“നിനക്ക് മരണത്തെ പേടിയുണ്ടോ..?”
അവളുടെ ഇളം തവിട്ട് നിറമുള്ള കൃഷ്ണമണികള്‍ക്ക് വല്ലാത്ത തിളക്കമുണ്ടായിരുന്നു..ഇനി അതിന്റെ ഭംഗി കളയണ്ടെന്ന് അവന് കരുതി.
“ഇല്ല,നീ അരികിലുണ്ടെങ്കില്‍ മരണം പോലും എത്ര സുന്ദരം”,
“സ്നേഹം ഒരു ഭ്രാന്താണല്ലേ...അല്ല വെറും സ്വാര്‍ത്ഥതയാണ്, അല്ല ജീവിതത്തിനും മരണത്തിനും,പ്രത്യാശയ്ക്കും ആത്മഹത്യയ്ക്കും ഇടയിലുള്ള നൂല്പാലമാണ്”
വിദൂരതയിലെവിടെയോ കണ്ണ് നട്ട് അവള് തുടര്‍ന്നു.
ആരെങ്കിലുമായി അടിയുണ്ടായോ..അവളുടെ സ്വപ്ന ലോകത്തിന്റെ പ്രകാശവേഗങ്ങള്‍ മനസ്സിലാക്കാന്‍ ഒരിക്കലും അവനായിരുന്നില്ല.
“നിന്നെ ഞാന്‍ എന്ത് മാത്രം സ്നേഹിച്ചിരുന്നു..എല്ലാം പറയുന്ന സുഹൃത്തായീ..പ്രണയത്തിന്റെ തേനുണ്ണുന്ന കാമുകനായി..എല്ലാം, എന്നിട്ടും”
അവളുടെ കണ്ണുകള്‍ക്ക് തിളക്കം കൂടുന്നുണ്ടെന്ന് അവന് തോന്നി.
കണ്ണിനു മുകളില്‍ ഒരു പാട വന്ന് മൂടിയത് പോലെ...തലയ്ക്കൊരു മന്ദത..അവള് ഇത്ര ഗഹനമായി എന്താണ് നോക്കുന്നത് എന്ന് പണിപ്പെട്ട് ശ്രദ്ധിച്ചു..
മറവിയിലെവിടെയോ മറഞ്ഞ് പോയിട്ടും ഒരു രസത്തിന് സൂക്ഷിച്ച് വച്ചിരുന്ന കോളേജ് പ്രണയിനിയുടെ ഫോട്ടോ അവളുടെ കയ്യില്‍.അന്നൊരു ദിവസം ഓര്‍മ്മകളുടെ പഴമ്പുരാണങ്ങള് എന്ന് പറഞ്ഞ് എല്ലാം അവള് കാണ്‍കെ കത്തിക്കവെ മനപ്പൂര്‍വ്വം മാറ്റിവച്ചതായിരുന്നു ഇത്.പിന്നെയെന്നെങ്കിലും കൂട്ടുകാരുടെ കൂടെ വെടിപറഞ്ഞിരിക്കുമ്പോള്‍ ഗര്‍വ്വം കൊള്ളാന്‍.
മുകളിലേയ്ക്ക് മറിഞ്ഞ് പോകുന്ന കൃഷ്ണമണികളിലൂടെ അവള് ആ ചിത്രത്തെ സംതൃപ്തമായ മന്ദഹാസത്തോടെ വരഞ്ഞ് കീറുന്നതവന്‍ കണ്ടു.
-പാര്‍വതി.
15 comments:
"സ്നേഹം ഒരു ഭ്രാന്താണല്ലേ...അല്ല വെറും സ്വാര്‍ത്ഥതയാണ്, അല്ല ജീവിതത്തിനും മരണത്തിനും,പ്രത്യാശയ്ക്കും ആത്മഹത്യയ്ക്കും ഇടയിലുള്ള നൂല്പാലമാണ്”
പ്രണയിക്കുന്നവര്‍ സൂക്ഷിക്കുക..
ബാച്ചിലറിനും പെണ്ണിനെ കെട്ടിയ ആണിനും ബാധകം :-)
(പെണ്ണില്ലാതെ ആണുണ്ടോ??) ;-)
-പാര്‍വതി.
