്റുമ്പോള്‍ ഒരു പ്രത്യേക സുഖം. ചില ഫിലിം സ്റ്റാറുകളുടെ കൂടെ യാത്ര ചെയ്യുന്ന പോലെ...:))

മുസാഫിര്‍ said...

പാറുക്കുട്ടി,
ഒരു തൂവല്‍ സ്പര്‍ശം പോലെ മനസ്സിനെ പതുക്കെ തൊട്ടുകൊണ്ടു പോകുന്ന വരികള്‍.നന്നായിരിക്കുന്നു.

ബെന്യാമിന്‍ said...

ഏതൊരാളും എഴുതാന്‍ കൊതിയ്ക്കുന്ന വരികള്‍... മനോഹരം. പാര്‍വ്വതീ, നിങ്ങളെപ്പോലെ ചിലരാണ്‌ ബ്ലോഗിന്റെ തുടിപ്പുകള്‍!

P Das said...

മനോഹരമായിരിക്കുന്നു, അനംഗാരിയുടെ കമന്റ് പോസ്റ്റിനെ പൂര്‍‌ണ്ണമാക്കി

സ്നേഹിതന്‍ said...

യാത്ര പറഞ്ഞ് പോകുന്ന രാത്രി വണ്ടിയും, കാറ്റിന്റെ ചൂളം വിളിയും മനസ്സില്‍ ചിന്തകളുണര്‍ത്തുന്നു...

പാര്‍വതി നന്നായി എഴുതിയിരിയ്ക്കുന്നു.

ann said...

പാര്‍വതി - നല്ല പേരു :0)..
വീണ്ടും പറയണം എന്നെനിക്ക്‌ തോന്നി ഇതു വയിചു കഴിഞ്ഞപ്പോള്‍..പേരു പോലെ തന്നെ ഭംഗി ഉണ്ട്‌ പാര്‍വതി എഴുതിയ വരികള്‍ക്കും..

"ഈ നിശബ്ദദയായിരുന്നു എന്റെ സ്വപ്നം.. " - വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെയും കൂടെ മനസ്സ്‌ അറിഞ്ഞ്‌ എഴുതിയത്‌ പോലെ. നല്ല അര്‍ഥവത്തായ വരികള്‍...

ഒരു പാടു ഇഷ്ടമായി ഈ ഒരു പോസ്റ്റ്‌ തന്നെ. ഇനിയും വായിക്കാന്‍ ഒരുപാടു ഉണ്ടല്ലോ..:)..

asdfasdf asfdasdf said...

ഒരു കാറ്റിന്റെ ചൂളം വിളി പോലെ,പിന്നെ യാത്ര പറഞ്ഞ് പോവുന്ന രാത്രി വണ്ടിയുടെ സ്വരം പോലെ,പിന്നെ സ്വപ്നമില്ലാത്ത ഉറക്കം പോലെ ശാന്തമായ നിശബ്ദത..
...
ഒത്തിരി ഇഷ്ടമായി ഈ വരികള്‍...

അഹമീദ് said...

നന്നായിരിക്കുന്നു പാര്‍വതി....ആഴമുള്ള വാക്കുകള്‍ ..മനോഹരം..

ഏറനാടന്‍ said...

നന്നായി ആസ്വദിച്ചു.

Rasheed Chalil said...

പാര്‍വ്വതീ മനോഹരം... നല്ല ഒഴുക്കുള്ള ആഴമുള്ള വാക്കുകളുടെ പ്രവാഹം... ഒത്തിരി ഇഷ്ടമായി.

പുള്ളി said...

"...പിന്നെ സ്വപ്നമില്ലാത്ത ഉറക്കം പോലെ ശാന്തമായ നിശബ്ദത..."
വെറുതെയല്ല ഉറക്കം ഒരു താല്‍ക്കലിക മരണമാണെന്നു പറയുന്നതു
നന്നായെഴുതിയിരിക്കുന്നൂ പര്‍വതീ...

ശാലിനി said...

"ധൃതി കൂടി ചലിക്കുന്ന പടികളില്‍ നടന്ന് കയറി പോവുന്നവര്‍" - അതേ എല്ലാവര്‍ക്കും തിരക്കാണ്, ഒന്നു ക്ഷമയോടെ ആ പടികളില്‍ നില്‍ക്കാന്‍ പോലും സമയമില്ല. അതിനിടയില്‍ പാര്‍വതിക്ക് ഇത്രയും സമയം ചിന്തിക്കാനും സ്വപ്നം കാണാനും കിട്ടിയല്ലോ.പണ്ട് ‘അപ്പൂപ്പന്‍ താടി’ പറന്നു പോകുന്നത് നോക്കിനിന്ന ഓര്‍മ്മ വന്നു.

