ആമാശയത്തിന്റെ ഉള്ളറകള്‍ വരെ എരിയുന്ന ഒരു തോന്നല്‍, രണ്ട് ദിവസമായി ഒന്നും കഴിക്കാതിരുന്നത് കൊണ്ടാണ് എന്നറിയാമുള്ളത് കൊണ്ട് ഇത് തന്നെ വിശപ്പ് എന്ന വികാരം എന്ന് ബ്രൂണോയ്ക്ക് മനസ്സിലായി. വേണ്ടിയിരുന്നില്ല ഒന്നും വേണ്ടിയിരുന്നില്ല, കുടല്‍മാലകള്‍ വരെ അഴുകി പുറത്ത് വരുമോ എന്ന ഭയം കൊണ്ടും ഒരു ദിവസമെങ്കില്‍ ഒരു ദിവസം ജീവിക്കണം എന്ന് പൂതി കൊണ്ടും മാത്രമാണ് ഇറങ്ങി പുറപ്പെട്ടത്. വീട്ടില്‍ കാത്തിരിക്കുന്ന ഫിഷ് ഫിംഗര്‍ ചിപ്പുസുകളും മറ്റും ഓര്‍ക്കുമ്പോള്‍ എരിച്ചില്‍ കുടുന്നു. എന്നാലും വയര്‍ ഉറച്ചു എന്നതില്‍ അവന് സന്തോഷം തോന്നി.
കത്തിക്കാളുന്ന വെയില്, കാല് പൊള്ളാതെ ഒന്ന് മാറി നിന്നപ്പോള്‍ ദൂരത്തൊരു ബഹളം കേട്ടു, കരിമ്പച്ച നിറത്തില്‍ ഒരു വണ്ടിയും അതിന്റെ പിന്തുടര്ന്ന് ഒരു കൂട്ടവും, ആഹാരത്തിന്റെ മണമടിച്ചപ്പോള്‍ അവന് കാര്യം മനസ്സിലായി, അവനും അവരുടെ പിന്നാലെ കൂടി. പേരോ പഴക്കമോ അറിയാത്ത എന്തൊക്കെയോ തിന്നു തീര്‍ക്കുമ്പോള്‍ അകത്തെ ചൂട് കുറഞ്ഞ് കുറഞ്ഞ് വരുന്നത് അറിയാനായി.
എണ്ണമെടുക്കാനാവാതെ രാവും പകലും പോയിയെന്ന് മാത്രം അവന്ന് മനസ്സിലായി തുടങ്ങിയുരുന്നു, തുടുത്ത് നിന്ന ശരീരം ഒതുങ്ങി തുടങ്ങിയിരിക്കുന്നു, പണ്ടത്തെ പോലെ ഇപ്പോ ഓടാനും മത്സരിച്ച് പങ്ക് വാങ്ങിക്കാനും ആയാസം തോന്നുന്നില്ല, അല്പം വലുപ്പം കൂടുതലുള്ളതിനാല്‍ ആരും പെട്ടന്ന് അടുക്കുന്നുമില്ല. ഉപജീവനത്തിന്റെ ആദ്യ പാഠങ്ങള്‍ അവന് പഠിച്ചു തുടങ്ങിയ ആ ദിവസങ്ങളിലൊന്നില്‍ പരിചയമുള്ള ഒരു മണം അവന്റെ മൂക്കിന് ചുറ്റും അടിച്ചു.
“ബ്രൂണോ.. ഓഹ് മി സ്വീറ്റീ.. എന്ത് മെലിഞ്ഞ് പോയി നീയ്യ്, എന്ത് പറ്റിതാ ബേബീ നിനക്ക്... എന്തൊരു നാറ്റം” ശരീരം മുഴുവന്‍ പതഞ്ഞൊഴുകുന്ന, ജനിച്ച നാള് മുതല്‍ പരിചിതമായ മണം. ഫിഷ് ഫിംഗേര്‍സും ബിസ്ക്കറ്റുകളും ആര്‍ക്കും വേണ്ടാതെ......
“സ്വീറ്റി, ബ്രൂണോ ഒന്നും കഴിക്കുന്നില്ല.. പ്ലീസ് കാള്‍ ദെ ഡോക്റ്റര്‍, ഞാന്‍ ഇന്ന് ഓഫീസില്‍ പോവുന്നില്ല, ഐ കാണ്ട്”.
ഡൊക്റ്റടിന്റെ കുഴലിനും കയ്യുറയിട്ട കൈക്കും വഴങ്ങി കൊടുക്കുമ്പോള്‍ അവന്ന് വിശപ്പ് തോന്നി തുടങ്ങി. “ഹീ ഈസ് പെര്ഫെക്റ്റ്ലി ആള് റൈറ്റ്, ലുക്കിങ്ങ് ഹെല്‍ത്തി ആള്‍സോ. പ്രത്യേകിച്ച് ഒരു മരുന്നിന്റെയും ആവശ്യമില്ല.“
വിശപ്പടങ്ങാന്‍ മാത്രം കഴിച്ച് പുറത്തേയ്ക്കിറങ്ങുമ്പോള്‍ തന്റെ അനുഭവജ്ഞാനങ്ങള്‍ അവന്ന് എഴുത്തറിയാമായിരുന്നെങ്കില്‍ അവന് പങ്ക് വച്ചേനെ.
മറ്റൊരു ആട്ടോബയോഗ്രഫിയായി.
