തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Wednesday, December 13, 2006

അടഞ്ഞ വാതിലുകള്‍ക്കപ്പുറത്ത്…

ഉയരങ്ങളിലേയ്ക്ക് ഉയര്‍ന്ന് ഉയര്‍ന്ന് പോവുന്ന ഒരു കൊച്ചു പേടകം, കിളിവാതിലുകളില്ലാത്ത, അടഞ്ഞ ഉരുക്ക് വാതിലുകള്‍ ഉറപ്പിച്ച വാതിലുകള്‍, ഈ യാത്രകള്‍ അവള്‍ക്ക് എന്നും പേരറിയാത്ത ഒരു സമാധാനം കൊടുത്തിരുന്നു.

കാല്‍ക്കുലേറ്ററിലെ പോലെ 7 ന് പകരം 2 ഉം 7 ഉം അമര്‍ത്തി ഇരുപത്തിയേഴ് ആക്കാനാവുമായിരുന്നെങ്കില്‍ എന്ന് അവള്‍ പലപ്പോഴും ആശിച്ചു, എന്നാലും ആ യാത്രകള്‍ ഹ്രസ്വങ്ങളായിരുന്നു.ശാന്തിയുടെ ഒരു ഗുഹാന്തരത്തില്‍ നിന്നും വെളിച്ചത്തിന്റെ മഹാനഗരത്തില്‍ പുറന്തള്ളപേടുമ്പോള്‍ അവള്‍ ഒറ്റപെട്ടവളെ പോലെ പകച്ചു നിന്നു..എങ്കിലും ആ നിമിഷയാത്രകളെ അവള്‍ സ്നേഹിച്ചു, യാത്രക്കാരാരുമില്ലാത്തെ തനിക്കായ് കാത്തുനില്‍ക്കാറുള്ള പേടകത്തിനെ അവള്‍ സ്നേഹിച്ചു തുടങ്ങി, തന്റെ സ്വകാര്യതകളില്‍ നുഴഞ്ഞ് കയറുന്നവരെ അവള്‍ വെറുത്തു, അവരുടെ ചുഴിഞ്ഞ് നോട്ടങ്ങളില്ലാത്ത യാത്രകളില്‍ അവള്‍ തന്റെ പേടകത്തിനോട് സ്വകാര്യം പറഞ്ഞു, കാലപഴക്കത്തില്‍ കമ്പിവയറുകള്‍ ഉരഞ്ഞുണ്ടാക്കുന്ന ശബ്ദത്തെ ഓര്‍ത്ത് ആശങ്ക പ്രകടിപ്പിച്ചു. പ്രകാശത്തിന്റെ ലോകത്തില്‍ പുഴുക്കളെ പോലെ അരിച്ചു നടക്കുന്ന കഴുക കണ്ണുകളില്‍ നിന്ന് രക്ഷപേടാന്‍ അവള്‍ പേടകത്തിനെ കൂടുതല്‍ കൂടുതല്‍ ആശ്രയിച്ചു, മുഖം മുഴവുനായി പടര്‍ന്ന് കിടക്കുന്ന ആ മുറിവുമായി മുഖം കുനിച്ച് നടക്കുമ്പോള്‍ അവള്‍ ആ നോട്ടങ്ങളെ വെറുത്തു.അവയില്‍ നിന്ന് രക്ഷപെടാന്‍ കട്ടിയുള്ള സാരിത്തലപ്പുകള്‍ വലിച്ചിട്ട് മുഖം മറച്ചു. തുളച്ചു നോക്കുന്ന മിഴികളില്ലാത്ത യാത്രകള്‍ക്കായി അവള്‍ മണിക്കൂറുകളോളം കാത്തു നിന്നു.