സ്നേഹം, കെടാതെ തെളിയുന്ന വിളക്കാണ്. നഷ്ടപ്പെടുന്ന ഓര്‍മ്മകള്‍ക്കും, നശിപ്പിച്ചുകളയുന്ന ചിത്രങ്ങള്‍ക്കും, മറവിയില്‍ മൂടിപ്പോകുന്ന നനുത്ത സ്പര്‍ശങ്ങള്‍ക്കും എത്തിപ്പിടിക്കാന്‍ പറ്റാതെ, എവിടെയോ നിറഞ്ഞ് നില്ക്കുന്ന ദീപം.
സൂ-
സ്നേഹം,പ്രണയം..അങ്ങനെ “ഈ വര്ണ്ണഭൂമിയാം ഭൂമിക്ക്” സൌന്ദര്യം കൂട്ടുന്ന എല്ലാ ഘടകങ്ങളും വളരെ സബ്ഡ്യൂഡ് ആയി പോവുന്നോ എന്നൊരു തോന്നല്‍.
പിന്നെ ഇങ്ങനെയൊരു കഥാതന്തു മനസ്സില്‍ വരാന്‍ കാരണങ്ങള്‍
1.ബ്ലൊഗ് തറവാടിന്റെ ഉമ്മറത്ത് ആണായി പിറന്ന ചേകവന്മാരൊക്കെ കച്ചകെട്ടി ചേരിതിരിഞ്ഞ് വടംവലി നടത്തുന്നു..
ഒരു വശക്കാരുടെ പ്രാര്‍ത്ഥന”ഇപ്പറയുന്നതൊന്നും ഭാര്യ അറിയരുതേന്ന്”
മറുവശത്തിന്റെ ഉള്ളിലിരുപ്പ്”എന്നാലും ഭാര്യയുണ്ടായിരുന്നെങ്കില്‍ ബ്രഡ് ജില്ലറ്റ് കൂട്ടി തിന്നാതെ വായ്ക്ക് രുചിയായി തിന്നാമായിരുന്നു,വൃത്തിയായി നടക്കാമായിരുന്നു,സാരമില്ല ഒരടിക്ക് വകയുണ്ടായാല് അത്ര സന്തോഷം”
2.നാലുകെട്ടിനകത്ത് വാശിയേറിയ മറ്റൊരു തര്‍ക്കം,ഇത്തിരി ചൂട് കൂടുതലാണ് അവിടെ..സ്ത്രീ സ്വാതന്ത്ര്യമാണ് വിഷയം..
ഒരു കഥയുണ്ട്..മഹിഷാസുരനേയും അത് പോലെ പേര് കേട്ട മറ്റ് പല അസുരന്മാരേയും വധിച്ചത് സ്ത്രീകളാണ്.(രാവണനെ ഹനുമാന്റെ ചുമലിലിരുന്ന് സീതാദേവിയാണ് വധിച്ചതെന്നും കഥയുണ്ട്),ഇതിന് കാരണമാരഞ്ഞ നാരദരോട് പ്രപഞ്ച സൃഷ്ടാവ് പറഞ്ഞത്രെ..
ഉല്പത്തിക്കും ഉറവിടമായ സ്ത്രീയെ തടുക്കാന്‍ ഞാനെന്ന ബ്രഹ്മനുമാവില്ല,പിന്നെയുള്ള രക്ഷ അവളും ഭൂമീദേവിയെ പോലെയാണ്,അതാണവളുടെ ബലഹീനതയും.
നാമാരെന്ന് നാമറിയുമ്പോള്‍ നമ്മള് സ്വതന്ത്രരാകുന്നു നമ്മുടെ ശക്തിയും ബലഹീനതയും നാമറുയുമ്പോള് നാം സ്വതന്ത്രരാകുന്നു.(ആശ:ഭഗവത് ഗീത)
ഇതൊക്കെ കണ്ട് ചിന്തിച്ചിരുന്നപ്പോള്‍ ഈ കഥ ഉരുത്തിരിഞ്ഞു.
-പാര്‍വതി.
സ്നേഹം ഭ്രാന്താണോ? അറിയില്ല. എന്നാലും കൈവിട്ട സ്നേഹത്തിന് ഭ്രാന്തമായ ഒരു പിന് വിളിയുണ്ട്.എന്നും അസ്വസ്ഥതയുണ്ടാക്കുന്ന് ഒരു പിന് വിളി.
