തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Wednesday, March 14, 2007

തിരക്കഥ.

“അമ്മേ ജബ് ലീനാ ദീദി കെ സാഥ് പാര്‍ക്ക് ജാതെ ഹെ നാ, അവിടെ എപ്പോഴും ഒരു ബയ്യ ഉണ്ടാവും.“

അലസമായി ടി.വി കണ്ടുകൊണ്ടിരുന്നപ്പോഴാണ് സച്ചുവിന്റെ വക ഒരു ബോംബ്, ഇത് വരെ പുതിയ വേലക്കാരിയെ കൊണ്ട് പ്രശ്നങ്ങളൊന്നും ഉണ്ടായില്ല, എന്ന് തന്നെയല്ല ഭക്ഷണകാര്യങ്ങളും സച്ചുവിന്റെ കാര്യങ്ങളും അവള്‍ ഒത്തിരി ശ്രദ്ധയോട് കൂടി തന്നെയാണ് നോക്കുന്നത്, ഇതിനിയിപ്പോ മധുരനാരങ്ങയ്ക്കകത്തെ പുഴുകൂട് പോലാകുമോ ഭഗവാനെ എന്നായി ഭയം.

“മ്ം എന്നിട്ട്?“

“അവരേ... ഒത്തിരി നേരം ഇരുന്ന് വര്‍ത്തമാനം പറയും.ഞാന്‍ അവിടുള്ള ഏതെങ്കിലും പിള്ളേരുടെ കൂടെ കളിക്കായിരിക്കില്ലേ, എന്നിട്ട് ആ ബയ്യ എന്നും ദീദിക്ക് പൂ കൊണ്ട് കൊടുക്കും, പിന്നെ പാര്‍ക്കീന്ന് പോരണ വരയ്ക്കും ഞങ്ങളുടെ കൂടെയുണ്ടാവും, പിന്നെ ദേ താഴെ വരെ കൊണ്ട് വിടും. പിന്നേയ് മോളിലെത്തണ വരെ അവിടെ നോക്കി നില്‍ക്കും.“

എന്റെ ബീ.പി ഏറാന്‍ തുടങ്ങിയിരിരുന്നു.

“പിന്നേ ഒരു ദിവസം ഞങ്ങളിങ്ങനെ പാര്‍ക്കില്‍ ഇരിക്കുമ്പോള്‍ കുറെ ബയ്യമാര് വണ്ടീല് വന്നു, എന്നിട്ട് ദീദിനെ എന്തൊക്കെയോ പറഞ്ഞു അപ്പഴേ ആ ബയ്യ എല്ലാരേം ഒറ്റ ഇടി, എല്ലാരും താഴെ വീണു.“

“നീ പോടാ, കള്ളം പറഞ്ഞ് പഠിക്കയാ കുട്ട്യോള്? ചീത്ത സ്വഭാവമാണൂട്ടോ!”

“അല്ലന്നേ, പിന്നേ വേറൊരു ദിവസം ദീദീം ബയ്യേം വഴക്കുണ്ടാക്കി, അപ്പോ ദീദി മിണ്ടീതേ ഇല്ല, അപ്പോ ബയ്യ അവടെ ആ മതിലില്ലേ അതിന്റെ മോളീ കയറി ലീനാ ഐ ലവ് യൂന്ന് പറഞ്ഞു.“

“സച്ചൂ വേണ്ടാട്ടോ, നിന്റെ കഥ പറച്ചില്‍, മറ്റുള്ളോരെ പറ്റി ഇങ്ങനെ ഇല്ലാത്തത് പറയാന്‍ പാടില്യാന്ന് നിനക്കറിയാല്ലോ?“

അവന്റെ പുതിയ കഥകളാണ് ഇതൊക്കെന്ന് മനസ്സിലായപ്പോള്‍ മനസ്സില്‍ ഇത്തിരി കുളിര് വീണു.

രാത്രി ഊണുമേശയിലായിരുന്നു അതിന്റെ ബാക്കി..

അച്ഛാ ഈ അമ്മ ഒട്ടും റൊമാന്റിക്ക് അല്ലാട്ടോ?
എന്തേയ്?
ഞാനൊരു സിനിമയ്ക്ക് കഥയെഴുതാന്ന് വച്ചിട്ട് ഈ അമ്മയ്ക്ക് ഒരു ക്ലൈമാക്സും പിടിക്കണില്ല, അച്ഛനോട് പറേട്ടേ ഞാന്‍?

