തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Tuesday, June 30, 2009

ഈണം പിറന്ന വഴി.

ഒന്നും പറയാനില്ലെന്ന് ചൊല്ലി നീ മെല്ലെ നടന്നകന്നപ്പോള്‍..
പറയാതെ പോയവ.. പറയാനാവാതെ മനസ്സില്‍ നിറച്ചവ..
ഒക്കെ ഞാനോര്‍ത്തുവെങ്കിലും നിനച്ചു പിന്നെയും..
നിനക്ക് വേണ്ടാത്തയോര്‍മ്മകളെന്റെ മാത്രമാവട്ടെ
പിന്നെ നിന്നെയും ഞാന്‍ മറക്കുമ്പോളവയെന്റെ പാട്ടിന്റെയീണമാവട്ടെ....
-പാര്‍വതി

3 comments:

കണ്ണനുണ്ണി said...

നന്നായി പാര്‍വതി...
ആരാണാവോ തനിച്ചാക്കി നടന്നു പോയത് ?

Muralee Mukundan , ബിലാത്തിപട്ടണം said...

മറക്കില്ലയീയീണമൊരിക്കലും

ലിഡിയ said...

ഇവിടെ ആരെയെങ്കിലും കാണാനാവൂന്ന് ഒട്ടും പ്രതീക്ഷിച്ചില്ലാട്ടോ...

സ്നോവൈറ്റിനും കണ്ണനുണ്ണിക്കും ബിലാത്തിക്കും ഒരുപാട് നന്ദി.