പിന്നെന്നെങ്കിലും കൂട്ടുകാരുടെ മുന്നില്‍ വെടി പറഞ്ഞിരിക്കുമ്പോള്‍ ഗര്‍വ്വ് കൊള്ളാന്‍ ...!!!!
പ്രണയനഷ്ടങ്ങളുടെ നൊമ്പരം മനസ്സിലാക്കാന്‍ പുരുഷധിക്കാരികള്ക്ക് ഒരിക്കലും കഴിയില്ല പ്രേമാ. അതിന് പെണ് വിശാലത വേണം. അവന്മാര്ക്ക് നേടിയെടുക്കലിന്റെ സ്വപ്നങ്ങളേയുള്ളൂ. വിശ്വസിക്കരുത് പ്രേമാ, അവന്മാരുടെ സ്വകാര്യവിലാപങ്ങളെല്ലാം ബാര്മേശക്കൂട്ടത്തില് മറ്റവന്മാരുടെ ചുണ്ടീമ്പലുകള് കണ്ട് രസിക്കാന്‍ വേണ്ടി കാണിക്കുന്ന നാടകങ്ങള്‍ മാത്രം - ഈയുള്ളവന്റെ ഒരു കഥപാത്രം പറഞ്ഞ വാചകങ്ങളാണ് (പെണ് മാറാട്ടം എന്ന കഥയില്‍) പെട്ടെന്ന് ഓര്‍മ്മ വന്നത്. അതില്‍ എന്തോ ഒരു സത്യമുള്ളതുകൊണ്ടാകുമോാ ചിന്തയിലെ ഈ സമാനത..?!
നന്നായിരിക്കുന്നു പാര്‍വ്വതി. എല്ലാ ആശംസകളും!
പാറൂ, പ്രണയം കാലാതിവര്‍ത്തിയാണ്. വിവാഹത്തിനു മുന്‍പ് ഉണ്ടായിരുന്ന പ്രണയത്തിന്റെ മധുരം, അല്ലെങ്കില്‍ ഊഷ്മളമായ ഓര്‍മ്മകള്‍ ഒരു പുരുഷനും ഒരു കാലത്തും മറക്കുന്നില്ല. സ്ത്രീകളും അങ്ങിനെ തന്നെയാണ്.വിവാഹ ജീവതം എന്നത് ഒരു തരം സമവായം ആണ്. പരസ്പരം സഹകരിച്ച് മുന്നോട്ട് തുഴയെറിയുന്ന ഒരു കൊതുമ്പ് വഞ്ചി. തിരമാലകളിലും, കൊടുങ്കാറ്റിലും പരസ്പരം കെട്ടിപ്പിടിച്ച്, ഒരുമിച്ച് തുഴയെറിഞ്ഞ് അവര്‍ പോകുന്നു. ഉലയാതെ. ആ തോണിയൊന്നുലഞ്ഞാല്...തീര്‍ന്നു.എല്ലാം.
പാര്‍വതി, ഒരു പെണ്ണിന്റെ കുറച്ചുനിമിഷങ്ങളിലെ വികാരങ്ങളെക്കുറിച്ചല്ലേ എഴുതിയത്.അതുകൊണ്ടാവാം സ്നേഹം സ്വാര്ത്വമാണെന്നും സ്നേഹം ഭ്രാന്താണെന്നും അവള്‍ക്ക് തോന്നിയത്. ശരിയായ പ്രേമത്തില്‍ ഇതു രണ്ടും പാടില്ല എന്നവള്‍ക്ക് മനസ്സിലാവട്ടെ. തമ്മിലുള്ളൊരു ധാരണ, മനസ്സിലാക്കല്‍ അതൊക്കയല്ലേ സ്നേഹത്തിന്റെയും പ്രേമത്തിന്റെയും അടിസ്ഥാനം.
ആനംഗാരി, ആദ്യാനുരാഗം ചന്ദ്രക്കലപോലെയാണ്. കറുത്തവാവിന്റെ കഠിനതമസ്സ് അതിനെ മൂടിയാലും അതിനടിയില്‍ പുഞ്ചിരിക്കുന്ന ഇന്ദുലേഖ എപ്പോഴും ഉണ്ടാവും. എന്‍. മോഹനന്റെ "ഒരിക്കല്‍" വായിച്ചിട്ടുണ്ടോ? അദ്ദേഹത്തിന്റെ ആദ്യ പ്രേമത്തിനെക്കുറിച്ച് എത്ര ഭംഗിയായി എഴുതിയിരിക്കുന്നു.