അഞ്ച് വയസ്സുകാരന് തിരക്കഥയുടെ ഭവിഷ്യത്ത് പറഞ്ഞു തീര്‍ത്തപ്പോഴേയ്ക്കും രാത്രി ഏറെയായി.

“വിത്തുഗുണം“

ക്ഷീണത്തോടെ കട്ടിലിലേയ്ക്ക് ചെരിയുമ്പോള്‍ കണവന്‍ പിറുപിറുക്കുന്നത് കേട്ടു.
-പാര്‍വതി.

27 comments:

ലിഡിയ said...

സച്ചു തിരക്കഥയെഴുതുകയാണ്, കുറ്റം എനിക്കും..

-പാര്‍വതി.

ഏറനാടന്‍ said...

സച്ചു തിരക്കഥയെഴുതുന്നത്‌ അഭിനന്ദനാര്‍ഹം തന്നെ. തിരക്കിട്ട്‌ എഴുതരുതെന്ന്‌ ഉപദേശിക്കണം. സീനുസീനായിട്ട്‌ പോന്നോട്ടെ. ഒരിടി, ഒരു പ്രണയം, പിന്നെ കോമഡി ഉടനെ സെന്റിമെന്റ്‌സ്‌ അങ്ങിനെയങ്ങിനെ...

ലിഡിയ said...

ഏറനാടന്‍ മാഷേ :)
ഇപ്പോഴത്തെ എണ്ണിയാല്‍ തീരാത്ത കിഡ്സ് ചാനലും പിന്നെ ലോഭമില്ലാതെ വിളമ്പുന്ന മറ്റ് വിഭവങ്ങളും ആകാം, കുട്ടികള്‍ വല്ലാതെ കഥ പറയുന്നു.പണ്ടിതൊരു സൈക്കോളജിക്കല്‍ ഡിസോര്‍ഡര്‍ ആണെന്ന് ഡോക്ടര്‍മാര്‍ പറയുമായിരുന്നു. പക്ഷേ ഇപ്പോ അത് വളര്‍ച്ചയുടെ ഭാഗമാണെന്നാണ് അവരുടെ ഭാവം. തെറ്റിനും ശരിക്കും ഇടയ്ക്കുള്ള രേഖയ്ക്ക് ഓരോ കാലത്തില്‍ ഓരോ സ്ഥാനം.

കുറുമാന്‍ said...

ഈ കഥയിലെ ദീദിയെ മനസിലായി :) പക്ഷെ ഭയ്യയെ നഹീം മാലൂം :(

നന്ദു said...

പാര് വതീ , ദൈവത്തിനു നന്ദി പറയൂ അവനെയൊരു ബ്ലൊഗര് ആക്കാത്തതില്‍!
നല്ല കഥ.

Halod said...

കഥ വായിചു. ഇനി സചു ഒരു ബ്ലോഗ് തുടങ്ങട്ടെ :) .

അരവിന്ദ് ഘോഷ്

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

പാര്‍വതിയായ അമ്മേ..! സച്ചുവിനെ നിരുത്സാഹപ്പെടുത്തല്ലേ. എം. ടി-യും, ഓ. എന്‍. വിയും. പറഞ്ഞു കേട്ടിട്ടുണ്ട്‌, കുട്ടിക്കാലത്തുതന്നെ അവരുടെ മനസ്സിന്റെ ലോകത്തിലെ കഥകളും കവിതകളും ഒക്കെ. ഇതൊരു മോശം ലക്ഷണമാണെന്ന്‌ പറയാന്‍ സമയമായിട്ടില്ല. എന്റെ മകളും ഇതുമാതിരി ചില 'പുളു'വൊക്കെ നല്ല തഞ്ചത്തില്‍ കാച്ചുന്നതു കേട്ട്‌ കണ്ണുതള്ളിയിരുന്നിട്ടുണ്ട്‌. വിഷമിക്കാനില്ല. ഇതൊരു രോഗമല്ല മാതാവേ.

ലിഡിയ said...

