തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Saturday, November 06, 2010

തീരങ്ങള്‍ തകരുമ്പോള്‍..

തീരങ്ങള്‍ തകരുമ്പോള്‍..

തണല്‍മരങ്ങള്‍ വീഴുമ്പോള്‍, തീരങ്ങള്‍ തകരുമ്പോള്‍
നദികള്‍ വിതുമ്പാറുണ്ടോ, കാടുകള്‍ കരയാറുണ്ടോ..
വിട്ടൊന്ന് മിടിക്കുന്ന ഹ്രുദയത്തിന്‍ തുടിപ്പ് പോലെ
ഇടയ്ക്കൊന്ന് മിടിക്കുന്നതീ ഭൂമിയുടെ തേങ്ങലാണൊ..

കരയാന്‍ മറന്നും, ചിരിയെ വെറുത്തും
തീരങ്ങളിലടുക്കാതെ പിടഞ്ഞൊഴുകിയൊരു മനുഷ്യമനസ്സും
ഒഴുകിത്തീര്‍ന്ന മഷിയുണങ്ങിപ്പിടിച്ചൊരു പേനയും (അല്ല..)
മലയാളമെഴുതാനുതകുന്നൊരു യന്ത്രവും

ഒന്നിച്ചൊരു യാത്ര പോകുകയാണിവിടെ,
തഴുകാത്ത പോന്നൊരു തീരങ്ങള്‍ തേടി,പണ്ടൊരു
കരിയിലയും മണ്‍കട്ടയുമെങ്ങോ പോയ പോലെ

-പാര്‍വതി.

5 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ഒന്നിച്ചൊരു യാത്ര പോകുകയാണിവിടെ,
തഴുകാത്ത പോന്നൊരു തീരങ്ങള്‍ തേടി,പണ്ടൊരു
കരിയിലയും മണ്‍കട്ടയുമെങ്ങോ പോയ പോലെ

മണ്ണാങ്കട്ട ആരാ?

Lidiya Joy said...

ഒരു മഴ പെയ്താലുടനെ മണ്ണോട് മണ്ണായി ചേരുന്ന മണ്ണാങ്കട്ട ഞാനും, കരിയിലയായി കൂട്ട് വരുന്നത് മൊഴി കീമാനും :)

ഉപാസന || Upasana said...

:-))

keralafarmer said...

പഴയ ബ്ലോഗര്‍മാരെ തെടിയിറങ്ങിയതാണ്. അങ്ങിനെ ഇവിടെയും എത്തി.

മഴത്തുള്ളികള്‍ said...

വളരെ നാളുകള്‍ക്ക് ശേഷമാണല്ലോ ഈ രചന. കൊള്ളാം.

:)