ജീവിതത്തില്‍ ഒരാളെമാത്രമേ പ്രേമിക്കൂ എന്നോ സ്നേഹിക്കൂ എന്നോ ഉറപ്പിക്കാന്‍ പറ്റുമോ? തീര്‍ച്ചയായും ഭാര്യയും ഭര്‍ത്താവും പരസ്പരം വാദിച്ച് 'നിന്നെ മാത്രമാണ് ഞാന്‍ സ്നേഹിച്ചിട്ടുള്ളൂ, പ്രേമിച്ചിട്ടുള്ളൂ.... നീയല്ലാതെ വേറെ ആരെയും എനിക്ക് പ്രേമിക്കാനാവില്ല' എന്ന് പറയുമ്പോഴും അതില്‍ എത്ര മാത്രം സത്യസന്ധതയുണ്ട്?
പ്രേമം.... അത് ആര്‍ക്കും ആരോടും തോന്നാം.... പക്ഷെ, സമൂഹം അംഗീകരിച്ച രീതിയില്‍ മാത്രമേ അതിനെ പരസ്യപ്പെടുത്താന്‍ പറ്റൂ... വിവാഹജീവിതം എല്ലാവര്ക്കും ഒരു പരസ്പര സഹകരണമാണ്.....കുറ്റങ്ങളും കുറവുകളും പരസ്പരം തിരുത്തുകയും പൊറുക്കുകയും വഴക്ക് കൂടുകയും വീണ്ടും ഇണങ്ങുകയും... അങ്ങനെ അങ്ങനെ....
എങ്കിലും പല പ്രേമങ്ങളും (പഴയതും പുതിയതും) മനസ്സുകളില്‍ വിരഹിക്കുന്നുണ്ടാകാം... ഈ വിവാഹബന്ധങ്ങളെ ബാധിക്കാത്ത തരത്തില്‍ മാത്രം...
സ്നേഹം ഏറ്റവും വലിയ സാന്ത്വനമാണെന്ന് ഞാന്‍ മന്സ്സിലാക്കുന്നു. ആദ്യപ്രണയവും രണ്ടാമത്തെ പ്രണയവും തമ്മിലുള്ള വ്യത്യാസം എനിക്കറിയില്ല. കാരണം എനിക്ക് ആദ്യപ്രണയമേ ഉണ്ടായിട്ടുള്ളൂ.
പാര്‍വ്വതീ നന്നായിരിക്കുന്നു കെട്ടോ... കഥ ഉരിത്തിരിഞ്ഞ കമന്റ് വായിച്ച് അറിയാതെ ചിരിച്ചു
"സ്നേഹം ഒരു ഭ്രാന്താണല്ലേ...അല്ല വെറും സ്വാര്‍ത്ഥതയാണ്, അല്ല ജീവിതത്തിനും മരണത്തിനും,പ്രത്യാശയ്ക്കും ആത്മഹത്യയ്ക്കും ഇടയിലുള്ള നൂല്പാലമാണ്”
പ്രണയിക്കുന്നവര്‍ സൂക്ഷിക്കുക..