സ്വകാര്യതകളുടെ കെട്ടഴിക്കുന്ന ആ നിമിഷത്തില്‍ തന്നെയാണ് രംഗബോധമില്ലാത്ത നടനെ പോലെ തുറന്ന് കിടന്ന വാതിലിലൂടെ ഉള്ളില്‍ കയറിയത്, തന്റെ മുഖത്തൂടെ ഇഴയുന്ന അയാളുടെ നോട്ടത്തിന് പഴുതാരക്കാലുകളുടെ വൈകൃതമുണ്ടെന്ന് അവള്‍ക്ക് തോന്നി. എന്നു ഈ യാത്രകളില്‍ അവളുടെ സ്വപ്നങ്ങളും സ്വകാര്യതകളുടെ പാലപ്പൂമണവും നിറയുന്ന പേടകത്തിനുള്ളില്‍ പേരറിയാത്ത ഏതോ പുകയിലകൂട്ടിന്റെ മണം പടര്‍ന്നിരുന്നു, അയാളെയും തനിക്കോപ്പം ഏറ്റിയ പേടകത്തോടെ അവള്‍ക്ക് പരിഭവം തോന്നി, കരിയിലലകളില്ലാത്ത കാട്ടിനുള്ളില്‍ പതുങ്ങി നടക്കുന്ന ചെന്നായുടെ കാല്പാടുകളുടെ ശബ്ദവും സാമിപ്യവും അവള്‍ക്ക് അനുഭവപെട്ടു.

പേടകം എന്നത്തേയും പോലെ യാത്ര അവസാനിപ്പിച്ചിരുന്നു, യാത്ര പറയുമ്പോള്‍ എന്നും ചെയ്യാറുണ്ടായിരുന്ന പോലെ, വരാമെന്നവള്‍ പറഞ്ഞില്ല, മുഖം സാരിത്തലപ്പ് കൊണ്ട് മൂടി തല കഴുത്തിലൊടിച്ചിട്ടപോലെ കുനിഞ്ഞ് നടന്ന് നീങ്ങിയുമില്ല, കാലങ്ങള്‍ക്ക് ശേഷം കണ്ണിലടിച്ച വെളിച്ചത്തില്‍ അവളുടെ കൃഷ്ണമണികള്‍ വേദന കൊണ്ടു.

പകുതിയടഞ്ഞ പേടകത്തിനുള്ളില്‍ ചോര കനം പിടിപ്പിച്ച മത്ത് പിടിപ്പിക്കുന്ന ഗന്ധമായിരുന്നു, ഒരു മൂലയക്ക് അയാള്‍ തല നെഞ്ചിലേയ്ക്കൊടിച്ചിട്ട് കൂനിക്കിടപ്പുണ്ടായിരുന്നു.

-പാര്‍വതി.

26 comments:

ലിഡിയ said...

സ്വകാര്യതയുടെ ലോകങ്ങളിലേയ്ക്ക് എത്തി നോക്കുന്നവര്‍ക്കായി.

-പാര്‍വതി.

മുസ്തഫ|musthapha said...

അസൂയ (എനിക്ക്) തോന്നിപ്പിക്കുന്നത് തന്നെ പാര്‍വ്വതിയുടെ എഴുത്ത്... ഇതും ഇഷ്ടമായി.


ഠ്...ഠ്...ഠേ...

കിടയ്ക്കട്ടെ ഒന്ന് ഇവിടേയും

അനംഗാരി said...

പാറുവിന്, കവിതയേക്കാള്‍ ഇണക്കം കഥയാണെന്ന് ഇത് തെളിയിക്കുന്നു. എഴുതിതുടങ്ങിയ പാറുവില്‍ നിന്ന് പാര്‍വ്വതി ഒരു പാട് വളര്‍ന്നിരിക്കുന്നു എന്നത് എനിക്ക് സന്തോഷം പകരുന്നു.അഭിനന്ദനങ്ങള്‍.

Anonymous said...

:)

ലിഡിയ said...

അഗ്രജാ നന്ദി ഹൃദയം നിറഞ്ഞ നന്ദി.

അനംഗാരീ ഹൃദയം നിറഞ്ഞു..

നവന്‍ :-)

-പാര്‍വതി.

Nishad said...

