തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Sunday, September 21, 2008

എന്നെ കോമാളിയാക്കുന്ന ലോകം


ഒരു ദിവസം ഈ ലോകം അവസാനിക്കുമെന്നാരെങ്കിലും പറയുമ്പോള്‍
മനസ്സ് പിടയ്ക്കാറുണ്ട്.എന്റെ സമ്പാദ്യങ്ങള്‍,
കാത്തുസൂക്ഷിക്കുന്ന അമൂല്യങ്ങള്‍ ഒക്കെ നഷ്ടപെടുമെന്നോ?
ചൂടിലുരുകുന്ന മഞ്ഞിന്റെയും ഓട്ടവീണ ഓസോണിന്റെയും
ഭാവിയോര്‍ത്ത് രാത്രികളില്‍ ഉറക്കം നഷ്ടപെടാറുണ്ട്.
പിറക്കാനിരിക്കുന്ന എന്റെ കുട്ടികള്‍, പണിയാനിരിക്കുന്ന എന്റെ വീട്..
പേടിസ്വപ്നങ്ങളില്‍ ഊളിയിട്ടവസാനം ഉണര്‍ന്ന് ചൂടുചായയും നുണഞ്ഞ്
ഒരു സുന്ദരപ്രഭാതത്തില്‍ ലോകത്തിന്റെ മുഖത്ത് നോക്കുമ്പോള്‍...

എന്റെ വിഹ്വലതകളെ കളിയാക്കികൊണ്ട് അതെന്നെ കൊഞ്ഞനം കുത്തുകയാണ്‌.
ഇന്നെലെകളില്‍ എല്ലാം നഷ്ടപെട്ടവരുടെ ധൈര്യത്തിന്റെ കാഴ്ചകള്‍ കാട്ടി.

വന്‍ തിരകള്‍ ആഞ്ഞടിക്കുമ്പോഴാണ്‌ മണല്‍ത്തരികളുടെ യഥാര്ത്ഥ ശക്തി
അറിയാനാവുന്നതെന്ന് പറയുന്നതെന്ത് ശരിയാണ്‌....

പാര്‍വതി.





12 comments:

ലിഡിയ said...

നാളെകളില്‍ നഷ്ടപെടാവുന്ന സൌഭാഗ്യങ്ങളെ ഓര്‍ത്ത് ഞാന്‍ വിഹ്വലപെടവെ, ഇന്നലെകളില്‍ എല്ലാം നഷ്ടപെട്ടിട്ടും മനശക്തിയുടെ വന്‍ കോട്ടകളായ സാധാരണക്കാരെ കാട്ടി ലോകം എന്നെ കൊഞ്ഞനം കുത്തി കാണിക്കുകയാണ്.

എന്റെ ലോകത്തിന്റെ പൊള്ളത്തരമറിഞ്ഞതിന്റെ ഞെട്ടലില്‍ നിന്നുണര്‍ന്ന്..

-പാര്‍വതി.

ഹരീഷ് തൊടുപുഴ said...

കൊള്ളാം!!!!! നല്ല ചിന്തകള്‍...
ഈശ്വരന്‍ അനുഗ്രഹിക്കട്ടെ....

ഏറനാടന്‍ said...

സദ്ചിന്തകള്‍ ഉചിതമാം ചിന്തകള്‍

വരവൂരാൻ said...

മനോഹരമായി എഴുതിയിരിക്കുന്നു,

smitha adharsh said...

good post..

ഉപാസന || Upasana said...

inyum enthokkeyO kaananiriykkuunnu paravathi...
:-(
Upasana

ajeeshmathew karukayil said...

കൊള്ളാം!!!!!

ജഗ്ഗുദാദ said...

അല്ല, ഈ പടവും പോസ്റ്റും തമ്മില്‍ ഉള്ള ബന്ധം???

മഴത്തുള്ളി said...

എന്തിനാ ലോകം പാര്‍വതിയെ കോമാളിയാക്കുന്നത്? :)

കൊള്ളാം ചിന്തകള്‍.

ഓ.ടോ.: വിക്കിയില്‍ കുറേ നല്ല ലേഖനങ്ങള്‍ ഇടൂ. ഹിഹി.

നവരുചിയന്‍ said...

സോറി , ഇങ്ങനെ ചിന്തിച്ചു കളയാന്‍ തിരെ ടൈം ഇല്ല .. ഉള്ള സമയം തന്നെ ജീവിച്ചു കൊതിതിരുന്നില്ല

Sureshkumar Punjhayil said...

Wonderful... Ashamsakal..!!!

...karthika... said...

nalla aasayam. well said!!!