കുറുംസ് :)

അതെന്താ നന്ദുവേട്ടാ ഭാവിയില്ലേ.. :)

അരവിന്ദ് :)

ശിവപ്രസാദ്,:)ഞാന്‍ പേരന്റിങ്ങിന്റെ ഒരു ബുക്കില്‍ വായിച്ചതാണ് അത്, കുട്ടികള്‍ തങ്കള്‍ക്ക് കൂടുതല്‍ ശ്രദ്ധ കിട്ടണം എന്ന് ആഗ്രഹിക്കുമ്പോഴാണ് കഥകള്‍ പറഞ്ഞ് തുടങ്ങുന്നത് പോലും,ഒരു പരിധി വരെ ഇത് നന്നാണെങ്കിലും അത് പ്രോത്സാഹിപ്പിക്കുകയോ അലക്ഷ്യമായി തള്ളുകയോ ചെയ്താല്‍ ഭാവിയില്‍ ആ പ്രവണത തുടരാനുള്ള സാധ്യതയും അപ്പോള്‍ അതിന്റെ ദൂക്ഷ്യങ്ങളേറയും ആണ്.

ആര്‍ക്കറിയാം :)

-പാര്‍വതി.

sandoz said...

ജീവചരിത്രങ്ങള്‍ ഒഴിച്ച്‌ ബാക്കിയെല്ലാം നുണക്കഥകള്‍ തന്നെയല്ലേ.അതൊക്കെ കേട്ടു എന്ത്‌ ഭാവന എന്നു നമ്മള്‍ പറയും...കുട്ടികള്‍ പറഞ്ഞാലോ അത്‌ നുണയായി.......

സച്ചു പറയട്ടെ......ഭാവന വളരട്ടെ....
[സിനിമാ നടി ഭാവന അല്ലാ]

Siji vyloppilly said...

സച്ചു എഴുതട്ടേന്നെ..അമ്മേടെയെല്ല മോന്‍..

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനു മോബ്‌ ചാനല്‍ http://www.mobchannel.com & http://vidarunnamottukal.blogspot.com/ ബ്ലോ‍ഗും ചേര്‍ന്ന് ചില പരിപാടികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. മലയാള ബ്ലോഗുകളിലെ തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റുകള്‍ പ്രിന്റ് ചെയ്ത് പ്രസിദ്ധീകരിക്കുന്നതിനുള്ള പരിപാടികളുമായി വിടരുന്നമൊട്ടുകള്‍ ടീം മുന്നോട്ടു പോകുകയാണ്. താങ്കളുടെ പറയാ‍നാവതെ പോകുന്ന ആശംസകള്‍ എന്ന കഥയോ അല്ലെങ്കില്‍ മറ്റേതെങ്കിലും പോസ്റ്റോ ആദ്യ ലക്കത്തില്‍ വേണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. താങ്കള്‍ക്കു സമ്മതമാണെങ്കില്‍ ആ വിവരം vidarunnamottukal@gmail.com അറിയിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കു http://www.mobchannel.com & http://vidarunnamottukal.blogspot.com/ സന്ദര്‍ശിക്കുമല്ലോ...

Areekkodan | അരീക്കോടന്‍ said...

good

Siju | സിജു said...

പാര്‍വതീ‍ീ‍ീ.. :-)

മഴത്തുള്ളി said...

സച്ചുവിന്റെ പോക്കു കണ്ടിട്ട് വല്യ ഒരു ഫിലിം ഡയറക്ടറാവാനുള്ള എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്.

പണ്ടത്തെ കുട്ടികളല്ല ഇപ്പോള്‍, എല്ലാ കാര്യങ്ങളും അവര്‍ വളരെ പെട്ടെന്ന് പഠിക്കുന്നു. ടി.വി. യാണ് അതിന് പ്രധാന പ്രചോദനം.

വിത്തുഗുണം പത്തുഗുണം ;) അച്ചനമ്മമാര്‍ക്ക് ഇത് പരസ്പരം പറയാം.

salil | drishyan said...

പാര്‍വതീ, സാരല്ല്യാട്ടോ. അതെപ്പോഴും അങ്ങനെയാണ്. നല്ല കാര്യങ്ങള്‍ ചെയ്താല്‍ എന്‍‌റ്റെ മോന്‍, കുറുമ്പ് കാട്ടിയാല്‍ നിന്‍‌റ്റെ മോന്‍!

കുട്ടികള്‍ കഥകള്‍ മെനയട്ടെ. പക്ഷെ ഭാവനകള്‍ നല്ല വിഷയങ്ങളിലേക്ക് തിരിച്ചു വിടാന്‍ നാം ശ്രദ്ധിച്ചാല്‍ മതീന്നേള്ളൂ....