വല്യമ്മായി said...

മനോഹരമായി എഴുതിയിരിക്കുന്നു.തൂവലു പോലെ ഒരു ചിന്തയുടേയും ഭാരമില്ലാതെ പാറി നടക്കാന്‍ നല്ല രസമായിരിക്കും അല്ലേ

അലിഫ് /alif said...

പാര്‍വ്വതീ, എനിക്കസൂയതോന്നുന്നു, എത്ര മനോഹരമാണ് ഓരോ പോസ്റ്റുകളും. ആശയങ്ങളെ എല്ലാവിധ വശ്യതയോടെയും അവതരിപ്പിക്കുന്ന ശൈലി മനോഹരമെന്നല്ലാതെന്ത് പറയാന്‍.

ഇടിവാള്‍ said...

പാറുവേ.. ഈ പോസ്റ്റു ഹൃദ്യം !

Unknown said...

പാറു ചേച്ചീ,
ആദ്യമേ വായിച്ചിരുന്നു എങ്കിലും കമന്റിടാതെ നിശബ്ദനായി നില്‍ക്കുകയായിരുന്നു.

വളരെ നന്നായിരിക്കുന്നു.

ലിഡിയ said...

വിശാലാ :-)നന്ദി,പെണ്ണ് കാണല്‍ വായിച്ചു,വീഡിയോ കാണാന്‍ പറ്റുന്നില്ല.

വൈക്കന്‍ :-)അത്രേം വേണ്ടാര്‍ന്നൂ,നന്ദി :-)

മുസാഫിര്‍ :-)

ബെന്യാമീന്‍ :-)

ചക്കരേ :-)

സ്നേഹിതാ :-)

ആന്‍ :-)

മേന്യന്നേ :-)

അഹമീദ് :-)

ഏറനാടന്‍ :-) ആ രക്ഷപെടല്‍ വായിച്ച് ദൈവത്തിന് നന്ദി പറഞ്ഞു.

ഇത്തിരി :-)

പുള്ളി :-)

ശാലിനീ :-) സമയം മാത്രേയുള്ളൂ..ഒന്നും ചെയ്യാനില്ലാത്ത സമയം

വല്യമ്മായീ :-)

ചെണ്ടക്കാരാ :-)

ഇടിവാളെ :-)

ദില്‍ബൂ :-) അതെന്താ,വായിച്ചിട്ട് മിണ്ടാതെ പോയതെന്താ..എല്ലാവരും വന്നുവോന്നറിഞ്ഞിട്ടേ കൈയൊപ്പ് വയ്ക്കുകയുള്ളൂ??അത് ശര്യല്ലാട്ടോ..ഇനിയും വരണം..നീയിത് വരെ തേങ്ങയുടച്ചിട്ടില്ല ഇവിടെ :-) (വെറുതേ പറഞ്ഞതാണ് നിങ്ങള്‍ക്കെവിടെ നേരം?ആജ് കല്‍ ദോനോം സൈഡ് ചുപ് ക്യോ ഹോഗയേ?? :-)

എല്ലാവര്‍ക്കും താങ്ക്സ്ട്ടോ..ഊണ് കഴിക്കാതെ വയറ് നിറഞ്ഞു..മനസ്സും..

-പാര്‍വതി.

Unknown said...

പാറുചേച്ചീ,
ഞാന്‍ തേങ്ങയുടയ്ക്കാഞ്ഞിട്ടാണോ സങ്കടം? അടുത്ത തവണ തെങ്ങ് തന്നെ വെട്ടിയിട്ടേയ്ക്കാം. പോരേ?

ജ്യോതിര്‍മയി /ज्योतिर्मयी said...

പാര്‍വതീ,
തൂവല്‍സ്പര്‍ശം പോലെ ആസ്വദിച്ചു.
എനിയ്ക്കു പറയാന്‍ തോന്നുന്നത്‌, മുന്‍പു വന്നവരെല്ലാം പറഞ്ഞു. പറയാത്ത ഒരുകാര്യമേ ഉള്ളൂ-

ഒരു ചൂരല്‍ കൈവരിയുടെ അടുത്തുകരുതിവെയ്ക്കൂ. തൂവല്‍ പാറിപ്പാറിപ്പോകട്ടെ, സ്വപ്നങ്ങളുടെ ഭാരവും അര്‍ഥഗര്‍ഭങ്ങളായ വാക്കുകളുടെ ഭാരവും ഓര്‍മ്മിയ്ക്കണേ. കൈവിടാന്‍ തോന്നുമ്പോള്‍ ചൂരലിലെയ്ക്കൊന്നു നോക്കൂ. പത്തടി കൈവെള്ളയില്‍ ഞാന്‍ വെച്ചുതരുമേ...:))

ലിഡിയ said...

