ഉറക്കം തഴുകാത്തൊരെന്റെ കണ്ണുകളെ പഴിച്ചിന്നലെ-
ജാലകവാതിലിലൂടെയെങ്ങോ മനം തുലഞ്ഞിരിക്കവെ
അറിയാനില്ലയൊരു ചെറുകാറ്റിന്റെ ഉയിരു പോലും,
മരവിച്ചു നില്ക്കയാണൊ ഭൂമി പകലേറ്റ ചൂടില്‍.
ഓര്‍ക്കുവാനില്ലയൊരു കുളിര് പോലുമെന്നോര്‍ത്ത്-
മനമതിനേക്കുറിച്ചോര്‍ത്ത് വിലപിക്കയായി പിന്നെ,
ഇത്തിരി ദൂരത്തായൊരു വെള്ളപൊട്ട് പോലെ-
കണ്ണതിലുടക്കിനില്‍ക്കവെ,യെന്റെ നിശാഗന്ധി പൂത്തു.
പൂക്കാനേറെ കൊതിച്ചു മൊട്ടുകളൊത്തിരി വിരിച്ച-
താണവളെങ്കിലും,കരിഞ്ഞടര്‍ന്നൊരു മൊട്ടുകളൊക്കെയും-
കാലത്ത് തൂത്തെറിയുമ്പോള്‍ പറയുവാറ്ണ്ട് ഞാന-
വളോടുമിത് വേനലിനെരിയുന്ന ചൂടാണുള്ളിലും പുറത്തും.
കാക്കാതെ പറയാതെ പൂത്ത് നില്ക്കുന്നവള്-
കാലത്ത് പൊഴിയുന്ന പുതു പൂവിന്റെ ശുഭ്രത,
ഉയിരായൊരിറ്റ് വെള്ളമൊക്കെയുമിറ്റിച്ചു തന്റെ-
തിരുവാതിര മുണ്ട് തേച്ചെടുത്തപോലെ നില്‍ക്കെ
വേനലിനിയുമെരിയും, കാലവും കണ്ണിരുമൊഴുകും
ജാലകവാതിലില്‍ ഉറക്കം മറന്ന മിഴികളുണ്ടാവും
എങ്കിലും വിരിയും, ഉയിരിന്റെ നിറവിന്റെ-
ശുഭ്രവര്‍ണ്ണപൂകളിനിയുമീ കാറ്റ് പോവാത്ത വഴികളില്‍.
ഇനി ഞാനുമുറങ്ങട്ടെ,കണ്ണില്‍ സ്വപ്നമായി തെളിയുവാന്‍
ആരും കാണാതെ വിരിഞ്ഞൊരാ പൂവുമതിനായിമാത്രമൊരു
ജന്മം നേര്‍ച്ച വച്ചൊരാ നിശാഗന്ധിയുമവളുടെ പാല്‍ചിരിയും.
കാലത്തു ഞാനുമെരിവെയിലേറ്റു മുന്നേറാനെന്റെ ശക്തിയായ്.
-പാര്‍വതി.
15 comments:
വേനലിനിയുമെരിയും, കാലവും കണ്ണിരുമൊഴുകും
ജാലകവാതിലില്‍ ഉറക്കം മറന്ന മിഴികളുണ്ടാവും
എങ്കിലും വിരിയും,
പാറൂ, ഇതു തന്നെ ജന്മ സാഫല്യം.
ഹാ... വളരെ ഇഷ്ടപ്പെട്ടൂ വരികള്‍.
മനോഹരം.:)
ഓ.ടോ..
ഡല്‍ഹിയിലെ പോലെ തന്നെ ഇവിടെയും ഒരു തേങ്ങ...
അതുകൊണ്ടതില്ലെ.:)
ഇതെന്തേ പാര്‍വതി ഒരുമാതിരി ഒളിച്ചിങ്ങനെയൊരു പോസ്റ്റ് ..ഒരനക്കവും കാണാതെ..
നന്നായീട്ടോ.. മുന്നോട്ട് പോകും തോറും കവിതയില്‍ ഒരു ദുഃഖച്ഛായയേറിവരുന്നതു പോലെ..
ഒന്നു വഴിമാറി നടക്കെന്നെ... കഥകളിലെ പാര്‍വതിയെപ്പോലെ..
അതൊക്കെ ഞാനല്ലേടാ ഉവ്വേ തീരുമാനിക്കുന്നേ ? എന്നൊന്നും ചോദിച്ചേക്കല്ലേ ഹ ഹ
നിശാഗന്ധിക്ക് വാടിയതുളസിയെക്കാള് പ്രത്യാശയുണ്ടെന്ന് കാണാതെപോയതല്ല കേട്ടോ... :P
നിശാഗന്ധി നീയെത്ര ധന്യ..
