തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Monday, September 11, 2006

കുഞ്ഞേ നിനക്കായി..

ആരെയാണുണ്ണിക്കേറെ ഇഷ്ടം?ഐസ്ക്രീം നുണയുന്ന-
തിരക്കിലുമവനോതി, അമ്മയേയാണെനിക്കേറെയിഷ്ടം
പിന്നെയൊരു നൊടിചിന്തിച്ചപോലെ ചൊല്ലീ-
അച്ഛനേയുമേറെയിഷ്ടം,കാരണം ഐസ്ക്രീം അമ്മ-
വാങ്ങിത്തരിലും,കാറുവാങ്ങിത്തരുന്നതച്ഛനല്ലേ?

ഉണ്ണീ നീടൂഴി വാഴ്ക നീ,അമ്മിഞ്ഞപാലു-
മമ്മ തന്‍ നെഞ്ചിന്റെ ചൂടും മറന്നാലും,
എങ്കിലും മറക്കാതെ, നീ നിനക്കായി എരിയുന്ന-
ഹൃത്തുമതിന്‍ പ്രാര്‍ത്ഥനാ രുധിരവും.

-പാര്‍വതി.

18 comments:

prapra said...

ഈ ഉണ്ണി വളര്‍ന്ന് വലുതായ ശേഷവും സ്നേഹം പ്രകടിപ്പിക്കുന്നു, അമ്മയ്ക്ക് ഏസി മുറി ഒരുക്കിയും, നോക്കാന്‍ ഹോം നേഴ്സിനെ വച്ചും. Monetary benefits-ന്റെ ലോകത്തേക്ക് കുഞ്ഞിനേ വലിച്ചു കൊണ്ട് പോകുന്നതും, പിന്നീട് പരിതപിക്കുന്നതും ഈ മാതാപിതാക്കള്‍.

പുള്ളി said...

നാളെ നിന്നെ ഞാന്‍ കൊത്തിയാട്ടുമ്പോള്‍ നീയും നിന്റെ വഴികള്‍ തിരയും...
നിന്റെ ജീവിതം നിന്‍ കാര്യം മാത്രം ..
എന്റെ കാര്യം ഞാന്‍; കൊക്കരക്കൊക്കോ...

-കടമ്മനിട്ട

കുഞ്ഞിരാമന്‍ said...

നമ്മുട്ടെ നാട്ടില്‍ വ്രദ്ധ സദനങ്ല് ഈല്ലാതിരിക്കട്ടെ..........

Rasheed Chalil said...

നല്ലവരികള്‍. നല്ല ചിന്ത. സ്നേഹിക്കാനും സ്നേഹിക്കപെടാനും ആഗ്രഹിക്കുന്ന മനുഷ്യന് സ്നേഹം ഒരു കിട്ടാകനിയായി കൊണ്ടിരിക്കുന്നു എന്നതെല്ലേ ഏറ്റവും പുതിയ വിശേഷം.

പാര്‍വ്വതീ നന്നായിരിക്കുന്നു. ഒത്തിരി

അത്തിക്കുര്‍ശി said...

എല്ലാം മറക്കുക!
.......എങ്കിലും മറക്കാതെ, നീ നിനക്കായി എരിയുന്ന-
ഹൃത്തുമതിന്‍ പ്രാര്‍ത്ഥനാ രുധിരവും.

ഉണ്ണിയോടതു പറയാം. പക്ഷെ, എന്റെ മോള്‍oട്‌ എന്തുപറഞ്ഞാശ്വസിക്കും ഞാന്‍?

?

നല്ല വരികള്‍!!

ദേവന്‍ said...

പാവം ഉണ്ണി അവനൊരു ചാന്‍സ്‌ കൊട്‌ പ്രാ പ്രാ!!

വല്യമ്മായി said...

ഡെബിറ്റും ക്രെഡിറ്റും താരതമ്യം ചെയ്യാന്‍ കഴിയാത്ത കണക്കല്ലേ സ്നേഹം

Aravishiva said...

നിനക്കായ് ഉറങ്ങാം ഞാന്‍..
ഇനി നിനക്കായ് ഉണരാം..പിന്നെ നിനക്കായ് ഉണര്‍ന്നിരിക്കാം......

നിന്റെ ചിരിയായ്മാറുവാന്‍ തപസ്സു ചെയ്യാം.
നിന്റെ നന്മയായ്ത്തീരുവാന്‍ കൊതിച്ചിരിയ്ക്കാം..


എന്റെ പുണ്യവും മധുരവും സ്നേഹവും
തണലും....
പൊഴിച്ചിടാമെന്നോമലേ വേണ്ടുവോളം..
നിനക്കു വേണ്ടുവോളം

വേണ്ടെന്നു പറയുമ്പോള്‍ എരിഞ്ഞുതീരാന്‍...
ഉയിര്‍ പിടഞ്ഞുതീരാന്‍...
അച്ഛനെ അനുവദിക്കു..വരം കനിഞ്ഞു നള്‍കൂ..

Unknown said...

പാറുചേച്ചീ,
നന്നായിരിക്കുന്നു.
ഉണ്ണി മിടുക്കനാവും!

Anonymous said...

ഉണ്ണി വളരുമ്പോള്‍,
അവന്റെ സ്വപ്നങ്ങളിലെ നിറങ്ങള്‍ മങ്ങാതിരിക്കാന്‍,
മനസ്സിലെ മനുഷ്യത്വം വറ്റാതിരിക്കാന്‍,
സ്വര്‍തത്തിന്റെ പടുകുഴിയില്‍ വീഴാതിരിക്കാന്‍,
മുലപ്പാലിന്റെ മധുരം മറക്കാതിരിക്കാന്‍,
മനം നിറഞ്ഞ ആശംസകള്‍.