16 comments:
ഒരു ആട്ടോബയോഗ്രഫി എഴുതാന്നുള്ള അനുഭവങ്ങളില്ല എന്ന തോന്നലാണൊ എന്നെ ഈ നിലയിലെത്തിച്ചത്, അറിയില്ല. എന്റെ കൂട്ടുകാരൊക്കെയും ഇവിടൊക്കെ തന്നെ ഉണ്ട് എന്ന വിശ്വാസത്തില്‍ പൊടിയും മാറാലയും അടിച്ച് മാറ്റി വീണ്ടും ഒരു പാല് കാച്ചല്.. ഈ ഭാര്‍ഗ്ഗവീ നിലയത്തില്‍..
WELCOME BACK....!!!!
Jeevichirikkunnu ennarijathil santhosham.....
ബിജോയ്.. ആ വാക്കുകളിലെ അമര്‍ഷം ഏറ്റുവാങ്ങുന്നു :), (എന്നെയങ്ങ് കൊല്ല് :D )
verymuch here
എന്തോ എഴുത്തിന് പഴയ ഒരു തീവ്രത പോരാ..
എന്നാലും സാരല്യ തിരിച്ചെത്തിയതില്‍ സന്തോഷം...
പിന്നെ സുഖല്ലേ? കെട്ട്യോനും സുഖായിരിക്കണു എന്ന് വിചാരിക്കുന്നു സോറി വിശ്വസിക്കുന്നു...
പാറൂ, വീണ്ടും കണ്ടതില്‍ സന്തോഷം.വിവാഹം കഴിഞ്ഞു എന്ന് ഇപ്പോഴാണ് അറിഞ്ഞത്.
രണ്ടുപേര്‍ക്കും എന്റെ മംഗളാശംസകള്‍.
!!!
ഇന്ന് രാവിലെ ബൂലോകത്ത് കൂടി നടത്തിയ കറക്കത്തില്‍ വല്യമ്മായീടെ കവിതകളും, പിന്നെ പ്രതിഷേധ ക്കുറിപ്പും, കവിയരങ്ങില്‍ നിന്ന് കുറെ കവിതകളും അനംഗാരിയുടെ ശബ്ദവും കേട്ടിരുന്നു.
പിന്നെ നിസ്, റ്റോണി ബ്ലയറുടെ ഭാര്യയുടെ ആട്ടോബയോഗ്രഫിയെ പറ്റി നിരൂപണം വായിച്ചപ്പോള്‍ കൈതരിച്ച് എഴുതി പോയതാ ഞാന്‍, ഇത്തിരി ഉത്തരാധുനികനായി പോയോന്ന് ഒരു സംശയം(നമ്മുടെ പച്ചാളത്തിന്റെ രീതിയില്‍ പറഞ്ഞാല്‍ എല്ലാവര്ക്കും മനസ്സിലാവുന്നത് ആര്‍ക്കും മനസ്സിലാവാത്ത രീതിയില്‍ പറയല്‍).
പച്ചാളമൊക്കെ ഇവിടെയുണ്ടൊ.
ബിംബങ്ങളെ കൊണ്ട് സമ്പുഷ്ടമായതിനാലാവും സംഗതികളൊന്നും മനസ്സിലായില്ല. പക്ഷെ എന്തൊക്കെയോ വലിയ കാര്യങ്ങൾ ആണെന്നു മനസ്സിലായി??
ഓ:ടോ:
വിവാഹത്തിന്റെ ആശസകളും ഇതോടോപ്പം :)
എനിക്കൊന്നും മനസ്സിലായില്ല...
ഒന്നുരണ്ടു പ്രാവിശ്യം വായിച്ചു നോക്കട്ടെ..
കുഞ്ഞാ, ഇതിലെന്തു മനസ്സിലാകാതിരിക്കാന്‍? ബ്രൂണോ ഒരു പട്ടിയാണെന്നു മനസ്സിലാക്കിയിട്ടു് ഒന്നുകൂടി വായിച്ചു നോക്കൂ...
പാര്‍വ്വതീ, കണ്ടതില്‍ സന്തോഷം. തിരിച്ചുവരവിനു സ്വാഗതം!
ടോണി ബ്ലയറുടെ ഭാര്യ (ചെറി ബൂത്ത്) ന്റെ ആത്മകഥയുടെ ഒരു നിരൂപണം വായിച്ചു. എന്താ പറയുക, പല ആത്മകഥകളും വായിച്ചിട്ടുണ്ടെങ്കിലും ഇതു അപൂര്‍വ്വം തന്നെയാണ്, അതില്‍ നിന്ന് ഉരുത്തിരിഞ്ഞതാണു ഈ കഥ. അതിലും വൃത്തിയായി ബ്രൂണൊയ്ക്ക് എഴുതാനുള്ള അര്‍ഹതയുണ്ടെന്ന തോന്നലില്‍ .
:)
സോറി കുഞ്ഞാ..
-പാര്‍വതി.
ഉമേഷ് ചെട്ടാ, കണ്ടതില്‍ വളരെ സന്തോഷം.
:)
നമ്മട ബ്ലോഗിലെ പയ്യന്മാര് വന്നു പറഞ്ഞു, പാര്‍വ്വതി അന്വേഷിക്കുന്നുവെന്ന്... ;) (മഴത്തുള്ളി ഗോ റ്റു യുവര്‍ ക്ലാസസ്സ്)
അപ്പൊ പിന്നെ വന്നു നോക്കാതിരിക്കാന്‍ പറ്റത്തില്ലല്ലൊ.
വന്ന് നോക്കിയപ്പൊഴല്ലെ കല്യാണക്കാര്യമൊക്കെ അറിഞ്ഞത്. :)
മാറിയ ടെംപ്ലേറ്റോടെ, ആട്ടോബയോഗ്രഫിയില് പുതിയ പോസ്റ്റുകള്‍ എഴുതിച്ചേര്ത്തുതുടങ്ങി, അല്ലേ?
:-)
അഭിനന്ദനങ്ങള്‍!
Post a Comment