പ്രിയപ്പെട്ട പാര്‍വ്വതീ,
ഞാണ്‍ പറയാറില്യേ? ഇതു വായിച്ചുകഴിയുമ്പോള്‍ ഞാന്‍ പിന്നേയും പിന്നേയും പേടിക്കുന്നു, എന്തിനെന്നോ? ഒരു മറു മൊഴിക്ക്..പക്ഷേ എനിക്കു പറയേണ്ടേ ഞാനിതു വായിച്ചുവെന്ന്...

വല്യമ്മായി said...

നല്ല കഥ പാര്‍വ്വതീ,എന്താ മനസ്സില്‍ വരുന്നത് എന്നു വെച്ചാല്‍ എഴുതുക,കവിതയായാലും കഥയായാലും

krish | കൃഷ് said...

ഹൂം..കൊള്ളാട്ടോ..കഥ..
ലിഫ്റ്റിനകത്തെ ഏകാന്തത/സ്വകാര്യത അത്ര ഇഷ്ടമാ..

കൃഷ്‌ | krish

krish | കൃഷ് said...

ഹൂം..കൊള്ളാട്ടോ..കഥ..
ലിഫ്റ്റിനകത്തെ ഏകാന്തത/സ്വകാര്യത അത്ര ഇഷ്ടമാ..

കൃഷ്‌ | krish

krish | കൃഷ് said...

ഹൂം..കൊള്ളാട്ടോ..കഥ..
ലിഫ്റ്റിനകത്തെ ഏകാന്തത/സ്വകാര്യത അത്ര ഇഷ്ടമാ..

കൃഷ്‌ | krish

സഹൃദയന്‍ said...

:-D

മുസാഫിര്‍ said...

കഥ ഇഷ്ടമായി പാര്‍വതി,എങ്കിലും കൊല്ലേണ്ടിയിരുന്നില്ല എന്നു തോന്നി,
ലിഫ്റ്റില്‍ കുടുങ്ങിപ്പോയ അണ്ടു അപരിചിതര്‍(ആണും പെണ്ണും ) വേറെ നിവൃത്തിയില്ലാത്തത്കൊണ്ടു സ്നേഹം പങ്കു വെക്കുന്ന ഒരു കഥ വായിച്ച ഓര്‍മ്മ.എം മുകുന്റേതാണെന്നാണ് തോന്നുന്നത്.

Peelikkutty!!!!! said...

ഒരുപാട് നല്ല എഴുത്ത്.


ഓ.ടോ.ലിഫ്റ്റിനുള്ളില്‍ നൂഡില്‍‌സും ഉണ്ടാക്കാം പാര്‍‌വതിയേച്ചീ...(ക.ട:ദിലീപ്)

mydailypassiveincome said...

പാര്‍വതി,

വളരെ വളരെ നന്നായിരിക്കുന്നു. ഇത്തവണ അല്‍പ്പം ചിന്തിപ്പിക്കുന്ന കഥ തന്നെ. ഇതുപോലെ നല്ല ഒരു നോവല്‍ എഴുതൂ. തീര്‍ച്ചയായും അതിനുള്ള കഴിവുണ്ട് പാര്‍വതിക്ക്. ആശംസകള്‍.

Siju | സിജു said...

മൊത്തം കണ്‍ഫ്യൂഷ്യസായിപ്പോയി :-(

neermathalam said...

swakaryathayil..etti nokkunavarkku...maranasiksha venamoo.pinne..ella ettinottangalkkum..ore artham alla loo..ulle..anoo ??
pakshe kathayil chodyam..elyaloo..
le..

മനോജ് കുമാർ വട്ടക്കാട്ട് said...

