തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Sunday, May 11, 2008

എന്റെ കിളികൂട്...

സ്വപ്നങ്ങള്‍ കൊണ്ടൊരു കിളിക്കൂട്-
ഇന്ന് ഞാനുമൊരുക്കിയതിലൊരു കൂട്ടും.
ഇനി വിരിയുന്ന പ്രഭാതങ്ങളില്‍ കൂടെ നില്‍ക്കാന്‍,
സന്ധ്യ ചേക്കേറുമ്പോള്‍ കാവലായി നില്‍ക്കാന്‍.

വൈകിപ്പൊയെന്ന് തോന്നുന്നു, എങ്കിലും ആരും പിണങ്ങില്ലെന്ന വിശ്വാസത്തോടെ ഒരു കാര്യം പറയാം, ഞാനും ഒരു കല്യാണം കഴിച്ചു, ഇത്തിരി പെട്ടന്നായി പോയി, അതോണ്ട് വിരുന്ന് വിളിക്കാനും, സദ്യ ഒരുക്കാനും ഒന്നും പറ്റിയില്ല.

എന്നാലും നിങ്ങളുടെ എല്ലാം ആശീര്‍വാദങ്ങളും അനുഗ്രഹങ്ങളും എന്നും ഉണ്ടാവണം.ഈ സൌഹൃദങ്ങളും.

ഫോട്ടോസ് ഇവിടെ കാണാം.
http://picasaweb.google.com/lidiyajoy/MarriageAlbum
സ്നേഹത്തോടെ,
പാര്‍വതി.

23 comments:

Physel said...

അനുമോദനങ്ങള്‍!!!....ആശംസകള്‍!! ദീര്‍ഘസുമംഗലീ ഭവ:

എന്നാലും ആരെയും അറിയിക്കാതെ....!!!??

ഗുപ്തന്‍ said...

ആശംസകള്‍ പാര്‍വതി.

ദിവാസ്വപ്നം said...

എല്ലാ ആശംസകളും പാര്‍വതി & രമേഷ്

സസ്നേഹം,

സ്‌ലൂബി, സുനിത, സൊലീറ്റ

കണ്ണൂരാന്‍ - KANNURAN said...

മംഗളാശംസകള്‍

വല്യമ്മായി said...

ആശംസകളും പ്രാര്‍ത്ഥനകളും

തറവാടി,വല്യമ്മായി,പച്ചാന,ആജു,ഉണ്ണി.

കരീം മാഷ്‌ said...

"ഇനി വിരിയുന്ന പ്രഭാതങ്ങളില്‍ കൂടെ നില്‍ക്കാന്‍,
സന്ധ്യ ചേക്കേറുമ്പോള്‍ കാവലായി നില്‍ക്കാന്‍".
അപ്പോള്‍ പകലൊക്കെ രണ്ടാളും രണ്ടു വ്യത്യസ്ഥ ഓഫീസില്‍ ജോലിക്കു പോകുന്നു വെന്നാണോ സൂചന!
ഫോട്ടൊകള്‍ കണ്ടു.
സന്തോഷമായി....
എല്ലാ മംഗളാശംസകളും.

Rasheed Chalil said...

മംഗളാശംസകള്‍...

മഴത്തുള്ളി said...

രണ്ടു പേര്‍ക്കും വിവാഹമംഗളാശംസകള്‍.

എന്നാലും ........................

അലിഫ് /alif said...

ആശംസകള്‍..
-അലിഫ്

സുഗതരാജ് പലേരി said...

വിവാഹമംഗളാശംസകള്‍...അനുമോദനങ്ങള്‍!!!....

സ്നേഹപൂര്‍വ്വം
സുഗതരാജ്, രജിത, അപ്പൂസ് (ആദിത്യകൃഷ്ണന്‍)

നിരക്ഷരൻ said...

ബ്ലോഗര്‍ പാര്‍വ്വതി വിവാഹിതയാകുന്നു എന്ന് പറഞ്ഞ് ആരുടേയോ ജി-മെയില്‍ കസ്റ്റം മെസ്സേജ് കണ്ടതായി ഓര്‍ക്കുന്നു.

ആശംസകള്‍.........
പടങ്ങള്‍ കാണാന്‍ പറ്റിയതില്‍ സന്തോഷം.

നന്ദു said...

ഈശ്വരാ എനിക്കത് വിശ്വസിക്കാൻ കഴിയുന്നില്ല!!!.

