തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Wednesday, March 07, 2007

ജീവിതച്ചാല്

മുങ്ങിയും പൊങ്ങിയും നീങ്ങുന്നതെന്റെ തോണി..
ഭാരമായ് നിറയുന്നവയെന്റെ സ്വപ്നങ്ങളും.
പാടുവാനില്ല പാട്ടിന്റെയീണങ്ങളൊന്നും-
കാറ്റിലെ ഉപ്പേറിയതെന്റെ കണ്ണിലെ കരടിനാല്‍.











-പാര്‍വതി.

16 comments:

ലിഡിയ said...

പുതിയ സ്ലേറ്റില്‍ എഴുതുമ്പോള്‍ തോന്നുന്ന ഒരു അസ്വസ്ഥത.

:)

-പാര്‍വതി.

കരീം മാഷ്‌ said...

ഒന്നു നാട്ടില്‍ പോയി വന്നൂന്നു തോന്നുന്നു.

അപ്പു ആദ്യാക്ഷരി said...

പാര്‍വ്വതീ, കവിതയും ചിത്രവും ഇഷ്ടപ്പെട്ടു. “കണ്ണിലെ കരടിനാല്‍...?” എന്താണുദ്ദേശിച്ചത്? കണ്ണുനീരിനാല്‍ എന്നാണോ?

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

മോബ്‌ ചാനല്‍ www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച മലയാളം ബ്ലോഗുകള്‍ക്കുള്ള മാര്‍ച്ച് മാസത്തെ മത്സരത്തിനായി എന്ട്രികള്‍‍ ക്ഷണിക്കുന്നു. താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് vidarunnamottukal@gmail.com ലേക്ക് അയക്കുക. എല്ലാ വിഭാഗത്തില്‍ പെട്ട ബ്ലോഗുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു www.mobchannel.com or http://vidarunnamottukal.blogspot.com സന്ദര്‍ശിക്കുക..... എന്ട്രികള്‍‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം 31.3.2007 ആണ്

ഇട്ടിമാളു അഗ്നിമിത്ര said...

പാര്‍വ്വതി.. സാരമില്ലാട്ടൊ..

ലിഡിയ said...

നാട്ടില്‍ പോയി വന്നു കുറെ നാളായി മാഷേ, പക്ഷേ ബ്ലോഗ്ഗറും ജിമെയിലും ഒക്കെ ബ്ലോക്കായിരുന്നു ഓഫീസില്‍, അപ്പോ കുറച്ച് അകന്ന് പോയി.

അപ്പൂ കണ്ണില്‍ കരട് പോവുമ്പോഴല്ലേ നമ്മളൊക്കെ അറിയാതെ ഉതിര്‍ന്ന് പോയ കണ്ണുനീര്‍ തുടയ്ക്കുന്നത് :)

സ്നേഹത്തോടെ പാര്‍വതി.

നന്ദു said...

ജീവിതം അങ്ങനെയാണു പാര്വതീ, :) നല്ല ചിന്ത.

മഴത്തുള്ളി said...

പാര്‍വതീ, അപ്പോള്‍ പുതിയ ക്ലാസ്സില്‍ കയറി അല്ലേ, പുതിയ സ്ലേറ്റില്‍ എഴുതിത്തുടങ്ങിയല്ലോ :)

ദുഖഭാവമുള്ള കവിതകള്‍ തന്നെ വീണ്ടും.പോരട്ടെ ഇനിയും.

Rasheed Chalil said...

പാര്‍വതീ... :)

ശാലിനി said...

എനിക്കൊത്തിരി ഇഷ്ടപ്പെട്ടു,നന്നായിട്ടുണ്ട്.
“മുങ്ങിയും പൊങ്ങിയും നീങ്ങുന്നതെന്റെ തോണി..
ഭാരമായ് നിറയുന്നവയെന്റെ സ്വപ്നങ്ങളും.“

Anonymous said...

hi parvathi,,,
it's very nice blog really beautiful.....gr8 idea u guys are keeping malayalam in your soul...
and i found u're wording quite similiar with MT.Vasudevan nair..

i came to u're blog through navin menon's blog....


i lost my soul somewhere in 10 years bck... i really enjoyed u're wordingssssssss


i didnt find u're in your favourites list like"
" Our Deshathinte Katha" s.k. pottekatt... ,, swathanthram artha rathriyil by larry collins and dominic lapieretc..
pls tell me which is the best book recently good in malayalam...

and then my blog is http://abiantony.blogspot.com
abiantony@hotmail.com

ലിഡിയ said...

ഇട്ടിമാളൂ :) വന്ന്പോയതിന് നന്ദി.

നന്ദൂ :)

മഴത്തുള്ളീ, ഇത്തിരീ, ശാലിനീ :)

അബീ :) സീ യൂ ഹിയര്‍ എഗൈന്‍.

-പാര്‍വതി.

വല്യമ്മായി said...

നുറുങ്ങുകളെഴുതുന്നതിന്‌ എന്നെയടിച്ചിട്ടുള്ള അടിയൊക്കെ ഞാന്‍ തിരിച്ചടിക്കും ട്ടാ.ഉശിരുള്ള കഥകളും കവിതയുമായി വേഗം വാ.

ചിന്ത കൊള്ളാം.

ലിഡിയ said...

വല്യമ്മായീ :-D ലവ് യൂ

ഇന്ന് ലോകവനിതാ ദിനമാണ്, ഇന്നിന്റെ പ്രത്യേകത ചോദിച്ചപ്പോള്‍ മറന്ന് പോയവര്‍ക്ക് വേണ്ടിയുള്ള മറ്റൊരു ഓര്‍മ്മദിനം എന്ന് പറഞ്ഞു..

സത്യം അല്ലേ..

-പാര്‍വതി.

സുല്‍ |Sul said...

:) ദില്ലിമീറ്റിനു തിരിച്ചെത്തി ല്ലെ.

salil | drishyan said...

നന്നായിട്ടുണ്ട് പാര്‍വതീ,

രണ്ടാവര്‍ത്തി കഴിഞ്ഞപോള്‍ ഇങ്ങനെ കൂടി വായിക്കാന്‍ തോന്നി.

“മുങ്ങിയും പൊങ്ങിയും നീങ്ങുന്നതെന്‍ തോണി
ഭാരമായ് നിറയുന്നതെന്നുടെ സ്വപ്നങ്ങള്‍
പാടുവാനായില്ല ഈണങ്ങളൊന്നുമേ
കാറ്റിലെ ഉപ്പേറിയതെന്നുടെ കണ്ണീരാല്‍“

സസ്നേഹം
ദൃശ്യന്‍