ബോംബെയിലെ ഒരു ഹ്രസ്വകാലത്തെ ട്രെയിനിംഗ്‌ സമയത്ത്‌ രാത്രിയില്‍ കമ്പനി ഫ്ലാറ്റിന്റെ ഒന്‍പതാമത്തെ ഫ്ലോറിലേയ്കുള്ള ലിഫ്റ്റ്‌ യാത്രയില്‍ മിക്കവാറും ദിവസം ഏതൊ ഒരുപെണ്‍കുട്ടിയും എനിക്കൊപ്പ്പ്പമുണ്ടാവാറുണ്ടായിരുന്നു. ഷാള്‍കൊണ്ട്‌ കണ്ണുകളൊഴിച്ചുള്ള മുഖം മറച്ച്‌, തല കഴുത്തിലേയ്ക്‌ താഴ്ത്തിവച്ച്‌ നില്‍ക്കുന്ന അവളുടെ സ്വകാര്യതയിലേയ്ക്‌ ഞാന്‍ എത്തിനോക്കിയപ്പോള്‍ അവള്‍ എന്തായിരിക്കും കരുതിയിരിക്കുക...

(ഒടുവിലൊരുദിവസം തീപ്പൊള്ളലിന്റെ പാടുകളുള്ള അവളുടെ മുഖം ഒരു മിന്നായം പോലെ ഞാന്‍ കണ്ടു)

Anonymous said...

പാര്‍വതി കഥ നന്നാ‍യി :0

Sona said...

മറ്റുള്ളവരുടെ സ്വകാര്യതയിലേയ്ക്കു എത്തിനൊക്കാന്‍ വരുന്നവര്‍ക്കു പറ്റിയ ശിക്ഷ തന്നെ..നല്ല എഴുത്ത്..

ചീര I Cheera said...

പാര്‍വതീ..വായിച്ചു..
ഇനിയും ഇനിയും പ്രതിക്ഷിയ്ക്കുന്നു..

asdfasdf asfdasdf said...

:)

Peelikkutty!!!!! said...

വിവരം ഇല്ലാഞ്ഞിട്ടാന്നു വിചാരിച്ചാ മതി..ഇപ്പോഴാ കത്തിയത്..എന്റെ കമന്റില്‍ ലിഫ്റ്റ് ന്നെഴുതിയത് കഥാസ്വാ‍ദനത്തിന് തടസ്സാവും ല്ലേ..അതങ്ങു മയച്ചു കളഞ്ഞേക്ക് :)

qw_er_ty

ലിഡിയ said...

എത്തിപെട്ട എല്ലാവര്‍ക്കും ഒത്തിരി നന്ദി, ഞാന്‍ ഒരു ദ്വീപിലകപെട്ട പോലെ, ഇവിടെ ജിമെയില്‍ ബ്ലോക്ക് ചെയ്തു, ബ്ലോഗും വളരെ ഇഴഞ്ഞാണ് തുറക്കുന്നത്, അത് കാരണം തന്നെ പലപ്പോഴും വഴിയറിയാതെ മിഴിച്ചു നില്‍ക്കുന്നു, IE.

ഒരു ചെറിയ രക്ഷപെടല്‍ പോലെ ഞാന്‍ എന്റെ നാട്ടിലേയ്ക്ക് പോവുന്നു, ഹൃസ്വമെങ്കിലും ആ കുന്നുകളും പച്ചപ്പിന്റെ ഗന്ധവും സ്വയം തിരിച്ചറീയാന്‍ സഹായിക്കുമെന്ന പ്രതീക്ഷകളോടെ..

-പാര്‍വതി.

mydailypassiveincome said...

പാര്‍വതി,

നാട്ടിലേക്കുള്ള യാത്രക്ക് എല്ലാ ആശംസകളും നേരുന്നു.

Anonymous said...

യാത്രാ ആശംസകളും ഒപ്പം ക്രിസ്തുമസ് പുതുവത്സര ആശംസകളും.

ഇട്ടിമാളു അഗ്നിമിത്ര said...

പാര്‍വ്വതി.... എന്താ പറയാ..ഈ വരികള്‍ ഇഷ്ടായി.. പക്ഷെ ഒരു നിമിഷം എനിക്കു തോന്നി, ഞാന്‍ ഒരു ലിഫ്റ്റില്‍ ഒറ്റപ്പെട്ടിരിക്കാണെന്നു.. എനിക്കതിനെ ഒരിത്തിരി ഭയമാ.. ലിഫ്റ്റോഫോബിയ.. ;)