തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Tuesday, July 07, 2009

ദൈവം വിതുമ്പുന്നു

സ്വാര്‍തഥ മോഹങ്ങളുടെ യാഗ കുണ്ടങ്ങളില്‍ നിന്ന്-
അശുദ്ധമാം ദൂപമുയര്‍ന്നാകാശവും കടന്ന് സ്വര്‍ഗ്ഗത്തിലെത്തെവെ,
തിങ്ങി നിറയുന്ന വിഷപ്പുകയില്‍ നിന്നൊന്നൊഴിഞ്ഞ്-
മാറിയിയൊന്നിരിക്കാന്‍ ദൈവമൊരിടം തേടുന്നു.

മഴ പെയ്യുവാന്‍ യാഗം, പെയ്തു തോരാനൊരു യാഗം..
അന്യന്റെ സ്വത്ത് സ്വന്തമാക്കാന്‍, അന്യന്റെ ഭാര്യയും സ്വന്തമാവാന്‍-
സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞിനെ കുരുതിയാക്കിയും യാഗം..
കുരുതിക്ക് വേണ്ടി കൈക്കുഞ്ഞിനെ വിലയ്ക്ക് വാങ്ങിച്ചും യാഗം..

ആവാസവ്യവസ്ഥിതിയുടെ അട്ടം മറിച്ചിട്ട മനുഷ്യകുലമെല്ലാ-
പ്രകൃതി നിയമവും ഭേദിച്ചൊരു പ്ലേഗ് പോലെ പടരുമ്പോള്‍,
വിഷം വമിക്കുന്ന ചവറ് ഭൂമിക്ക് പുറത്തും ചൊരിഞ്ഞതിനാല്‍-
തുള വിണ പ്രാണന്റെ പാളിയാല്‍ പുഴു പോലെ വെന്തുരുകുമ്പോള്‍,

ഇനിയിമൊടുങ്ങാത്ത യാഗങ്ങളുടെ പുകയെങ്ങും പടരുമ്പോള്‍,
ആകാശവും ഭേദിച്ചത് സ്വര്‍ഗത്തിലെത്തുമ്പോള്‍ ദൈവം വിതുമ്പുന്നു.
തിങ്ങി നിറയുന്ന വിഷപ്പുകയില്‍ നിന്നൊന്നൊഴിഞ്ഞ്,
മാറിയിയൊന്നിരിക്കാന്‍ ദൈവമൊരിടം തേടുന്നു.

-പാര്‍വതി

11 comments:

Physel said...

നന്നായിരിക്കുന്നു...!!

ഓ.ടോ : “യാഗകുണ്ഡം“ എന്നൊന്നു തിരുത്തിയാൽ എന്നൊരു തോന്നൽ!

വരവൂരാൻ said...

തിങ്ങി നിറയുന്ന വിഷപ്പുകയില്‍ നിന്നൊന്നൊഴിഞ്ഞ്,
മാറിയിയൊന്നിരിക്കാന്‍ ദൈവമൊരിടം തേടുന്നു

നന്നായിരിക്കുന്നു...!!

സു | Su said...

എഴുതിയത് ഇഷ്ടമായി.

ചില അക്ഷരത്തെറ്റുകൾ ഉണ്ട്.

ഓ.ടോ. :- പാർവ്വതിയ്ക്കും കുടുംബത്തിനും സുഖമെന്ന് കരുതുന്നു. :)

ശ്രീ said...

നന്നായിട്ടുണ്ട്

അരുണ്‍ കായംകുളം said...

കൊള്ളാട്ടോ:)

ramaniga said...

pavam daivam!

പാര്‍വതി said...

ഫൈസല്‍, സു... എല്ലാരും ഇവിടൊക്കെ തന്നെ ഉണ്ടല്ലേ.. കണ്ടതില്‍ ഒത്തിരി സന്തോഷം ഉണ്ട് കേട്ടോ..
ഞാന്‍ ഓഫ് ലൈന്‍ മൊഴിയില്‍ ടൈപ്പ് ചെയ്ത് ഇവിടെ പേസ്റ്റ് ചേയ്യുകയാണ്..വരമൊഴിയൊന്നും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഓഫീസില്‍ സമ്മതിക്കില്ല. അതൊണ്ട് മലയാളം ടൈപ്പിങ്ങ് ഒരു മല്ലാണ്..

വരവൂരാനും, ശ്രീക്കും അരുണിനും രമണിക്കും ഇവിടെ വന്നതിനും കവിത വായിച്ചതിനും മനസ്സ് നിറഞ്ഞ നന്ദി.. ഒപ്പം നടക്കുന്ന കുറെ ആളുകള്‍ ഉണ്ടെന്നറിയുന്നതല്ലേ ഏറ്റവും വലിയ സന്തോഷം തന്നെ...

കുമാരന്‍ | kumaran said...

ഇഷ്ടപ്പെട്ടു.

വല്യമ്മായി said...

അപ്പോള്‍ കുറച്ച് ദിവസമായി ഇവിടെ ആളനക്കം ഉണ്ടല്ലേ?

പാര്‍വതി said...

നന്ദി കുമാരാ,,

ഹായ് വല്യമ്മായീ... എന്റെ കാര്യം കുണ്ടകുളത്തിലെ തവളെ പോലാ. കുറച്ച് നാള്‍ കൂട്ടുകാരോടൊക്കെ കൂടി പോക്രോം.. പോക്രോം.. വച്ചു കഴിയുമ്പോള്‍ പിന്നെ പോയി പൊത്തിലൊളിച്ചിരിക്കാന്‍ തോന്നും, പിന്നെ അത് മടുക്കുമ്പോല് പിന്നേ കുട്ടുകാരെ തേടി ഇറങ്ങുക..അല്ലാണ്ട് ഒരു ലക്ഷ്യബോധമുള്ള ജീവിതം എനിക്കിക്കൊക്കെ മടിയന്റെ മലകയറ്റം പോലെയല്ലേ :)
വന്നതിന് താങ്ക്സ് ട്ടോ..

chithrakaran:ചിത്രകാരന്‍ said...

വിഷപ്പുകയേറ്റ് ദൈവം വിതുംബി കരയുന്നതായിരിക്കുമോ
മഴയായി പെയ്യുന്നത് !
ദൈവം ആകാശത്താണെന്ന വിശ്വാസത്തിനു മാറ്റം വരട്ടെ
എന്നാശംസിക്കുന്നു.