പുതു ജീവിതത്തിലേയ്ക്ക് പദമൂന്നിയ പാറൂനും കെട്ട്യോനും (പേരെന്താന്നറിയില്ലല്ലോ!) എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ!!.

ഓ:ടോ:
(ശ്ശൊ ...! അന്നൊരു ബെറ്റവ്യ്ക്കേണ്ടിയിരുന്നു...!.)

Rare Rose said...

എല്ലാ വിധ ആശംസകളും..

sandoz said...

ശെടാ.....
കല്യാണം കഴിക്കണതേ ഒള്ളാ...
ഞാന്‍ വിചാരിച്ച് പാര്‍വതിയൊക്കെ കല്യാണം കഴിച്ച ഒരു അമ്മാള്‍ ആയിരിക്കൂന്നാ...
ആശംസകള്‍....

Unknown said...

നന്ദി..
അവനിതുവരെ ഫോട്ടോസ് തന്നില്ലാലോ എന്നു വിചാരിച്ചിരിക്കുവാരുന്നു...

പിന്നെ സുഖല്ലേ??

- നിഷാദ്

G.MANU said...

aaSamsakaL paarvathi

all the best

(muttayi evide????)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വിവാഹമംഗളാശംസകള്‍

മിടുക്കന്‍ said...

കല്യാണം വിളിച്ചിരുന്നേല്‍, മിക്കവാറും വരാന്‍ പറ്റില്ലയിരുന്നു.. ഇനി അറിയിച്ചിരുന്നേല്‍ ആശംസകള്‍ പാഴ്സലായി വന്നേന്നേ..?
ഇനി കാല്യാണം കഴിച്ച സ്ഥിതിക്ക് ആശംസകള്‍..!
അപ്പോള്‍ കല്യാണം കഴിഞ്ഞു പോയെങ്കിലും സദ്യ ഇനിയും ഉണ്ടാക്കാന്‍ സാധിക്കും..
അല്ലെങ്കില്‍ നാടാകെ ഹോട്ടലുകാര്‍ തുറന്ന് വെച്ചിരിക്കുന്നത്, ഇതു പോലുള്ള അബദ്ധങ്ങള്‍ പറ്റുമ്പോള്‍ സദ്യ നല്‍കാനാണ്‍്.

ഇനി ഇതില്‍ ഇത്രേ ഉള്ളു, ഏത് ഹോട്ടല്‍ എവിടെ എന്നൊക്കെ ഒന്ന് അറിയിക്കുക..
ഞങ്ങ അങ്ങ് വന്നോളാം...

Sharu (Ansha Muneer) said...

എല്ലാവിധ ആശംസകളും മനസ്സുനിറഞ്ഞ പ്രാര്‍ത്ഥനയും എന്നും ഉണ്ടാകും. ഒരുപാട് സ്നേഹത്തോടെ.... ഷാരു
(നിന്റെ കണവനോട് എന്റെ ഒരു സലാം പറഞ്ഞേക്ക്)

ശ്രീ said...

എല്ലാ വിധ ആശംസകളും നേരുന്നു.
:)

asdfasdf asfdasdf said...

പാറുവേ.. ഇപ്പഴാ കണ്ടേ. എല്ലാവിധ ആശംസകളും.
ഞങ്ങളെയൊന്നും മുങ്കൂട്ടി അറിയിക്കത്തതി ല്‍പരിഭവമുണ്ട് ട്ടാ.

മഴവില്ലും മയില്‍‌പീലിയും said...

എല്ലാവിധ ആശംസകളും പാര്‍വതിക്കും ശിവനും :)

Unknown said...

ഏഴു വർഷങ്ങൾ ആയിരിക്കുന്നു ഈ വിവാഹം കഴിഞിട്ടു. അല്ലേ? ഇപ്പൊഴും രണ്ടുപേരും ഒരുമിച്ചു ജീവിക്കയാണോ? എങ്കിൽ സന്തൊഷം.അല്ലെങ്കിലും സാരമില്ല. ഇപ്പൊൾ മാത്രമെ ഇവിടെ എത്തിഉള്ളു . അതാണുചോദ്യത്തിനു കാരണം. ക്ഷമിക്കു. അവിവേകമായിപ്പോയെങ്കിൽ.. ചീയേർസ്... ഭാവുകങ്ങൾ!