എനിക്കത് വാങ്ങിത്തരാമോ എന്നതില് നിന്ന്
എനിക്കത് വേണമെന്നതിലെത്തുമ്പോൾ
ബാല്യവും കൌമാരവും എങ്ങോ കടന്ന് പോകുന്നു.
എനിക്കൊന്നും വേണ്ടെന്ന മുരടനക്കത്തിൽ നിന്ന്
ഞാനൊന്നും ആഗ്രഹിച്ചിരുന്നില്ലോ എന്ന തേങ്ങലിൽ
യൌവനം പടികടന്ന് പിന്തിരിയാതെയിറങ്ങി പോവുന്നു.