തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Thursday, June 18, 2009

ആത്മസത്ത..

ഉള്ളിലൊരു സൂര്യനുണരുന്നു,പിറവിയുടെ അനന്തവിഹായസെന്നെ പൊതിയുന്നു..ഉണര്‍‌വ്വിലുമുറക്കത്തിലുമറിയുന്നു ഞാനെന്നിലുയിരിടുന്നൊരു പ്രപഞ്ചകിരണത്തെ..

നേര്‍ത്തകാറ്റേല്‍ക്കുന്നുണ്ടാവുമോ, എന്റെ നെറ്റിയില്‍ പൊടിയുന്ന വിയര്‍പ്പറിയുന്നുവോ..നീണ്ടനിശബ്ദനിമിഷങ്ങളില്‍ നീയെന്റെ മനസ്സിന്റെ മിടിപ്പുകേള്‍ക്കുന്നുവോ..

നിന്റെ തുടിപ്പുകളറീയാതെ, നീയെന്നില്‍ നിറയുന്നൊരനൂഭൂതിമാത്രമായറിമ്പോള്‍..താരകള്‍ നിറഞ്ഞൊരാകാശം കാണുന്ന കുഞ്ഞിന്റെ മിഴികളില്‍ നിറയുന്നൊരമ്പരപ്പെന്നില്‍..

നീയെന്നെ അറിയാന്‍, ഞാന്‍ നിന്നെയാറിയാന്‍, അറിയാത്ത പാഥകളിലൊന്നിച്ചു ചരിക്കാന്‍-നിന്റെ മിഴികളിലൂടെയിനിയീ ആകാശവും ഭൂമിയും അവയുടെ ഞാന്‍ മറന്ന ഭാവങ്ങളും കാണാന്‍

കാത്തിരിപ്പിലാണ് ഞാന്‍.. കാലത്തിന്റെ കല്പടവുകള്‍ ചവുട്ടികയറിയൊരുന്നാളിലെന്റെ-കരവലയത്തിലമര്‍ന്നെന്നെ നിന്റെ കഥകള്‍ പറഞ്ഞുണര്‍‌ത്തുവാനതിലെന്റെ ആത്മസത്യം ഞാനറിയുവാന്‍..

-പാര്‍‌വതി

4 comments:

ലിഡിയ said...

ആത്മാവിന്റെ സത്യമറിയാന്‍.. അറിയാത്ത ലോകങ്ങളും,
നിറങ്ങളും, ഞാന്‍ മറന്ന ഭാവങ്ങളും നിന്നിലൂടറിയാന്‍...
കാത്തിരിക്കുകയാണ് ഞാന്‍ നിന്നെ..

Muralee Mukundan , ബിലാത്തിപട്ടണം said...

സത്തില്ലാത്തയൊരുമാമ്പഴമ്പോൽ
ആത്മാവിലുണ്ടോയൊരു സത്യം..?

chithrakaran:ചിത്രകാരന്‍ said...

സത്തന്വേഷണ പരീക്ഷണങ്ങള്‍...!!!

കരീം മാഷ്‌ said...

പാര്‍‌വതി
അന്വേഷണത്തിനഭിവാദ്യങ്ങള്‍ !