ബാച്ചിലറിനും പെണ്ണിനെ കെട്ടിയ ആണിനും ബാധകം :-)
(പെണ്ണില്ലാതെ ആണുണ്ടോ??) ;-)
ഇതൊന്നുമല്ല സ്നേഹം,നാം സ്നേഹിക്കുന്നു എന്നൊരാളോട് ചിന്തിക്കാതെ പറയാന്‍ കഴിയുമോ?, സ്നേഹിക്കുന്നു എനൂ നാം തിരിച്ചറിഞ്ഞതിനു ശേഷമുള്ള മനസ്സ് തീര്‍ച്ചയായും കളങ്കപ്പെട്ട മനസ്സാണ്, ശ്രദ്ധാപൂര്‍വം ചിന്തിച്ചുനോക്കൂ, സത്യം പറഞ്ഞാല്‍ ഒരളെ സ്നേഹിച്ചുകൊണ്ടിരിക്കുന്നു എന്നുള്ള തിരിച്ചറിവു വരെയേ, യഥാര്‍ഥ സ്നേഹം നിലനില്ക്കുന്നുള്ളൂ. അതില്പിന്നെയെല്ലാം മായമാണ്. അതുകൊണ്ടുതന്നെ അതില്‍പ്പിന്നെ സ്നേഹത്തിന്റെ പേരിലുള്ള വിലാപങ്ങള്‍ക്കു യാതൊരു അര്‍ത്ഥവുമില്ല
എന്താണ് സ്നേഹമെന്നു ചോദിച്ചാല്‍ ശിശു പറയും മനസ്സിലാക്കലാണ് സ്നേഹമെന്ന്, അണുവില്‍നിന്ന് അണുവിലേക്കുള്ള മനസ്സിലാക്കല്‍, അതും മുന്‍വിധികളോ,വ്യവസ്ഥാപിത മാര്ഗ്ഗങ്ങളോയില്ലാതെയുള്ള മനസ്സിലാക്കല്‍,
പെണ്ണില്ലാതെ ആണുണ്ടോയെന്ന ചോദ്യത്തിനു എന്തു മറുപടി പറയണം? ശിശുവിന്റെ അഭിപ്രായത്തില്‍ 'ഒന്നില്ലാതെ ഒന്നുമില്ല' ഈ പ്രപഞ്ചത്തിലെ എല്ല സൃഷ്ടികളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു, ഒന്നിനേയും ഒന്നില്‍ നിന്നടര്ത്തിമാറ്റാന് സാധിക്കില്ല, അഥവാ അതിനു ശ്രമിച്ചാല്‍, വെള്ളത്തില്‍നിന്നും പുറത്തിട്ട മീന്‍ കുഞ്ഞിനെപ്പോലെ അത് മൃതിയടഞ്ഞുപോകുകയേയുള്ളൂ.
gvmjതണുപ്പന്‍ :-)
ബെന്യാമീന്- വരവിന് നന്ദി. :-)
അനംഗാരീ : താങ്കള്‍ പറഞ്ഞതൊക്കെ ഞാന്‍ സമ്മതിക്കുന്നു, ആ വിശ്വാസം അടര്‍ന്ന് പോയാല്‍,അത് അറിഞ്ഞ് കൊണ്ട് തന്നെ തകര്ക്കപെട്ടതാണെന്ന തിരിച്ചറിവുണ്ടായാല്‍?2 വഴിയുണ്ട് 1.സ്വന്തം വിധിയെ പഴിച്ച്,അവിടെ നിന്ന് ഹൃദയം തകര്‍ന്നോ അല്ലെങ്കില്‍ അല്പം ശുഭാപ്തി വിശ്വാസത്തോടെയോ നടന്നകലാം.2.എന്നെങ്കിലും ഒരിക്കലെങ്കിലും സ്നേഹത്തിന്റെ ന്യായാസനത്തെ അഭിമുഖീകരിക്കാന്‍ അവര്‍ക്ക് അവസരം ഒരുക്കി കൊടുക്കുന്നവരാവാം.
റീനി: പ്രണയത്തിന്റെ നിര്‍വചനങ്ങളും,കുളിര്‍മ്മയും അല്ല എന്റെ മനസ്സില്‍ എന്നെ വിശ്വാസം മുറിഞ്ഞതിന്റെ തകര്‍ച്ചയാണ്.അതും സ്നേഹത്തിന്റെ എല്ലാ തത്വങ്ങളും അനുസരിച്ച അവളെ അതറിഞ്ഞു തന്നെ വിഡ്ഡീയാക്കിയതിന്റെ പാതകമാണ്..ഇവിറ്റെ നിന്ന് സ്നേഹം പുണ്യ്യമാണെന്നോ..എന്റെ തകര്‍ച്ച ഒരു നിമിഷത്തിന്റെ വികാരം മാത്രമാണെന്നോ,അല്ലെങ്കില്‍ അവന് വിശ്വാസവഞ്ചന കാണിച്ചാലും അവനെ സ്നേഹിക്കുന്നുവെന്ന ഭൂമീദേവിയെ പോലെ ക്ഷമിക്കുന്ന സ്ത്രീത്വത്തിന്റെ പുണ്യമോ എങ്ങനെയാണ് ഞാന്‍ മനസ്സിലാക്കേണ്ടത്?
സൂര്യോദയം : വിധിയുടെ ചതുരംഗകളികള്‍ നമ്മുടെ നിയമങ്ങള്‍ക്കും അപ്പുറമാണ്..വിശ്വാസത്തിന്റെ തകര്ക്കപെടലാണ് എന്റെ വിഷയം.
