എറണാകുളം ചെറുതോണി റൂട്ട് നേര്യമംഗലം കഴിഞ്ഞാല്‍ പിന്നെ കാടും കൊക്കെയും വളവും തിരിവും ഒക്കെയാണ്. ഈ റൊട്ടിലൂടെ വണ്ടിയുടെ ക്ലച്ചും ബ്രേക്കും തിരിച്ചറിയാത്ത ആളിന്റെ കയ്യില്‍ കാറ് കൊടുത്തത് ആരാണെന്ന് ആര്‍ക്കറിയാം.
എന്തായാലും തത്കാലം ഡ്രൈവിങ്ങ് സീറ്റില്‍ ആണ്. കൂനിന്മേല് കുരു പോലെ മഴയും. തുമ്പിക്കൈ വണ്ണത്തില്‍ പെയ്യുന്ന മഴ. ഈ മഴയത്താണ് കാറ്റത്ത് മറിയുന്ന മരങ്ങളെ പേടിച്ച് ആനകള്‍ കൂട്ടമായി റോഡില്‍ കയറി നില്ക്കുക. രണ്ടും കല്‍പ്പിച്ച് വണ്ടീ ഓടിക്കാന്‍ തന്നെ തീരുമാനിച്ചു. എങ്ങനെയെങ്കിലും ചെറുതോണിയില്‍ എത്തിയേ തീരൂ.
ഗിയറ് മാറ്റാതെ ആക്സിലേറ്റര്‍ കൊടുത്തും. ബ്രേക്ക് ചവിട്ടിണ്ടടത്ത് ക്ലച്ച് ചവിട്ടിയും വണ്ടി ചാടി ചാടിമ്പോവുമ്പോള്‍ അറഞ്ഞ് തുള്ളുന്ന മഴയും അതില്‍ ഹെഡ് ലൈറ്റിന്റെ വെട്ടത്തില്‍ കാണാനാവുന്ന വണ്ടിക്ക് മുന്നിലെ മൂന്നോ നാലോ ചുവടുകളും..
വിറച്ചും ചാടിയുമാണെങ്കിലും വണ്ടി അടിമാലിക്ക് തിരിയുന്ന റൂട്ട് കഴിഞ്ഞപ്പോള്‍ ഇത്തിരി ധൈര്യമൊക്കെയായി. ഇത്രയും ഓടിക്കാമെങ്കില്‍ ഇനിയുള്ള വഴി അത്ര ബുദ്ധിമുട്ടുണ്ടാവില്ല..ഇത്തിരി സ്പീഡ് കൂട്ടി തന്നെ വരുകായിരുന്നു. കരിമ്പന്‍ പാലവും കടന്ന് സ്പീഡിലിങ്ങ് വരുമ്പോള്‍ പെട്ടന്ന് മുന്നിലൊരു നിഴല്‍ പോലെ ...
ആനകള്‍..മൂന്നാലെണ്ണം റോഡീല് നില്ക്കുന്നു...ഉള്ള മുഴുവന്‍ ശക്തിയുമടുത്ത് ബ്രേക്കിട്ടു..
"പിശാച്...ഇന്ന് നിന്നെ ഞാന്‍ ചവട്ടി കൂട്ടി ജനല്‍ വഴി പുറത്ത് കളയും. "
ചവിട്ട് കണ്ട് എന്റെ സ്വന്തം കട്ടിലില്‍ നിന്ന് താഴെ വീണപ്പോള്‍ എന്റെ റൂം മേറ്റിനെ ഒറ്റ കുത്തിന് കൊല്ലാനുള്ളതിനേക്കാളും ദേഷ്യമാണ് എനിക്ക് വന്നത്..ഇന്നലെ വീട്ടില്‍ നിന്ന് അവധി കഴിഞ്ഞ് വന്ന പഹയത്തിയുടെ കട്ടലില്‍ ഒരു എലിക്കുഞ്ഞിന് പോലും കിടക്കാന്‍ ഇടമില്ലാത്തത് കൊണ്ട് ഞാന്‍ എന്റെ കട്ടില് ഷെയര്‍ ചെയ്തതാണ് ഈ പാരയായത്..
അവളെ ഒറ്റ ജനല്‍ വഴി തള്ളി താഴെയിടാനുള്ള കലിപ്പുണ്ടായിരുന്നെങ്കിലും അവള് കൊണ്ടു വന്നിട്ടുള്ള മീനച്ചാറിന്റെയും ഉപ്പേരി വറുത്തതിന്റെ വീതം വേണമെന്നുള്ളത് കൊണ്ടും, അടുത്ത ബ്രേക്കില്‍ ചിലപ്പോള്‍ എന്റെ നട്ടെല്ലിന്റെ ബോള്‍ട്ട് പോവുമെന്നുള്ള പേടി കൊണ്ടും ഒരു തലയിണയും പുതപ്പുമെടുത്ത് ഞാന്‍ തറയില്‍ തന്നെ ഉറക്കം പിടിച്ചു.
പിറ്റേന്ന് രാവിലെ ചവിട്ടിയതിന്റെ കാരണം ചോദിച്ചപ്പോള്‍ അവള് പറഞ്ഞ കഥയാണ് ഇത്..
....പാര്‍വതി
9 comments:
നല്ല സ്വപ്നം!
മനോഹരമായ് അവതരിപ്പിച്ചിരിക്കുന്നു
ചില സ്വപ്നങ്ങള്‍ ഇങ്ങനാണ്....പലതും അങ്ങോട്ട് മനസ്സിലാകില്ല..........:)
ആനയെ വെട്ടി കൊല്ലാന്‍ തോന്നാതിരുന്നത് നന്നായി.അല്ലങ്കില്‍ ഇങ്ങനെ മനോഹരമായി അവതരിപ്പിക്കാന്‍ പാര്‍വ്വതി കാണില്ലായിരുന്നു.
ഉപ്പേരിയേക്കാളും മീനച്ചാറിനെക്കാളും വലുതാണ് കുട്ടി, നട്ടെല്ല്!!
:))
swapnamaayathu bhaagyam.
സ്വപ്നമല്ലെ പാര്വതിമോളെ വിട്ടുകള.
നന്നായിട്ടുണ്ട്.
ആശംസകള്‍.............
വെള്ളായണി
ഇങ്ങനത്തെ സ്വപ്നങ്ങളൊന്നും കാണല്ലേന്ന് കൂട്ടുകാരിയോട് പ്രത്യേകം പറയണെ...!!!
ഒഴുകുന്ന എഴുത്ത് മനോഹരം
ആവൂ...ഇത്രേം പേരെ കണാനാവുമെന്ന് ഞാന്‍ ഒട്ടും കരുതിയില്ലാട്ടോ...
ഇഷ്ടപെട്ടൂന്നറിഞ്ഞതില് ഒത്തിരി ഒത്തിരി സന്തോഷം...
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി..
Post a Comment