ജ്യോതിടീച്ചറേ..ഇത്രയും സ്നേഹമുള്ള എല്ലാവരും ഇവിറ്റെ ഉള്ളത് കൊണ്ടല്ലേ എന്തെങ്കിലും സങ്കടം വരുമ്പോ ഇവിടെ വന്നൊളിക്കണെ..

ഇപ്പോ ഇതാ എന്റെ മാളം. :-)

-വന്നതിന് ഒത്തിരി നന്ദി..എനിക്ക് ചൂരല്‍ കണ്ടാല്‍ പേടിയാ,ചൂരലും കൊണ്ട് വരുന്ന ടീചേര്‍സിനെ ഒട്ടും ഇഷ്ടമില്ലായിരുന്നു.അവരുടെ കാലുളുക്കാന്‍ മാളം കുഴിക്കുന്ന സംഘത്തിന്റെ നേതാവായിരുന്നു.

-പാര്‍വതി.

Anonymous said...

ഇതിനെ ആക്ചുവലി എന്തോ പറയില്ലേ? കിണറ്റിലേക്ക് നോക്കുമ്പൊ ചാടാന്‍ തോന്നാറുണ്ടോ? എനിക്ക് തോന്നാറുണ്ട്.
അതിനെ എന്തോ പറയും... ഞാന്‍ മറന്നു പോയി.

പാറുക്കുട്ടി എന്നും ഇങ്ങിനെ എഴുതണ കാണാന്‍ നല്ല രസാ....നല്ല സുഖമുള്ള വായന.
പാറുക്കുട്ടീന്റെ മനസ്സില്‍ പക്ഷെ എന്തു സങ്കടാ‍ണോ എന്ന് ഞാന്‍ എപ്പോഴും ആലോചിക്കാറുണ്ട്..അല്ലെങ്കില്‍ അതുപോലെയാ എഴുതണെ...

റീനി said...

പാര്‍വതി, ഭാരമില്ലാത്ത സ്വപ്നങ്ങള്‍ പോലെ, കാറ്റില്‍ പറക്കുന്ന തുവലുകള്‍ പോലെ, പാര്‍വതിയുടെ വികാരവിചാരധാരകള്‍ വീണ്ടും ഒഴുകിവരട്ടെ.

Aravishiva said...

മാന്നാര്‍ മത്തായി സ്പീക്കിങ്ങിലെ ഒരു രംഗം അനുസ്മരിപ്പിച്ചോട്ടെ...കിണറ്റിലേക്കു നോക്കി വാണി വിശ്വനാഥ് ഇന്നസെന്റിനോട് ഈ ആഴങ്ങളില്‍ ഊര്‍ന്നു പോകാന്‍ എന്തു സുഖമാ അല്ലേ എന്ന മട്ടില്‍ ചില ഡയലോഗ് അടിയ്ക്കുമ്പോള്‍ ഇന്നസെന്റ് വിരളുകയും വാണി വിശ്വനാഥിനെ കിണറ്റിന്‍ കരയില്‍ നിന്ന് ഓടിച്ച് വിടുകയും ചെയ്യുന്ന്.അതിനുശേഷം ഇന്നസെന്റ് കിണറ്റിലേക്ക് നോക്കിയിട്ട് “കര്‍ത്താവേ എന്താ ആ പെണ്ണു പറഞ്ഞിട്ടു പോയത്.കേട്ടിട്ട് കൊതിയാവണൂ..”എന്നതുപോലെ പാറുച്ചേച്ചിയേ കേട്ടിട്ടു കൊതിയായിട്ട് പാടില്യ...

മീനാക്ഷി said...

മനോഹരമായിരിക്കുന്നു.

മുസ്തഫ|musthapha said...

ഒരു കാറ്റിന്റെ ചൂളം വിളി പോലെ,പിന്നെ യാത്ര പറഞ്ഞ് പോവുന്ന രാത്രി വണ്ടിയുടെ സ്വരം പോലെ,പിന്നെ സ്വപ്നമില്ലാത്ത ഉറക്കം പോലെ ശാന്തമായ നിശബ്ദത...

എത്ര മനോഹരം...!

നന്നായിരിക്കുന്നു പാര്‍വ്വതി... വളരെ നന്നായിരിക്കുന്നു.

സ്വാര്‍ത്ഥന്‍ said...

