തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Friday, September 19, 2008

സത്യമെന്ന ബിന്ദു.

ലോകം ഒരു ബിന്ദുവില്‍ ഒതുങ്ങി നില്ക്കുന്നു.
എന്നിലിലുണരുന്ന സത്യത്തിന്റെ നിറവായി നീ..
നിന്നെയറിയാനെനിക്കിനി വേണമായിരം ജന്മങ്ങള്‍
എങ്കിലും നിയതിയുടെ കൈപിടിച്ചെങ്ങോ മറയുമ്പോഴും....
എന്റെ വഴിത്താരകളില്‍ നീരൂറ്റിത്തണുപ്പിക്കേണം നീ...
ഇനിയും കൂട്ടിമുട്ടാത്ത നമ്മുടെ വഴികളെങ്ങോതമ്മിലൊന്നിക്കു-
മെന്നയോര്മ്മയിലുറങ്ങാതെയുണരാതെ കാതോര്‍ക്കുകയാണ്‍ ഞാന്‍.

-പാര്‍വതി

6 comments:

ലിഡിയ said...

ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങള്‍..
വഴിപ്പലകളില്ലാത്ത വഴികള്‍.
നയിക്കുവാനൊരുങ്ങുന്ന നിയതിയേയും
വിലപറഞ്ഞൊതുക്കുന്ന പുതിയ ലോകം.

Unknown said...

നമസ്ക്കാരം!

ഇവിടെയൊക്കെയുണ്ടല്ലേ?

നിന്നെയറിയാനെനിക്കിനി വേണമായിരം ജന്മങ്ങള്‍
എങ്കിലും നിയതിയുടെ കൈപിടിച്ചെങ്ങോ മറയുമ്പോഴും....
എന്റെ വഴിത്താരകളില്‍ നീരൂറ്റിത്തണുപ്പിക്കേണം നീ...

:) സുഖല്ലേ??

കണ്ണൂരാന്‍ - KANNURAN said...

ബ്ലോഗു മറന്നില്ലെന്നത് സന്തോഷകരം.

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ജീവനോടെയുണ്ടല്ലേ....
സന്തോഷം......
വിഷാദം ഏന്ന subject ഇതുവരെ വിട്ടില്ലേ....
- ബിജോയ്

നരിക്കുന്നൻ said...

മനോഹരം. ഒറ്റവാക്കിലൊതുക്കുന്നു. ഈ വരികൾ ഒരുപാട് ഇഷ്ടമായി.

ലിഡിയ said...

നിഷാദ് :)

പ്രണയകവിതയല്ലാട്ടോ... ഞാന്‍ സത്യമായും സത്യത്തെ പറ്റി തന്നെയാണ്‌ എഴുതാന്‍ കരുതിയത്. വെറും ഒരു മനക്കുറിപ്പ്. അത്രേയുള്ളൂ :)

ബ്ളോഗ് എന്നും മനസ്സിലുണ്ടാവും. ഇല്ലേ കണ്ണൂരാന്‍ :) ?

ബിജോയ് ഇവിടെയുണ്ടായിരുന്നോ, ഞാന്‍ ഒരു മെയിലിന്‌ മറുപടി അയച്ച് നിങ്ങളെയൊക്കെ കാത്തിരിക്കുകയായിരുന്നല്ലോ :)

നന്ദി നരി :D

വിണ്ടും കണ്ടുമുട്ടുമെന്ന പ്രതീക്ഷയോടെ..
-പാര്‍വതി.