ഇത്തിരി :-)വിശ്വാസമാണ് ആല്‍ഫയും ഒമേഗയും എന്ന് പറയുകയായിരുന്നു ഞാന്‍.
ശിശു: കുഞ്ഞല്ലേ, അത് കൊണ്ട് ആദ്യം തന്നെ ചേച്ചി ഒരു കാര്യം പറയാം,ജീവിതകാലം മുഴുവന്‍ ആവശ്യമുള്ളത് “ഒരിക്കലും ഒരു മുഴുചിത്രത്തെ വിഭിന്നമാക്കി പിന്നെ അര്‍ത്ഥം തിരയരുത്..പണ്ട് നാല് അന്ധന്മാര് ആനയെ കണ്ട കഥ കേട്ടിട്ടില്ലേ..ഈ കഥയിയുടെ സാരമറിയാത്തത് കൊണ്ടാണ് പല കുടുംബ കലഹങ്ങളും എന്നും പിറവി കൊള്ളുന്നത്.
ശിശു പറഞ്ഞത് തന്നെയാണ് ശരി സ്നേഹം മനസ്സിലാക്കലാണ്,വിശ്വാസത്തിന്റെ ആണിക്കല്ലില്‍ പടുതുയര്ത്തപെട്ട ചില്ല് കൊട്ടാരമാണ്.
“പെണ്ണീല്ലാതെ ആണുണ്ടോ?” അത് കമന്റിന്റെ ഭാദമല്ലേ..എന്റെ ഈറ്റവും ഇഷ്ടപെട്ട കണ്‍സപ്റ്റ് തന്നെ അര്ദ്ധനാരീശ്വരന്റേതാണ്..അതില്‍ എല്ലാം അടങ്ങിയിരിക്കുന്നു.
വന്ന് കണ്ട് കുറിപ്പെഴുതിപോയ എല്ലാവര്ക്കും നന്ദി.
പാറുകുട്ടി, എപ്പോഴും ചിന്താശകലങ്ങള്‍ ഉള്ള കഥകളണല്ലോ?
പ്രേമം,പ്രണയം,അനുരാഗം, സ്നേഹം എന്നല്ലെ?
മിക്കവാറും അനുരാഗം വരയെ നമുക്ക് പോകനാകൂ എന്നതാണ് പ്രശ്നമെന്ന് തോന്നുന്നു. സ്നേഹത്തിലെത്തിയാല് പിന്നെ ഞാനും നീയും ഇല്ല നമ്മളലേ ഉള്ളൂ.
ഓഫ്:
പാറു പറയുന്നു. “നാമാരെന്ന് നാമറിയുമ്പോള്‍ നമ്മള് സ്വതന്ത്രരാകുന്നു നമ്മുടെ ശക്തിയും ബലഹീനതയും നാമറുയുമ്പോള് നാം സ്വതന്ത്രരാകുന്നു“
ഞാന്‍: അതിനു നാം ആരെന്നു നമ്മള് മനസ്സിലാക്കില്ലല്ലോ.
(ഒരു പുരാണ കഥാപാത്രമില്ലേ? സ്വന്തം ശക്തി ഒരിക്കലും സ്വയം മനസ്സിലാകാത്ത ഒരു കഥപാത്രം. അതാണാവൊ ഇനി നമ്മള്?)
സ്നേഹത്തെക്കുറിച്ച് ഞാനെന്തുപറയാനാണ്... ഇവിടെ കണ്ടതാണല്ലോ അല്ലേ!
ഫോട്ടോ കീറിയതു കൊണ്ട് അവന്റെ മനസ്സില്‍ നിന്ന് ഓര്‍മ്മകള്‍ മായില്ലല്ലോ.മനസ്സില്‍ നിന്നും മായണമെങ്കില്‍ ഭാര്യസ്നേഹം കൊണ്ട് കാമുകിയെ ജയിക്കണം ഫൊട്ടൊ അവന് തന്നെ കീറീ കളയും അപ്പോള്‍.
എന്താ എഴുതുക? മറ്റു പലതിലും എന്നതു പോലെ സ്നേഹവും വിശ്വാസമാണ് എന്നെനിക്കു തോന്നുന്നു. :)
Post a Comment