നല്ല എഴുത്ത്, പാറൂ...
കവിതയില്‍ ലയിച്ച സുഖം!

“കൈ വിടാന്‍ പലപ്പോഴും തോന്നാറുണ്ട്,തിരിച്ചൊരു വരവില്ല എന്ന് സ്വാര്‍ത്ഥമായി മനസ്സ് അപ്പോളോര്‍മ്മപെടുത്തും,അപ്പോ കൈവരിയില്‍ മുറുക്കിപിടിക്കും.“
മനസ്സിന്റെ ഈ സ്വാര്‍ത്ഥത ഒരിക്കലും കൈവെടിയാന്‍ ഇടയാകാതിരിക്കട്ടെ :)

വാളൂരാന്‍ said...

സ്വപ്നങ്ങള്‍...... ഇന്നുവരേക്കും പറഞ്ഞു പഴകാത്തതാണ്‌, പിന്നെ വാക്കുകളുടെ ഉണര്‍വും കൂടിയാവുമ്പോള്‍ നല്ല അനുഭവം കിട്ടുന്നു.... വീണ്ടും ഇതുപോലെ എഴുതാന്‍ പറ്റട്ടെ....

കര്‍ണ്ണന്‍ said...

കൊള്ളാം ഭാരമുള്ള സ്വപ്നങ്ങളും ഭാരമില്ലാത്ത സ്വപ്നങ്ങളും അതില്‍ ഞാനും ഈ തൂവല്പോലെ ഭാരമില്ലാതെ ഒഴുകുമോ എന്നു ചോദിക്കാന്‍ നല്ല ധൈര്യം വേണം പാര്‍വ്വതി.. സ്വപ്നങ്ങള് തുടരട്ടെ, ഒരു സ്വപ്നാടകന്‍

ലിഡിയ said...

ഇഞ്ചി പെണ്ണേ..വന്നതില്‍ ഒത്തിരി സന്തോഷം :-)

റീനി :-)

അരവിശിവോ :-)

മീനു :-)

അഗ്രജാ :-)

സ്വാര്‍ത്ഥാ :-)

മുരളി :-) മോന്റെ പടം കണ്ടു.എന്താ പറയണ്ടേന്ന് അറിയില്ല.

കര്‍ണ്ണാ :-),വന്നതില്‍ കണ്ടതില്‍ സന്തോഷം.

-പാര്‍വതി.

RP said...

ഓരോ വരിയും വളരെ മനോഹരമായിട്ടെഴുതിയിരിക്കണൂ... ശരിക്കും ഇഷ്ടപ്പെട്ടു പാര്‍വതീ.

ഇതെന്താ ഇങ്ങനെ? ഈ വേഡ് വെരി പറയണൂ ഞാന്‍ എഴുതണതൊന്നും ശരിയല്ലാന്ന്. രന്ട് കണ്ണോന്ടും ശരിക്ക് നോക്കീട്ട് തന്നെയാ ഞാന്‍ എഴുതണേ.

ബിന്ദു said...

എനിക്കിതിഷ്ടാ‍യി. :) ഒരു തൂവലാവാന്‍ പറ്റുകയായിരുന്നെങ്കില്‍... പറന്ന് പറന്ന് പോയി അച്ഛനേയും അമ്മയേയും കണ്ടിട്ട് വരാമായിരുന്നു. ഒരു സ്വപ്നം.:)

ലിഡിയ said...

ആര്‍പ്പീ :-)എനിക്കും ഇതേ ഗതി,ഒന്നാമതേ കണ്ണിത്തിരി പിന്നോട്ടാ..അതിന്റെ കൂടെ എന്നെകൊണ്ട് രണ്ടും മുന്നും വട്ടം റ്റൈപ്പ് ചെയ്യിക്കും ഈ വേഡ് വെരി..എന്തോ മുന്‍ ജന്മ വൈരാഗ്യം ഉള്ള പോലെ.

ബിന്ദൂട്ട്യേ :-) തൂവലിന് പക്ഷേ അതിനിഷ്ടമുള്ള സ്ഥലത്തേയ്ക്ക് പറക്കാന്‍ പറ്റില്ലല്ലോ,കാറ്റിന്റെ കൂടെ അങ്ങ് പോവാനല്ലേ പറ്റു..അച്ഛനേം അമ്മേം ഒക്കെ കാണാട്ടോ.ഡോണ്ട് വറി..

-പാര്‍വതി.

Unknown said...

ചിന്തകളെ ഭംഗിയായി വിവരിച്ചിരിക്കുനു. എന്നത്തേക്കാളും മെച്ചം.