പിണങ്ങി പോയ സുഹൃത്ത് പാതി കുടിച്ച് വച്ച് പോയ ചായക്കപ്പ് പോലെയാണ് മരണം,
തിരികെ വന്ന് പറയാനാവത്ത ഒരു മാപ്പ്, കൊടുക്കാനാവാതെ പോയ ഒരു മുത്തം.
എന്നും യാത്രകളെ സ്നേഹിക്കുന്ന ഞാന്‍ മരണത്തെയും സ്നേഹിച്ചിരുന്നു-
ഒരു നീണ്ട യാത്രയില്‍ കൂട്ടുകാരില്ലാതെയെങ്കിലും പോവാന്‍, എങ്കിലും
തിരിച്ചു വരാതെ പോവുന്നവരോട് പറയാനാതെ പോയതെന്തെക്കെയോ..
തണുത്ത് മരവിച്ച് മുഖങ്ങള്‍, ഓര്‍ത്തെടുക്കാനാവാതെ ദൂരത്തിരിക്കുമ്പോള്‍-
ഒരിറ്റ് കണ്ണീര് പൊഴിക്കാനാവാതെ ഓര്‍മ്മകള്‍ മാത്രം നീറി നില്ക്കുന്നു.
-പറയാനായി ഒരുപാട് ബാക്കി വച്ച് പറയാതെ പോയവര്‍ക്കായി....
-പാര്‍വതി
16 comments:
പാര്‍വതി,
എന്തുപറ്റി, ഒരു ദുഖഭാവം നിഴലിക്കുന്ന കുറിപ്പാണല്ലോ ഇത്തവണ.
ഈ ജീവിതത്തില്‍ ഇതെല്ലാം പറഞ്ഞിട്ടുള്ളതല്ലേ, ജീവിതം സുഖദുഖ സമ്മിശ്രമാണല്ലോ. അതില്‍ ഓരോ സമയവും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാം.
-പറയാനായി ഒരുപാട് ബാക്കി വച്ച് പറയാതെ പോയവര്‍ക്കായി
പലരും പറയാതെയാണല്ലോ പോകുന്നത് ..
പറയാന്‍ മറന്ന പരിഭവങ്ങള്‍
വിരഹാര്ദ്രമായ് മിഴികളോര്‍ക്കേ..
നന്നായിരിക്കുന്നു.. ഈ ഗാനം മൂളിപ്പോയ്..
maranam oru edavelayanu......
poyavar veendum varum.....
manushyanayi....mrigamayi....pakshiyayi....pambayi...puzhuvayi....
ചിലര്‍ക്കെങ്കിലും ഒരു തിരിച്ചുവരവ് ഉണ്ടാകും...
മരണത്തിന്റെ വിരലും പിടിച്ച് നടന്ന് രക്ഷപെട്ടവരെ ഓര്‍ത്ത് എനിക്ക് ഒട്ടും ദുഃഖം ഇല്ല. അവരുടെ വാക്ക് വിശ്വസിച്ച് കൂടെ നിന്ന് ഒറ്റപെട്ട് പോയവരെ ഓര്‍ത്ത് മാത്രം.
-പാര്‍വതി.
കണ്ണൂര്‍ പരിയാരം ദന്തല്‍ കോളജ് വിദ്യാര്‍ത്ഥി കാര്‍ത്തിക് ദെല്‍ഹിയിലെ തന്റെ കൂട്ടുകാരിയോട് വെബ് കാമിലൂടെ ചാറ്റ് ചെയ്ത് കൊണ്ട് ആത്മഹത്യ ചെയ്തത് വ്യാഴാഴ്ച രാത്രി. അവന്റെ കമ്പ്യൂട്ടറില്‍ ആത്മഹത്യ രംഗം മുഴുവന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടായിരുന്നത്രെ!!!! എല്ലാം പറഞ്ഞു പോയവന്??
പോയവരൊക്കെയും പോയി, ഞാനും പോകും, നീയും.
മരണം ഒഴിച്ചു കൂടാനാകാത്ത ഒന്നല്ലേ? അപ്രതീക്ഷിതമായി പോകേണ്ടി വരുമ്പോല്‍ എല്ലാം പറഞ്ഞു തീര്‍ക്കാനായെന്നു വരില്ലല്ലോ
ശൊ..പര്‍വതി അങ്ങിനെയങ്ങു പോകാന്‍ ഞങ്ങള്‍ സമ്മതിക്കുമോ?
:)
ഞാന്‍ കരുതി...ഒന്നും പറയാതെ ബൂലോകത്തു നിന്നും പോയവരെ പറ്റിയാണ് എന്ന്....
അതെ, പറയാതെ പോവുന്നവരാണെല്ലാവരും... ഒരിക്കല്‍ കാണുമ്പോള്‍ ചോദിക്കും, എന്തേ പോയതെന്ന്. വ്യക്തമായ ഒരു ജനുവിന് മറുപടി കിട്ടാതാവുമ്പോള്‍, പോവുന്നവര്‍ പോട്ട്... അതെന്റെ കണ്ട്രോളില് വരുന്ന വസ്തുതയല്ലല്ലോ എന്ന് ഓര്‍ത്ത് സമാധാനിക്കുക തന്നെ...
നമസ്ക്കാരം മാഷേ.. കുറേ നാളായി ഈ വഴി വരാറില്ലായിരുന്നു, ഇന്നു വെറുതേ വരാമെന്നു വച്ചു, പുതിയതൊന്നും പ്രതീക്ഷിച്ചല്ല, ചുമ്മാ പഴയതിലൂടെ ഒന്നു ചുറ്റിത്തിരിയാമെന്നൊക്കെ ഓര്‍ത്താ വന്നേ...
പക്ഷേ സന്തോഷമായി.. പിന്നേം എഴുതാന്‍ തുടങ്ങീരിക്കണു അല്ലേ?
അപ്പോ ശരി, വീണ്ടും കാണാം.. എല്ലാ ആശംസകളും...
പറയാതെ പോയതറിയാതെ ഉള്ളിലെ ഇളം തെന്നലായി..
പാര്‍വ്വതീ
ഇവിടെ മഴവില്ല് വീണ്ടും വിരിഞ്ഞെന്നും മയില്‍പ്പീലി ഇരട്ടിച്ചെന്നും ഇപ്പോഴാ അറിഞ്ഞേ.
മരണമെന്നതൊരു കവാടമല്ലേ
ഒരുയാത്രയില്‍ പിന്നിടേണ്ടിവരുന്നൊരു കവാടം....
ആ കവാടം പിന്നിട്ടാല്‍ നമ്മളേയും കാത്തിരിക്കുന്ന ഒരുപാടുകാര്യങ്ങളുണ്ടാവില്ലേ....
ഉണ്ടാവണം... ഇല്ലെങ്കില്‍ പിന്നെ ഈ യാത്രയ്കെന്തര്ത്ഥം....?
Post a Comment