തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Wednesday, July 08, 2009

കൂട്ടുകാരി..

ഇടമുറിഞ്ഞ സ്വപ്നങ്ങള്‍ മാത്രം വിരുന്നെത്താറുള്ളൊരെന്‍-
ഉണര്‍വ്വിനുമുറക്കത്തിനുമിടയിലെ ഇരുണ്ട നാഴികയില്‍,
ഒരു നീണ്ട തണുത്ത കൈവിരല്‍ നീട്ടിയെന്നെ തൊട്ടുണര്‍ത്തി-
നീയൊത്തിരി നാളായി പീരിഞ്ഞിരിന്നൊരെന്‍ പ്രിയ സഖി..

ബാല്യത്തിലെന്റെ കൂട്ടുകാരോടെല്ലാം വഴക്കിട്ട് ഞാന്‍-
ഒറ്റയ്ക്ക് നടന്ന് പൊക്കുമ്പോളെന്നെ പുണര്‍ന്നിരുന്നു നീ,
നിന്റെ സംഗീതം കേട്ടുറങ്ങാതെ കിടന്ന രാവുകളില്‍-
എനിക്കായ് മാത്രമായിരം കഥകള്‍ നീ പറഞ്ഞിരുന്നു.

തണുത്തിരുണ്ട് നിശബ്ദമാം സത്രത്തിനിടനാഴികളില്‍-
നിന്റെ വരവിന്റെ ആരവം കേട്ടു ഞാനിരുന്നിരുന്നു,
ഇരമ്പിയാര്‍ത്തെത്തിയെന്നെ മുഴുവനും പുണര്‍ന്ന് നീ-
ഒരു കുറുമ്പികൂട്ടുകാരിയെ പോലെ ചിരിച്ചിരുന്നു..

ശുഷ്ക്കിച്ചിന്നു നീയെത്തിയെങ്കിലുമെന്നെ കാണുവാന്‍-
കാത്തിരിന്നൊത്തിരിയീ നീണ്ട വിരലൊന്നു തൊടുവാന്‍,
തണുത്ത തുള്ളികളെറിഞ്ഞ് നീയെന്റെ മുഖം നനയ്ക്കവെ,
മനവും തണുവും തണുപ്പിച്ചു ഞാനിടമുറിയാത്ത നിദ്ര പുല്‍കുന്നു.

(ശുഷ്കിച്ചതെങ്കിലും എനിക്കായ് പെയ്ത ഡെല്‍ഹിയിലെ ഒരു മഴയുടെ ഓര്‍മ്മയ്ക്ക്....)

-പാര്‍വതി.

7 comments:

വരവൂരാൻ said...

ഇടമുറിഞ്ഞ സ്വപ്നങ്ങള്‍ മാത്രം വിരുന്നെത്താറുള്ളൊരെന്‍-
ഉണര്‍വ്വിനുമുറക്കത്തിനുമിടയിലെ ഇരുണ്ട നാഴികയില്‍,
ഒരു നീണ്ട തണുത്ത കൈവിരല്‍ നീട്ടിയെന്നെ തൊട്ടുണര്‍ത്തി-
നീയൊത്തിരി നാളായി പീരിഞ്ഞിരിന്നൊരെന്‍ പ്രിയ സഖി..

മഴയോട്‌... ഇഷ്ടപ്പെട്ടു

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

മനോഹരം..സുന്ദരമായ ഈ വരികള്‍ വായിക്കാന്‍ നല്ല സുഖം

Muralee Mukundan , ബിലാത്തിപട്ടണം said...

അതെ,ഇതുതന്നെ കാവ്യം..........
നിന്റെ സംഗീതം കേട്ടുറങ്ങാതെ കിടന്ന രാവുകളില്‍-
എനിക്കായ് മാത്രമായിരം കഥകള്‍ നീ പറഞ്ഞിരുന്നു.

താരകൻ said...

വായിച്ചു തുടങിയപ്പോ വിചാരിച്ച് തണുത്ത വിരലും നീട്ടിയെത്തുന്നത് മരണകന്യകയാണെന്ന്..അതുകൊണ്ട് അവസാനമെത്തിയ്പ്പോൾ ഒരു മഴനനഞ്സുഖം

shaan said...

മൂടി പുതച്ചു കിടന്നു ഉറങ്ങാന്‍ മാത്രമുള്ളതല്ല മഴ... ഓര്‍മ്മകളുടെ വലിയ ഒരു ഒഴുക്കില്‍ പെട്ടുപോകാരുണ്ട് മഴയോടൊപ്പം... വെള്ളം തട്ടി തെറിപ്പിച്ചു നടന്ന കുട്ടിക്കാലം മുതല്‍... പ്രണയ ചൂടില്‍ പ്രിയ സഖിയുടെ കൈ പിടിച്ചു മഴ നനഞ്ഞത്‌ തുടങ്ങി ജീവിതത്തിന്റെ ഓരോ ദശകളിലും മഴ വല്ലാത്ത ഒരു അനുഭവമായിരുന്നു... മഴ കാണുവാന്‍ കൊതിക്കുന്നുണ്ട്‌ മനസിപ്പോഴും... ഇവിടെ മഴയില്ലല്ലോ...

നല്ല എഴുത്ത്.. ഇനിയും എഴുതുക... ആശംസകള്‍

പ്രദീപ്‌ said...

ദൈവത്തിന്‍റെ വികൃതികള്‍ ഇഷ്ടപെടുന്ന , ഞാന്‍ ഗന്ധര്‍വന്‍ ഇഷ്ടപെടുന്ന നിങ്ങളെ , ഞാന്‍ പ്രണയിക്കട്ടെ ??? ഒരു ഗന്ധര്‍വന്‍ സ്റ്റൈലില്‍ !!!!

ഗോപീകൃഷ്ണ൯.വി.ജി said...

മനോഹരം