സസ്നേഹം
ദൃശ്യന്‍

അപ്പു ആദ്യാക്ഷരി said...

Parvathi, let him say more stories and you may write those in a blog.

മനോജ് കുമാർ വട്ടക്കാട്ട് said...

പാര്‍വ്വതീ, അവനൊരു തിരക്കഥയെഴുതട്ടെ.

(ഒരു രഞ്ജി പണിക്കര്‍ റൂട്ടിലേയ്ക്ക്‌ പോവാനാണ്‌ സാദ്ധ്യത :)

മയൂര said...

“വിത്തുഗുണം“
നല്ല കഥ,അവതരണവും:)

G.MANU said...

great work sachu

Sona said...

സച്ചുമോനെ പ്രോത്സാഹിപ്പിക്കണം,അവന്‍ ഇനിയും തിരക്കഥ എഴുതട്ടെ..

ദേവന്‍ said...

:)പുലിയായി വരും!

myexperimentsandme said...

സച്ചു ആള് കൊള്ളാമല്ലോ. മിടുക്കന്‍.

കരീം മാഷ്‌ said...

അതു കലക്കി.ബോളീവുഡിലേക്കാ സച്ചുവിന്റെ നോട്ടം അല്ലെ!

ലിഡിയ said...

ഇവിടെ വന്നു മധുരം വച്ചു പോയ എല്ലാവര്‍ക്കും നന്ദി, ഓഫീസിലെ ബ്ലോഗിങ്ങ് തത്കാലം അവസാനിച്ചിരിക്കുകയാണ്, ബ്ലോഗറും ജിടാക്കും ഒക്കെ ബ്ലോക്കായി.

ഒരു ചെറീയ വനവാസത്തിന് മുന്‍പ് വിട വാങ്ങട്ടെ ഏവരോടും,എന്റെ അക്ഷരങ്ങളുടെ ലോകത്തുള്ള എല്ലാ പ്രിയപെട്ടവരോടും.

ഇടയ്ക്ക് വന്നു കാണുമെന്ന പ്രതീക്ഷയോട് കൂടി തന്നെ.

-പാര്‍വതി.

ഇട്ടിമാളു അഗ്നിമിത്ര said...

paroooooooooo....so sad..:(

Unknown said...

ഞാനിന്നോര്‍ക്കുവായിരുന്നു, സാധാരണ ജി ടാക്കില്‍ ഐഡില്‍ ആയി കിടക്കാറുള്ള ആളെ കാണേനേയില്യ, ഒരു ഹായ് എങ്കിലും പറയാറുള്ളതെല്ലേ...

ദിപഴല്ലേ കാര്യം മനസിലായത്... എന്നാലും വീട്ടില്‍ പുസ്തകങ്ങള്‍ക്കിടയിലേയ്ക്ക് ഊളിയിടുന്നതിനിടയില്‍ എപ്പഴേലും ഇത്തിരി നേരം.....

ഗുപ്തന്‍ said...

പാര്‍വതി,
ബ്ലോഗിങ്ങില്‍ തുടക്കക്കാരനാണു ഞാന്‍. എത്തിയപ്പോഴെക്കും വൈകിപ്പോയി. ഞാന്‍ എന്റെ ബ്ലോഗിനിടാന്‍ വച്ചപേരിന്റെ പകുതി മോഷ്ടിച്ചതിന്റെ പരിഭവം പറയാനാണിവിടെ വന്നത്‌. പക്ഷെ, ഒരു ഞൊടികൊണ്ടേ ആ പരിഭവം തീര്‍ന്നു. എന്റെ ഒരു ദിവസത്തിന്റെ പകുതി ഞാന്‍ അറിയാതെ മോഷ്ടിച്ചതും ക്ഷമിക്കാം. ലൈബ്രറിയിലിരുന്ന് 4 മണിക്കൂര്‍ ഈ ബ്ലോഗ്‌ മാത്രം വായിച്ചിട്ട്‌ നാളെ ഞാന്‍ പ്രോഫസറെ കാണാന്‍ പോകണം. ഞാന്‍ കേള്‍ക്കാന്‍ പോകുന്ന ശകാരമൊക്കെയും ക്ഷമിക്കാം. പക്ഷെ എഴുത്തു നിറുത്തിപ്പോയതു ക്ഷമിക്കൂല്ല ... [-( ഇനി വരണ വരേം... :(