അനംഗാരി said...

പാറൂ, വേദനകള്‍ മാത്രം ബാക്കിയാവുന്ന ഒരു സമൂഹം വളര്‍ന്നു കൊണ്ടിരിക്കുന്നു. വൃദ്ധസദനങ്ങള്‍. എനിക്കെന്നും ഉണ്ണിയായിരിക്കാനാണ് ഇഷ്ടം.

ഓ:ടോ: പാര്‍വ്വതി, ബുദ്ധിമുട്ടില്ലെങ്കില്‍ എനിക്കൊരു കവിത ഇ-തപാല്‍ ചെയ്യാമോ?
anamgari@gmail.com.

Anonymous said...

നല്ല ചിന്തകള്‍! ഇച്ചിരെ വേദനിപ്പിക്കുന്നു..:(

Anonymous said...

എന്റെ മോനോടു ചോദിചപ്പൊ?.... അവനു ഐസ്‌ ക്രീം കൊണ്ടുവന്നു തന്ന ചെട്ടനൊടാ ഇഷടം.......

ലിഡിയ said...

വന്ന് കണ്ട് അഭിപ്രായമറിയിച്ച എല്ലാവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

പ്രാപ്ര: സ്നേഹിക്കരുതെന്ന് കരുതിയല്ലല്ലോ ഒരു അമ്മയും കുഞ്ഞിന് ജന്മം കൊടുക്കുന്നത്.ചിലപ്പോഴൊക്കെ ആരെയാണ് പഴി പറയേണ്ടത് എന്ന് നമുക്ക് പോലും തിരിച്ചറിയാനാവാതെ പോവുന്നു, അത് കൊണ്ടാവും ഇത് കലികാലമായത്.

നന്ദി പുള്ളി.

കുഞ്ഞിരാമന്‍: ഈയിടെ നടന്ന ട്രയിനിങ്ങിലെ ഒരു Discussion Topic ആയിരുന്നു Old age Homes, ഇരു വശത്തും പറയാന്‍ ഒരുപാടുണ്ടായിരുന്നു.

നന്ദി ഇത്തിരിവെട്ടം: ഫോട്ടോ ഒത്തിരി മാറീയിരിക്കുന്നു, നന്നായിരിക്കുന്നു 

അത്തികുറിശ്ശീ.. ആ കഥ നേരത്തെ വായിച്ചിരുന്നു,മകനായാലും മകളായാലും ഒക്കെ വേവലാതികള്‍ ഒന്ന് തന്നെ

നന്ദി താരേ..

ദേവരാഗം 

വല്യമ്മായീ 

കൈത്തിരീ 

നന്ദി അരവീ, ഈ കവിതയ്ക്ക്..

നന്ദി ദില്‍ബൂ..

കുടിയന്‍ പേര്‍ മാറ്റി,നന്നായി, അനംഗാരീ, ആളെ അറിയില്ലെങ്കിലും ഈ പേരാവും ചേരുക എന്ന് തോന്നുന്നു , തീര്‍ച്ചയായും, താങ്കളുടെ സ്വരത്തില്‍ എന്റെ കവിത പാടികേക്കുന്നത് എന്റെ ആഗ്രഹമാണ്, ഉടന്‍ തന്നെ അയക്കുന്നതായിരിക്കും.ഒത്തിരി നന്ദി.

സ്വാഗതം ഇഞ്സിപെണ്ണേ..ഒത്തിരി നാള്‍ കൂടി വന്ന വിരുന്നുകാരീ..സ്വാഗതം..

പ്രിയപ്പെട്ട അനോണിമസ്സുകളോട് ഒരപേക്ഷ, എനിക്ക് വീടിന്റെ പടിക്കല്‍ നിന്ന് എത്തിനോക്കി ഓടുന്നവരെയാണ് ഈ അനോണിമസ്സ് എന്ന് കാണുമ്പോള്‍ ഓര്‍മ്മ വരുക,അതിനാലാണ് ഞാന്‍ ആ Option എടുത്ത് കളഞ്ഞതും, പക്ഷേ, അത് കൊണ്ടാണ് പ്രിയസുഹൃത്ത് ഇഞ്ചിക്ക് വരാനാവാത്തത് എന്ന് കണ്ടപ്പോള്‍ ആ വേലി എടുത്ത് കളഞ്ഞു,പക്ഷേ നിങ്ങളോട് ഒരപേക്ഷ,ഈ സത്രത്തില്‍ വിരുന്നുണ്ടിറങ്ങുന്നവര്‍ സന്ദര്‍ശനപുസ്തകത്തില്‍ പേരെഴുതി പോവണമെന്ന്

-പാര്‍വതി.

അഹമീദ് said...

ഉണ്ണിക്കുമമ്മക്കും ആശംസകള്‍.

മുസ്തഫ|musthapha said...

ഫ്വരികള്‍
ചിന്തകള്‍
എല്ലാം നന്നായിരിക്കുന്നു പാര്‍വ്വതി.

Magu said...

ഉണ്ണിയുടെ നിഷ്കളങ്കതയിലും ഇന്നത്തെ അമ്മക്കു സന്ദേഹം ... നമ്മളെന്തേ എല്ലാം ഇങ്ങനെ കാണുന്നൂ ..
നല്ല വരികള്‍

Anonymous said...

ഏതു കരയിലൊ ഏതു കടലിലൊ
എവിടെയിരുന്നാ‍ലും നീ എന്നും എന്റെ സ്വന്തം
നിനക്കാ‍യി പ്രാര്‍ത്ഥനകള്‍ എന്നുംഎന്റെ സ്വന്തം
സബിത