തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Thursday, September 13, 2007

മോഹം

മറവിയുടെ പായലില്‍ വഴുതി ഞാന്‍ എന്നെ തന്നെ മറന്ന് പോവാതിരിക്കാന്‍..
ഓര്‍മ്മയിലെങ്കിലും മഴയുടെ ഈര്‍പ്പവും കുയിലെന്റെ കൂവലും ഓര്‍ത്തിരിക്കാന്‍
ഒന്ന് തിരിച്ചു വരണമെന്ന് മോഹം..
ഒരേ മനസ്സുള്ളവരുടെ ഒരു കൂട്ടത്തിലേയ്ക്ക്

സ്നേഹത്തോടെ
പാര്‍വതി.

33 comments:

ലിഡിയ said...

ജീവിക്കാന്‍ മോഹിക്കുന്നത് പോലെ..
തിരിച്ചെത്താന്‍ മോഹിക്കുന്നു.

സുല്‍ |Sul said...

കുറെയേറെയായല്ലോ കണ്ടിട്ട്
എവിടെയായിരുന്നു പാര്‍വതീ.
വരിക വരിക. സ്വാഗതം
-സുല്‍

വേണു venu said...

പാര്‍വ്വതിയുടെ കസേര ഒഴിഞ്ഞു തന്നെ പാര്‍വ്വതിയെ കാത്തിരിക്കുകയായിരുന്നല്ലോ. വരൂ...സ്വാഗതമെന്തിനു് സ്വന്തം വീട്ടില്‍‍ വരുന്നതിനു്. പേനയും പേപ്പറും എല്ലാം എഥാ സ്താനത്തു തന്നെ ഉണ്ടു്.
സസ്നേഹം,
വേണു.

ശ്രീ said...

ഒരു തിരിച്ചു വരവാണല്ലേ?
നന്നായി.
:)

ഉറുമ്പ്‌ /ANT said...

സ്വാഗതം

സഹയാത്രികന്‍ said...

ആശംസകള്‍

വിഷ്ണു പ്രസാദ് said...

തിരിച്ചു വരവ് നല്ലതിനാവട്ടെ...ആശംസകള്‍
ഈ വേഡ് വെരി. ഇപ്പോ ആരും ഉപയോഗിക്കുന്നില്ല.
ഒഴിവാക്കുമല്ലോ...

മയൂര said...

പാര്‍വതീ, സ്വാഗതം...

ശ്രീഹരി::Sreehari said...

:)

അനംഗാരി said...

തിരിച്ചെത്തുമ്പോള്‍ വഴിയിലുപേക്ഷിച്ച് പോകാതെ ഓലയെഴുത്താണികളെ മുറുകെ പിടിക്കുക;കവിത തുളുമ്പുന്ന മനസ്സിനേയും.

Anonymous said...

അങ്ങനെ ആട്ടേന്ന്.
:)
ഉപാസന

ഉപാസന || Upasana said...

വരിക വേഗ്ഗം.
:)
ഉപാസന

ചേട്ടായി said...

സുസ്വാഗതം കൂട്ടുകാരി

Sethunath UN said...

സ്വാഗതം!

അലിഫ് /alif said...

വേണു മാഷിന്റെ കമന്റിനൊരു അടിവര "സ്വാഗതമെന്തിനു് സ്വന്തം വീട്ടില്‍‍ വരുന്നതിനു് "

ആശംസകളോടെ
- അലിഫ്

K.V Manikantan said...

welcome back!

SHAN ALPY said...

മോഹങ്ങള് മുരടിച്ചു
മോതിരകയ് മരവിച്ചു...

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ഒരു തിരിച്ചുവരവിനു തയ്യാറായ പാര്‍വ്വതിക്ക് സ്വാഗതം..... വീണ്ടും എഴുതുകാ... വാ‍യിക്കാന്‍ ഞങ്ങളുണ്ട്....

- ബിജോയ്

ശാലിനി said...

ഇടയ്ക്കൊക്കെ ഓര്‍ക്കാറുണ്ടായിരുന്നു, പാര്‍വ്വതിയെ കാണാറേയില്ലല്ലോ എന്ന്.

വേഗം അടുത്ത പോസ്റ്റിട്.

sandoz said...

വീണ്ടും സജീവസജീവമാകൂ.....സജീവയാകൂ.....
സജീവനാകൂ...സഹജീവിയാകൂ.....
ഈ വേഡ്‌ വെരി കളഞ്ഞില്ലേല്‍ സജീവന്റെ കാര്യം ഞാന്‍ അജീവന്‍ ആക്കും....

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഒന്ന് തിരിച്ചു വരണമെന്ന് മോഹം..
ഒരേ മനസ്സുള്ളവരുടെ ഒരു കൂട്ടത്തിലേയ്ക്ക്

മഴവില്ലും മയില്‍‌പീലിയും said...

നല്ല കവിത...............എല്ലാരും പറയുന്നു...തിരിച്ചുവരാന്‍ ....അതിനു എവിടെപോയി...ഒരു ശരാശരിമലയാളിയുടെ സംശയം

ഗുപ്തന്‍ said...

yyo... welcome back. thirichuvarruuuuuuuuuuuu

ഇട്ടിമാളു അഗ്നിമിത്ര said...

ഇങ്ങനെ... വരുന്നു വരുന്നു എന്നു പറയാതെ വാന്നെ... നല്ലൊരു പോസ്റ്റും കൊണ്ട്..

mydailypassiveincome said...
This comment has been removed by the author.
മഴത്തുള്ളി said...

പാര്‍വതീ,

അപ്പോള്‍ വരാം വരാം എന്നു പറഞ്ഞിട്ടു വീണ്ടും മുങ്ങിയോ :)

ഗുപ്തന്‍ said...

വരാന്ന് പറഞ്ഞിട്ട്....

mydailypassiveincome said...
This comment has been removed by the author.
മഴത്തുള്ളി said...

ആവോ, ആര്‍ക്കറിയാം :)

Rasheed Chalil said...

എത്രയും പെട്ടന്ന് അടുത്ത പോസ്റ്റ് വരട്ടേ...

myexperimentsandme said...

പാര്‍വ്വതീ, സ്വാഗതം പുറകില്‍ (വെല്‍‌ക്കം ബായ്ക്കിലാണെന്ന്).

തിരിച്ചുവരവ് അടിച്ചുപൊളിക്ക്.

Anonymous said...

മോഹം, മോഹമയിത്തന്നെ.. ഇപ്പൊഴും. ല്ലേ..

എന്തേ തന്റെ ബ്ലോഗിനൊരു രക്തക്കറ..?

Anonymous said...

now I see it..