ഉള്ളിലൊരു സൂര്യനുണരുന്നു,പിറവിയുടെ അനന്തവിഹായസെന്നെ പൊതിയുന്നു..ഉണര്‍വ്വിലുമുറക്കത്തിലുമറിയുന്നു ഞാനെന്നിലുയിരിടുന്നൊരു പ്രപഞ്ചകിരണത്തെ..
നേര്‍ത്തകാറ്റേല്‍ക്കുന്നുണ്ടാവുമോ, എന്റെ നെറ്റിയില്‍ പൊടിയുന്ന വിയര്‍പ്പറിയുന്നുവോ..നീണ്ടനിശബ്ദനിമിഷങ്ങളില്‍ നീയെന്റെ മനസ്സിന്റെ മിടിപ്പുകേള്‍ക്കുന്നുവോ..
നിന്റെ തുടിപ്പുകളറീയാതെ, നീയെന്നില്‍ നിറയുന്നൊരനൂഭൂതിമാത്രമായറിമ്പോള്‍..താരകള്‍ നിറഞ്ഞൊരാകാശം കാണുന്ന കുഞ്ഞിന്റെ മിഴികളില്‍ നിറയുന്നൊരമ്പരപ്പെന്നില്‍..
നീയെന്നെ അറിയാന്‍, ഞാന്‍ നിന്നെയാറിയാന്‍, അറിയാത്ത പാഥകളിലൊന്നിച്ചു ചരിക്കാന്‍-നിന്റെ മിഴികളിലൂടെയിനിയീ ആകാശവും ഭൂമിയും അവയുടെ ഞാന്‍ മറന്ന ഭാവങ്ങളും കാണാന്‍
കാത്തിരിപ്പിലാണ് ഞാന്‍.. കാലത്തിന്റെ കല്പടവുകള് ചവുട്ടികയറിയൊരുന്നാളിലെന്റെ-കരവലയത്തിലമര്‍ന്നെന്നെ നിന്റെ കഥകള്‍ പറഞ്ഞുണര്‍ത്തുവാനതിലെന്റെ ആത്മസത്യം ഞാനറിയുവാന്‍..
-പാര്‍വതി
4 comments:
ആത്മാവിന്റെ സത്യമറിയാന്‍.. അറിയാത്ത ലോകങ്ങളും,
നിറങ്ങളും, ഞാന്‍ മറന്ന ഭാവങ്ങളും നിന്നിലൂടറിയാന്...
കാത്തിരിക്കുകയാണ് ഞാന്‍ നിന്നെ..
സത്തില്ലാത്തയൊരുമാമ്പഴമ്പോൽ
ആത്മാവിലുണ്ടോയൊരു സത്യം..?
സത്തന്വേഷണ പരീക്ഷണങ്ങള്‍...!!!
പാര്‍വതി
അന്വേഷണത്തിനഭിവാദ്യങ്ങള് !
Post a Comment