വേനലിനെരിയുന്ന ചൂടാണുള്ളിലും പുറത്തും.
നല്ല വരികള്‍, പാര്‍വതി ...
പാര്‍വ്വതീ... എന്തോ നീട്ടി വിളിക്കാനൊട്ടു തോന്നുന്നുമില്ല, എന്നാല്‍ വിളിക്കാതിരിക്കാന്‍ പറ്റുന്നുമില്യ...ആ പോട്ടേ...
ഞാന്‍ പറഞ്ഞതൊന്നു കൂടി പറയുവാ...
മനോഹരമായ കവിത...
എനിക്കൊരുപാടിഷ്ടമായി....
ആരറിഞ്ഞീവെയിലാറിത്തണുത്താര്ദ്ര
നീരുമായ് നെഞ്ചിലണയില്ലെന്നും
വര്‍ഷവും വര്ഷാന്തമേതോ നിലാവല
ഹര്‍ഷം പുതച്ചടുത്തെത്തില്ലെന്നും
ദില്ലിയിലെ ചൂടല്ലെ..മാറും മാഷെ...
പാര്‍വതീ,
അങ്ങനെ ഡല്‍ഹിയില്‍ ഒരു വേനല്‍ക്കാലം കൂടി വന്നെത്തി. താഴെ കൊടുത്ത വരികള്‍ എനിക്കിഷ്ടമായി.
“വേനലിനിയുമെരിയും, കാലവും കണ്ണിരുമൊഴുകും
ജാലകവാതിലില്‍ ഉറക്കം മറന്ന മിഴികളുണ്ടാവും
എങ്കിലും വിരിയും, ഉയിരിന്റെ നിറവിന്റെ-
ശുഭ്രവര്‍ണ്ണപൂകളിനിയുമീ കാറ്റ് പോവാത്ത വഴികളില്‍.“
നന്നായി എഴുതിയിരിയ്ക്കുന്നു പാര്‍വതീ..
വേണൂ :) അവിടെയും നല്ല ചൂട് തന്നെയാവും അല്ലെ.നന്ദി
മനൂ :) ശരിക്കും സംഭവിച്ചത് ഇത് ഇട്ടിട്ട് ബ്ലോഗ് ഓപ്പണ്‍ ചെയ്യാന്‍ നോക്കുമ്പോള്‍ അത് ബ്ലോക്ക്ഡ്, അതോണ്ട് കമന്റ് ഇടാന്‍ പറ്റിയില്ല.
ഇട്ടിമാളൂ, കവിതയെപറ്റി ഒന്നും പറഞ്ഞില്ല.മനസ്സില്‍ തോന്നുന്ന അഭിപ്രായം പറയാം.
തമനൂ :) നന്ദി
മനൂ (ജി) ഡെല്‍ഹിയിലെ മഴയ്ക്ക് പോലും ചൂടല്ലേ, കൂടുതല്‍ സങ്കടം വരുക ഇടിയുടെ പെരുമ്പറയും കൊട്ടി നാട്ടില്‍ തുലാമഴ തുള്ളിയാടുന്നുവെന്ന് കേള്‍ക്കുമ്പോഴാണ്, ഇതൊക്കെ മാത്രം ആര്‍ക്കും പായ്കറ്റ് സര്‍വ്വിസ് നടത്താന്‍ പറ്റില്ലല്ലോ :)
മഴത്തുള്ളീ :) ഇഷ്ടമായെന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷം, ഇഷ്ടമാവാത്തതും പറയണം, കാരണം എന്റെ മനസ്സ് മുഖം മൂടികളില്ലാതെ ജീവിക്കാന്‍ കൊതിക്കുന്ന ലോകമാണിത്.
പീ. ആര് :) നന്ദി വീണ്ടും വരിക.
സ്നേഹത്തോടെ പാര്‍വതി.
“ഇനി ഞാനുമുറങ്ങട്ടെ,കണ്ണില്‍ സ്വപ്നമായി തെളിയുവാന്‍...”
എണീക്ക് എണീക്ക് മതി ഉറങ്ങീത്. ഇങ്ങനുണ്ടോ ഒരു ഉറക്കം. ങെ! കുംഭകര്‍ണ്ണി ഹിഹിഹി
ഞാനെപ്പൊഴേ ഓടി.. :)
ടെസ്റ്റ്....
നേര്ക്കഴ്ചകളിലെ ഭാവുകത്വം.....
വേറിട്ടു നില്ക്കുന്ന ശൈലി.....
ഉള്ളുകൊണ്ടു തൊട്ടറിയുന്ന സത്യങ്ങള്‍...
നന്മകള് നേരുന്നു....
സ്നേഹപൂര്‍വ്വം....
too good!
A n u
ഇപ്പോള്‍ എഴുത്തൊന്നുമില്ലേ ?
Post a Comment